Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഹോഴ്‌സ് റൈഡിങ്ങായാലും റോക്ക് ക്ലൈമ്പിങ്ങായാലും റണ്ണിങ് റേസായാലും പുരുഷന്മാരെ പിന്നിലാക്കുന്ന മത്സരമിടുക്ക്; ഹൈദരാബാദ് ദേശീയ പൊലീസ് അക്കാദമിയിൽ നിന്നും പാസായ ആറ് വനിതാ ഐപിഎസ് ട്രെയിനികളിലെ മിടുമിടുക്കി; അമേരിക്കയിലെ ഇന്റലിജൻസ് പരിശീലന അക്കാദമിയിൽ കടുപ്പമേറിയ തീവ്രവാദവിരുദ്ധ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിതാ ഐപിഎസ് ഓഫീസർ; എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന എൻഐഎയുടെ കെ.ബി.വന്ദന ആള് ചില്ലറക്കാരിയല്ല

ഹോഴ്‌സ് റൈഡിങ്ങായാലും റോക്ക് ക്ലൈമ്പിങ്ങായാലും റണ്ണിങ് റേസായാലും പുരുഷന്മാരെ പിന്നിലാക്കുന്ന മത്സരമിടുക്ക്; ഹൈദരാബാദ് ദേശീയ പൊലീസ് അക്കാദമിയിൽ നിന്നും പാസായ ആറ് വനിതാ ഐപിഎസ് ട്രെയിനികളിലെ മിടുമിടുക്കി; അമേരിക്കയിലെ ഇന്റലിജൻസ് പരിശീലന അക്കാദമിയിൽ കടുപ്പമേറിയ തീവ്രവാദവിരുദ്ധ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിതാ ഐപിഎസ് ഓഫീസർ; എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന എൻഐഎയുടെ കെ.ബി.വന്ദന ആള് ചില്ലറക്കാരിയല്ല

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പാറകളിൽ അള്ളിപ്പിടിച്ച് കയറ്റം, കുതിര സവാരി, ഓട്ടം, ചാട്ടം..കടുപ്പമേറിയ ശാരീരിക ക്ഷമതാ പരീക്ഷകൾ. പുരുഷന്മാരെ വെല്ലുന്നരീതിയിൽ കടമ്പകൾ കടന്ന് വനിതാ ഐപിഎസ് ട്രെയിനികൾ. 2005 നവംബറിൽ ഹൈദരാബാദിലെ സർദാർ വല്ലഭായി പട്ടേൽ ദേശീയ പൊലീസ് അക്കാദമിയിൽ കടുപ്പമേറിയ പരിശീലനം കഴിഞ്ഞ് ഐപിഎസ് പ്രബേഷണറി ഓഫീസർമാരുടെ 57 ാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിന് ഇറങ്ങിയവരുടെ കൂട്ടത്തിൽ ഷൈൻ ചെയ്തത് ആറു വനിതകൾ. പുരുഷന്മാരോട് മത്സരിച്ച് അവർ പരിശീലനത്തിനിടെ പല സമ്മാനങ്ങളും നേടുകയും ചെയ്തു. അക്കൂട്ടത്തിൽ രാജസ്ഥാൻ കേഡറിൽ പെട്ട ഒരു തമിഴ്‌നാട്ടുകാരിയും ഉണ്ടായിരുന്നു.

44 ദിവസത്തെ പരിശീലനത്തിന് ശേഷം അവർ പറഞ്ഞു: ' ആദ്യമൊക്കെ പരിശീലനം കടുപ്പമായിരുന്നു..പിന്നെ..പിന്നെ എല്ലാം എളുപ്പമായി. ശാരീരിക ക്ഷമത ഒരുപൊലീസ് ഓഫീസർക്ക് അത്യാവശ്യം. അതുകൊണ്ടാണ് കടുപ്പമേറിയ പരിശീലനം, പറഞ്ഞത് മറ്റാരുമല്ല, കെ.ബി.വന്ദന. സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്ന ദേശീയ അന്വേഷണ ഏജൻസി(എൻ ഐ എ) പ്രത്യേക സംഘത്തിന് നേതൃത്വം നൽകുന്ന ദക്ഷിണേന്ത്യൻ മേധാവി.

ലേഡി ഐപിഎസ് ഓഫീസർ മേക്‌സ് നേഷൻ പ്രൗഡ്

Lady IPS officer makes the nation proudþ 2012 ഒക്ടോബറിൽ വന്ന ഒരുവാർത്തയുടെ തലക്കെട്ടാണ്. അമേരിക്കയിൽ തീവ്രവാദ വിരുദ്ധ പരീശീലനം പൂർത്തിയാക്കിയ ആദ്യ ഇന്ത്യൻ വനിതാ ഐപിഎസ് ഓഫീസർ എന്ന നേട്ടം വന്ദന കൈവരിച്ചത് ആ വർഷം. യുഎസ് നേവി, എഫ്ബിഐ, അമേരിക്കൻ പൊലീസ് സർവീസ് എന്നിവയിൽ നിന്നൊഴിച്ച് എല്ലാ ഗ്രൂപ്പുകളിൽ നിന്നുമായി കടുപ്പമേറിയ പരിശീലനം പൂർത്തിയാക്കിയ ആദ്യ വനിത ഓഫീസർ. അതെ ആളു ചില്ലറക്കാരിയല്ല. നോർത്ത് കരോളിനയിലെ മയോക്കിൽ യുഎസ് ഇന്റലിജൻസ് പരിശീലന അക്കാദമിയിലായിരുന്നു കടുപ്പമേറിയ പരിശീലനം. താൻ അവിടെ നിന്നും തീവ്രവാദ വിരുദ്ധ പോരാട്ടത്തിന്റെ എല്ലാം തന്ത്രങ്ങളും പഠിച്ചെന്ന് ഒരിക്കൽ പറയുകയുണ്ടായി. ഒരുതീവ്രവാദി ആക്രമണമുണ്ടായാൽ സ്വയരക്ഷ നോക്കേണ്ടത് എങ്ങനെ എന്ന പാഠങ്ങളും തന്നെ യുഎസ് പ്രതിരോധ വിദഗ്ദ്ധർ പഠിപ്പിച്ചുവെന്ന് വന്ദന പറഞ്ഞിരുന്നു.

മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിപദവിയിലും പരിചയം

കെ ബി വന്ദന ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു. അർജുൻ റാം മേഘ വാൾ കേന്ദ്ര ധനകാര്യ സഹമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നു 2004 ബാച്ച് ഐപിഎസുകാരിയായ കെ ബി വന്ദന. 2017 മെയിൽ ഡപ്യൂട്ടി സെക്രട്ടറി തലത്തിൽ സാമ്പത്തിക കാര്യ വകുപ്പിലായിരുന്നു നിയമനം. കേന്ദ്ര ധനകാര്യ-കോർപറേറ്റ് കാര്യ സഹമന്ത്രിയായിരുന്നു ഒന്നാം മോദി സർക്കാരിൽ അർജുൻ റാം മേഘ്വാൾ. രാജസ്ഥാൻ പൊലീസ് സർവീസിൽ നിന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായുള്ള നിയമനം. വന്ദന ജോധ്പൂരിൽ ബ്യൂറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിൽ (ഡിപിആർ ആൻഡ് ഡി) എസ് പി ആയി സേവനം അനുഷ്ഠിച്ചു വരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകുന്നത്. അതിനു മുമ്പ് പാലി എസ് പി ആയിരുന്നു വന്ദന.

വന്ദന അന്വേഷിക്കുന്നത് സ്വർണക്കള്ളക്കടത്തിന് പിന്നിലെ തീവ്രവാദ ബന്ധം

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. സ്വർണക്കടത്തിന് ഭീകരബന്ധമുണ്ടെന്ന എൻഐഎയുടെ കണ്ടെത്തലിനു പിന്നാലെയാണ് കേരളത്തിൽ ഐസിസ് ഭീകരർ സജീവമാണെന്ന യുഎൻ റിപ്പോർട്ട് പുറത്തുവന്നത്. നോട്ടുനിരോധനം വഴി കള്ളനോട്ടൊഴുക്കിന്റെ വഴികളടഞ്ഞപ്പോൾ രാജ്യത്തെ തകർക്കാനുള്ള പുതുവഴിയായി സ്വർണക്കടത്ത് മാറുകയാണെന്ന സംശയം ശക്തിപ്പെടുകയാണ്.

കള്ളക്കടത്ത് ജൂവലറിക്കു വേണ്ടിയല്ലെന്നും ഭീകരവാദ പ്രവർത്തനങ്ങളെ സഹായിക്കാനെന്നും എൻഐഎ കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ കേസിന്റെ സ്വഭാവം മാറി. രാജ്യത്ത് ആക്രമണപരമ്പര ലക്ഷ്യമിട്ട് കേരളത്തിലും കർണാടകത്തിലും ഐസിസ് ഭീകരസംഘം സജീവമാണെന്ന് യുഎൻ മുന്നറിയിപ്പു നൽകുക കൂടി ചെയ്തതോടെ രാജ്യസുരക്ഷയെ ബാധിക്കുന്ന കൊടും കുറ്റകൃത്യമായി സ്വർണക്കടത്തിന്റെ ഭാവം മാറി. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് എൻഐഎ ദക്ഷിണേന്ത്യൻ മേധാവി തന്നെ ചോദ്യം ചെയ്യലിൽ പങ്കെടുക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP