Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നാണയം വിഴുങ്ങി കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കെ കെ ശൈലജ; നാണയം വിഴുങ്ങിയ കുഞ്ഞിനെയും കൊണ്ട് വീട്ടുകാർ കയറിയിറങ്ങിയത് മൂന്ന് സർക്കാർ ആശുപത്രികളിൽ; കുട്ടിക്ക് പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞു മടക്കി അയച്ച ആശുപത്രി അധികൃതരുടെ അലംഭാവത്തിൽ നഷ്ടമായത് ഒരു കുരുന്നു ജീവൻ

നാണയം വിഴുങ്ങി കുട്ടി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി; ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് കെ കെ ശൈലജ; നാണയം വിഴുങ്ങിയ കുഞ്ഞിനെയും കൊണ്ട് വീട്ടുകാർ കയറിയിറങ്ങിയത് മൂന്ന് സർക്കാർ ആശുപത്രികളിൽ; കുട്ടിക്ക് പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞു മടക്കി അയച്ച ആശുപത്രി അധികൃതരുടെ അലംഭാവത്തിൽ നഷ്ടമായത് ഒരു കുരുന്നു ജീവൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലുവയിൽ നാണയം വിഴുങ്ങി 3 വയസുകാരൻ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗർഭാഗ്യകരമായ സംഭവമാണിത്. സംഭവത്തിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആലുവ കടുങ്ങല്ലൂർ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ മകനാണ് മരിച്ചത്. മൂന്ന് വയസുകാരനായ പ്രിത്വിരാജ് ഇന്നലെയാണ് നാണയം വിഴുങ്ങിയത്. തുടർന്ന് ആശപത്രികൾ കയറിയിറങ്ങിയെങ്കിലും കുട്ടിക്ക് ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ല എന്നാണ് പരാതി. മൂന്ന് ആശുപത്രികളിലാാണ് ഇവർ കുഞ്ഞിനെയും കൊണ്ട് കയറി ഇറങ്ങിയത്. കണ്ടെയ്ന്മെന്റ് സോണിൽ നിന്ന് എത്തിയതിനാൽ പ്രവേശിപ്പിക്കാൻ ആവില്ലെന്ന് അധികൃതർ പറഞ്ഞെന്നാണ് ആരോപണം. ഡോക്ടർമാർ ഗൗരവത്തോടെ കാര്യത്തെ സമീപിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

കുട്ടിയെ ആദ്യം ആലുവ സർക്കാർ ആശുപത്രിയിലാണ് എത്തിച്ചത്. അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. എറണാകുളം ജനറൽ ആശുപത്രിയിയിലെ നിർദ്ദേശപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലും കുട്ടിയെ കൊണ്ടുപോയിരുന്നു. കുട്ടിക്ക് പഴവും ചോറും കൊടുത്താൽ മതിയെന്ന് പറഞ്ഞു മടക്കി. ഇന്നലെ രാത്രി കുട്ടിയുടെ നില മോശമായി. ആശുപത്രിയിൽ എത്തിച്ചപോഴെകും മരിച്ചു. കണ്ടെയ്ന്മെന്റ് സോണിൽ നിന്ന് വന്നതുകൊണ്ട് കുട്ടിയെ അഡ്‌മിറ്റ് ആക്കാൻ പറ്റില്ലെന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് പറഞ്ഞുവെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

പീഡിയാട്രിക് സർജൻ ഇല്ലാതിരുന്നതുകൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. കുട്ടിയുടെ എക്‌സറേ എടുത്തിരുന്നുവെന്നും കണ്ടെയ്ന്മെന്റ് സോണിൽ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി പറയുന്നു. കുഞ്ഞിന്റെ ചെറുകുടലിൽ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഗസ്സ്‌ട്രോ സർജറി സൗകര്യം ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മെഡിക്കൽ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേർത്തു.

കുഞ്ഞിന്റെ ചെറുകുടലിൽ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഗസ്സ്‌ട്രോ സർജറി സൗകര്യം ആശുപത്രിയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് മെഡിക്കൽ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറൽ സൂപ്രണ്ട് കൂട്ടിച്ചേർത്തു. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനക്കെടുത്തു. വിവാദമായതിനാൽ പൊലീസ് സർജൻ പോസ്റ്റുമോർട്ടം നടത്തും. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നാലെ മരണകാരണം അറിയാൻ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു റിപ്പോർട്ടു നൽകാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP