Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടീച്ചറെ കുട്ടിക്ക് സ്റ്റെൻഡിങ് ചെയ്തു; ഇവിടെയെല്ലാം ഒ.കെയാണ്..ഞങ്ങൾ പറയും അഭിമാനത്തോടെ ഇതാണ് ഞങ്ങളുടെ മന്ത്രിയെന്ന്: ഫേസ്‌ബുക്ക് കമന്റുകണ്ട് കുഞ്ഞിന്റെ ചികിത്സ നടത്താൻ അടിയന്തര ഇടപെടൽ നടത്തിയ ആരോഗ്യമന്ത്രി ഷൈലജയോട് ജിയാസും കുടുംബവും പറയുന്നു; ഒരു പാട് ഇഷ്ടം ടീച്ചർ അമ്മയെന്ന് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും

ടീച്ചറെ കുട്ടിക്ക് സ്റ്റെൻഡിങ് ചെയ്തു; ഇവിടെയെല്ലാം ഒ.കെയാണ്..ഞങ്ങൾ പറയും അഭിമാനത്തോടെ ഇതാണ് ഞങ്ങളുടെ മന്ത്രിയെന്ന്: ഫേസ്‌ബുക്ക് കമന്റുകണ്ട് കുഞ്ഞിന്റെ ചികിത്സ നടത്താൻ അടിയന്തര ഇടപെടൽ നടത്തിയ ആരോഗ്യമന്ത്രി ഷൈലജയോട് ജിയാസും കുടുംബവും പറയുന്നു; ഒരു പാട് ഇഷ്ടം ടീച്ചർ അമ്മയെന്ന് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും

ജംഷാദ് മലപ്പുറം

മലപ്പുറം: ടീച്ചറെ കുട്ടിക്ക് സ്റ്റെൻഡിങ് എന്ന ട്രീറ്റ്മെന്റ് ചെയ്തു, ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും, സുമനസ്സുകളുടെ പ്രാർത്ഥന കൊണ്ടും കുട്ടി ട്രിറ്റ്മെന്റിനോട് നല്ല രീതിയിൽ പ്രതികരിക്കുന്നുണ്ട്, ഇനി 24 മണിക്കൂറിന് ശേഷമെ അടുത്ത പടി തുടങ്ങുകയുള്ളു, എല്ലാവരും പ്രാർത്ഥിക്കണം-ഇന്നലെ എടക്കര വഴിക്കടവ് മരുത സ്വദേശി ജിയാസ് മടശേരിയുടെ ഫേസ്‌ബുക്കിലിട്ട പോസ്റ്റാണിത്, ഇത് വെറുമൊരു ഫേസ്‌ബുക്ക് പോസ്റ്റ് മാത്രമല്ല, തന്റെ സഹോദരയുടെ ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ നിലനിർത്താനും, ട്രീറ്റ്മെന്റ് നൽകാനും ഇടപെട്ട സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ഷൈലജയോടുള്ള നന്ദി പ്രകടനം കൂടിയാണ്, ജിയാസിനും കുടുംബത്തിനും ഇപ്പോൾ കെ.കെ ഷൈലജയോട് ഏറെ ആദരവും, ബഹുമാനവുമാണ്, രാഷ്ട്രീയത്തിന് അതീതമായ സ്നേഹമാണു മന്ത്രിയോടുള്ളതെന്നും ജിയാസും കുടുംബവും പറയുന്നു,

ഇത്തരത്തിലുള്ള മന്ത്രിമാരാണ് നമുക്കുവേണ്ടത്, ഇതാണ് ഞങ്ങളുടെ മന്ത്രിയെന്ന് ആത്മാഭിമാനത്തോടെ പറയും, ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എന്തുചെയ്യണമെന്നറിയാതെ നിൽക്കുന്ന ഒരു അവസ്ഥയുണ്ടാകും, ആ സമയത്ത് നമ്മോട് ഏറെ അടുപ്പമുള്ളവർപോലും അകലംപാലിക്കുന്ന സാഹചര്യവും കാണാം, എന്നാൽ താൻ ഫേസ്‌ബുക്കിലിട്ട പോസ്റ്റിന് മറുപടി നൽകുന്നതിന് മുമ്പേ ഇതിനുവേണ്ടി നടപടികൾ കൈകൊണ്ടശേഷം ഇക്കാര്യം അറിയിച്ച് മന്ത്രി തന്ന മറുപടി ഞങ്ങൾ ഏറെ അത്ഭുതരാണ്, ആ സമയത്തെ മാനസിക പ്രയാസം കാരണമാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ അത്തരത്തിലൊരു കമന്റിട്ടതെന്നും ജിയാസ് പറയുന്നു.

തന്റെഫേസ്‌ബുക്ക്പോസ്റ്റിന് താഴെ വന്ന കമന്റുകണ്ട് ഒരുദിവസം പ്രായമായ കുഞ്ഞിന്റെ ചികിത്സക്കായി അടിയന്തര ഇടപെടൽ നടത്തിയ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ഷൈലജക്ക് ഇതിനോടകം സോഷ്യൽ മീഡിയയുടെ നിറഞ്ഞ കയ്യടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഹോദരി ജംഷീലയുടെ ഒരുദിവസം പ്രായമുള്ള കുഞ്ഞിന് അടിയന്തര ചികിത്സ ആവശ്യമാണെന്ന് പറഞ്ഞ് സഹായമഭ്യർഥിച്ച എടക്കര വഴിക്കടവ് മരുത സ്വദേശി ജിയാസ് മടശേരിയുടെ ഫേസ്‌ബുക്ക് പോസ്റ്റും തുടർന്നുള്ള മന്ത്രിയുടെ ഇടപെടലിനുമാണ് ജനംകയ്യടിക്കുന്നത്. ഫേസ്‌ബുക്കിൽ ഒരു കമന്റായി വരുന്ന കാര്യം അപേക്ഷയായി സ്വീകരിച്ച് മണിക്കൂറിനകം നടപടിയെടുക്കാനായി. ആരോഗ്യ വകുപ്പ് ഡയറക്ടറും ഹൃദ്യം കോ- ഓർഡിനേറ്ററും അന്വേഷിച്ച് ഉടൻതന്നെ റിപ്പോർട്ട് നൽകാനും ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ നൽകാൻ ഉടൻ തീരുമാനമെടുക്കാനുമായി.

എടക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവാസികൂടിയായ പൂവത്തിപ്പൊയിൽ പുതിയേടത്ത് ഷാജഹാന്റെ ഭാര്യ ജംഷീലയുടെ പ്രസവം. ജംഷീലയുടെ സഹോദരൻ ജിയാസായിരുന്നു ഒപ്പമുണ്ടായിരുന്നത്. പ്രയാസങ്ങളില്ലാതെ പ്രസവം നടന്നെങ്കിലും പിന്നീടുള്ള പരിശോധനയിൽ ഹൃദയസംബന്ധമായ രോഗലക്ഷണം കണ്ടെത്തിയതിനാൽ വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലെത്തിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ വിവരങ്ങൾ നേരിട്ട് മന്ത്രിയെ അറിയിക്കാനായി ജിയാസ് മന്ത്രിയുടെ ഫോണിൽ നേരിട്ട് വിളിച്ചെങ്കിലും തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീടാണ് ഫേസ്‌ബുക്കിൽ മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റിട്ടത്. അതിനുപിന്നാലെതന്നെ മന്ത്രിയുടെ നമ്പറിൽനിന്ന് കോൾ വന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് വിളിച്ചത്. കാര്യങ്ങൾ ചോദിച്ചു. പിന്നീട് മന്ത്രിതന്നെ നേരിട്ട് വിളിച്ചു. ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അറിയിച്ചു.

കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റാനാണ് ആഗ്രഹിച്ചത്. എന്നാൽ അവിടെ ബെഡ് ഒഴിവില്ലെന്ന മറുപടിയാണ് ലഭിച്ചത്. മന്ത്രി ഇടപെട്ട് ലിസി ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കി. ചെലവെല്ലാം സർക്കാർ വഹിക്കുമെന്ന് ഉറപ്പും നൽകി- ജിയാസിന്റെ ബന്ധുക്കൾ പറഞ്ഞു.
രാത്രി 11.30ഓടെയാണ് പെരിന്തൽമണ്ണയിൽനിന്ന് കുഞ്ഞിനെയും കൊണ്ടുള്ള വാഹനം പുറപ്പെട്ടത്. പുലർച്ചെ 1.50ന് ലിസി ആശുപത്രിയിലെത്തി. ആശുപത്രിയിലെത്തിയത് മുതൽ പ്രത്യേക പരിചരണം ലഭിച്ചുവെന്നും, എത്തിയ ഉടൻ തന്നെ കുഞ്ഞിനെ വെന്റിലേറ്ററിലേക്കുകൊണ്ടുപോയെന്നും ജിയാസ് മടശേരി പറഞ്ഞു. മന്ത്രിയുടെ ഇടപെടൽ ഏറെ സന്തോഷമുണ്ടാക്കിയെന്നും അവരോട് നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഇത്തരത്തിലുള്ള മന്ത്രിമാരാണു നമുക്ക് വേണ്ടെന്നും ജിയാസ് പറഞ്ഞു. കുടുംബം അതിയായ പ്രതിസന്ധി നേരിട്ട സമയത്ത് മന്ത്രിയുടെ ഇടപെടൽ ദൈവത്തിന്റെ കാരുണ്യംകൊണ്ടുമാത്രമാണെന്നും ജിയാസും കുടുംബവും പറഞ്ഞു. അ
ആശുപത്രി അധികൃതർ എല്ലാകാര്യങ്ങളും ഏറെ ഗൗരവത്തോടെയും, പ്രാധാന്യത്തോടെയുമാണ് ചെയ്യുന്നത്, ഇപ്പോഴാണ് മനസ്സമാധാനമായതെന്നും ജിയാസും കുടുംബവും പറയുന്നു. അതേ സമയം മന്ത്രിയുടെ ഇടപെടൽ ഇതിനോടകം സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായിക്കഴിഞ്ഞു. ഫേസ്‌ബുക്കിലും വാട്സാപ്പിലും ഷെയർചെയ്തും ഫോർവേഡ് ചെയ്തും ടാഗ് ചെയ്തുമെല്ലാം മന്ത്രിയുടെ ഇടപെടലിനെ വാഴ്‌ത്തി ആഘോഷമാക്കുകയാണു നിലവ് മലയാളികൾ. ഇനി മുതൽ ശൈലജ ടീച്ചർ അല്ല ടീച്ചറമ്മയാണെന്നുവരെയുള്ള കമന്റുകൾ വൻതോതിൽ പ്രചരിക്കുന്നുണ്ട്.

നിപ്പാ കാലത്തെ മന്ത്രിയുടെ പ്രവർത്തനങ്ങൾ ഓർത്തെടുത്ത് സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷും മന്ത്രി ഷൈലജയെ അഭിനന്ദിച്ച് ഫേസ്‌ബുക്കിൽപോസ്റ്റിട്ടിട്ടുണ്ട്, ഒരുപാട് ഇഷ്ടം ടീച്ചർ അ്മ്മ എന്ന തലക്കെത്തിൽ സജീഷ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങിനെയാണ്..

ഒരു പാട് ഇഷ്ടം
ടീച്ചർ അമ്മ....

നമ്മൾ ചിന്തിക്കുന്നതിനു മുൻപെ കാര്യങ്ങൾ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉള്ള ടീച്ചറുടെ മനസ്സും കഴിവും അഭിന്ദിക്കേണ്ടത് തന്നെ ആണ്.നിപ കാലത്ത് റിതുലിനും സിദ്ധാർത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങൾ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോൾ ടീച്ചറുടെ പ്രത്യേക നിർദ്ദേശ പ്രകാരം അവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഐസോലോഷൻ വാർഡിലേക്ക് മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കൾക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാർത്ത ആയിരുന്നു. ഈ ഒരു അവസരത്തിൽ മക്കൾക്ക് പനി മാറിയതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചർ വിളിച്ച് പറഞ്ഞ കാര്യങ്ങൾ ഒരിക്കലും മറക്കില്ലടീച്ചറുടെ വാക്കുകൾ മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവർ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ ഒബ്സർവേഷൻ കഴിഞ്ഞെ വിടാൻ കഴിയു. ലിനിയുടെ മക്കൾ ഞങ്ങളുടെയും മക്കളാണ്. അവർക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതൽ ഞങ്ങൾ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്ടീച്ചറുടെ ഈ സ്നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് ഞങ്ങൾക്ക് കരുത്ത് ആയി നിന്നത്. ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്.

ജിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങിനെ:

ടീച്ചറേ... വേറെ ഒരു മാർഗവും ഇല്ലാത്തതുകൊണ്ടാണ് ഈ മെസ്സേജ് അയക്കുന്നത്. എന്റെ അനുജത്തി ഇന്ന് രാവിലെ ഒരു പെൺകുഞ്ഞിന് ജന്മം നൽകി, നിർഭാഗ്യവശാൽ വാൽവ് സംബന്ധമായ പ്രശ്‌നങ്ങൾ ശ്രദ്ധയിൽ പെട്ടു. മലപ്പുറം ജില്ലയിലെ എടക്കര എന്ന സ്ഥലത്ത് നിന്ന് ഞങ്ങൾ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം പെരിന്തൽമണ്ണയിലെ കിംസ് അൽഷിഫ എത്തി. അവർ ടെസ്റ്റുകൾ നടത്തി. ഇപ്പൊൾ ഇവിടെ നിന്ന് ഒന്നുകിൽ അമൃത ഹോസ്പിറ്റലിൽ അല്ലെങ്കിൽ ശ്രീചിത്തിരയിലോട്ട് കൊണ്ട് പോവാൻ പറഞ്ഞു. മേൽ ഹോസ്പിറ്റലിൽ ബന്ധപ്പെട്ടപ്പോൾ ബെഡ് ഫ്രീ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ഇവിടത്തെ ഡോക്ടർ പറഞ്ഞു. ടീച്ചറേ... എത്രയും പെട്ടന്ന് എന്റെ കുട്ടിയെ മേൽ ഹോസ്പിറ്റലിൽ എത്തിച്ചിട്ടില്ലേൽ ജീവൻ അപകടത്തിലാവും എന്നാണ് ഡോക്ടർ പറഞ്ഞത്. ടീച്ചർ ഇടപെട്ട് ഇതിനൊരു പരിഹാരം ഉണ്ടാക്കി തരണമെന്ന് അപേക്ഷിക്കുന്നു.

മന്ത്രി കെ.കെ. ശൈലജയുടെ
മറുപടി ഇങ്ങനെ:

താങ്കളുടെ കമന്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ആരോഗ്യവകുപ്പ് ഡയറക്ടറോടും ഹൃദ്യം പദ്ധതിയുടെ കോഡിനേറ്ററിനോടും ഈ വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകി. കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി നടത്താൻ കഴിയും. എത്രയും വേഗത്തിൽ കുഞ്ഞിനു വേണ്ട ചികിത്സ നൽകാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റലിൽ കുട്ടിയുടെ ഓപ്പറേഷന് വേണ്ട നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഹൃദ്യം പദ്ധതിക്ക് വേണ്ടിയുള്ള ആംബുലൻസ് എടപ്പാൾ എന്ന സ്ഥലത്ത് നിന്നും പെരിന്തൽമണ്ണ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുട്ടിയെ ഇന്ന് രാത്രി തന്നെ ലിസി ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉള്ള നടപടികൾ സ്വീകരിക്കും മന്ത്രി കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP