Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രോഗബാധിതനായ പിതാവിനെ പിന്നിലിരുത്തി ജ്യോതി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ഹരിയാനയിൽ നിന്നും ജന്മനാട്ടിലേക്ക് പിതാവുമായി യാത്ര തിരിച്ച 15കാരിയാണ് ഇപ്പോൾ ബിഹാറിലെ ലോക്ഡൗൺ ഹീറോ

രോഗബാധിതനായ പിതാവിനെ പിന്നിലിരുത്തി ജ്യോതി സൈക്കിൾ ചവിട്ടിയത് 1200 കിലോമീറ്റർ; ഹരിയാനയിൽ നിന്നും ജന്മനാട്ടിലേക്ക് പിതാവുമായി യാത്ര തിരിച്ച 15കാരിയാണ് ഇപ്പോൾ ബിഹാറിലെ ലോക്ഡൗൺ ഹീറോ

സ്വന്തം ലേഖകൻ

ദർഭംഗ: ഏത് സൈക്ക്‌ളിങ് താരവും ഒന്നു കൈകൂപ്പി നമിച്ചു പോകും ജ്യോതി കുമാരി എന്ന 15കാരിയെ കണ്ടാൽ. കാരണം രോഗബാധിതനായ പിതാവിനെ പിന്നിലിരുത്തി ചില്ലറ ദൂരമൊന്നുമല്ല ഈ കൊച്ചു മിടുക്കി സൈക്കിളിൽ താണ്ടിയത്. ഹരിയാനയിൽ നിന്നും ബീഹാറിലേക്കായിരുന്നു പിതാവിനെയും പിന്നിൽ വെച്ചുള്ള ജ്യോതിയുടെ സൈക്കിൾ യാത്ര. 1200 കിലോമീറ്ററാണ് ജ്യോതി സൈക്കിളിൽ പിന്നിട്ടത്.

ഗുരുഗ്രാമിൽ ഇ-റിക്ഷ ഓടിച്ചു ജീവിക്കുന്ന മോഹൻ പാസ്വാന് അപകടത്തിൽ പരുക്കേറ്റതോടെ ജീവിതം വഴിമുട്ടി. ലോക്ഡൗണിന്റെ ആദ്യ മാസംതന്നെ വാടക കൊടുക്കാത്തതിന്റെ പേരിൽ വീട്ടുടമ ഇറക്കിവിടാനൊരുങ്ങി. ഒടുവിൽ മകളുടെ തീരുമാനത്തിനു പിതാവ് വഴങ്ങി. ചെറിയ ദൂരമല്ല താണ്ടുന്നത്, പിന്നിൽ ഭാരമുള്ള ഒരാളുണ്ട് എന്നതൊന്നും ജ്യോതിയുടെ തീരുമാനത്തെ പിന്നോട്ടു വലിച്ചില്ല. നാട്ടിലേക്ക് പോകാൻ തന്നെ തീരുമാനിച്ചു.

കയ്യിലുണ്ടായിരുന്ന പൈസ കൊണ്ട് സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങി. പിതാവിനെ കാരിയറിലിരുത്തി സൈക്കിൾ പുറപ്പെട്ടു. ദിവസവും 40 കിലോമീറ്റർ യാത്ര. പാതയോരത്തു ചിലർ നൽകുന്ന ഭക്ഷണം കൊണ്ടു വിശപ്പടക്കി. സഹതാപം തോന്നിയ ലോറി ഡ്രൈവർമാർ ഇടയ്ക്ക് ലിഫ്റ്റ് നൽകി. സിരുഹള്ളിയിലെ ഗ്രാമത്തിൽ ക്വാറന്റീനിലാണ് ഇപ്പോൾ അച്ഛനും മകളും. നാട്ടിൽ അങ്കണവാടി അദ്ധ്യാപികയാണ് അമ്മ. 4 സഹോദരങ്ങളുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP