20 ശതമാനം ചെലവെങ്കിലും കൂടുമെന്നും കല്ലിടൽ വേണ്ടെന്നും ജെയിൻ; ജനങ്ങളെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം സർവേയെന്നും രഘു; സാങ്കേതിക വിദ്യയെ വിമർശിച്ച് കുഞ്ചെറിയ; കേട്ടതെല്ലാം പരിഗണിക്കണമെന്ന് മോഹനൻ മേനോനും; താരം ആർവിജിയും; ഇനി സംവാദങ്ങൾ നടത്തില്ല; കെ റെയിൽ 'മസ്കറ്റിൽ' പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : സിൽവർലൈൻ പദ്ധതിയിലെ എതിർപ്പുകൾ ഇല്ലാതാക്കാൻ സംഘടിപ്പിച്ച ചർച്ച സർക്കാരിന് വൻതിരിച്ചടിയാകുമ്പോൾ ഇനി ഇത്തരം അബദ്ധ പഞ്ചാംഗങ്ങൾ വേണ്ടെന്ന് കെ റെയിലിന് സർക്കാരിലെ ഉന്നതരുടെ നിർദ്ദേശം. പദ്ധതിയെ അനുകൂലിച്ച് സംസാരിക്കാൻ ഡൽഹിയിൽ നിന്നെത്തിച്ചവർ പോലും സംശയത്തോടെയാണ് പദ്ധതിയെക്കുറിച്ച് പറഞ്ഞത്. റെയിൽവേ ബോർഡ് ടെക്നിക്കൽ അംഗവും മദ്ധ്യ റെയിൽവേ ജനറൽ മാനേജരുമായിരുന്ന സുബോധ് കാന്ത് ജെയിൻ സാമൂഹ്യാഘാത പഠനത്തിന് കല്ലിടേണ്ട ആവശ്യമില്ലെന്ന് തുറന്നുപറഞ്ഞതും സർക്കാരിന് തലവേദനായി. കെ റെയിൽ വിരുദ്ധരുടെ സ്വരമാണ് സംവാദത്തിലും നിറഞ്ഞത്. ഇ ശ്രീധരന്റെ നിർദ്ദേശങ്ങൾ അതേ പടി അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലും സംവാദത്തിൽ ഉയർന്നു കേട്ടു. അനുകൂലിക്കാൻ കൊണ്ടു വന്നവരും എതിർത്തു. ഇതോടെ ആർക്കും കെ റെയിലിന് കണ്ണടച്ച് എതിർക്കാനാകില്ലെന്ന വസ്തുത സർക്കാർ തിരിച്ചറിയുകയാണ്.
എങ്കിലും പദ്ധതിയുമായി മുമ്പോട്ട് പോകും. കെ റെയിലിനെ എതിർക്കുന്നവരുടെ കൂട്ടത്തിൽ മൂന്ന് പേരെയാണ് സംവാദത്തിനായി ക്ഷണിച്ചത്. ഇതിൽ ജോസഫ് സി മാത്യുവിനെ സർക്കാർ തന്നെ അപമാനിച്ച് ഒഴിവാക്കി. അലോക് വർമ്മയും ശ്രീധറും വിട്ടു നിന്നു. ഇതോടെ ആർ വി ജി മേനോനിൽ മാത്രം എതിർശബ്ദം ഉയരുമെന്ന് പ്രതീക്ഷിച്ചു. അതും സംഭവിച്ചു അതിന് അപ്പുറവും നടന്നു. അങ്ങനെ കെ റെയിലിന് സംവാദത്തിന്റെ പേരിലും പണം വെറുതെ നഷ്ടമായി. അതും ഖജനാവിനാണ് ബാധ്യത. സിൽവർ ലൈനിനു പകരം നിലവിലെ റെയിൽവേ പാതയ്ക്ക് സമാന്തരമായി വളവുകളില്ലാത്ത രണ്ട് പാതകൾ പണിയുകയാണ് വേണ്ടതെന്ന് ആർ.വി.ജി മേനോനും തുറന്നടിച്ചു. പദ്ധതിയെക്കുറിച്ച് 100ശതമാനം മതിപ്പില്ലെന്ന് ട്രിവാൻഡ്രം ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായരും എതിർപ്പിന്റെ ശബ്ദം കൂടി പരിഗണിക്കണമെന്ന് മോഡറേറ്ററായ സൗത്ത് വെസ്റ്റ് റെയിൽവേയിൽ ചീഫ് പേഴ്സണൽ ഓഫീസറുമായിരുന്ന മോഹൻ മേനോനും പറഞ്ഞതോടെ പിണറായിയുടെ അനുനയ ചർച്ച അപ്പാടെ പാളി.
എന്തിനാണ് രഘുചന്ദ്രൻ നായരെ ഇതു പറയിപ്പിക്കാനായി വിളിച്ചുവെന്ന ചോദ്യം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉയർന്നു കഴിഞ്ഞു. അനുനയത്തെ കുറിച്ച് പറയാനായി മോഹനൻ മേനോനെ കൊണ്ടു വന്നതും സർക്കാരിന് പിടിച്ചിട്ടില്ല. ജെയിനിന്റെ കല്ലിടൽ വേണ്ടെന്ന അഭിപ്രായവും സർക്കാരിന് തലവേദനയാണ്. സിൽവർലൈൻ വേഗ റെയിൽ പദ്ധതി സംബന്ധിച്ച സർക്കാരിന്റെ അവകാശവാദങ്ങളെ പദ്ധതിയെ അനുകൂലിക്കുന്നവർ പോലും കെറെയിൽ സംവാദത്തിൽ നിരാകരിച്ചു എന്നതാണ് വസ്തുത. വിശദപദ്ധതിരേഖയിൽ (ഡിപിആർ) പറയുന്നതിനെക്കാൾ 20% എങ്കിലും ചെലവു വർധിക്കുമെന്നു റെയിൽവേ ബോർഡ് മുൻ അംഗം സുബോധ്കുമാർ ജെയിൻ അഭിപ്രായപ്പെട്ടു. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം 10%, പരിസ്ഥിതി സംബന്ധമായ ആശങ്കകൾ പരിഹരിക്കാൻ 10% എന്നിങ്ങനെ അധിക തുക കണ്ടെത്തേണ്ടി വരുമെന്നാണു അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി അടയാളമിടണം എന്നല്ലാതെ കല്ലിടണമെന്നു നിർബന്ധമില്ലെന്നും ജെയിൻ പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും വേണം സർവേയെന്നും ഇപ്പോൾ കണക്കാക്കിയ തുക പോരെന്നും പദ്ധതിയെ അനുകൂലിച്ച മറ്റൊരു പാനലിസ്റ്റായ തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായരും അഭിപ്രായപ്പെട്ടു.പദ്ധതിയെ അനുകൂലിക്കുന്ന 3 പേർ സംവാദത്തിനുള്ള പാനലിൽ ഉണ്ടായിരുന്നപ്പോൾ, എതിർപക്ഷത്തെ ഏക പ്രതിനിധിയായിരുന്ന ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ഡോ. ആർ.വി.ജി.മേനോൻ ശക്തമായ വിമർശനമാണ് ഉയർത്തിയത്. എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്നതു ഭീകരമായ പ്രസ്താവനയാണ്. എല്ലാം തീരുമാനിച്ചുകഴിഞ്ഞെന്നും ഇനി ചർച്ച നടത്താമെന്നും പറയുന്നതു മര്യാദകേടാണ്. 4 വർഷം മുൻപെങ്കിലും നടത്തേണ്ടിയിരുന്ന ചർച്ചയാണിത്. ആരെങ്കിലുമൊരാളുടെ തലച്ചോറിൽ പൊട്ടിമുളയ്ക്കേണ്ടതല്ല ഇങ്ങനെയൊരു പദ്ധതി. ജനങ്ങൾക്കിടയിൽ ചർച്ച നടത്തി വിശദമായ ആലോചനയിലൂടെ ഉരുത്തിരിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നിർമ്മാണത്തിനു പരിസ്ഥിതിയെ ചൂഷണം ചെയ്യാത്ത ബദൽ മാർഗങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കണമെന്നു സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.കുഞ്ചെറിയ പി.ഐസക് നിർദേശിച്ചു. സംവാദത്തിലെ നിർദേശങ്ങൾ സർക്കാർ കണക്കിലെടുക്കുമെന്നു പ്രതീക്ഷിക്കുന്നതായി മോഡറേറ്ററായിരുന്ന ദേശീയ റെയിൽവേ അക്കാദമി മുൻ പ്രഫസർ മോഹൻ എ.മേനോൻ പറഞ്ഞു. സംവാദം സംഘടിപ്പിക്കുന്നത് സർക്കാരല്ലെന്നു പറഞ്ഞിരുന്നെങ്കിലും പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലും ആസൂത്രണ ബോർഡ് അംഗം രവി രാമനും സദസ്സിലുണ്ടായിരുന്നു. എംഡി വി.അജിത്കുമാർ ഉൾപ്പെടെയുള്ള കെറെയിൽ ഉദ്യോഗസ്ഥരും പങ്കെടുത്തു. തിരുവനന്തപുരത്ത് മസ്കറ്റ് ഹോട്ടലിലായിരുന്നു ചർച്ച. ലക്ഷങ്ങൾ പൊടി പൊടിച്ചാണ് ഈ സംവാദം നടത്തിയത്.
കണ്ണൂർ ഗവ. എൻജിനിയറിങ് റിട്ട. പ്രിൻസിപ്പലും ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റുമായ പ്രൊഫ. ആർ.വി.ജി മേനോൻ പറഞ്ഞത് ഇങ്ങനെ:
എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കുമെന്ന നിലപാട് ഭീകരമാണ്. എല്ലാം തീരുമാനിച്ചിട്ട് ഇനി ചർച്ചയാകാം എന്നു പറയുന്നത് മര്യാദകേടും. വിശദമായ ചർച്ചയില്ലാതെ റെയിൽവികസനം പാടില്ല. അരൂർ മുതൽ ചേർത്തല വരെ ദേശീയപാത നാലുവരിയാക്കിയിട്ട് ഇരുപത് വർഷമായി. ചേർത്തല മുതൽ തിരുവനന്തപുരം വരെ നാലുവരിയാക്കാൻ അന്നേ സ്ഥലമെടുത്തതാണ്. ജനങ്ങൾ എതിർത്തിട്ടല്ല, കാര്യങ്ങൾ ശരിയായി ചെയ്യാൻ കഴിവില്ലാത്തതിനാലാണ് ദേശീയപാതാ വികസനം നടക്കാത്തത്. റെയിൽപാത ഇരട്ടിപ്പിക്കൽ ഇഴഞ്ഞുനീങ്ങുന്നതിനും ഓരോ ഒഴിവുകഴിവുകൾ പറയാനാവും. ചിങ്ങവനം-ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കൽ പണികൾ തുടങ്ങിയിട്ട് മുപ്പത് വർഷമായി. അമ്പലപ്പുഴയ്ക്ക് വടക്കോട്ട് ഇരട്ടിപ്പിക്കൽ പണിക്ക് അനക്കമില്ല. പദ്ധതികൾ വൈകുന്നത് രാഷ്ട്രീയ ഇച്ഛാശക്തിയും ശേഷിയുമില്ലാത്തതിനാലാണ്. അതിന് ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
3.17മണിക്കൂർ കൊണ്ട് ജനശതാബ്ദി തിരുവനന്തപുരത്തു നിന്ന് എറണാകുളത്തെത്തുന്നുണ്ട്. പാതയിരട്ടിപ്പിക്കൽ പൂർത്തിയായാൽ യാത്രാസമയം ഇനിയും കുറയും. റെയിൽവേയ്ക്ക് കേരളത്തോട് അവഗണനയാണ്. റെയിൽപാതയിരട്ടിപ്പിക്കൽ മുപ്പത് വർഷമായി തടസപ്പെട്ടുകിടക്കുന്നു. ഇപ്പോഴാണ് പണികൾ തുടങ്ങാനായത്. ബ്രോഡ്ഗേജിൽ റെയിൽവേ 160 കിലോമീറ്റർ വേഗത്തിൽ വന്ദേഭാരത്, ഗതിമാൻ ട്രെയിനുകളോടിക്കുന്നുണ്ട്. ഇവയുടെ ഘടകങ്ങൾ ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. വേഗം 200 കിലോമീറ്ററായാലേ ശരിയാവൂ എന്നുപറയുന്നത് പറ്റിക്കലാണ്. ഈ വേഗത്തിൽ സ്റ്റാൻഡേർഡ് ഗേജിൽ ട്രെയിനോടിക്കാനുള്ള കോച്ചുകളും ഘടകങ്ങളും ജപ്പാനിൽ നിന്ന് വരുത്തണം. ബ്രോഡ്ഗേജിനു പകരം സ്റ്റാൻഡേർഡ് ഗേജ് മതിയെന്ന് ഏത് പ്രക്രിയയിലൂടെ ആരാണ് തീരുമാനിച്ചത്? ഇക്കാര്യം ജനം അറിയണം. അത് രാഷ്ട്രീയമാണെങ്കിൽ ആ രാഷ്ട്രീയം നല്ലതാണ്. എതിർക്കുന്നവരെ പിന്തിരിപ്പന്മാരായി ചിത്രീകരിക്കരുത്.
നിലവിലെ ദീർഘദൂരട്രെയിനുകൾ സ്റ്റാൻഡേർഡ് ഗേജിലൂടെ ഓടിക്കാനാവില്ല. മിക്ക സ്റ്റേഷനുകളും വിദൂരസ്ഥലങ്ങളിലാണ്. കൊല്ലത്ത് മുഖത്തലയിൽ വെള്ളക്കെട്ടിന് നടുവിലാണ് സ്റ്റേഷൻ. അവിടെ ഒരു തോട് ഒഴുകുന്നുണ്ട്. തോട് മാറ്റി സ്ഥാപിക്കണമെന്നാണ് പഠനത്തിൽ പറയുന്നത്. കൊച്ചി വിമാനത്താവളത്തിനടുത്തും തോട് ഉണ്ടായിരുന്നു. അത് മൂടിയതു കൊണ്ടാണ് കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൊച്ചി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയത്. അതിനാൽ പരിസ്ഥിതി പ്രശ്നങ്ങൾ കൃത്യമായി പരിശോധിക്കണം.
നിലവിലെ പാതയിൽ 626 വളവുകളുള്ളതിനാൽ അതിവേഗ ട്രെയിനുകളോടിക്കാനാവില്ല. വളവുകൾ നിവർത്തിയാലേ വേഗത കൂടൂ. എറണാകുളം- ഷൊർണൂർ റൂട്ടിൽ വളവുകൾ നിവർത്തിയുള്ള മൂന്നാം പാതയ്ക്കായി പഠനം നടത്തിയപ്പോൾ ഇത് സാദ്ധ്യമാണെന്നും ചാലക്കുടിയിൽ മാത്രമേ സ്റ്റോപ്പ് അനുവദിക്കാനാവൂ എന്നുമാണ് കണ്ടെത്തിയത്. പുതിയ റെയിൽപ്പാതകൾ വികസിപ്പിക്കുന്നത് കെ-റെയിൽ പരിഗണിക്കണം. നിലവിലെ റെയിൽപാതയിലെ വളവുകൾ നിവർത്തി മൂന്ന്, നാല് പാതകൾ പുതുതായി പണിയണം. ഇതിന് അധികചെലവ് എത്രയാവുമെന്ന് പഠിക്കണം. കെ-റെയിൽ കേരളത്തിലെ റെയിൽവേ വികസനത്തിനുള്ള കോർപറേഷനാണ്, സിൽവർലൈൻ വികസനത്തിനുള്ളതല്ല. റെയിൽവേ വികസനത്തിന് മൂന്ന്, നാല് പുതിയ ലൈനുകൾ അനിവാര്യമാണ്. പുതിയ ലൈനുകളും സിഗ്നൽ സംവിധാനവും വന്നാൽ മിനിറ്റുകൾ ഇടവിട്ട് കൂടുതൽ ട്രെയിനുകളോടിക്കാം. ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണം. പുതിയ പാതയിലൂടെ അതിവേഗ ട്രെയിനുകളോടിക്കാം. പക്ഷേ ഇതിന് ജപ്പാൻ വായ്പ കിട്ടില്ല. ജപ്പാൻ വായ്പ നൽകുന്നത് അവരുടെ വ്യവസായ വികസനത്തിനും സാങ്കേതികവിദ്യ വിറ്റഴിക്കാനുമാണ്. റെയിൽ വികസനത്തിന് കിഫ്ബി പണം മുടക്കണം.
വളവുനിവർത്തി പുതിയ രണ്ട് ലൈൻ നിർമ്മിക്കാനും സ്ഥലമെടുപ്പ് ആവശ്യമാണ്. റെയിൽപാതയോട് ചേർന്നുള്ള ഭൂമിക്ക് വില കുറവാണ്. സർക്കാർ നല്ല വില കൊടുത്താൽ ജനം ഭൂമി വിട്ടുകൊടുക്കും. എതിർപ്പുകളും കുറയും. ഈ ചർച്ച 34 വർഷം മുൻപ് നടത്തേണ്ടതായിരുന്നു. ജപ്പാൻ കടംതരുന്നത് നമ്മളെ നന്നാക്കാനല്ല. എല്ലാം വിപണിക്കു വിട്ടാൽ അവർ ഹ്രസ്വകാല ലാഭമുണ്ടാക്കാൻ ചിന്താഗതികളെ തിരിച്ചുവിടും. കേരള വികസനത്തിൽ റെയിൽവേയ്ക്ക് വലിയ പങ്കുണ്ട്. അമേരിക്കയിലെ റെയിൽവേ വികസനം ഓട്ടോമൊബൈൽ ലോബിയാണ് നശിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ധാരാളം പണമുണ്ടെങ്കിൽ എവിടെ നിന്നുവേണമെങ്കിലും സാധനങ്ങൾ വാങ്ങാം. എന്നാൽ തൊഴിൽ സൃഷ്ടിക്കുന്നതും സാമ്പത്തിക വളർച്ചയുമായിരിക്കണം പദ്ധതികളുടെ ലക്ഷ്യം. പുതിയ വികസന മോഡൽ ഇതാണ്. ഇന്ത്യൻ റെയിൽവേ വികസിപ്പിച്ച, 180കിലോമീറ്റർ വേഗത്തിൽ ബ്രോഡ്ഗേജിലോടുന്ന സെമി-ഹൈസ്പീഡ് ട്രെയിനുകൾ കേരളത്തിലും ഉപയോഗിക്കണം.
ഇപ്പോൾ വെള്ളപ്പൊക്ക സമയത്ത് വെള്ളം പരന്നൊഴുകും. സിൽവർലൈനിന്റെ മൺതിട്ടകൾ വെള്ളത്തിന്റെ ഒഴുക്ക് തടയും. അതിനാൽ വെള്ളമൊഴുകാൻ സൗകര്യമുള്ള വയഡക്ടുകൾ നിർമ്മിക്കണം. വെള്ളമൊഴുക്ക് കനാലുണ്ടാക്കി തിരിച്ചുവിടണമെന്ന ഡി.പി.ആർ നിർദ്ദേശം അപ്രായോഗികമാണ്. പുതുതായി പണിയുന്ന ലൈനുകൾ ബ്രോഡ്ഗേജിലാണെങ്കിൽ നിലവിലെ സ്റ്റേഷനുകൾ ഉപയോഗിക്കാം. ഹ്രസ്വദൂര യാത്രക്കാർക്കായി മെമു അടക്കം ഓടിക്കാം. ജനങ്ങളെ യാത്രാമാർഗ്ഗം തിരഞ്ഞെടുക്കാൻ സർക്കാർ നിർബന്ധിക്കരുത്.- പ്രൊഫ. മേനോൻ പറഞ്ഞു.
സുബോധ് ജെയിൻ പറഞ്ഞതിങ്ങനെ-
ശതാബ്ദി, രാജധാനി ട്രെയിനുകൾക്ക് മാത്രം കേരളത്തിന്റെ ഗതാഗത ആവശ്യം നിറവേറാനാവില്ല. പുതിയ സാങ്കേതികവിദ്യ സ്വീകരിക്കുക മാത്രമാണ് ഏക പോംവഴി. എങ്കിലേ ജനങ്ങളെ പൊതുഗതാഗതത്തിലേക്ക് ആകർഷിക്കാനാവൂ. പൊതു-സ്വകാര്യ പങ്കാളിത്തവും വിദേശവായ്പയുമുള്ള മെട്രോകൾ സ്റ്റാൻഡേർഡ് ഗേജിലാകാമെന്നാണ് കേന്ദ്രനയം. ഇന്ത്യൻ റെയിൽവേ ബ്രേഡ്ഗേജിൽ തുടരും.
ബ്രേഡ്ഗേജിൽ വേഗത കൂട്ടാൻ ടിൽട്ടിങ് ട്രെയിനുകൾ പരീക്ഷിച്ചെങ്കിലും ഗുണകരമല്ലെന്ന് കണ്ട് ഉപേക്ഷിച്ചു. ആയിരം ടിൽട്ടിങ് കോച്ചുകളുണ്ടാക്കാനാണ് ശ്രമിച്ചത്. അസാദ്ധ്യമാണെന്ന് കണ്ടെത്തി. ലോകത്തൊരിടത്തും ടിൽട്ടിങ് ട്രെയിൻ സ്ഥിരമായി ഓടിക്കുന്നില്ല. സുരക്ഷാ കാരണങ്ങൾ കാരണമാണിത്. നിരന്തര ഉപയോഗത്തിന് പറ്റിയതല്ല ഇത്. ഇടയ്ക്കിടെ ഓടിക്കാമെന്നു മാത്രം. ചരക്കുനീക്കം ബ്രോഡ്ഗേജിലൂടെയും അതിവേഗ ട്രെയിനുകൾ സ്റ്റാൻഡ്ഗേജിലുമാക്കാനാണ് കേന്ദ്രതീരുമാനം.
റെയിൽവേ ചരക്കുനീക്കത്തിനാണ് പ്രാധാന്യം നൽകുന്നത്. ഇത് കുറഞ്ഞ വേഗത്തിലായാലും മതിയെന്നതിനാൽ ഒരു വളവുപോലും റെയിൽവേ നിവർത്താറില്ല. ചരക്കുവണ്ടികൾക്ക് പരമാവധി അറുപതു കിലോമീറ്റർ വേഗം മതി. കേരളത്തിൽ കൽക്കരി, ഇരുമ്പയിര് എന്നിങ്ങനെ ചരക്കുനീക്കം കുറവായതിനാൽ വരുമാനവും കുറവ്. സിഗ്നലിംഗിനും പാതയിരട്ടിപ്പിക്കലിനുമൊക്കെ പണവും സാമഗ്രികളും കിട്ടാറില്ല. 180കിലോമീറ്റർ വരെ വേഗത്തിൽ ബ്രോഡ്ഗേജിലോടുന്ന വന്ദേഭാരത് ട്രെയിൻ വികസിപ്പിക്കുകയാണിപ്പോൾ. പദ്ധതിനടത്തിപ്പിന് ഇത്തരമൊരു സംവാദം രാജ്യത്തുതന്നെ ആദ്യമാണ്. ജനങ്ങൾ ഡി.പി.ആർ വായിച്ചുനോക്കുന്നതും ചർച്ചചെയ്യുന്നതുമെല്ലാം ഇവിടെയാണ്.
ഡി.പി.ആറിലുള്ളതുപ്രകാരം പ്രതിദിനം 80,000 യാത്രക്കാരുണ്ടാവാൻ നാലുവർഷമെടുക്കും. തുടക്കത്തിൽ മുപ്പതിനായിരം യാത്രക്കാരുണ്ടാവും. പത്തുവർഷം മൊറട്ടോറിയവും 25വർഷം തിരിച്ചടവുമുള്ള വായ്പ രാജ്യത്ത് കിട്ടില്ല. ഇവിടെ പരമാവധി 15വർഷം തിരിച്ചടവും 5വർഷം മൊറട്ടോറിയവുമേ കിട്ടൂ. റെയിൽവേ എൽ.ഐ.സിയിൽ നിന്ന് 8.5ശതമാനം പലിശയ്ക്കാണ് വായ്പയെടുക്കുന്നത്. കുറഞ്ഞ പലിശ പദ്ധതിയെ ലാഭകരമാക്കും. ലോകബാങ്ക് വായ്പയ്ക്ക് സാങ്കേതികവിദ്യ ഏതായാലും മതി. ആഗോള ടെൻഡറാവാം. എ.ഡി.ബി, കെ.എഫ്.ഡബ്ല്യു വായ്പകൾക്ക് പരിസ്ഥിതി, സാമൂഹ്യാഘാത പഠനങ്ങൾ നിർബന്ധമാണ്. ജപ്പാനിലെ ജൈക്ക വായ്പയ്ക്ക് ജപ്പാനിൽ നിന്ന് കോച്ചുകളും സാമഗ്രികളും വാങ്ങണമെന്ന നിബന്ധനയുണ്ട്. സാങ്കേതികവിദ്യ ജപ്പാനിലേതാണെങ്കിൽ വായ്പാ നിബന്ധനകളിൽ ഇളവുകിട്ടും. അവർക്ക് പരിസ്ഥിതി, സാമൂഹ്യാഘാത പഠനം നിർബന്ധമില്ല. ഗേജ് ഏതായാലും പദ്ധതിചെലവിനെ ബാധിക്കില്ല.
പരിസ്ഥിതിയെ നശിപ്പിച്ചല്ല വൻ പദ്ധതികൾ നടപ്പാക്കുന്നത്. മണ്ണു നീക്കാനാവാത്ത രാജസ്ഥാനിൽ പുറമെ നിന്ന് മണ്ണെത്തിച്ചാണ് റെയിൽ പദ്ധതികൾ നടപ്പാക്കിയത്. പരിസ്ഥിതി സംരക്ഷണത്തിന് നിയമപ്രകാരമുള്ള നടപടികളെടുക്കണം. സ്റ്റാൻഡേർഡ് ഗേജിൽ നിലവിലെ ദീർഘദൂര ട്രെയിനുകൾ ഓടിക്കാനാവില്ലെങ്കിലും ഒരേസ്ഥലത്ത് റോഡ്, റെയിൽ, ജലപാതാ സൗകര്യമൊരുക്കിയാൽ യാത്രക്കാർ മാറിക്കറിയും. സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന പ്രചാരണം തെറ്റാണ്. ജനസാന്ദ്രതയേറിയ മേഖലകളിൽ വാഹനയാത്രയ്ക്കും കാൽനടയ്ക്കും അടിപ്പാതകൾ നിർമ്മിക്കും. വെള്ളമൊഴുകാനുള്ള വയഡക്ടുകളും ഭൂമിയെ വിഭജിക്കുന്നവയല്ല. ഹൈസ്പീഡ്, സെമി-ഹൈസ്പീഡ് എന്നിവയിൽ നിലവിൽ സ്റ്റാൻഡേർഡ് ഗേജിൽ 28പാതകളുണ്ട്. ഭാവിയിൽ ഇവയെ തമ്മിൽ ബന്ധിപ്പിച്ചേക്കാം.
സാമൂഹ്യാഘാത പഠനം നടത്താൻ മാർക്കിങ് ആവശ്യമാണ്. ഇത് ജി.പി.എസ് സംവിധാനം ഉപയോഗിച്ചുമതിയാവും. കല്ലിടൽ അനിവാര്യമല്ല. ജനങ്ങളെ അലൈന്മെന്റ് ബോദ്ധ്യപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. സാമൂഹ്യാഘാത പഠനത്തിന് കല്ലിടണമെന്ന് നിർബന്ധമല്ല. ജി.പി.എസ് വഴിയും മാർക്കിങ് നടത്താം. കാസർകോട് വരെയുള്ള സിൽവർലൈൻ ഭാവിയിൽ മംഗലാപുരം തുറമുഖം വരെ നീട്ടാനാവും. ദേശീയ അതിവേഗ റെയിൽ ഇടനാഴിയുടെ ഫീഡർ സർവീസായി ഇത് ഭാവിയിൽ മാറും. 30കിലോമീറ്റർ ഇടവിട്ട് സ്റ്റേഷനുണ്ടെങ്കിൽ ഹൈസ്പീഡ് റെയിൽ അനുയോജ്യമല്ല. അഞ്ച് വർഷം വൈിയാൽ ചെലവ് 1.20ലക്ഷം കോടിയാവാം. സമയം വൈകുന്തോറും ചെലവ് ഉയരും. ഇപ്പോൾ നടപ്പാക്കിയാൽ പദ്ധതി ചെലവ് ഡി.പി.ആറിലേക്കാൾ 20ശതമാനം കൂടാം. സിമന്റിനും സ്റ്റീലിനും പത്ത് ശതമാനം കൂടും. മറ്റ് ചെലവുകളും പത്ത് ശതമാനം വർദ്ധിക്കും. വൈകിയാൽ ഭൂമിവിലയും കൂടാം.
യുക്തിസഹജമായ ഡി.പി.ആറാണ് സിൽവർലൈനിന്റേത്. പരിഷ്കരിക്കാൻ നീതി ആയോഗ് നിർദ്ദേശിച്ചിരിക്കുകയാണ്. ഇനിയും മാറ്റങ്ങൾ വരും. പരിശോധിക്കുന്ന ആർക്കും പൂർണതൃപ്തിയുണ്ടാവില്ല. അലൈന്മെന്റ് വിജ്ഞാപനം ചെയ്തശേഷം സ്റ്റേഷനുകളോ അലൈന്മെന്റോ മാറ്റണമെങ്കിൽ സർക്കാരിന്റെ അനുമതി വേണം. അതുവരെ ഡി.പി.ആറിൽ തുടർച്ചയായി മാറ്റങ്ങളുണ്ടാവാം. മുടക്കുമുതൽ കൂടുതലാണെങ്കിലും വായ്പ തിരിച്ചയ്ക്കാൻ സിൽവർലൈനിന് കഴിയും. എന്നാൽ കെ.എസ്.ആർ.ടി.സിക്ക് പ്രവർത്തന ചെലവ് കൂടുതലാണ്. നഷ്ടം സർക്കാർ നൽകേണ്ടിവരും- ജെയിൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഞാൻ മരിച്ചുപോകും, ഞാൻ ജീവിച്ചിരിക്കില്ല, അയാം ടെല്ലിങ്; ഞാൻ ട്രിഗർ ചെയ്തു, അത് സത്യമാണ്; പരിഹാരമുണ്ട്, ഞാൻ മാപ്പ് പറയാം; ഞാൻ വന്ന് കാലുപിടിക്കാം, അവൾ എന്നെ തല്ലിക്കോട്ടെ, എന്തുവേണമെങ്കിലും ചെയ്തോട്ടെ, പക്ഷേ, ഇത് വെളിയിൽ നാട്ടുകാർ സെലിബ്രേറ്റ് ചെയ്യാൻ സമ്മതിക്കരുത്': വിജയ് ബാബുവിന്റെ ഫോൺ സംഭാഷണം മറുനാടൻ പുറത്തുവിടുന്നു
- താര സുന്ദരി പ്രൗഢിയോടെ ജയിൽ വാസം; കോവിഡ് പരോൾ കഴിഞ്ഞ് എത്തിയത് ആഡംബര വാഹന അകമ്പടിയിൽ; സന്ദർശകർ കൂടുതലും പ്രമുഖർ; പേരിന് മാസ്ക്കും നൈററിയും തുന്നുന്ന ജയിലിലെ തയ്യൽക്കാരി ഇപ്പോഴും വി ഐ പി; മൊബൈൽ ഉപയോഗിച്ചതിനും അച്ചടക്ക ലംഘനത്തിനും ജയിലുകൾ മാറിമാറി എത്തിയത് കണ്ണൂരിൽ; കാരണവർ വധക്കേസ് പ്രതി ഷെറിന് ഇത് സുഖവാസമോ?
- പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനം കവർ ചെയ്യാൻ കൈരളിയിൽ നിന്നും എത്തിയത് മൂന്ന് പേർ, ദേശാഭിമാനിയിൽ നിന്നും രണ്ടു പേരും; കൽപ്പറ്റ സംഭവത്തിലെ ക്ഷീണം തീർക്കാൻ തലസ്ഥാനത്ത് സതീശനെ പൂട്ടാൻ ശ്രമം; നീക്കം കൈയോടെ പൊളിച്ച് പ്രതിപക്ഷ നേതാവും; മുഖ്യമന്ത്രിയേക്കാൾ വലിയ പരിഗണന തനിക്ക് നൽകിയതിന് നന്ദിയെന്ന് സതീശൻ
- ഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
- കാറിൽ നിന്നും ഇറങ്ങി ഉദ്ഘാടനത്തിനായി നാട മുറിക്കാൻ എത്തുമ്പോൾ ചാടി വീണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ച ദീപാ അനിൽ; ഇന്റലിജൻസ് പോലും അറിയാത്ത പ്രതിഷേധം കണ്ടപ്പോൾ മന്ത്രിയുടെ മുഖത്ത് തെളിഞ്ഞത് ചിരി; ഏറെ നേരം കൗതുകത്തോടെ ആ പ്രതിഷേധവും കണ്ടു നിന്നു; മന്ത്രി റിയാസും ദീപാ അനിലും ചർച്ചയാകുമ്പോൾ
- പ്രവാസി യുവാവിനെ ഗൾഫിൽ നിന്നും വിളിച്ചു വരുത്തി കൊലപ്പെടുത്തി; ക്രിമിനൽ സംഘങ്ങളുടെ ഭീഷണിയെത്തുടർന്ന് യുവാവ് വിദേശത്തു നിന്നും എത്തിയത് ഇന്ന് ഉച്ചക്ക്; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി; വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് തർക്കമെന്ന് സൂചന
- കലാപകാരികൾ പാഞ്ഞെടുക്കുന്നത് കണ്ട് മോദിയെ വിളിച്ചു ഇസ്ഹാൻ ജാഫ്രി; ഏതാനും മിനുട്ടുകൾക്കകം ആ എംപി വെട്ടിക്കൊല്ലപ്പെടുന്നു; ഫോൺ റെക്കോർഡുകൾ അപ്രത്യക്ഷമായി; സാക്ഷികൾ ഒന്നൊന്നായി കൂറുമാറി; ഇപ്പോൾ സുപ്രീം കോടതിയിൽ വാദി പ്രതിയായി; ടീസ്റ്റ, ശ്രീകുമാർ സഞ്ജീവ് ഭട്ട്... ബിജെപി വേട്ടയാടുന്ന ത്രിമൂർത്തികളുടെ കഥ!
- ആംആദ്മിയെ തോൽപ്പിച്ചത് ഖാലിസ്ഥാൻ വാദിയായ മുൻ ഐപിഎസുകാരൻ; ലോക്സഭയിൽ ആംആദ്മിക്ക് ഇനി അംഗമില്ല; ത്രിപുരയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്; ക്ഷീണം സിപിഎമ്മിനും; യുപിയിൽ അഖിലേഷിനെ തകർത്തത് മായാവതി; ബിജെപി ചർച്ചയാക്കുന്നത് 'യോഗി മാജിക്ക്'; ഉപതെരഞ്ഞെടുപ്പിൽ നിറയുന്നത് അപ്രതീക്ഷിത അട്ടിമറികൾ
- പള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരും
- സെക്സ് ബന്ദ് പ്രഖ്യാപിച്ച് അമേരിക്കൻ വനിതകൾ; ഗർഭഛിദ്ര അവകാശം തിരിച്ച് കിട്ടിയില്ലെങ്കിൽ ഇനി ഒരുത്തന്റെ കൂടെയും കിടക്ക പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; സുപ്രീം കോടതി വിധി അമേരിക്കയെ പിടിച്ച് കുലുക്കുന്നത് ഇങ്ങനെ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- റെയിൽവേയിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ച് കല്യാണം; എല്ലാ ദിവസവും ഭാര്യയെ റെയിൽവേ സ്റ്റേഷനിൽ ജോലിക്കു കൊണ്ടാക്കിയ ഭർത്താവും; ആർഭാട ജീവിതത്തിന് വേണ്ടി ബിനീഷാ ഐസക് ചെയ്തതെല്ലാം തട്ടിപ്പ്; വ്യാജ ടിക്കറ്റ് എക്സാമിനർ ചമഞ്ഞ ഇരിട്ടിക്കാരിക്ക് പിന്നിലും 'മാഡം'; കണ്ണൂർ തൊഴിൽ തട്ടിപ്പിൽ മുഖ്യ ആസൂത്രകയെ തേടി പൊലീസ്
- ഭാര്യയുടെ ആദ്യഭർത്താവിലെ മകളെ പൊന്നു പോലെ നോക്കിയ രണ്ടാനച്ഛൻ; ഭാര്യയോട് ആത്മാർത്ഥ മാത്രം കാട്ടിയിട്ടും വഞ്ചിക്കപ്പെട്ടപ്പോൾ സ്വന്തം രക്തത്തിൽ പിറന്ന മകനുമായി ജീവിതം അവസാനിപ്പിച്ചു; വില്ലനായത് ബഹറിനിലേക്ക് പറന്ന ഇവന്റ് മാനേജ്മന്റ് സുഹൃത്ത്; നൃത്താധ്യാപികയ്ക്കുള്ളത് ഡോക്ടറേറ്റും ഉന്നത ബന്ധങ്ങളും; ശിവകലയ്ക്ക് ഒന്നും സംഭവിക്കാൻ ഇടയില്ല
- വക്കീൽ ഓഫിസൽ നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗത്തിലെത്തിയ അജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചുവോ? അപകടം രാത്രി 11 മണിയോടെ; അതീവ ഗുരുതരാവസ്ഥയിലുള്ള സുഹൃത്തിനെ കോഴിക്കോട്ടേക്ക് മാറ്റിയത് സന്ദീപ് വാര്യർ: ആരോഗ്യ നില അതീവ ഗുരുതരം
- നേരത്തേ ഒരു വിവാഹം കഴിച്ചിട്ടുള്ള ശിവകല വിവാഹമോചനം നേടിയശേഷം പ്രകാശിനെ വിവാഹം ചെയ്തു; വീട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് മറികടന്ന് താൻ തിരഞ്ഞെടുത്ത ജീവിതം തികഞ്ഞ പരാജയമായെന്ന് ആത്മഹത്യാ കുറിപ്പ്; ആറ്റിങ്ങലിലെ അപകട ആത്മഹത്യയിൽ കുടുംബ പ്രശ്നം
- എ എ റഹീമിന് എതിരായ വ്യാജ പ്രചാരണത്തിന് അദ്ധ്യാപിക അറസ്റ്റിൽ എന്ന് ആദ്യം വ്യാജ വാർത്ത; വാർത്തയുമായി ബന്ധമില്ലാത്ത അദ്ധ്യാപികയുടെ മകളുടെ ചിത്രവും വീഡിയോ വഴി പ്രചരിപ്പിച്ചു; കൈരളി ചാനലിന് കിട്ടിയത് എട്ടിന്റെ പണി; ചാനൽ, സംപ്രേഷണ ചട്ടം ലംഘിച്ചെന്ന് എൻബിഡിഎസ്എ
- ചുരുങ്ങിയത് ഒരേക്കർ സ്ഥലം വേണം; പരിശീലകൻ പ്ലസ്ടു പാസാകണം; അഞ്ചുവർഷത്തെ ഡ്രൈവിങ് പരിചയം വേണം; അക്രഡിറ്റേഷനില്ലാത്ത ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതിയില്ല; കോവിഡിൽ നിന്ന് കരകയറി വരുന്ന ഡ്രൈവിങ് സ്കൂളുകളുടെ കഞ്ഞികുടി മുട്ടിക്കാൻ പുതിയ നിയമം ജൂലൈ മുതൽ
- ഗൃഹനാഥൻ പ്യൂൺ; ഗൃഹനാഥ കേന്ദ്ര പെൻഷൻ പദ്ധതിയിൽ; മകൻ ഓക്സിജൻ പ്ലാന്റിൽ; മകൾ തിയേറ്ററിലും; മറ്റൊരു പ്യൂണിന്റെ ഭാര്യയ്ക്കും കുടുംബക്കാരിൽ ഏഴു പേർക്കും ജോലി; എല്ലാം ഹൈജാക്ക് ചെയ്ത് 'ഡി ആർ ഫാൻസ്'; തിരുവനന്തപുരം മെഡിക്കൽ കോളേിൽ 'പെട്ടിയുമായി ഓടിയവരെ അധിക്ഷേപിക്കുന്ന' ആരോഗ്യമന്ത്രി അറിയാൻ
- ഒരു മണിക്കൂർ ചാർജ് ചെയ്താൽ 72 മണിക്കൂർ സുഖകരമായ ലൈംഗിക ജീവിതം! അതിസുന്ദരി, അതീവ ബുദ്ധിമതി, പേര് ഹൂറി; ഭക്ഷണം വേണ്ട, വിസർജനവുമില്ല; ലക്ഷ്യം അവിവാഹിതരായ ഇന്ത്യൻ യുവാക്കൾ; വാട്സാപ്പിൽ നിറയുന്ന ചൈനയുടെ കൃത്രിമ സുന്ദരിയുടെ യാഥാർഥ്യം എന്താണ്?
- എന്ത് മനുഷ്യനാണ് സുരേഷ് ഗോപി; അരികത്തേക്ക് മിണ്ടാൻ ചെന്ന എന്നെ ഒന്നു നോക്കുകപോലും ചെയ്യാതെ അദ്ദേഹം പോയി; അമ്മ ചടങ്ങിനെത്തിയ സുരേഷ്ഗോപിയുടെ വേറിട്ട അനുഭവം പറഞ്ഞ് നടൻ സുധീർ
- ഭാര്യയും കാമുകൻ അനീഷും ഉള്ളത് ബഹ്റൈനിൽ; പണം കൊടുക്കുന്നത് മറ്റൊരു കാമുകൻ ദുബായിലുള്ള ഉണ്ണി; ബഹറിനിലെ ഡാൻസ് സ്കൂൾ ഓണറും ചതിയിൽ പ്രതിസ്ഥാനത്ത്; അച്ഛനോടും വാവയോടും പൊറുക്കണം മകളേ.....; പ്രകാശ് ദേവരാജിന്റെ ആത്മഹത്യാ കുറിപ്പ് ഞെട്ടിക്കുന്നത്
- സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരൻ സിനിമ എഡിറ്റർ വിനായക്; വൈറലായി വിവാഹനിശ്ചയ ചിത്രങ്ങൾ
- ജോലി ഇല്ലാത്തതിനാൽ തെരുവുകൾ തോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്; സിനിമകൾ ചെയ്യാൻ ഇപ്പോഴും താത്പര്യം: ജീവിതം പറഞ്ഞ് ഐശ്വര്യ
- ശിവലിംഗത്തെ വാട്ടർ ഫൗണ്ടനോട് ഉപമിച്ച് നിരന്തര അധിക്ഷേപവുമായി ഇസ്ലാമിക പ്രതിനിധി; നുപുർ ശർമ തിരിച്ചടിച്ചത് ഞാൻ നിങ്ങളുടെ മത വിശ്വാസത്തെ പറ്റി തിരിച്ചു പറഞ്ഞാൽ സഹിക്കുമോ എന്ന് ചോദിച്ച്; തുടർന്ന് പറഞ്ഞത് ആയിഷയുടെ വിവാഹം അടക്കമുള്ളവ
- ഞാൻ അവനൊപ്പമാണ്; അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ; വിജയ ബാബുവിന് പിന്തുണയുമായി സംസ്ഥാന അവാർഡ് ജേതാവായ നടൻ മൂർ
- ദുഃഖങ്ങൾ ഒന്നുമില്ലാതെ ആസ്വദിച്ചു നടന്നത് സുകുമാരന്റെ ഭാര്യാ പദവിയിൽ; മക്കളോടുള്ള അസൂയ പലപ്പോഴും എന്റെ പുറത്തിടാൻ ശ്രമിക്കാറുണ്ട് ചിലർ; മല്ലിക സുകുമാരൻ മനസ്സ് തുറക്കുന്നു; പൃഥ്വി വിമർശിക്കപ്പെടുന്നത് തെരഞ്ഞെടുക്കുന്ന സിനിമയുടെ പേരിൽ; പൃഥ്വിരാജ് കടുത്ത വിശ്വാസി; മല്ലിക സുകുമാരനുമായുള്ള അഭിമുഖം
- 'മര്യാദക്ക് ജീവിക്കാൻ കഴിയാത്തവർ പാക്കിസ്ഥാനിലേക്ക്'; റാസ്പുടിൻ ഡാൻസിൽ ലൗ ജിഹാദ് കലർത്തി; ഗുരുവായൂരിലെ ഥാർ വിവാദത്തിലെ ഹീറോ; സ്വന്തം കക്ഷിക്ക് പിഴ വാങ്ങിച്ചുകൊടുത്തതും 'ചരിത്രം'; വർഗീയ കേസ് സ്പെഷ്യലിസ്റ്റും തീവ്ര ഹിന്ദുവും; കറൻസിക്കടത്ത് വിവാദങ്ങളുടെ സൂത്രധാരൻ; പിണറായിയുടെ കരടായ അഡ്വ കൃഷ്ണരാജിന്റെ കഥ
- പ്ലസ് ടുവിന് ഉയർന്ന മാർക്ക്; മകന്റെ ആഗ്രഹം പോലെ മുണ്ടു മുറുക്കി ഉടുത്ത് പഠിപ്പിച്ചത് പെട്രോ കെമിക്കൽ എഞ്ചിനിയറിങ്; പരീക്ഷ പാസായിട്ടും റിസൾട്ട് വാങ്ങാത്ത മിടുക്കൻ; കഞ്ചാവിൽ വഴി തെറ്റിയത് സിപിഎമ്മിനൊപ്പം സഞ്ചരിച്ച സഹയാത്രികൻ; മകന്റെ പ്രണയവും അംഗീകരിച്ച കുടുംബം; ശാന്തൻപാറയിലെ പീഡകരിൽ അരവിന്ദിന്റേത് വേറിട്ട കഥ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്