Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഷ്ട്രീയ എതിരാളികളെ മെരുക്കുന്നതിൽ ഉരുക്കു മുഷ്ടിയുള്ള നേതാവെങ്കിലും സൂചിയെ പോലും പേടിക്കുന്ന തരളഹൃദയൻ; ഇൻജെക്ഷൻ എടുക്കുമ്പോൾ വിതുമ്പിക്കരയുന്ന മാണിസാറിനെ ഓർത്ത് അതിശയപ്പെട്ട് ആശുപത്രി ജീവനക്കാർ; ചെറുപ്പം മുതൽ മാണിസാർ ഇങ്ങനെയാണെന്ന് പറഞ്ഞ് ആശ്ചര്യം മാറ്റിയത് കുട്ടിയമ്മ; വേദന അനുഭവിക്കുന്നവർക്കായി കാരുണ്യ പദ്ധതിയും കൊണ്ടുവന്നത് പാലാക്കാരുടെ ഈ മാണിക്യം

രാഷ്ട്രീയ എതിരാളികളെ മെരുക്കുന്നതിൽ ഉരുക്കു മുഷ്ടിയുള്ള നേതാവെങ്കിലും സൂചിയെ പോലും പേടിക്കുന്ന തരളഹൃദയൻ; ഇൻജെക്ഷൻ എടുക്കുമ്പോൾ വിതുമ്പിക്കരയുന്ന മാണിസാറിനെ ഓർത്ത് അതിശയപ്പെട്ട് ആശുപത്രി ജീവനക്കാർ; ചെറുപ്പം മുതൽ മാണിസാർ ഇങ്ങനെയാണെന്ന് പറഞ്ഞ് ആശ്ചര്യം മാറ്റിയത് കുട്ടിയമ്മ; വേദന അനുഭവിക്കുന്നവർക്കായി കാരുണ്യ പദ്ധതിയും കൊണ്ടുവന്നത് പാലാക്കാരുടെ ഈ മാണിക്യം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിലെ ഒരു ഇതിഹാസമാണ് കെ എം മാണി. അദ്ദേഹത്തോളം പയറ്റിത്തെളിഞ്ഞ മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടോ എന്നത് സംശയമുള്ള കാര്യമാണ്. രാഷ്ട്രീയ എതിരാളികളെ വെട്ടിനിരത്തിയും കേരളാ കോൺഗ്രസിനെ വളർത്തിയും പിളർത്തിയും മധ്യതിരുവിതാംകൂർ രാഷ്ട്രീയം നയിച്ച വ്യക്തിത്വം. രാഷ്ട്രീയത്തിലെ പ്രതിബന്ധങ്ങൾ ഏറെയും അനായാസം മറികടന്നവനായിരുന്നു അദ്ദേഹമെങ്കിലും വ്യക്തിജീവിതത്തിൽ സാധാരണക്കാരൻ പാലാക്കാരനായിരുന്നു കെ എം മാണി.

പാലാക്കാരുടെ സ്വന്തം മാണിസാർ ചെറിയ വേദനകൾ പോലും സഹിക്കാത്ത വ്യക്തിയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി ശ്വാസ തടസവുമായി ബന്ധപ്പെട്ട ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. എന്നാൽ, മാണിയുടെ രോഗാവസ്ഥയെ കുറിച്ച് പുറംലോകം അധികമൊന്നം അറിഞ്ഞിരുന്നില്ല. ഇതേക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു തുടങ്ങിയത് കഴിഞ്ഞ ആറു മാസത്തിനിടെയാണ്. എന്നാൽ, ചെക്കപ്പുകൾക്കും മറ്റുമായി ആശുപത്രിയിൽ എത്തിയ മാണിയെ ആശുപത്രി ജീവനക്കാരായവർ ഇപ്പോഴും അദ്ദേഹത്തെ ഓർക്കുന്നു. അതിന് കാരണം സൂചിവെക്കുമ്പോൾ പോലും പൊട്ടിക്കരയുന്ന അദ്ദേഹത്തിലെ തരള ഹൃദയനായിരുന്നു. 

ഖനഗംഭീരശബ്ദത്തിന് ഉടമയായിരുന്ന അദ്ദേഹം ഇൻജക്ഷൻ വെക്കുമ്പോൾ കൊച്ചു കുഞ്ഞുങ്ങളെ പോലെ കരയുമായിരുന്നു എന്നാണ് ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ ചികിത്സിക്കാൻ മാണി എത്തിയതിന് കുറിച്ച് ഓർത്തെടുത്ത് റോബർട്ട് കുര്യാക്കോസ് എന്ന വ്യക്തി കുറിച്ചത്. ഇൻജെക്ഷൻ എടുക്കുമ്പോൾ വിതുമ്പുന്ന ആ കുഞ്ഞുമാണിയെ മറക്കാൻ പറ്റുന്നില്ല ഉൾക്കൊള്ളാൻ ആവുന്നില്ലല്ലോ സാറെ.. എന്നു പറഞ്ഞു കൊണ്ടായിരുന്നു റോബർട്ട് മാണിയെ കുറിച്ച് അധികമാരും അറിയാത്ത കാര്യം വെളിപ്പെടുത്തിയത്.

നഴ്‌സിങ് റൂമിലെത്തി ഇഞ്ചക്ഷൻ എടുക്കേണ്ട കാര്യമുള്ളപ്പോഴും പലപ്പോഴും അദ്ദേഹത്തെ വിഐപി റൂമിൽ പ്രവേശിപ്പിക്കേണ്ടി വരുമായിരുന്നു. ഇതിന് കാരണം കൊച്ചു കുഞ്ഞുങ്ങളെ പോലെ ഏങ്ങലടിച്ചു കരയുന്ന വ്യക്തി ആയതു കൊണ്ടായിരുന്നു. അന്നൊക്കെ ആശുപത്രി ജീവനക്കാരോട് അദ്ദേഹം ചെറുപ്പം മുതൽ ഇങ്ങനെയായിരുന്നു എന്നു പറഞ്ഞത് ഭാര്യ കുട്ടിയമ്മ ആയിരുന്നു. രണ്ടു വട്ടം അദ്ദേഹം സർജറിക്ക് വിധേയനായിരുന്നു. പലവട്ടെ ആശുപത്രിയിൽ അഡ്‌മിറ്റാകേണ്ട ഘട്ടവും വന്നു. അന്നെല്ലാം തന്നെ ചികിത്സിക്കുന്നവരോട് ആത്മബന്ധം പുലർത്തിയിരുന്നു മാണി.

ആശുപത്രികളിൽ കഴിയേണ്ടി വന്ന അനുഭവങ്ങളിൽ നിന്നുമാണ് അദ്ദേഹം വേദനിക്കുന്ന രോഗികൾക്ക് ആശ്വാസം പകരാൻ തന്റെ ബജറ്റിൽ പദ്ധതികളും കൊണ്ടുവന്നു. കാരുണ്യ ബെനവലനന്റ് സ്‌കീം സാധുക്കൾക്ക് ഏറെ സഹായകരമായി മാറിയിരുന്നു. മൂന്നു ലക്ഷത്തിൽ താഴെ വരുമാനമുള്ള കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാക്കുന്ന പദ്ധതിയാണിത്. അർബുദം, ഹൃദ്രോഗം, വൃക്കരോഗം, ഹീമോഫീലിയ, തലച്ചോറുമായി ബന്ധപ്പെട്ട രോഗം, പാലിയേറ്റീവ് കെയർ എന്നിവക്കാണ് കാരുണ്യ ഫണ്ടിൽ നിന്ന് ചികിത്സാ സഹായമായി നൽകിയിരുന്നു.

കാരുണ്യ ലോട്ടറിയുടെ വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം രോഗികൾക്കായി ചെലവാക്കുന്ന പദ്ധതി തയ്യാറാക്കിയതും മാണിയായിരുന്നു. 2011- 12 ലെ ബഡ്ജറ്റിൽ അന്നത്തെ ധനമന്ത്രിയായിരിക്കുമ്പോളാണ് മാണി സാർ കാരുണ്യ സ്‌കീം പ്രഖ്യാപിച്ചത്. സാമ്പത്തിക പിന്നാക്ക അവസ്ഥയിലുള്ള ആയിരക്കണക്കിന് രോഗികൾക്ക് ഈ സ്‌കീമിലൂടെ ചികിത്സാ സഹായം ലഭിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP