Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപിക്കാരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാർക്ക് പൊലീസിന്റെ മദ്യസൽക്കാരം; കള്ളക്കേസ്സിൽ കുടുക്കി ജയിലിൽ അടച്ചപ്പോൾ തനിക്ക് ചായവാങ്ങി തന്നതിനാണ് സിഐയെ സസ്പെന്റു ചെയ്ത കാര്യം ഓർമ്മിപ്പിച്ച് കെ സുരേന്ദ്രൻ; കൊടും ക്രിമിനലുകൾക്ക് മദ്യസൽക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ടസേവാ മെഡൽ കൊടുക്കുമായിരിക്കുമെന്നും പരിഹാസം; കോടിയേരി വീടു കയറിയാലും ആയിരംവട്ടം പമ്പയിൽ മുങ്ങിയാലും സിപിഎം ഗതിപിടിക്കില്ലെന്നും ബിജെപി നേതാവ്

ബിജെപിക്കാരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎമ്മുകാർക്ക് പൊലീസിന്റെ മദ്യസൽക്കാരം; കള്ളക്കേസ്സിൽ കുടുക്കി ജയിലിൽ അടച്ചപ്പോൾ തനിക്ക് ചായവാങ്ങി തന്നതിനാണ് സിഐയെ സസ്പെന്റു ചെയ്ത കാര്യം ഓർമ്മിപ്പിച്ച് കെ സുരേന്ദ്രൻ; കൊടും ക്രിമിനലുകൾക്ക് മദ്യസൽക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ടസേവാ മെഡൽ കൊടുക്കുമായിരിക്കുമെന്നും പരിഹാസം; കോടിയേരി വീടു കയറിയാലും ആയിരംവട്ടം പമ്പയിൽ മുങ്ങിയാലും സിപിഎം ഗതിപിടിക്കില്ലെന്നും ബിജെപി നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവർത്തകർക്ക് കോടതിയിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്കുള്ള യാത്രക്കിടെ പൊലീസിന്റെ ഒത്താശയോടെ മദ്യസൽക്കാരം നടത്തിയ വാർത്ത ഇന്നാണ് പുറത്തുവന്നത്. പ്രതികൾ മദ്യലഹരിയിലായതിനാൽ വീണ്ടും വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു ജയിൽ അധികൃതർ മടക്കിയ വിവരം റിപ്പോർട്ടു ചെയ്തത് മനോരമയായിരുന്നു. തലശ്ശേരിയിലെ ബിജെപി പ്രവർത്തകൻ കെ.വി.സുരേന്ദ്രനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 5 പേർക്കാണു ഹോട്ടലിൽ പൊലീസ് മദ്യസൽക്കാരം ഒരുക്കിയത്. ഈ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തെത്തി.

കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചപ്പോൾ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സർക്കിൾ ഇൻസ്‌പെക്ടറെ സസ്പെന്റു ചെയ്തത് എന്ന കാര്യം എടുത്തുപറഞ്ഞായിരുന്നു സുരേന്ദ്രന്റെ വിമർശനം. കൊലക്കേസിൽ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകൾക്ക് മദ്യസൽക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ട സേവാ മെഡൽ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികൾക്ക് പാർട്ടി സ്ഥാനക്കയറ്റം നൽകിയാണ് ആദരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണൻ വീടു കയറിയാലും ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ട. വീടു കയറുന്നതുകൊണ്ട് ദുർമ്മേദസ്സ് കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങൾ ചോദിക്കാൻ നിൽക്കേണ്ട. തിരിച്ചുചോദിച്ചാൽ പണി കിട്ടുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കള്ളക്കേസ്സിൽ കുടുക്കി ജയിലിലടച്ചപ്പോൾ എനിക്കൊരു ചായ വാങ്ങി തന്നതിനാണ് ഒരു സർക്കിൾ ഇൻസ്‌പെക്ടറെ സസ്പെന്റു ചെയ്തത്. കൊലക്കേസിൽ ജീവപര്യന്തം തടവു വിധിച്ച കൊടും ക്രിമിനലുകൾക്ക് മദ്യസൽക്കാരം നടത്തിയ പൊലീസുകാർക്ക് വിശിഷ്ട സേവാ മെഡൽ കൊടുക്കുമായിരിക്കും. പന്തളത്ത് അയ്യപ്പഭക്തനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതികൾക്ക് പാർട്ടി സ്ഥാനക്കയറ്റം നൽകിയാണ് ആദരിച്ചത്. കോടിയേരി ബാലകൃഷ്ണൻ വീടു കയറിയാലും ആയിരം വട്ടം പമ്പയിൽ മുങ്ങിയാലും സി. പി. എം ഗതിപിടിക്കുമെന്ന് കരുതേണ്ട. വീടു കയറുന്നതുകൊണ്ട് ദുർമ്മേദസ്സ് കുറഞ്ഞു കിട്ടും. കയറുന്ന വീട്ടുകാരോട് കുടുംബവിശേഷങ്ങൾ ചോദിക്കാൻ നിൽക്കേണ്ട. തിരിച്ചുചോദിച്ചാൽ പണി കിട്ടും.

തലശ്ശേരിയിൽ ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തി കേസിലാണ് ഇന്നലെ കോടതി വിധി പറഞ്ഞത്. ശിക്ഷ വിധിച്ച ശേഷം 5 പ്രതികളെയും തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയിരുന്നു. പ്രതികൾ മദ്യപിച്ചതായി ആ പരിശോധനയിൽ രേഖപ്പെടുത്തിയിട്ടില്ല. പരിശോധനയ്ക്കു ശേഷം 4.45നു തലശ്ശേരിയിൽ നിന്നു പുറപ്പെട്ടെങ്കിലും 22 കിലോമീറ്റർ മാത്രം ദൂരെയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ വൈകിട്ട് 6.45നാണു പ്രതികളുമായി പൊലീസ് എത്തിയത്.

തലശ്ശേരി സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരാണു പ്രതികൾക്കൊപ്പം ഉണ്ടായിരുന്നത്. പ്രതികൾക്കു ഭക്ഷണം കഴിക്കാൻ ഇടയ്ക്കു തലശ്ശേരിയിലെ ഹോട്ടലിൽ കയറിയിരുന്നു എന്നാണു പൊലീസ് നൽകുന്ന വിശദീകരണം. സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപു ജയിൽ അധികൃതർ നടത്തിയ പരിശോധനയിലാണു പ്രതികൾ മദ്യപിച്ചതായി കണ്ടെത്തിയത്.

അതോടെ, മദ്യപിച്ചതായി രേഖപ്പെടുത്തി വീണ്ടും വൈദ്യപരിശോധന നടത്തണമെന്നാവശ്യപ്പെട്ടു സെൻട്രൽ ജയിൽ സൂപ്രണ്ട് മടക്കുകയായിരുന്നു. പിന്നീടു വൈദ്യപരിശോധനയ്ക്കു ശേഷം രാത്രിയോടെയാണു പ്രതികളെ ജയിലിൽ പ്രവേശിപ്പിച്ചത്. നേരത്തേ, എ.എൻ.ഷംസീർ എംഎൽഎ ഉൾപ്പെടെ തലശ്ശേരിയിലെ പ്രമുഖ സിപിഎം നേതാക്കൾ കേസിലെ വിധി കേൾക്കാൻ എത്തിയിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെ കൊലപാതക കേസ് പ്രതികൾക്ക് സിപിഎം സംരക്ഷണം ഒരുക്കുന്നത് ആവർത്തിക്കുന്നു എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ഈ സംഭവത്തിൽ പ്രതിഷേധം അറിയിക്കുകയാണ് കെ സുരേന്ദ്രൻ ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP