Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'അടിയന് സന്തോഷായി.. മണികണ്ഠൻ തിരുമേനിക്ക് ഒരു പള്ളിപ്പറമ്പിൽ കൂടി ഒരു തൈ നടാമായിരുന്നു; അതിൽ തങ്ങളുട്ടി വെള്ളവുമൊഴിച്ചാൽ മതേതര വൃക്ഷം തഴച്ചുവളർന്ന് തണലേകുമായിരുന്നില്ലേ? അതോ അമ്പലത്തിൽ മാത്രമേ മതേതരം കുറവുള്ളു എന്നാണോ അടിയൻ ധരിക്കേണ്ടത്! ക്ഷേത്രവളപ്പിൽ പൂജാരിക്കൊപ്പം മരംനട്ട പാണക്കാട് മുനവ്വറലി തങ്ങൾക്കെതിരെ കെ.പി.ശശികല

'അടിയന് സന്തോഷായി.. മണികണ്ഠൻ തിരുമേനിക്ക് ഒരു പള്ളിപ്പറമ്പിൽ കൂടി ഒരു തൈ നടാമായിരുന്നു; അതിൽ തങ്ങളുട്ടി വെള്ളവുമൊഴിച്ചാൽ മതേതര വൃക്ഷം തഴച്ചുവളർന്ന് തണലേകുമായിരുന്നില്ലേ? അതോ അമ്പലത്തിൽ മാത്രമേ മതേതരം കുറവുള്ളു എന്നാണോ അടിയൻ ധരിക്കേണ്ടത്! ക്ഷേത്രവളപ്പിൽ പൂജാരിക്കൊപ്പം  മരംനട്ട പാണക്കാട് മുനവ്വറലി തങ്ങൾക്കെതിരെ  കെ.പി.ശശികല

ജംഷാദ് മലപ്പുറം

മലപ്പുറം: ക്ഷേത്രവളപ്പിൽ ക്ഷേത്രപൂജാരിക്കൊപ്പം മരംനട്ട പാണക്കാട് മുനവ്വറലി തങ്ങൾക്കെതിരെ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. അടിയന് സന്തോഷായെന്നും മണികണ്ഠൻ തിരുമേനിക്ക് ഒരു പള്ളിപ്പറമ്പിൽ കൂടി ഒരു തൈ നടാമായിരുന്നുവെന്നും അതിൽ തങ്ങളുട്ടി വെള്ളവുമൊഴിച്ചാൽ മതേതര വൃക്ഷം തഴച്ചുവളർന്ന് തണലേകുമായിരുന്നില്ലേയെന്നും ശശികല. അമ്പലത്തിൽ മാത്രമേ മതേതരം കുറവുള്ളു എന്നാണോ അടിയൻ ധരിക്കണ്ടതെന്നും മറുചോദ്യവ്യും ചോദിച്ചാണ് ശശികല ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. പരിസ്ഥിതി ദിനമായ ഇന്നാണ് മലപ്പുറം കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്രം വേറിട്ട സുന്ദരമായ ഒരു കർമ്മത്തിൽ സാക്ഷ്യം വഹിച്ചത്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ക്ഷേത്ര പൂജാരി മണികണ്ഠൻ എമ്പ്രാന്തിരിയും സംയുക്തമായി ക്ഷേത്രവളപ്പിൽ മരം നട്ടാണ് പരിസ്ഥിതി ദിന ചടങ്ങ് സംഘടിപ്പിച്ചത്. മൈത്രി എന്ന പേര് നൽകിയ വൃക്ഷ തൈ ആണ് ക്ഷേത്രാങ്കണത്തിൽ നട്ടത്. പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട മേനകാ ഗാന്ധി ഉൾപ്പെടെയുള്ളവർ വിദ്വേഷ പ്രസ്താവന നടത്തിയ സാഹചര്യത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിന് വൻ സ്വീകാര്യതയാണ് നവമാധ്യമങ്ങളിൽ അടക്കം ലഭിച്ചത്. മൈത്രി എന്ന മരം വളർന്ന് വൃക്ഷമായി പ്രകൃതി സ്നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടെയും അടയാളമായി നമുക്ക് മീതെ എന്നും തണൽ വിരിയട്ടെ എന്ന മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റിന് ദേശീയതലത്തിൽ ശ്രദ്ധേയരായ പ്രമുഖരും പിന്തുണയുമായി രംഗത്ത് വന്നു..

മലപ്പുറം ത്രിപുരാന്തക ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിന് മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സിപി സാദിഖലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സുബൈർ മുഴിക്കൽ, ട്രഷറർ റഷീദ് കാളമ്പാടി, വാർഡ് കൗൺസിലർ ഹാരിസ് ആമിയൻ, ക്ഷേത്ര ഭാരവാഹികളായ സുരേഷ്, രാകേഷ് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് പാറച്ചോടൻ, ഭാരവാഹികളായ ഹക്കീം കോൽമണ്ണ, ഷാഫി കാടെങ്ങൽ, സദാദ് കാമ്പ്ര, റസാഖ് വാളൻ, റഹിമാൻ മച്ചിങ്ങൽ, ഷബീബ് കുന്നുമ്മൽ , വി ടി മുനീർ, റസാഖ് കാരാത്തോട്, അമീർ തറയിൽ, ഫെബിൻ കളപ്പാടൻ എന്നിവർ സംബന്ധിച്ചു.അതേ സമയം നടപടിയെ വിമർശിച്ച് രംഗത്തുവന്നത് കെ.പി.ശശികലയാണ്. ശശികലയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം താഴെ:

ഇതാണ് മതേതരത്വം!

മലപ്പുറം-കുന്നുമ്മൽ ശ്രീ ത്രിപുരാന്തക ക്ഷേത്ര-അങ്കണത്തിൽ ലോക പരിസ്ഥിതി ദിനമായ ഇന്ന് ക്ഷേത്ര പൂജാരി ശ്രീ മണികണ്ഠൻ എമ്പ്രാന്താരിക്കൊപ്പം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തൈ നടുന്നു !

അടിയന് സന്തോഷായി. ത്രിപുരാന്തക ക്ഷേത്രത്തിൽ നിന്നും ശ്ശി മാറീട്ടായിരുന്നു അടിയന്റെ അച്ചന്റെ തറവാട് ! അച്ഛന്റെ ജ്യേഷ്ഠനേം കൈക്കുഞ്ഞുങ്ങളായ രണ്ടു പെങ്ങന്മാരേയും മാറത്തടക്കിപ്പിടിച്ച് ജീവരക്ഷയ്കായി എന്റെ അച്ഛമ്മ ഭാന്തമായി ഓടി നടന്ന ഇടവഴികൾ ഇന്നത്തെ വിശാല റോഡുകളായി മാറിയതുപോലെ ഹൃദയങ്ങളും വിശാലമായി എന്നത് കണ്ടപ്പോൾ ഞാൻ മാത്രമാവുമോ സന്തോഷിച്ചിട്ടുണ്ടാവുക. എല്ലാ കഥകളും കേട്ട് ഖിലാഫത്തു വരുമോ എന്ന് പേടിച്ച് കട്ടിനടിയിൽ ഒളിച്ചിരുന്ന എന്റെ അച്ഛന്റെ ആത്മാവ് സന്തോഷിച്ചിട്ടുണ്ടാകുമോ?അന്ന് 1921 ൽ ലഹളക്കാരെ ഭയന്ന് കയ്യാലകൾ എടുത്ത് ചാടി ഓടി നടന്ന എന്റെ വല്യച്ഛന്റെ - അന്ന് അമ്മയുടേയും ചെറിയമ്മമാരുടേയും മാറത്ത് അള്ളിപ്പിടിച്ചിരുന്നിരുന്ന എന്റെ വലിയമ്മമാരുടെ - കണ്ണിലെന്നും ആ ഭയം നിഴലിച്ചിരുന്ന എന്റെ അച്ഛമ്മയുടെ ........ ഒക്കെ ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാകുമോ?

പക്ഷേ 4 മാസം മുമ്പു അവിടെ മുഴങ്ങിയ മുദ്രാവാക്യങ്ങൾ -' 21 ൽ ഊരിയ കത്തി അറബിക്കടലിലെറിഞ്ഞിട്ടില്ല'വാർത്തലയൊന്നും മടങ്ങീട്ടില്ല'അത് ആ അത്മാക്കളും കേട്ടിട്ടുണ്ടാകില്ലേ ? തിരുമേനി, ആ വാളോണ്ടല്ലല്ലോ ത്രിപുരാന്തക ക്ഷേത്രത്തിൽ കുഴിയെടുത്തത് ?

വാൽക്കഷണം:

മണികണ്ഠൻ തിരുമേനി ഒരു പള്ളിപ്പറമ്പിൽ കൂടി അങ്ങേക്ക് ഒരു തൈ നടാമായിരുന്നു. അതിൽ തങ്ങളുട്ടി വെള്ളവുമൊഴിച്ചാൽ മതേതര വൃക്ഷം തഴച്ചുവളർന്ന് തണലേകുമായിരുന്നില്ലേ? അതോ അമ്പലത്തിൽ മാത്രമേ മതേതരം കുറവുള്ളു എന്നാണോ അടിയൻ ധരിക്കണ്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP