Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

63,940 കോടി രൂപയുടെ സിൽവർലൈൻ വേഗറെയിൽ പദ്ധതി നടപ്പാക്കാൻ ഇറങ്ങിത്തിരിച്ച സംസ്ഥാന സർക്കാരിനു രണ്ട് റെയിൽവേ മേൽപാലത്തിന് 18.5 കോടി രൂപ നൽകാൻ പണമില്ല; തൃശൂർ പള്ളി ഗേറ്റിലേയും നിലമ്പൂർ യാഡ് ഗേറ്റിലേയും മേൽപ്പാല നിർമ്മാണങ്ങൾ പ്രതിസന്ധിയിൽ; ജനുവരിക്കകം ടെൻഡർ ഉറപ്പിച്ചു നൽകിയില്ലെങ്കിൽ റീ ടെൻഡർ വേണ്ടിവരും; എസ്റ്റിമേറ്റും ഉയരും; ഇത് കെ റെയിൽ അനാസ്ഥ

63,940 കോടി രൂപയുടെ സിൽവർലൈൻ വേഗറെയിൽ പദ്ധതി നടപ്പാക്കാൻ ഇറങ്ങിത്തിരിച്ച സംസ്ഥാന സർക്കാരിനു രണ്ട് റെയിൽവേ മേൽപാലത്തിന് 18.5 കോടി രൂപ നൽകാൻ പണമില്ല; തൃശൂർ പള്ളി ഗേറ്റിലേയും നിലമ്പൂർ യാഡ് ഗേറ്റിലേയും മേൽപ്പാല നിർമ്മാണങ്ങൾ പ്രതിസന്ധിയിൽ; ജനുവരിക്കകം ടെൻഡർ ഉറപ്പിച്ചു നൽകിയില്ലെങ്കിൽ റീ ടെൻഡർ വേണ്ടിവരും; എസ്റ്റിമേറ്റും ഉയരും; ഇത് കെ റെയിൽ അനാസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 63,940 കോടി രൂപയുടെ സിൽവർലൈൻ വേഗറെയിൽ പദ്ധതി നടപ്പാക്കാൻ ഇറങ്ങിത്തിരിച്ച സംസ്ഥാന സർക്കാരിനു 2 റെയിൽവേ മേൽപാലത്തിന് 18.5 കോടി രൂപ നൽകാൻ പണമില്ല. കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിന് തെളിവാണ് ഇത്. തൃശൂർ പള്ളി ഗേറ്റ് മേൽപാലം (22 കോടി), നിലമ്പൂർ യാഡ് ഗേറ്റ് മേൽപാലം (15 കോടി) എന്നിവയുടെ പണിയാണ് തടസ്സപ്പെടുന്നത്. ജനുവരിക്കകം ടെൻഡർ ഉറപ്പിച്ചു നൽകിയില്ലെങ്കിൽ റീ ടെൻഡർ വേണ്ടിവരും. എസ്റ്റിമേറ്റും ഉയരും.

ഈ രണ്ടു പാലങ്ങളുടേയും ടെൻഡർ നടപടിയാണു മാർച്ചിൽ പൂർത്തിയായത്. ഒരു നിർമ്മാണക്കമ്പനിക്കാണു രണ്ടു ടെൻഡറും ലഭിച്ചത്. ടെൻഡർ തുറന്ന് കകരാറുകാരനെ കണ്ടെത്തിക്കഴിഞ്ഞാൽ 6 മാസത്തിനകം ടെൻഡർ ഉറപ്പിച്ചു നൽകണം. ജനുവരിക്കകം ടെൻഡർ ഉറപ്പിച്ചു നൽകിയില്ലെങ്കിൽ റീ ടെൻഡർ വേണ്ടിവരും. അങ്ങനെ വന്നാൽ വീണ്ടും പണി നീളും. സിൽവർലൈൻ നടത്തിപ്പുകാരായ കെ റെയിൽ വഴി നടപ്പാക്കുന്ന ഈ പദ്ധതികൾക്കായി പലതവണ ആവശ്യപ്പെട്ടിട്ടും പണം സംസ്ഥാന സർക്കാർ നൽകിയിട്ടില്ല.

ടെൻഡർ ഉറപ്പിക്കേണ്ട സമയപരിധി കഴിഞ്ഞതിനാൽ, കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയോടു 4 മാസ സമയം കൂടി കെ റെയിൽ നീട്ടിവാങ്ങി. കേന്ദ്ര റെയിൽവേയും കേരളവും ചേർന്നു കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ രൂപീകരിച്ചതു സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ വേണ്ടി മാത്രമല്ലെന്നതാണ് വസ്തുത. സംസ്ഥാനത്തെ റെയിൽ പദ്ധതികളുടെ നിർമ്മാണത്തിനു വേണ്ടിയാണ്. റെയിൽവേ മേൽപാലങ്ങളും ഇക്കൂട്ടത്തിൽ വരും. അങ്ങനെയാണ് ആകെ 500 കോടി ചെലവുള്ള 25 മേൽപാലങ്ങളുടെ നിർമ്മാണം കെ റെയിലിനെ ഏൽപിച്ചത്. പദ്ധതിച്ചെലവിന്റെ പകുതി തുക വീതം സംസ്ഥാനവും കേന്ദ്രവും വഹിക്കണം. നിർമ്മാണം തുടങ്ങിവയ്ക്കാനുള്ള പണം മുടക്കേണ്ടതു സംസ്ഥാനമാണ്. നിർമ്മാണ പുരോഗതിക്കനുസരിച്ചു കേന്ദ്രം പണം നൽകും. എന്നാൽ കേരളം മേൽപാല നിർമ്മാണത്തിന് പോലും പണം നൽകുന്നില്ല.

സിൽവർലൈൻ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്തതിനു കേന്ദ്ര സർക്കാരിനെയും സമരക്കാരെയും കുറ്റപ്പെടുത്തുകയാണ് കേരളം. താൽക്കാലികമായി മരവിപ്പിച്ച സിൽവർലൈനു വേണ്ടി ഇതുവരെ ചെലവായത് 34.52 കോടി രൂപയാണ്. രണ്ടു മേൽപാലങ്ങൾക്കായി ഇതിന്റെ പകുതി ചോദിച്ചിട്ടും തരാനില്ലെന്നാണു സർക്കാരിന്റെ നിലപാട്. പാലം നിർമ്മാണത്തിന് ധന വകുപ്പിന്റെ അനുമതിയോടെ മരാമത്തു വകുപ്പാണു ഭരണാനുമതിയും ഫണ്ടും നൽകേണ്ടത്.

തൃശൂർ പള്ളി ഗേറ്റ് മേൽപാലം (22 കോടി), നിലമ്പൂർ യാഡ് ഗേറ്റ് മേൽപാലം (15 കോടി) എന്നിവയുടെ ടെൻഡർ ഒരു നിർമ്മാണക്കമ്പനിക്കാണു ലഭിച്ചത്. ടെൻഡർ തുറന്ന് കകരാറുകാരനെ കണ്ടെത്തിക്കഴിഞ്ഞാൽ 6 മാസത്തിനകം ടെൻഡർ ഉറപ്പിച്ചു നൽകണം. പണം ചോദിച്ചു കെ റെയിൽ പലതവണ എഴുതിയെങ്കിലും സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കാത്തിരിക്കാൻ മറുപടി ലഭിച്ചു. ഒടുവിൽ ടെൻഡറിന്റെ കാലാവധി കഴിഞ്ഞു. നീട്ടിയ കാലാവധി അടുത്ത മാസം തീരും.

കാക്കനാട് ഗേറ്റ്, താമരക്കുളം (ആലപ്പുഴ), ഇടക്കുളങ്ങര, പോളയത്തോട് (കൊല്ലം), മങ്കര (പാലക്കാട്), ഉപ്പള, സൗത്ത് തൃക്കരിപ്പൂർ (കാസർകോട്), വെള്ളയിൽ (കോഴിക്കോട്), ഏഴിമല (കണ്ണൂർ) എന്നീ 9 മേൽപാല പദ്ധതികളും ടെൻഡറിനു തയാറായിട്ടുണ്ട്. ഇവയും പണം നൽകിയില്ലെങ്കിൽ പ്രതിസന്ധിയിലാകും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP