Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗൗരിയമ്മ രണ്ടു വട്ടം ഗർഭിണിയായിരുന്നു; ഉത്തരവാദിത്വങ്ങളിൽനിന്ന് പാർട്ടി ഒഴിവ് നല്കാതിരുന്നപ്പോൾ രണ്ടുവട്ടവും ഗർഭം അലസി; ഗൗരിയമ്മയെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പു വിജയിപ്പിച്ച് നായനാരെ മുഖ്യമന്ത്രിയാക്കിയതും ഒടുക്കം പുറത്താക്കി നന്ദികാട്ടിയതും വിവരിച്ച് കെ. അജിതയുടെ വെളിപ്പെടുത്തലുകൾ

ഗൗരിയമ്മ രണ്ടു വട്ടം ഗർഭിണിയായിരുന്നു; ഉത്തരവാദിത്വങ്ങളിൽനിന്ന് പാർട്ടി ഒഴിവ് നല്കാതിരുന്നപ്പോൾ രണ്ടുവട്ടവും ഗർഭം അലസി; ഗൗരിയമ്മയെ മുന്നിൽനിർത്തി തെരഞ്ഞെടുപ്പു വിജയിപ്പിച്ച് നായനാരെ മുഖ്യമന്ത്രിയാക്കിയതും ഒടുക്കം പുറത്താക്കി നന്ദികാട്ടിയതും വിവരിച്ച് കെ. അജിതയുടെ വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഏടുകളിലൊന്നാണ് സഖാവ് ഗൗരിയമ്മയുടെ ജീവിതം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഒഴിഞ്ഞുവച്ച പോരാളിയുടെ കഥ സ്ത്രീവിമോചനപ്രസ്ഥാനങ്ങൾക്കടക്കം ഏറെ പ്രചോദനകരമാണ്. ഗൗരിയമ്മയുടെ ജീവിതത്തിലെ ചില രഹസ്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് കെ. അജിതയെന്ന മുൻ നക്‌സൽ പോരാളി. താൻ രണ്ടുവട്ടം ഗർഭിണിയായിരുന്നുവെന്നും ഉത്തരവാദിത്വങ്ങളിൽനിന്ന് പാർട്ടി ഒഴിവാകാത്തതിനാൽ രണ്ടുപ്രാവിശ്യവും അലസിപ്പോയെന്നും ഗൗരിയമ്മ പറഞ്ഞതായിട്ടാണ് അജിത വെളിപ്പെടുത്തിയിരിക്കുന്നത്.

സമകാലികമലയാളം വാരികയിൽ എഴുതുന്ന ആത്മകഥയുടെ രണ്ടാംഭാഗമായ ഓർമ്മകളിലെ തീനാളങ്ങളിലാണ് അജിതയുടെ വെളിപ്പെടുത്തൽ. 'എന്റെ ഗൗരിയമ്മ പരീക്ഷണം' എന്ന് പേരിട്ടിരിക്കുന്ന ഈയാഴ്ചത്തെ കുറിപ്പിൽ മുഖ്യധാര രാഷ്ട്രീയത്തിൽ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചാണ് അജിതയെഴുതുന്നത്. സിപിഎമ്മിനകത്തെ ചില ചലനങ്ങളിൽ തനിക്ക് താത്പര്യം തോന്നിയിരുന്ന ഒരു സന്ദർഭമായിരുന്നു 1994ൽ പാർട്ടി ഗൗരിയമ്മയ്ക്കെതിരെ ആരംഭിച്ച അച്ചടക്ക നടപടികൾ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ചെറുപ്പകാലം മുതൽ തന്നെ ഏറെ ത്യാഗം ചെയ്തു പോരാടിയ, സ്വന്തം ജീവിതം പ്രസ്ഥാനത്തിന് സമർപ്പിച്ച ഗൗരിയമ്മയെ ഞങ്ങളെപ്പോലുള്ളവർ ഏറെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നുവെന്ന് അജിത എഴുതുന്നു. തുടർന്നാണ് വെളിപ്പെടുത്തലുകൾ. ഗൗരിയമ്മയുടെ ജീവചരിത്രമെഴുതാൻ ഇതിനിടയ്ക്ക് ശ്രമം നടത്തിയതിനെക്കുറിച്ചും അജിത ഓർമ്മിക്കുന്നു.

അജിതയുടെ ഓർമ്മക്കുറിപ്പിൽ നിന്നും

ഗൗരിയമ്മ അവരുടെ ജീവചരിത്രത്തിന്റെ കുറച്ചുഭാഗങ്ങൾ പ്രസിദ്ധീകരിച്ച ദേശാഭിമാനി വാരികയുടെ കുറച്ചുലക്കങ്ങൾ എനിക്ക് തന്നു. ഒരു ദിവസം കാറിലിരുന്നുകൊണ്ട് ഗൗരിയമ്മയോട് ഞാനൊരു ചോദ്യം ചോദിച്ചു. ഒരിക്കലെങ്കിലും ഗൗരിയമ്മ ഗർഭം ധരിച്ചിരുന്നില്ലേ എന്ന്. അതിന് അവർ തന്ന മറുപടി ഇന്നും എന്നെ വേദനിപ്പിക്കുന്നു. രണ്ടുതവണ താൻ ഗർഭിണിയായെന്നും എന്നാൽ ഉത്തരവാദിത്വങ്ങളിൽനിന്ന് ഈ ശാരീരികസ്ഥിതി പരിഗണിച്ച് കുറച്ചുസമയമെങ്കിലും അവരെ മാറ്റിനിർത്താൻ പാർട്ടി തയ്യാറായില്ലെന്നും അക്കാരണത്താൽ അതു രണ്ടും അലസിപ്പോയി എന്നുമാണ് അവർ പറഞ്ഞത്. ഇന്ന് ഒരുപക്ഷേ, എന്നോട് പറഞ്ഞ ഈ രഹസ്യം അവർ നിഷേധിച്ചേക്കാം.

പാർട്ടി പിളർന്നപ്പോൾ ഭർത്താവ് ടിവി തോമസിനെ തള്ളിപ്പറയാൻ ഗൗരിയമ്മ തയ്യാറായ കാര്യവും അജിത ഓർമ്മക്കുറിപ്പിലെഴുതുന്നു. അത്രത്തോളം അസാധാരണമായ പാർട്ടിക്കൂറുള്ള ഗൗരിയമ്മയെ ഒടുവിൽ 1994 ജനുവരിയിലാണെന്ന് തോന്നുന്നു, പാർട്ടി പുറത്താക്കി. അന്ന് കേരളത്തിലെ ഇടതുപക്ഷത്തെ എല്ലാക്കാലവും പിന്തുണച്ച സാധാരണ ജനങ്ങൾക്കിടയിലും ഈ നടപടിക്കെതിരായ പ്രതിഷേധം ഒരു കൊടുങ്കാറ്റ് പോലെ ഉയർന്നുപൊങ്ങി. മറ്റൊരു ചരിത്രവും കൂടി ഇതോടൊപ്പം പറയാനുണ്ട്. 1987ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിച്ചാൽ ഗൗരിയമ്മയെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമെന്ന പ്രചരണം നടത്തി. അവസാനം ജയിച്ചപ്പോൾ ഇ.കെ നായനാരെ മുഖ്യമന്ത്രിയാക്കിയ ചരിത്രം അപ്പോഴേക്കും മറക്കാനായിരുന്നില്ലല്ലോ.

സ്വാഭാവികമായും ഒരു രാഷ്ട്രീയ ജീവിയായ തന്നെയും അതു ബാധിച്ചെന്നും അജിത വ്യക്തമാക്കുന്നു. ഗൗരിയമ്മക്കെതിരായ അച്ചടക്ക നടപടികൾ തുടങ്ങിയപ്പോൾ മുതൽ അവരെ നേരിൽക്കണ്ട് താൻ അവരോടൊപ്പമാണെന്നും അവർ പുതിയ ഒരു പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കാൻ മുന്നോട്ട് വന്നാൽ താനും അതോടൊപ്പമാണെന്നും അറിയിക്കാൻ വെമ്പൽകൊണ്ടതായും അജിത ഓർമ്മക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP