Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാലുമണികാറ്റിൽ ഒഴുക്കിൽപെട്ട കാർ കണ്ടെത്തി; കാർ ഡ്രൈവർ ജസ്റ്റിന്റെ മൃതദേഹം കാറിനുള്ളിൽ; അങ്കമാലി സ്വദേശി ജസ്റ്റിൻ അപകടത്തിൽ പെട്ടത് മണർകാട് സ്വദേശിയായ യാത്രക്കാരനെ ഇറക്കിയ ശേഷം തിരികെ പോകവെ; കാറും മൃതദേഹവും കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

നാലുമണികാറ്റിൽ ഒഴുക്കിൽപെട്ട കാർ കണ്ടെത്തി; കാർ ഡ്രൈവർ ജസ്റ്റിന്റെ മൃതദേഹം കാറിനുള്ളിൽ; അങ്കമാലി സ്വദേശി ജസ്റ്റിൻ അപകടത്തിൽ പെട്ടത് മണർകാട് സ്വദേശിയായ യാത്രക്കാരനെ ഇറക്കിയ ശേഷം തിരികെ പോകവെ; കാറും മൃതദേഹവും കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: നാലുമണികാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കാർ കണ്ടെത്തി. കാറിനൊപ്പം കാണാതായ യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ നിന്ന് കണ്ടെത്തി. അങ്കമാലി മഞ്ഞപ്ര സ്വദേശി ജസ്റ്റിൻ ആണ് മരിച്ചത്. പാലമുറിയിൽ കാർ ഒഴുക്കിൽപ്പെട്ടാണ് അങ്കമാലി സ്വദേശി ജസ്റ്റിനെ കാണാതായത്. ഇന്ന് പുലർച്ചെയാണ് സംഭവം.  ജസ്റ്റിൻ ജോയ് അമലാപുരം അയ്യമ്പുഴയിൽ ടാക്സി ഡ്രൈവറാണ്.

യാത്രക്കാരെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. നെടുമ്പാശേരിയിൽ നിന്നും മണർകാട് സ്വദേശിയായ യാത്രക്കാരനുമായി ടാക്‌സിയിൽ എത്തിയതായിരുന്നു ജസ്റ്റിൻ. മണർകാട്ടെ വീട്ടിൽ യാത്രക്കാരനെ ഇറക്കിയ ശേഷം ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുന്നതിനായി വാഹനം നാലുമണിക്കാറ്റ് ഭാഗത്തേയ്ക്കു തിരിച്ചു.

എന്നാൽ, കനത്ത മഴയിൽ നാലുമണിക്കാറ്റിലെ റോഡിൽ വെള്ളം കയറിയിരുന്നു. തുടർന്നു റോഡിലൂടെ വാഹനം യാത്ര ചെയ്യാൻ സാധിക്കുമായിരുന്നില്ല. നാലുമണിക്കാറ്റിൽ പാലമുറി ഭാഗത്ത് വച്ച് വാഹനം ഓഫായി പോകുകയായിരുന്നു. ഇതേ തുടർന്നു ജസ്റ്റിൻ വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇട്ടു. തുടർന്നു, വഴിയാത്രക്കാരന്റെ സഹായത്തോടെ വെള്ളത്തിൽ നിന്നും കാർ തള്ളിനീക്കാൻ ശ്രമിക്കുകയായിരുന്നു. കാറിനുള്ളിൽ കയറി ഹാൻഡ് ബ്രേക്ക് നീക്കം ചെയ്തു.

ഇതോടെ കാർ വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഒഴുക്കിൽപ്പെട്ട കാർ വെള്ളത്തിനുള്ളിലേയ്ക്കു അപ്രതീക്ഷിതമായി മറിയുകയും ചെയ്തു. തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ജസ്റ്റിനും കുടുങ്ങി. നാട്ടുകാർ ഓടിയെത്തി ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജസ്റ്റിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്നു അഗ്നിരക്ഷാ സേന അടക്കം നടത്തിയതെരച്ചിലിലാണ് ജസ്റ്റിനെ കാറിനുള്ളിൽ നിന്നും കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP