Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202308Friday

അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നു പരാതി; ചെറുകിട സായാഹ്ന പത്രത്തിനെതിരെ നൂറുകോടി രൂപ നഷ്ടപരിഹാരം ചോദിച്ച് സ്വയം പ്രഖ്യാപിത ബിഷപ് കെ പി യോഹന്നാന്റെ മാനനഷ്ടക്കേസ്‌

അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചെന്നു പരാതി; ചെറുകിട സായാഹ്ന പത്രത്തിനെതിരെ നൂറുകോടി രൂപ നഷ്ടപരിഹാരം ചോദിച്ച് സ്വയം പ്രഖ്യാപിത ബിഷപ് കെ പി യോഹന്നാന്റെ മാനനഷ്ടക്കേസ്‌

ആലപ്പുഴ: ബിലീവേഴ്‌സ് ചർച്ചിന്റെ പരമാദ്ധ്യക്ഷൻ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയ്ക്കു മാനനഷ്ടമുണ്ടാക്കിയതിനു ആഴ്്ചയിലൊരിക്കലിറങ്ങുന്ന കൊച്ചുപത്രത്തോടു ചോദിച്ചിരിക്കുന്ന നഷ്ടപരിഹാരം 100 കോടി രൂപ. അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിൽ കോട്ടയം കേന്ദ്രീകരിച്ചു പ്രസിദ്ധീകരിക്കുന്ന ബ്രേക്കിങ് ന്യൂസ് ആഴ്ചപത്രത്തിനെതിരെയാണ് ബിഷപ്പ് കെ പി യോഹന്നാൻ 100 കോടി രൂപ ആവശ്യപ്പെട്ട് വക്കീൽ നോട്ടിസയച്ചത്.

തിരുവല്ലയിലെ പ്രമുഖ അഭിഭാഷകൻ ചെറിയാൻ വർഗീസാണ് ബിഷപ്പിനു വേണ്ടി പത്രാധിപർ ഫിജോ ഹാരിഷിനും മാനേജിങ് എഡിറ്റർ കെ രാജേഷിനുമെതിരെ നോട്ടിസ് അയച്ചിട്ടുള്ളത്. ക്രിസ്ത്യൻ സമുദായത്തിന്റെ സമഗ്രപുരോഗതിക്കുവേണ്ടിയും മാനവകുലത്തിനായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയെന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ബിഷപ്പിന്റെ മേൽനോട്ടത്തിലുള്ള ഗോസ്പൽ ഫോർ ഏഷ്യാ എന്ന സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കെതിരെയാണ് ബ്രേക്കിങ് ന്യൂസ് വാർത്ത പുറത്തുവിട്ടത്.

ബിഷപ്പിനെതിരെ പത്രം പുറത്തുവിട്ട വാർത്ത ഇങ്ങനെ: കടപ്പിലാരിൽ വീട്ടിൽ കെ പി യോഹന്നാനെന്ന സ്വയമവരോധിത ബിഷപ്പിനു കോടികളുടെ അനധികൃത സമ്പത്ത്, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ഇയാളുടെ ട്രസ്റ്റിന്റെ വിവിധ അക്കൗണ്ടുകളിലൂടെ ഒഴുകുന്നത് കോടികൾ. ഇതുസംബന്ധിച്ച കേസിൽ അഫിഡവിറ്റ് ഫയൽ ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന യോഹന്നാന്റെ അഭിഭാഷകരുടെ വാദം കോടതി തള്ളി. യോഹന്നാനെതിരെ ഹൈക്കോടതി എഫ് ഐ ആർ ഇട്ടു. തുടർന്ന് അഭ്യന്തര വകുപ്പ് അന്വേഷണ ഉത്തരവിട്ടു. ഉത്തരവുകൾ അട്ടിമറിച്ച് ദാനം കിട്ടുന്ന പണം 'ഡോറ അഥവാ ദൈവദാനമെന്ന പേരിട്ട സ്ഥാപനത്തിലൂടെ പലിശയ്ക്ക് കൊടുക്കുകയാണ് ....

ഇത്തരത്തിൽ വാർത്തയുടെ പ്രസക്തഭാഗങ്ങൾ ഉദ്ധരിച്ചാണ് അഭിഭാഷകൻ നോട്ടീസ് അയച്ചിട്ടുള്ളത്. നോട്ടീസ് കൈപ്പറ്റി ഏഴുദിവസത്തിനകം പണം നൽകി നിയമനടപടികളിൽനിന്നും ഒഴിയണമെന്നാണ് കക്ഷികളോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം സ്വയം അവരോധിത ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ ഉണ്ടെന്നും അടുത്ത ദിവസം ഇറങ്ങുന്ന ലക്കത്തിൽ ബിഷപ്പിനെതിരെ ശക്തമായി തെളിവുകൾ നിരത്തി വാർത്ത പ്രസിദ്ധീകരിക്കുമെന്നും ചീഫ് എഡിറ്റർ ഫിജോ ഹാരിഷ് മറുനാടനോട് പറഞ്ഞു. തിരുവല്ലയിലെ നിരണം ഭദ്രാസനത്തിനു സമീപം ബിഷപ്പ് പടത്തുയർത്തുന്ന ആശുപത്രിക്കായി കുടിയൊഴിപ്പിക്കപ്പെട്ട പത്തോളം കുടുംബങ്ങളുടെ ദയനീയ സ്ഥിതി വിവരിച്ചുകൊണ്ടുള്ള വാർത്ത ഉടൻ ജനങ്ങളുടെ കൈകളിലെത്തിക്കാൻ ശ്രമം നടക്കുകയാണെന്നും ഫിജോ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP