Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായിയുടെ സ്വപ്നപദ്ധതിക്ക് മോദി സർക്കാരിന്റെ പൂട്ടോ? കെ റെയിൽപദ്ധതി കേന്ദ്രം കൈയൊഴിഞ്ഞതോടെ സമരത്തിനിറങ്ങാൻ ബിജെപിയും; സമരസമിതിക്കു ആശ്വാസം; അതിവേഗ റെയിൽപാതിയലെ സിപിഎം സ്വപ്‌നം പൊലിയുമോ?

പിണറായിയുടെ സ്വപ്നപദ്ധതിക്ക് മോദി സർക്കാരിന്റെ പൂട്ടോ? കെ റെയിൽപദ്ധതി കേന്ദ്രം കൈയൊഴിഞ്ഞതോടെ സമരത്തിനിറങ്ങാൻ ബിജെപിയും; സമരസമിതിക്കു ആശ്വാസം; അതിവേഗ റെയിൽപാതിയലെ സിപിഎം സ്വപ്‌നം പൊലിയുമോ?

അനീഷ് കുമാർ

കണ്ണൂർ: കെ റെയിൽ പദ്ധതി എന്തുവില കൊടുത്തും നടപ്പിലാക്കുമെന്ന പിണറായി സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്രം വിലങ്ങുതടിയായതോടെ യു.ഡി. എഫിനും സമരസമിതിക്കും താൽക്കാലിക ആശ്വാസം. ഇത്തരം വൻ പദ്ധതികൾ തനിച്ചു സംസഥാന സർക്കാരിനു നടത്താൻ കഴിയില്ലെന്നിരിക്കെ പിണറായിയുടെ സ്വപ്നപദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നാണ് എതിർക്കുന്നവർ കരുതുന്നവർ.

മാത്രമല്ല കേന്ദ്രപരിസ്ഥിതി മന്ത്രാലയം, റെയിൽവെ എന്നിവയുടെ തടസവാദങ്ങൾ കടന്നുവേണം ലക്ഷ്യത്തിലെത്താൻ. ഇതൊക്കെ അപ്രായോഗികമാണെന്നു കേന്ദ്രസർക്കാർ വിലയിരുത്തിയ നിലയ്ക്കു കണ്ണൂർ ജില്ലയിലെ ചിറക്കൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടക്കുന്ന സാധ്യതാ സർവേ ഉപേക്ഷിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതുവരെ സർവേയ്ക്കും കുറ്റിയിടലിനുമായി തൊണ്ണൂറ് ലക്ഷം ചെലവഴിച്ചു കഴിഞ്ഞു.

പരിസ്ഥിതി ആഘാത റിപ്പോർട്ടുകോടതി തള്ളിയതിനെ തുടർന്ന് കോടികൾ ചെലവഴിച്ചു വീണ്ടും കൺസൾട്ടൻസിയെ നിയോഗിച്ചിരിക്കുകയാണ് സർക്കാർ. ഈ പശ്ചാത്തലത്തിൽ സർക്കാർ സർവേ ഉൾപ്പെടെയുള്ള നടപടികൾ നിർത്തിവയ്ക്കണമെന്നാണ് കെ.റെയിൽ സിൽവർ ലൈൻപദ്ധതിയെ എതിർക്കുന്നവർ ആവശ്യപ്പെടുന്നത്. ഇതിനിടെ ഈ പദ്ധതിയൽ കേന്ദ്രസർക്കാരിന് യാതൊരു പങ്കുമില്ലെന്നു തുറന്നുപറഞ്ഞ സാഹചര്യത്തിൽ പദ്ധതിക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തിന്റെ കൂടെ നിൽക്കാൻ ബിജെപിയും തീരുമാനിക്കുമെന്നു സൂചനയുണ്ട്.

സമരക്കാരുടെ മുൻനിരയിൽ നിൽക്കാൻ യു.ഡി. എഫ് തീരുമാനിച്ച സാഹചര്യത്തിൽ കേന്ദ്രപദ്ധതിയാണെന്ന പ്രചാരണം നടത്തി സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളിൽ ബിജെപിയെ തെറ്റിദ്ധരിപ്പിച്ചു മാറ്റിനിർത്താൻ എൽ.ഡി. എഫിന് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഈ പദ്ധതിയുടെ പിതൃത്വം പൂർണമായും പിണറായി സർക്കാരിനാണെന്നു കേന്ദ്രസർക്കാർ പറഞ്ഞ സാഹചര്യത്തിൽ കെ റെയിൽവിരുദ്ധസമരത്തിന് എരിവുപകരാൻ ബിജെപിയും ഇറങ്ങുമെന്നാണ് സൂചന.

ഇതുസംബന്ധിച്ചു ഉടൻ തന്നെ സംസ്ഥാന നേതൃത്വം തീരുമാനമെടുത്തക്കേും. ഇതോടെ കെ.റെയിൽ പദ്ധതിയുടെ പേരിൽ സഹയാത്രികരായ ശാസ്ത്രസാഹിത്യപരിഷത്തിന്റെതുൾപ്പെടെ വിമർശനമേറ്റുവാങ്ങേണ്ടി വന്ന സർക്കാരും സി.പി. എമ്മും കൂടുതൽ രാഷ്ട്രീയ പ്രതിരോധത്തിലായേക്കും. കെ.റെയിൽ പദ്ധതി മൂലമുണ്ടാകുന്ന വൻകട ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ വെട്ടിതുറന്നു പറഞ്ഞതാണ് പിണറായി സർക്കാരിന് കടുത്ത തിരിച്ചടിയായി മാറിയത്. ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ റയിൽവേമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

വിദേശ ഏജൻസികളിൽ നിന്നുള്ള വായ്പ ബാധ്യത സംബന്ധിച്ച് വ്യക്തത വരുത്താനും കേന്ദ്രം കേരളത്തോട് നിർദേശിച്ചിട്ടുണ്ട്.. 63941 കോടി രൂപയാണ് സിൽവർലൈൻ പദ്ധതിക്ക് ആകെ ചെലവ്. ഇതിൽ 33700 കോടി രൂപയാണ് രാജ്യാന്തര ഏജൻസികളിൽ നിന്നും വായ്പ എടുക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന്റെ നിശ്ചിത ശതമാനം ബാധ്യത കേന്ദ്രവും സംസ്ഥാനവും വഹിക്കുമെന്നായിരുന്നു ധാരണ. ഇതിലാണ് വ്യക്തത വരുത്താൻ കേന്ദ്രം ഇപ്പോൾ നിർദ്ദേശം നൽകിയത്.

നിലവിലെ സാഹചര്യത്തിൽ ഈ ബാധ്യത ഏറ്റെടുക്കാൻ കേന്ദ്രത്തിന് സാധിക്കില്ലെന്നും സംസ്ഥാനത്തിന് ഏറ്റെടുക്കാനാകുമോയെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആരാഞ്ഞിരുന്നു. എന്നാൽ ഈ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാതെ ഈക്കാര്യം പരിശോധിച്ച് അറിയിക്കാമെന്നു പറഞ്ഞു ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രോജക്ടിനെ കൂടുതൽ പ്രായോഗികമാക്കാനുള്ള മാർഗ്ഗങ്ങളാണ് കേന്ദ്ര റെയിൽ മന്ത്രാലയം ആലോചിക്കുന്നതെന്നും ഇത് സംബന്ധിച്ച് തുടർ ചർച്ചകൾ നടക്കുമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാന സർക്കാരിന്റെ സ്വന്തം പദ്ധതിയായ കെ.റെയിലിൽ പോയി വെറുതെ തലയിട്ടു സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കേണ്ടയെന്ന രാഷ്ട്രീയ തീരുമാനമാണ് ബിജെപിക്കുള്ളതെന്നാണ് സൂചന. ഇതുകൂടാതെ റെയിൽവേ വികസനം ലക്ഷ്യമിടുന്ന കേന്ദ്രസർക്കാരിനു പുതിയ പദ്ധതികളോട് താൽപര്യവുമില്ല. വിദേശ നിക്ഷേപം കൊണ്ടുവന്നു പദ്ധതി നടത്താനാണ് സംസ്ഥാനസർക്കാർ ബദൽമാർഗമായി ആലോചിക്കുന്നതെങ്കിലും റീബിൽഡ് കേരളാപദ്ധതിയിൽ യു. എ. ഇ നിക്ഷേപം കൊണ്ടുവരുന്നതിൽ കേന്ദ്രസർക്കാർ വിലക്കിയതുപോലെയുള്ള നിരവധി നൂലാമാലകൾ ഇതിനും വിലങ്ങുതടിയാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP