Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ച കേന്ദ്രസർക്കാരിനും നിയമത്തിനെതിരായി സമരം ചെയ്യുന്നവർക്കും നിയമത്തെ കുറിച്ച് ബോധ്യമില്ലാത്ത സാഹചര്യം; കേന്ദ്രം കൊണ്ടുവന്ന ബില്ലിനെ എതിർക്കാനോ തങ്ങൾ ഭരണത്തിലെത്തിയാൽ നീക്കം ചെയ്യുമെന്ന് പറയാൻ പോലും പ്രതിപക്ഷത്തിന് കഴിയുന്നില്ല; പൗരത്വ നിയമ ഭേദഗതിയിൽ പ്രതികരിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി ഭാസ്‌കർ; കെ.എൻ ഷാജഹാൻ രചിച്ച പൗരത്വ നിയമവും ഭേദഗതിയും ഭരണഘടനയും' പുസ്തകം പ്രകാശനം ചെയ്തു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ച കേന്ദ്ര സർക്കാരിനും നിയമത്തിനെതിരായി സമരം ചെയ്യുന്ന പ്രതിപക്ഷത്തിനും നിയമം എന്താണെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയിത്ത അവസ്ഥയെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ബി.ആർ.പി ഭാസ്‌കർ. പൗരത്വനിയമഭേദഗതിയെ അധികരിച്ച് കെ.എം ഷാജഹാൻ രചിച്ച പൗരത്വ നിയമഭേദഗതിയും ഭരണഘടനയും എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വം നിയമം പാർലമെന്റിൽ നടപ്പിലാക്കി പ്രസംഗിച്ച ആഭ്യന്തര മന്ത്രി പിന്നീട് പുറത്തിറങ്ങി പറഞ്ഞതിനേകുറിച്ച് പോലും വ്യക്തതയില്ല, എല്ലാ സംസ്ഥാനങ്ങളിലും എൻ,ആർ.സി നടപ്പിലാക്കുമെന്നാണ് കേന്ദ്രം പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ഈ ബില്ലിനെ എതിർക്കാനോ അടുത്ത തവണ പ്രധാനമന്ത്രി തങ്ങളായാൽ ഈ നിയമം തുടച്ചു മാറ്റുമെന്നോ പറയാൻ പോലും ധൈര്യം കാണിക്കാതെയാണ് ഇവിടുത്തെ പ്രതിഷേധക്കാർ സമരമുഖത്ത് നിൽക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

പൗരത്വബിൽ മതപരമായ ഭിന്നതയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ പ്രതികരിച്ചത്. ഇന്ത്യയുടെ മതേതരത്വത്തെ തകർക്കുന്ന നിയമമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കിയതെന്ന് അദ്ദേഹം പ്രതികരിച്ചു. പലർക്കും ഈ നിയമത്തിൽ വേണ്ടത്ര അവഭോധമില്ല. പലവിധം ആളുകളിൽ നിന്നുള്ള സമ്പർക്കത്തിൽ നിന്ന് വ്യക്തമാകുന്നത് ഇതാണ്. പൗരത്വ നിയമത്തിന്റെ ഭവിഷത്തുകൾ എന്തെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നതായിരിക്കും പൗരത്വഭേദഗതി നിയവും ഭരണഘടനയും എന്ന കെ.എം ഷാജഹാൻ രചിച്ച പുസ്തകം.

പൗരത്വ നിയമത്തിന്റെ എല്ലാ വശങ്ങളെയും വളരെ കൃത്യമായും കീറി മുറിച്ചുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. 1950ലെ പൗരത്വ നിയമം മുതൽ പിന്നീടുണ്ടായ ഭേദഗതികളെല്ലാം തന്നെ ഈ പുസ്‌കതത്തിൽ സവിസ്തരം പറയുന്നുണ്ട്. വിദേശരാജ്യങ്ങളുമായിട്ടുണ്ടാക്കിയ കരാർ ഏത് രീതിയിൽ ഈ നിയമത്തെ ബാധിക്കും എന്നത് പോലും കൃത്യമായി
ഉൾകൊള്ളിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായ പ്രക്ഷോപം രാഷ്ട്രീയ പ്രത്യേയശാസ്ത്രങ്ങൾക്കപ്പുറമുള്ള അലയൊലികളാണ് സൃഷ്ടിച്ചതെന്ന് വി.ടി സതീഷൻ പ്രതികരിച്ചു. ഇന്ത്യയിലെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരടക്കം പരസ്യപ്രതിഷേധവുമായി രംഗത്ത് വന്നു. കോൺഗ്രസും ,സി.പിഎമ്മുമെല്ലാം ഇന്നും ഈ പ്രതിഷേധത്തിനൊപ്പം മുന്നിട്ട് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ നിയമഭേദഗതിയും ഭരണഘടനയുമെന്ന പുസ്തകം പ്രതിഷേധക്കാരുടെ ആയുധമായി മാറട്ടെ എന്നാണ് കെ.എം ഷാജഹാൻ പ്രതികരിച്ചത്. ഒലിവ് ബുക്ക്‌സ് പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP