Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202226Sunday

ശസ്ത്രക്രിയയിലെ പിഴവ് പരിഹരിക്കാനുള്ള സർജറിക്ക് ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ മരണം; ട്രാൻസ്ജെന്റർ റൈറ്റ്സിനായുള്ള ക്ലബ് ഹൗസ് മുറിയിൽ നിന്ന് പുറത്താക്കി അപമാനിച്ചത് ഡോ അർജുൻ അശോകൻ; റിനൈ മെഡിസിറ്റിക്കെതിരെ പ്രതിഷേധം ; ജസ്റ്റീസ് ഫോർ അനന്യ ഹാഷ് ടാഗ് സജീവം

ശസ്ത്രക്രിയയിലെ പിഴവ് പരിഹരിക്കാനുള്ള സർജറിക്ക് ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ മരണം; ട്രാൻസ്ജെന്റർ റൈറ്റ്സിനായുള്ള ക്ലബ് ഹൗസ് മുറിയിൽ നിന്ന് പുറത്താക്കി അപമാനിച്ചത് ഡോ അർജുൻ അശോകൻ; റിനൈ മെഡിസിറ്റിക്കെതിരെ പ്രതിഷേധം ; ജസ്റ്റീസ് ഫോർ അനന്യ ഹാഷ് ടാഗ് സജീവം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ ട്രാൻസ്‌ജെൻഡർ യുവതി അനന്യ കുമാരി അലക്‌സിന് നീതിയൊരുക്കാൻ സോഷ്യൽ മീഡിയാ ചർച്ചകളും. കൊച്ചിയിലെ
റിനൈ മെഡിസിറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ട്രാൻസ് ജെൻഡർ സമൂഹം നേരിടുന്ന വെല്ലുവളികളുടെ ഇരയാണ് അനന്യ എന്നാണ് വാദങ്ങൾ.

അനന്യയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്വിയറിഥം മുഖ്യമന്ത്രിക്ക് പരാതി നൽകി. സർജറി പരാജയപ്പെട്ടതിലുള്ള ദുസഹമായ ശാരീരിക മാനസിക സാമ്പത്തിക അവസ്ഥയെ തുടർന്നാണ് അനന്യയുടെ മരണമെന്നും ട്രാൻജെൻഡർ കൂട്ടായ്്മ ആരോപിക്കുന്നു. ഇന്നലെയാണ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമായ അനന്യ കുമാരി അലക്സിനെ എറണാകുളത്തെ ഫ്ളാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ അനന്യ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ശരിയാണെന്ന തരത്തിലാണ് പരാതിയും.

ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് അനന്യയും സുഹൃത്തുക്കളും ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ വിദഗ്ധ പാനൽ ഡോക്ടർമാർ ചേർന്ന് പോസ്റ്റ്മോർട്ടം നടത്തണമെന്ന് ക്വിയറിഥം പ്രസിഡന്റ് പ്രിജിത്ത് പി.കെ ആവശ്യപ്പെട്ടു. ക്വിയറിഥം ആരോഗ്യമന്ത്രി വീണ ജോർജിനും പരാതി നൽകിയിട്ടുണ്ട്. കെകെ രമ എംഎൽഎയും വിഷയത്തിൽ പ്രതികരണവുമായി എത്തി. കേരളത്തിലെ ആദ്യത്തെ ട്രാൻസ് RJ യും മേക്കപ്പ് ആർട്ടിസ്റ്റുമെന്ന പോലെ പൊതു തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ ആക്ടിവിസ്റ്റുമായിരുന്നു അനന്യ. ഇത്രയും ശേഷിയും പ്രതിഭയുമുള്ള ഒരു ട്രാൻസ് വ്യക്തിക്ക് പോലും അതിജീവിക്കാൻ കഴിയാത്തതാണ് നമ്മുടെ വ്യവസ്ഥയെന്ന് അനന്യയുടെ മരണം നമ്മെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്നുണ്ടെന്ന് കെ.കെ.രമ എംഎ‍ൽഎ പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയയുടെ പാകപ്പിഴകൾ അവരുടെ ശാരീരികാരോഗ്യത്തെ വല്ലാതെ ബാധിച്ചതായി മാധ്യമ വാർത്തകളിൽ നിന്നറിയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുടെ സുരക്ഷയും വൈദഗ്ധ്യവും മുന്നൊരുക്കങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താൻ സർക്കാർ സംവിധാനമൊരുക്കണംകാരണം , പല തരത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ലിംഗ/ ലൈംഗിക ന്യൂനപക്ഷങ്ങൾ ചൂഷണം ചെയ്യപ്പെടാനുള്ള സാദ്ധ്യത വളരെക്കൂടുതലാണ്. അനന്യയുടെ പരാതിയുടെ മേലും അന്വേഷണവും നടപടികളും ഉണ്ടാവണമെന്നാണ് ആവശ്യം. ഇതിനൊപ്പം റെയിന മെഡിസിറ്റിക്കെതിരെ കുറിപ്പുകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കുഞ്ഞില മാസ്സിലാമണി എഴുതിയ കുറിപ്പ് വ്യാപക ചർച്ചയാവുകയാണ്.

കുഞ്ഞില മാസ്സിലാമണിയുടെ പോസ്റ്റ് ഇങ്ങനെ

റെനായി മെഡിസിറ്റി ഹോസ്പിറ്റലിൽ ഡോ. അർജുൻ അശോകൻ നടത്തിയ സർജറിയിൽ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നും ഡോക്ടർമാരുടെ അലംഭാവം ഉണ്ടായിരുന്നുവെന്നും തുടർച്ചയായി ആരോപിച്ച ട്രാൻസ്വുമൺ അനന്യ കുമാരി അലക്‌സ് ഇന്ന് ആത്മഹത്യ ചെയ്തു. ഞാൻ അവസാനം അവരോട് സംസാരിച്ചപ്പോൾ സർജറിയിലെ പിഴവ് പരിഹരിക്കാനുള്ള സർജറിക്ക് പണം സമാഹരിക്കാൻ ഒരു ഫണ്ട്‌റെയിസിങ്ങ് എക്കൗണ്ട് സെറ്റ് അപ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു.

ആ സൈറ്റ് ഒരു വീഡിയോ ആവശ്യപ്പെടുന്നുണ്ടെന്നും അത് ഫോണിൽ ഷൂട്ട് ചെയ്യാൻ പോവുകയാണെന്നും പറഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു ഇത്. ഇത് ഒരു ആത്മഹത്യയല്ല. കൊലപാതകമാണ്. കുറച്ച് ദിവസം മുമ്പ് വരെ സർജറി ചെയ്ത ഡോക്ടർ ആയ ഡോ. അർജുൻ അശോകൻ, ഭാര്യ ഡോ. സുജ പി. സുകുമാർ എന്നിവർ ട്രാൻസ്‌ജെന്റർ റൈറ്റ്‌സിനെ പറ്റി സംസാരിക്കുന്ന ഒരു മുറിയിൽ സംസാരിക്കാൻ ശ്രമിച്ച അനന്യയെ അവിടെ നിന്ന് ഇറക്കിവിടുക വരെ ഉണ്ടായി. സുഹൃത്തായ Daya Gayathri ഫ്‌ളാറ്റിൽ ചെന്ന് അവരുടെ എക്കൗണ്ടിൽ നിന്ന് പോലും സംസാരിക്കാൻ ശ്രമിച്ച അനന്യയെ ഈ ഡോക്ടർമാർ ഇറക്കിവിടുകയും ബ്ലോക് ചെയ്യുകയും വരെ ചെയ്തു. പിന്നീട് ഒരു ക്ലബ്ഹൗസ് ചർച്ചയിൽ റെനയ് മെഡിസിറ്റി ഹോസ്പിറ്റലുമായി ഒരു വാക്കാലുള്ള എഗ്രിമെന്റിൽ അനന്യ എത്തി എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അതിന് ശേഷമാണ് അനന്യയുടെ ആത്മഹത്യ.

എത്ര ട്രാൻസ്പീപ്പിൾ മരിച്ചാലാണ് കേരളത്തിലെ ഡോക്ടർമാരും ആശുപത്രികളും ട്രാൻസ്പീപ്പിളിനോടുള്ള വിവേചനം അവസാനിപ്പിക്കുക? കേരളത്തിൽ ഇത്തരത്തിലുള്ള സർജറികൾ ചെയ്യുന്ന ചുരുക്കം ഹോസ്പിറ്റലുകളേ ഉള്ളൂ. അതുകൊണ്ട് അതിനെപ്പറ്റി പരാതി പറഞ്ഞാൽ ഇപ്പോൾ കിട്ടുന്ന ചികിൽസ പോലും നിന്നു പോകുമോ എന്നുള്ള പ്രശ്‌നവും ഉണ്ട്. അവിടെ നടത്തിയ പല സർജറികൾക്കും കുഴപ്പമുണ്ട് എന്ന കാര്യം അനന്യ തന്നെ പറഞ്ഞിരുന്നു.

ഇതേ ഹോസ്പിറ്റലിലെ ഡോക്ടറായ വിവേക് യു ഒരു ട്രാൻസ് പുരുഷനായ Adam Harry യോട് വളരെ മോശമായി പെരുമാറുന്നതിന്റെ ഓഡിയോ നേരത്തെ പുറത്ത് വന്നതാണ്. ഇതുവരെ അയാൾക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ വിഷയത്തിൽ കൃത്യമായ അന്വേഷണം വേണം. ഹോസ്പിറ്റലിനെയും അനന്യയോടുൾപ്പെടെ വിവേചനം കാണിച്ച ഡോക്ടർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

#JusticeForAnannyah
#StopTransphobiaInHealthcare

അടിയന്തര അന്വേഷണം നടത്താൻ മന്ത്രി നിർദ്ദേശം നൽകി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ഇതുസംബന്ധിച്ച് ട്രാൻസ്ജെൻഡർ സംഘടനയും പരാതി നൽകിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP