Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട; ഞാൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല; അത്തരത്തിൽ ഒരു സുരക്ഷ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല; പൊലീസ് എനിക്ക് സുരക്ഷ തരാൻ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആർക്കാണ് അറിയുന്നത്? എനിക്ക് വിശ്വാസം ഈ നാട്ടിലെ ജനങ്ങളിൽ; ഗൺമാനെ അനുവദിക്കാനുള്ള സംസ്ഥാന ഇന്റലിജൻസ് നിർദേശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കേരള പൊലീസിന്റെ സുരക്ഷ എനിക്ക് വേണ്ട; ഞാൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല; അത്തരത്തിൽ ഒരു സുരക്ഷ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല; പൊലീസ് എനിക്ക് സുരക്ഷ തരാൻ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആർക്കാണ് അറിയുന്നത്? എനിക്ക് വിശ്വാസം ഈ നാട്ടിലെ ജനങ്ങളിൽ; ഗൺമാനെ അനുവദിക്കാനുള്ള സംസ്ഥാന ഇന്റലിജൻസ് നിർദേശത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ഗൺമാനെ അനുവദിക്കണമെന്ന് സംസ്ഥാന ഇന്റലിജൻസ് നിർദ്ദേശം നൽകി. എന്നാൽ, തനിക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരേന്ദ്രനും. സുരക്ഷാ ഭീഷണി ഉണ്ടെന്ന നിർദ്ദേശം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ കെ സുരേന്ദ്രന് ഗൺമാനെ അനുവദിക്കണം എന്ന നിർദ്ദേശം നൽകിയത്. ഇതുസംബന്ധിച്ച് കോഴിക്കോട് റൂറൽ എസ്‌പിക്ക് ഇന്റലജിൻസ് എ.ഡി.ജി.പി നിർദ്ദേശം നൽകി. സുരക്ഷയ്ക്കായി പൊലീസിനെ ഇന്ന് മുതൽ തന്നെ നിയമിക്കുമെന്നാണ് വടകര റൂറൽ എസ്‌പി ശ്രീനിവാസൻ അറിയിച്ചത്.

അതേസമയം ഇത് സംബന്ധിച്ച് തന്നോട് ഔദ്യോഗികമായി ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ഇന്നലെ എ.ആർ ക്യാമ്പിൽ നിന്നും ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിളിച്ച് താങ്കൾ എവിടെയാണ് താമസിക്കുന്നതെന്നും രണ്ട് പേരെ അവിടേക്ക് അയക്കാനാണെന്നും പറഞ്ഞ അറിവ് മാത്രമേ ഉള്ളൂവെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 'ഞാൻ ഇങ്ങനെയൊരു സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. കേരള സർക്കാരിൽ നിന്ന് അത്തരത്തിൽ ഒരു സുരക്ഷ ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.

പൊലീസ് എനിക്ക് സുരക്ഷ തരാൻ തന്നെയാണോ അതോ വേറെ എന്തെങ്കിലും ഉദ്ദേശം ആണോ എന്ന് ആർക്കാണ് അറിയുന്നത്. കേരള പൊലീസ് എനിക്കെതിരെ നടത്തിയിട്ടുള്ള നീക്കങ്ങൾ ഇതിന് മുൻപ് നാം കണ്ടിട്ടുള്ളതാണ്. അതുകൊണ്ട് കേരള പൊലീസിന്റെ സുരക്ഷയിൽ എനിക്ക് വലിയ വിശ്വാസമൊന്നുമില്ല. ഈ നാട്ടിലെ ജനങ്ങളിലാണ് എനിക്ക് വിശ്വാസം. ഇവരുടെ രണ്ട് പൊലീസുകാരെ വെച്ചതുകൊണ്ട് എന്ത് സുരക്ഷയാണ് ലഭിക്കാൻ പോകുന്നത്.

രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഇത്തരം ശക്തമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ ഭീഷണി ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഞാൻ അതൊക്കെ ഫേസ് ചെയ്യാൻ തയ്യാറായി തന്നെയാണ് പൊതുരംഗത്ത് നിൽക്കുന്നത്',സുരേന്ദ്രൻ പറഞ്ഞു. കേരളാ സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന നിലപാടുകളുമായി ബിജെപി കളം പിടിക്കുമ്പോഴാണ് കെ സുരേന്ദ്രന് സുരക്ഷ ഒരുക്കാൻ നിർദ്ദേശം നൽകിയിരുന്നത്. ഈ നടപടിയാണ് വിവാദത്തിൽ കലാശിച്ചിരിക്കുന്നത്. ഈ നിർദ്ദേശം സംശയത്തിലാണ് ബിജെപി കാണുന്നത്.

സ്വർണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെതിരേ നിരന്തരം ആരോപണങ്ങളുമായി ദിവസവും വാർത്താ സമ്മേളനം നടത്തുന്ന കെ.സുരേന്ദ്രൻ സമരങ്ങളിലെല്ലാം മുൻ നിരയിലുണ്ടായിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അടക്കം കേരളത്തിൽ വലിയ രീതിയിൽ എത്തിയത് ബിജെപിയുടെ ഇടപെടലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടർന്നാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP