Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചൈനയിൽ നിന്നും ഒന്നും വാങ്ങരുതെന്ന് കേന്ദ്ര നയം! കെ ഫോൺ പദ്ധതിക്കായി കെഎസ്ഇബിയുടെ പോസ്റ്റുകൾ വഴി സ്ഥാപിച്ച ഒപിജിഡബ്ല്യു കേബിളിന്റെ പണം കേന്ദ്രപദ്ധതിയിൽ നിന്ന് നൽകിയ പിണറായി സർക്കാരും; ടെൻഡർ ലംഘനം ഗൗരവത്തോടെ എടുത്ത് കേന്ദ്ര സർക്കാർ; കെ ഫോണിൽ അന്വേഷണത്തിന് സാധ്യത

ചൈനയിൽ നിന്നും ഒന്നും വാങ്ങരുതെന്ന് കേന്ദ്ര നയം! കെ ഫോൺ പദ്ധതിക്കായി കെഎസ്ഇബിയുടെ പോസ്റ്റുകൾ വഴി സ്ഥാപിച്ച ഒപിജിഡബ്ല്യു കേബിളിന്റെ പണം കേന്ദ്രപദ്ധതിയിൽ നിന്ന് നൽകിയ പിണറായി സർക്കാരും; ടെൻഡർ ലംഘനം ഗൗരവത്തോടെ എടുത്ത് കേന്ദ്ര സർക്കാർ; കെ ഫോണിൽ അന്വേഷണത്തിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ ഫോൺ പദ്ധതിക്കായി കെഎസ്ഇബിയുടെ പോസ്റ്റുകൾ വഴി സ്ഥാപിച്ച ഒപിജിഡബ്ല്യു കേബിളിന്റെ പണം കേന്ദ്രപദ്ധതിയിൽ നിന്ന് എന്ന ഞെട്ടിക്കുന്ന സൂചനകൾ പുറത്ത്. ചൈനയിൽ നിന്നും ഒന്നും വാങ്ങരുതെന്നതാണ് കേന്ദ്ര നയം. ഇത് നിലനിൽക്കെയാണ് കേന്ദ്ര പണം ഉപയോഗിച്ച് തന്നെ ചൈനീസ് കേബിൾ കേരളം വാങ്ങിയത് എന്നാണ് ആരോപണം. ഇക്കാര്യത്തിൽ കേന്ദ്രം അന്വേഷണം നടത്തും.

കേന്ദ്ര സർക്കാരിന്റെ പവർ സിസ്റ്റം ഡവലപ്‌മെന്റ് ഫണ്ട് (പിഎസ്ഡിഎഫ്) പദ്ധതിയിൽ കെഎസ്ഇബിക്ക് അനുവദിച്ച തുക ഉപയോഗിച്ചാണു കെ ഫോണിനായി ഒപിജിഡബ്ല്യു കേബിൾ സ്ഥാപിച്ചത്. എൽഎസ് കേബിൾ കമ്പനി നൽകിയ കേബിളിൽ ചൈനീസ് ഘടകം ഉൾപ്പെട്ടതിനെ കെഎസ്ഇബി എതിർത്തതും കേന്ദ്ര നയമായ 'മെയ്ക് ഇൻ ഇന്ത്യ'ക്കായി നിർബന്ധം പിടിച്ചതും കേന്ദ്രഫണ്ട് ഉപയോഗിക്കുന്നുവെന്ന കാരണത്താലായിരുന്നു. എൽഎസ് കേബിളിനു പണം നൽകേണ്ടതും കെഎസ്ഇബിയാണ്. ഈ തുക ഇതുവരെ അനുവദിച്ചിട്ടില്ലെന്നതാണ് പുറത്തുവരുന്ന വിവരം.

സംസ്ഥാനങ്ങളുടെ പ്രസാരണ ശൃംഖല പുതുക്കാനും ആധുനീകരിക്കാനും കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ ശുപാർശ പ്രകാരം കേന്ദ്ര ഊർജമന്ത്രാലയം അംഗീകരിച്ചതാണ് പിഎസ്ഡിഎഫ് സ്‌കീം. നാഷനൽ ലോഡ് ഡെസ്പാച്ച് സെന്റർ (എൻഎൽഡിസി) ആണു നോഡൽ ഏജൻസി. പദ്ധതി രേഖ തയാറാക്കുന്നതും ഫണ്ട് നൽകുന്നതും പരിശോധന നടത്തുന്നതുമെല്ലാം ഇവരാണ്. ഈ സ്‌കീമിൽ ഉൾപ്പെടുത്തി ഒപിജിഡബ്ല്യു കേബിൾ ശൃംഖല സ്ഥാപിക്കാൻ കെഎസ്ഇബി പദ്ധതിയിട്ടിരുന്നു. കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് (കെ ഫോൺ) പദ്ധതി സർക്കാർ അവതരിപ്പിച്ചപ്പോൾ കെ എസ് ഇ ബിയേയും സഹകരിപ്പിച്ചു.

പിഎസ്ഡിഎഫ് സ്‌കീം പ്രകാരം ലഭിക്കുന്ന പണം എൽഎസ് കേബിളിനു നൽകേണ്ടതു കെഎസ്ഇബിയാണ്. 2500 കിലോമീറ്റർ കേബിൾ സ്ഥാപിച്ചതിന് നൽകാനുള്ള 80 കോടി രൂപ ഇതുവരെ കൈമാറിയിട്ടില്ല. പിഎസ്ഡിഎഫ് സ്‌കീമിലെ മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടുണ്ടോ എന്ന പരിശോധന കേന്ദ്രസർക്കാർ നടത്തും. കെ ഫോൺ പദ്ധതിക്കായി മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കാതെ ചൈനയിൽ നിർമ്മിച്ച ഒപ്റ്റിക്കൽ ഫൈബർ കേബിൾ വാങ്ങിയതിൽ അസ്വാഭാവിതയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉൽപാദിപ്പിക്കുന്ന സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽനിന്നും വാങ്ങിയതെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവരാണ് വിശദീകരിക്കേണ്ടതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതുവരെ പദ്ധതിയുമായി ബന്ധപ്പെട്ട് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു

കെ ഫോൺ പദ്ധതിക്ക് വേണ്ടി കേബിളിട്ടതിൽ ഗുരുതര ക്രമക്കേട് എജിയുടെ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. മേക്ക് ഇൻ ഇന്ത്യ മാനദണ്ഡം പാലിക്കണമെന്ന ടെണ്ടർ വ്യവസ്ഥ മറികടന്ന് ചൈനീസ് കമ്പനിയിൽ നിന്ന് ഉത്പന്നം വാങ്ങിയത്. മാത്രമല്ല ഗുണമേന്മ ഉറപ്പിക്കാൻ കഴിഞ്ഞില്ലെന്നും പരാമർശമുണ്ട്. കേബിളിങ് ജോലികൾ ഏറ്റെടുത്ത എൽഎസ് കേബിൾസ് എന്ന സ്വകാര്യ കമ്പനിക്ക് അനർഹമായ സഹായം കെ ഫോൺ ചെയ്തു കൊടുത്തെന്നും കണ്ടെത്തലുണ്ട്. ഇന്ത്യൻ നിർമ്മിത ഉത്പന്നമായിരിക്കണമെന്ന ടെണ്ടർ വ്യവസ്ഥ മറികടന്നാണ് എസ്എസ് കേബിൾ എന്ന സ്വകാര്യ കമ്പനി കെ ഫോൺ പദ്ധതിക്ക് കേബിളിറക്കിയത്. OPGW കേബിളിന്റെ പ്രധാന ഘടകമായ ഒപ്റ്റിക്കൽ യൂണിറ്റ് വാങ്ങിയത് ടിജിജി എന്ന ചൈനീസ് കമ്പനിയിൽ നിന്നാണ്. കേബിളിന്റ ആകെ വിലയുടെ 70 ശതമാനത്തോളം വരുന്ന ഉത്പന്നം ചൈനയിൽ നിന്ന് ഇറക്കിയതിനാൽ ഇത് ഇന്ത്യൻ നിർമ്മിത ഉത്പന്നത്തിന്റെ പരിധിയിൽ വരില്ല.

മാത്രമല്ല ഈ കേബിളിന് ഗുണനിലവാരമില്ലെന്ന് പദ്ധതി പങ്കാളിയായ കെഎസ്ഇബി 2019 ൽ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. OPGW കേബിൾ നിർമ്മിക്കാൻ എൽഎസ് കേബിളിന്റെ പ്ലാന്റിൽ സാങ്കേതിക സൗകര്യം ഇല്ലെന്നും ഉന്നതതല ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധന ആവശ്യമാണെന്നും കെഎസ്ഇബി നിലപാടെടുത്തു. എന്നാൽ പദ്ധതി നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എൽഎസ് കേബിളിനെ കയ്യയച്ച് സഹായിച്ചു. ടെണ്ടർ മാനദണ്ഡം മറികടന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.

രണ്ട് ഇന്ത്യൻ കമ്പനികൾ OPGW കേബിളുകൾ നിർമ്മിക്കുന്നുണ്ട്. ഇവരിൽ നിന്ന് വാങ്ങിയില്ലെന്ന് മാത്രമല്ല 220 കെവി ലൈനിന് കെഎസ്ഇബി വാങ്ങുന്ന കേബിളിന്റെ ആറ് മടങ്ങ് വില അധികം എൽഎസ് കേബിൾസ് ഈടാക്കിയിട്ടുമുണ്ടെന്ന് കേന്ദ്ര മന്ത്രിയും പ്രതികരിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP