Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി തയാറാക്കിയ കഥയ്ക്കുള്ള തിരക്കഥയാണ് പൊലീസ് റിപ്പോർട്ട്; ഈ റിപ്പോർട്ടും കേരളം തള്ളും; അക്രമം ആസൂത്രണം ചെയ്തത് രാഹുൽ ഗാന്ധിയെന്ന് പറയാത്തത് ഭാഗ്യം; ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളി കെ സി വേണുഗോപാൽ

മുഖ്യമന്ത്രി തയാറാക്കിയ കഥയ്ക്കുള്ള തിരക്കഥയാണ് പൊലീസ് റിപ്പോർട്ട്; ഈ റിപ്പോർട്ടും കേരളം തള്ളും; അക്രമം ആസൂത്രണം ചെയ്തത് രാഹുൽ ഗാന്ധിയെന്ന് പറയാത്തത് ഭാഗ്യം; ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന പൊലീസ് റിപ്പോർട്ട് തള്ളി കെ സി വേണുഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിൽ കയറി ഗാന്ധി ചിത്രം തകർത്തുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോർട്ട് തള്ളി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. റിപ്പോർട്ടിന് വിശ്വാസ്യത ഇല്ലെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. രാഹുലിന്റെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന പൊലീസ് റിപ്പോർട്ടിനോടു പ്രതികരിക്കുകയായിരുന്നു കെ.സി.വേണുഗോപാൽ.

അക്രമം നടത്താനെത്തിയവരെ തട്ടി പ്രോത്സാഹിപ്പിക്കുന്ന പൊലീസിന്റെ ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് കെ.സിയുടെ പരാമർശം. അക്രമിയെ പ്രോത്സാഹിപ്പിക്കുന്ന പൊലീസ് ആണ് ദൃശ്യങ്ങളിൽ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ തയാറാക്കിയ കഥയ്ക്കുള്ള തിരക്കഥയാണ് പൊലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ടും കേരളം തള്ളും. രാഹുൽ ആസൂത്രണം ചെയ്തതാണ് ആക്രമമെന്നു പറയാത്തത് ഭാഗ്യമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

അതേസമയം ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചത് തടയുന്നതിൽ പൊലീസിന് വീഴ്‌ച്ചയുണ്ടായെന്ന് എഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത്. സംഭവ ദിവസം 12.30 ന് രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ചുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ 200 ലധികം പ്രവർത്തകരെത്തിയപ്പോൾ തടയാനുണ്ടായിരുന്നത് കൽപ്പറ്റ ഡിവൈഎസ്‌പിയും 25 പൊലിസുകാരും മാത്രമായിരുന്നു. എസ്എച്ച്ഒ അവധിയിലുമായിരുന്നെന്ന് എഡിജിപി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ബാരിക്കേഡ് വച്ച് എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞില്ല. വാഴയുമായി അകത്തു കയറാനുള്ള എസ്എഫ്‌ഐ പ്രവർത്തകരുടെ നീക്കം അറിഞ്ഞിട്ടും നടപടിയുണ്ടായില്ല. പ്രവർത്തകർ ഓഫീസുള്ളിൽ കയറിയിട്ടും പൊലീസ് നടപടിയുണ്ടായത് ഏറെ വൈകിയാണെന്നും എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സസ്‌പെൻഷനിലായ കൽപ്പറ്റ ഡിവൈഎസ്‌പിക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ശുപാർശ സമർപ്പിച്ചിട്ടുണ്ട്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP