Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പ്രതികരിച്ച രീതിയുടെ ശരിതെറ്റുകൾ പിന്നീട് പറയാം; വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിച്ച് കെ കെ ശൈലജ ടീച്ചർ; സ്ത്രീകളെ അധിക്ഷേപിച്ച് വിഡിയോകൾ ചെയ്യുന്ന ആൾക്കെതിരെ ശക്തമായ നടപടിയെന്നും മന്ത്രി

പ്രതികരിച്ച രീതിയുടെ ശരിതെറ്റുകൾ പിന്നീട് പറയാം; വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിച്ച് കെ കെ ശൈലജ ടീച്ചർ; സ്ത്രീകളെ അധിക്ഷേപിച്ച് വിഡിയോകൾ ചെയ്യുന്ന ആൾക്കെതിരെ ശക്തമായ നടപടിയെന്നും മന്ത്രി

മറുനാടൻ ഡെസ്‌ക്‌

സ്ത്രീകളെ അധിക്ഷേപിച്ച് വിഡിയോകൾ ചെയ്യുന്ന വിജയ് പി നായരെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മിയെ അഭിനന്ദിച്ച് ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ രം​ഗത്ത്. ഭാഗ്യലക്ഷ്മിയും സംഘവും പ്രതികരിച്ച രീതിയുടെ ശരിതെറ്റുകൾ പിന്നീട് പറയാമെന്നും ശൈലജ ടീച്ചർ പറഞ്ഞു. സ്ത്രീകളെ അപമാനിച്ച വിജയ് പി നായർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വിജയ് പി. നായരുടെ ഓഫീസിൽ വച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം സ്ത്രീവിരുദ്ധ പരാമർശങ്ങളും അശ്ലീല പരാമർശമങ്ങളും നടത്തിയതിനെ തുടർന്ന് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ ചേർന്ന് ഇയാളെ കൈയേറ്റം ചെയ്യുകയായിരുന്നു. വിജയ്യുടെ ദേഹത്ത് കരി ഓയിൽ ഒഴിച്ച സ്ത്രീ സംഘം സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ഇയാളെക്കൊണ്ട് മാപ്പുപറയിപ്പിക്കുകയും ചെയ്തു. സംഭവം ദിയ സനയും ശ്രീലക്ഷ്മി അറയ്ക്കലും വീഡിയോ ലൈവായി ഫേസ്‌ബുക്കിലിടുകയും ചെയ്തു.

തുടർന്ന് ഭാഗ്യലക്ഷ്മിയുടെ പരാതിയിന്മേൽ വിജയ് പി നായർക്കെതിരെ കേസെടുത്തിട്ടുണ്ട്. അയാളുടെ പരാതിയിന്മേൽ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീക്ഷ്മി അറയ്ക്കൽ എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാഗ്യലക്ഷ്മി, കവയത്രി സുഗതകുമാരി, രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി, കനക ദുർഗ്ഗ തുടങ്ങിയ നിരവധി സ്ത്രീകൾക്കെതിരെയാണ് ഇയാൾ തന്റെ യൂട്യൂബ് ചാനലിലൂടെ അശ്ലീല പരാമർശങ്ങൾ ഉൾക്കൊള്ളിച്ചുള്ള വീഡിയോകൾ പ്രസിദ്ധീകരിച്ചിരുന്നത്. ഇയാളുടെ അതിക്രമങ്ങൾക്ക് ഇരയായ നിരവധിപേർ സംസ്ഥാന ഡി ജി പിക്ക് പരാതിയും നൽകിയിട്ടുണ്ട്.

വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരിൽ അറസ്റ്റുചെയ്യുകയാണെങ്കിൽ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്ന് ഭാഗ്യലക്ഷ്മി പ്രതികരിച്ചു. കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും വേണ്ടി രക്തസാക്ഷിയാകാൻ താൻ തയ്യാറാണെന്നും അവർ പറഞ്ഞു. കഴിഞ്ഞ ദിവസം വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മിയുൾപ്പടെ മൂന്നുപേർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി തമ്പാനൂർ പൊലീസ് കേസെടുത്തിരുന്നു. വിജയ്‌യുടെ പരാതിയിലാണ് കേസെടുത്തത്.

'വിജയ് പി.നായരുടെ വീഡിയോ കഴിഞ്ഞ കുറേ നാളുകളായി ആളുകൾ കണ്ടുവരുന്നു. ആർക്കും ഇതിനെതിരെ പ്രതികരിക്കാൻ തോന്നിയില്ല. പൊലീസുകാർ പോലും അയാൾക്കെതിരെ ഒരു ചെറുവിരൽ അനക്കിയില്ല. ഞങ്ങൾ അവിടെ ചെന്ന് ചോദ്യം ചെയ്തപ്പോൾ അത് ഒരു കുറ്റമായെങ്കിൽ നിയമപരമായി നേരിടാൻ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുപോകുകയാണെങ്കിൽ ഞാൻ തലയിൽ മുണ്ടിട്ട് പേകേണ്ട ഒരു കാര്യവുമില്ല നല്ല അന്തസ്സായിട്ട് തന്നെ പോകും. കേരളത്തിലെ സ്ത്രീകൾക്ക് വേണ്ടിയാണ് വീഡിയോക്കെതിരെ പ്രതികരിച്ചത്. ശാന്തിവിള ദിനേശ് എന്ന വ്യക്തി എന്റെ പേര് പറഞ്ഞ് വ്യക്തിപരമായാണ് അധിക്ഷേപിച്ചിരിക്കുന്നത്. വിജയ് അയാളുടെ വീഡിയോയിൽ ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്നാണ് പറഞ്ഞിരിക്കുന്നത്. അത് ഏതു ഡബ്ബിങ് ആർട്ടിസ്റ്റുമായിക്കൊള്ളട്ടേ, സുഗതകുമാരി അമ്മയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. കേരളത്തിലെ വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ എന്നുപറയുമ്പോൾ അത് സുഗതകുമാരി അമ്മയാണ്.

എന്റെ അമ്മയെ കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കിൽ എനിക്ക് കേട്ടിരിക്കാൻ പറ്റില്ല. ഇവിടെയുള്ള ജനങ്ങളും പൊലീസുകാരും അത് നിശബ്ദരായി കേട്ടുകൊണ്ടിരുന്നിട്ട് അതിനുവേണ്ടി മൂന്ന് സ്ത്രീകൾ രംഗത്തിറങ്ങുമ്പോൾ ഞങ്ങളെ തെറി വിളിക്കുകയും ഞങ്ങൾക്കെതിരെ കേസ് എടുക്കുകയും ചെയ്താൽ അഭിമാനത്തോടെ ജയിലിലേക്ക് പോകും. ഒരു രക്തസാക്ഷിയാകാൻ എനിക്ക് മടിയില്ല. ഇതിന്റെ പേരിൽ ഒരു നിയമഭേഗദഗതി ഇവിടെ വരികയാണെങ്കിൽ വരട്ടേ. അല്ലെങ്കിൽ ഇനിയും ഭാഗ്യലക്ഷ്മിമാർ ഉണ്ടാകും. അവർ നിയമം കൈയിലെടുക്കേണ്ട അവസ്ഥ വരും.' ഭാഗ്യലക്ഷ്മി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP