Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നെ തല്ലടാ.. എന്നു പറഞ്ഞുകൊണ്ട് പൊലീസുകാർക്ക് നേരെ പാഞ്ഞടുത്ത് കെ സുധാകരൻ; സമരം ചെയ്യുന്നവരെയും നാമജപം നടത്തുന്നവരെയും തല്ലിച്ചതയ്ക്കാൻ നിങ്ങൾക്ക് അധികാരം നൽകിയത് ആരാണെന്ന് ഡിവൈഎസ്‌പിയോട് ചോദ്യം; ഇങ്ങനെയാണോ തല്ലുകയെന്നു ചോദിച്ച് രോഷം കൊണ്ടു; നിലയ്ക്കലിൽ നിരവധി പേർക്ക് പരിക്കേറ്റ ലാത്തിച്ചാർജ്ജിൽ പൊലീസിനെ കുറ്റപ്പെടുത്തി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്

എന്നെ തല്ലടാ.. എന്നു പറഞ്ഞുകൊണ്ട് പൊലീസുകാർക്ക് നേരെ പാഞ്ഞടുത്ത് കെ സുധാകരൻ; സമരം ചെയ്യുന്നവരെയും നാമജപം നടത്തുന്നവരെയും തല്ലിച്ചതയ്ക്കാൻ നിങ്ങൾക്ക് അധികാരം നൽകിയത് ആരാണെന്ന് ഡിവൈഎസ്‌പിയോട് ചോദ്യം; ഇങ്ങനെയാണോ തല്ലുകയെന്നു ചോദിച്ച് രോഷം കൊണ്ടു; നിലയ്ക്കലിൽ നിരവധി പേർക്ക് പരിക്കേറ്റ ലാത്തിച്ചാർജ്ജിൽ പൊലീസിനെ കുറ്റപ്പെടുത്തി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് എതിരായി നിലയ്ക്കലിൽ ഇന്ന് നടന്ന സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയുണ്ടായി. അക്രമം കാട്ടിയവർക്ക് നേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തവേ അതിനെ എതിർത്തു കൊണ്ട് രംഗത്തുവന്നത് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരനായിരുന്നു.

നിലയ്ക്കലിൽ അക്രമം കാട്ടിയവരെയും സമരം ചെയ്തിരുന്ന ഭക്തജനങ്ങളെയും ലാത്തിച്ചാർജിന് വിധേയമാക്കിയ പൊലീസ് ഉദ്യോഗസ്ഥരെ ജനമധ്യത്തിൽ വച്ചായിരുന്നു കെ സുധാകരൻ ശകാരിച്ചത്. എന്നെ തല്ലടാ എന്നു പറഞ്ഞുകൊണ്ട് പൊലീസുകാർക്കെതിരേ പാഞ്ഞടുത്ത സുധാകരൻ പൊട്ടിത്തെറിച്ച് അതിരൂക്ഷമായാണ് പൊലീസ് നടപടിയെ വിമർശിച്ചത്. സമരം ചെയ്യുന്നവരെയും നാമജപം നടത്തുന്നവരെയും പ്രതിഷേധിക്കുന്നവരെയും തല്ലിച്ചതയ്ക്കാൻ നിങ്ങൾക്ക് അധികാരം നൽകിയത് ആരാണെന്ന് കെ സുധാകരൻ ചോദിച്ചു. ഇങ്ങനെയാണോ തല്ലുകയെന്നു ചോദിച്ച സുധാകരൻ ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥനോട് അത്യന്തം രോഷത്തോടെയാണ് പെരുമാറിയത്.

തുടർന്ന് മറുനാടൻ മലയാളിയോട് പ്രതികരിച്ച സുധാകരൻ സർക്കാർ നിർദേശത്തോടെ നടന്ന പൊലീസ് വേട്ടയാണിതെന്ന് വ്യക്തമാക്കി. ഈ പ്രശ്നങ്ങൾക്ക് മുഴുവൻ ഉത്തരവാദിത്തവും സർക്കാരിനാണെന്നും കോൺഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ പൊലീസ് അച്ചടക്കമില്ലാതെയാണ് പെരുമാറുന്നതെന്നാണ് സുധാകരൻ പറഞ്ഞത്. നാമ ജപത്തിൽ ഏർപ്പെട്ടിരുന്ന ആളുകളെയടകം പൊലീസ് അറസ്റ്റുചെയ്തുകൊണ്ടുപോയെന്ന് അദ്ദേഹം ആരോപിച്ചു. അവർക്കെല്ലാം എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിരിക്കുകയാണ്. നാളെ സമരമുഖത്ത് ആരും ഉണ്ടാവരുതെന്ന തരത്തിലാണ് മർദ്ദനം നടത്തിയിരിക്കുന്നതെന്ന് കെ സുധാകരൻ ആരോപിച്ചു.

നടന്നു പോവുന്നവരെയും ബൈക്കിൽ പോകുന്നവരെയുമെല്ലാം ലാത്തികൊണ്ട് അടിക്കുകയാണ്. ഇതു നേരിൽക്കണ്ട താൻ അവിടെ ഇറങ്ങി പൊലീസിനോട് ക്ഷോഭിച്ചു. കയറൂരിവിട്ടത് പോലെയാണ് പൊലീസ് പെരുമാറുന്നത്. സ്ത്രീകളെയടക്കം മർദ്ദിച്ച് അവശരാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. പൊലീസുകാരുടെ അച്ചടക്ക രാഹിത്യമാണ് സമരമുഖത്ത് കാണുന്നത്. മാധ്യമ പ്രവർത്തകരെ ആക്രമിച്ചത് ഗുരുതരമായ തെറ്റു തന്നെയാണ്. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് നടന്നത്. സമാധാനപരമായ സമര രീതിയാണ് തങ്ങൾ ഉദ്ദേശിച്ചത്. സൂചന സമരം മാത്രമാണ് ഉദ്ദേശിച്ചിരുന്നത്. ബാക്കിയെല്ലാം ആലോചിച്ച് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

നേരത്തെ വിശ്വാസികളെ ചവിട്ടിമെതിച്ച് മുന്നേറാൻ സർക്കാറിനെ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതൃത്വത്തിൽ നിലക്കലിൽ നടന്ന സർവമത പ്രാർത്ഥനയജ്ഞം ഉദ്ഘാടനം ചെയ്യവേ കെ. സുധാകരൻ പറഞ്ഞു. ശാന്തമായിരുന്ന പുണ്യഭൂമിയെ കലാപഭൂമിയാക്കി മാറ്റിയത് പിണറായി സർക്കാറാണ്. പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളെ തച്ചുതകർക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. ഈ രാജ്യത്ത് പല വിധികൾക്കും തിരുത്തലുകൾ വന്നിട്ടുണ്ട്. കലാപത്തിനോ സംഘർഷത്തിനോ ആരെയും തടയാനും കോൺഗ്രസ് ഇല്ല.

സാധാരണ ഒരു ക്ഷേത്രത്തിന്റെ ആചാരമല്ല ശബരിമലയിലേത്. ഇതിനെ തകർക്കാനാണ് പിണറായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിന് നിരോധനം ഇല്ല. ചില പ്രായത്തിലുള്ളവർക്ക് മാത്രമാണ് വിലക്ക്. പൊലീസ് പട കാട്ടി വിശ്വാസികളെ ഭയപ്പെടുത്താൻ പിണറായി നോക്കേണ്ടെന്നും സുധാകരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP