Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടികൾക്ക് ജങ്ക് ഫുഡുകൾ വാങ്ങിക്കൊടുക്കുന്നത് അവരുടെ വാശി അകറ്റാനോ വിശപ്പ് അകറ്റാനോ? ജങ്ക് ഫുഡിലെ അഞ്ച് വെളുത്ത വിഷങ്ങൾ ഇവയൊക്കെയാണ്; ജങ്ക് ഫുഡ് കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം; യാതൊരു ഗുണമോ പോഷകമോ ഇല്ലാത്ത ജങ്ക് ഫുഡുകൾ നൽകുന്നതിലൂടെ കുട്ടികളോട് ചെയ്യുന്നത് വലിയൊരു തെറ്റ്; ആവിയിൽ വേവിച്ച നാടൻ പലഹാരങ്ങൾ കഴിച്ച് വളരട്ടെ നമ്മുടെ പുതു തലമുറ; ജങ്ക് ഫുഡ് സംസ്‌ക്കാരത്തിന് എതിരെയുള്ള ബോധവത്കരണം വീടുകളിൽ നിന്ന് വേണം തുടങ്ങാൻ

കുട്ടികൾക്ക് ജങ്ക് ഫുഡുകൾ വാങ്ങിക്കൊടുക്കുന്നത് അവരുടെ വാശി അകറ്റാനോ വിശപ്പ് അകറ്റാനോ? ജങ്ക് ഫുഡിലെ അഞ്ച് വെളുത്ത വിഷങ്ങൾ ഇവയൊക്കെയാണ്; ജങ്ക് ഫുഡ് കഴിക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കാം; യാതൊരു ഗുണമോ പോഷകമോ ഇല്ലാത്ത ജങ്ക് ഫുഡുകൾ നൽകുന്നതിലൂടെ കുട്ടികളോട് ചെയ്യുന്നത് വലിയൊരു തെറ്റ്; ആവിയിൽ വേവിച്ച നാടൻ പലഹാരങ്ങൾ കഴിച്ച് വളരട്ടെ നമ്മുടെ പുതു തലമുറ; ജങ്ക് ഫുഡ് സംസ്‌ക്കാരത്തിന് എതിരെയുള്ള ബോധവത്കരണം വീടുകളിൽ നിന്ന് വേണം തുടങ്ങാൻ

സുവർണ പിഎസ്

കൊച്ചി; കുട്ടികളുടെ വാശിക്ക് മുന്നിൽ അവർ ആവശ്യപ്പെടുന്ന എന്ത് തരം ഫുഡും വാങ്ങിക്കൊടുത്ത് അവരെ ആശ്വസിപ്പിക്കാനും, സ്വന്തം സമയം ലാഭിക്കാനും ശ്രമിക്കുന്ന മാതാപിതാക്കൾ കുറച്ച് കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്തിന് വേണ്ടിയാണ് നിങ്ങൾ നിങ്ങളുടെ മക്കൾക്ക് ആവശ്യാനുസരണം ജങ്ക് ഫുഡുകൾ വാങ്ങിക്കൊടുക്കുന്നത്. അവരുടെ വാശി അകറ്റാനോ, അതോ വിശപ്പകറ്റാനോ. വിശപ്പ് അകറ്റാനാണെന്ന് ആണ് മറുപടിയെങ്കിൽ അങ്ങനെ വിശപ്പ് മാത്രം അകറ്റാനാണോ നിങ്ങൾ നിങ്ങളുടെ മക്കൾക്ക് ഭക്ഷണം കൊടുക്കുന്നതെന്ന് തിരിച്ച് ചോദിക്കേണ്ടിവരും. യാതൊരു ഗുണമോ പോഷകമോ ഇല്ലാത്ത ഇത്തരം ജങ്ക് ഫുഡുകൾ നൽകുന്നതിലൂടെ നിങ്ങൾ വലിയൊരു തെറ്റാണ് മക്കളോട് ചെയ്യുന്നത്.

യാതൊരു ഗുണങ്ങളും ലഭിക്കുന്നില്ല എന്ന് മാത്രമല്ല മറിച്ച് പല ശാരീരിക പ്രശ്നങ്ങളും ഇത്തരം ഭക്ഷണ രീതികളിൽ നിന്ന് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് പോഷകമൂല്യങ്ങൾ കുറഞ്ഞതും കലോറി കൂടുതലുമുള്ള ഭക്ഷണം കൊടുക്കാതെയിരിക്കുക. പണ്ട് മുതലേ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന വാദങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇതുവരെയും അതൊന്നും പ്രാവർത്തികമാക്കിയിട്ടില്ല ആരും. എന്നാൽ ഇപ്പോൾ കർശനമായി സ്‌ക്കൂളിലും പരിസരങ്ങളിലുമുള്ള ജങ്ക് ഫുഡ് നിരോധനത്തിലൂടെ ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിന് തുടക്കം കുറിക്കുകയാണ് കേന്ദ്ര സർക്കാർ.

സ്‌കൂളുകളിലും പരിസരത്തും ജങ്ക് ഫുഡ് പരസ്യവും വിൽപ്പനയും വേണ്ടെന്ന ദേശീയ ഭക്ഷ്യസുരക്ഷാ അഥോറിറ്റിയുടെ നിയമം സ്‌കൂൾ കാന്റീനുകൾക്കും ഹോസ്റ്റലുകൾക്കുമെല്ലാം ബാധകമാവും. അതുകൊണ്ട് തന്നെ ഇനി കർശനമായും ഇത്തരം ഭക്ഷണങ്ങൾക്ക് നിരോധനം ഉണ്ടാവും. കാരണം ബർഗറും, പീത്സയും, പഫ്സും, ഫ്രഞ്ച് ഫ്രൈയുമൊന്നും കുട്ടികൾക്ക് അത്ര നല്ലതല്ല. അവർ ആവിയിൽ വേവിച്ച നല്ല നാടൻ ഭക്ഷണങ്ങൾ കഴിച്ച് തന്നെ വളരട്ടെ. ഇനി സ്ഥിരമായി നമ്മൾ കുട്ടികൾക്ക് വാങ്ങി നൽകുന്ന ജങ്ക് ഫുഡ്ഡ് ഐറ്റങ്ങൾ യഥാർത്ഥത്തിൽ എന്തെല്ലാം ഗുണങ്ങളാണ് കുട്ടികൾക്ക് നൽകുന്നതെന്ന് അറിയാം.

ഒരു ബർഗർ കഴിക്കുമ്പോൾ അതിൽ നിന്ന് 500-600 കാലറിയാണ് ലഭിക്കുന്നത്. അതായത് രാവിലെ മുതൽ പറമ്പിൽ കിളയ്ക്കുന്നവർക്ക് ആവശ്യമായ കാലറി. അതുകൊണ്ട് തന്നെ ബർഗർ കഴിച്ച് ക്ലാസിൽ അടങ്ങിയിരിക്കുന്ന കുട്ടികൾക്ക് ഭാവിയിൽ ചൈൽഡ് ഡയബറ്റിസ് പോലുള്ള രോഗങ്ങൾ വന്നേക്കാം. വിദഗ്ദ്ധർ തന്നെയാണ് ഈ കാര്യം വ്യക്തമാക്കുന്നതും. മൈത കൊണ്ടുണ്ടാക്കിയ വൈറ്റ് ബ്രെഡിൽ സിംഗിൾ കാർബോഹൈഡ്രേറ്റ് മാത്രമാണ് ഉള്ളത്. വിറ്റാമിനുകളോ, മിനറലുകളോ, പ്രോട്ടീനോ ഇല്ല. അതുകൊണ്ട് ഇത്തരം ഭക്ഷണം കഴിച്ചിട്ട് കുട്ടികൾ ക്ലാസിൽ ഇരിക്കുമ്പോൾ കാലറി കത്താൻ അവസരം ലഭിക്കുന്നില്ല, ഇവ അമിത കൊഴുപ്പായി കോശങ്ങളിൽ അടിഞ്ഞ് കൂടും.

പീത്സ, ഫ്രെഞ്ച് ഫ്രൈസ്, പഫ്സ് പോലുള്ള ആഹാര സാധനങ്ങളും ഇതുപോലെയുള്ള ദോഷങ്ങളെ ഉണ്ടാക്കൂ. അതിനാൽ ഇതുപോലെയുള്ള ഭക്ഷണ രീതികൾ ഒഴിവാക്കുന്നതായിരിക്കും കുട്ടികളുടെ ആരോഗ്യത്തിന് നല്ലത്. കാരണം ദഹനപ്രക്രീയയെ മന്ദീഭവിപ്പിക്കുന്ന വിരുദ്ധാഹാരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് ജങ്ക് ഫുഡ്ഡുകൾ. ജങ്ക് ഫുഡ് എന്ന് പറയുന്ന അഞ്ച് വെളുത്ത വിഷങ്ങൾ അതെതെല്ലാമാണെന്ന് അറിഞ്ഞിരിക്കണം. വൈറ്റ് ബ്രെഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൈത, പായ്ക്കറ്റ് സൂപ്പിലും ന്യൂഡിൽസിലും പൊട്ടറ്റോ ഫ്രൈയിലും മറ്റും ഉപയോഗിക്കുന്ന റിഫൈൻഡ് ഉപ്പ്, പായ്ക്കറ്റുകളിലെ പാലുൽപന്നങ്ങൾ, ചോക്കലേറ്റിലും മിഠായികളിലും ഉപയോഗിക്കുന്ന റിഫൈൻഡ് പഞ്ചസാര, തവിട് കളഞ്ഞ വെളുത്ത അരി എന്നിവയാണ് മേൽ പറഞ്ഞ അഞ്ച് വിഷങ്ങൾ

അതുകൊണ്ട് തന്നെ ജങ്ക് ഫുഡ്ഡുകൾക്ക് പകരം നാടൻ പലഹാരങ്ങളിലേക്ക് മടങ്ങുകയാണ് ഉത്തമം. കുട്ടികളുടെ സ്നാക്സ് ബോക്സിൽ ഇത്തരം പലഹാരങ്ങൾ ഉൾപ്പെടുത്താം. കപ്പലണ്ടിയും ശർക്കരയും ചേരുന്ന കപ്പലണ്ടി മിട്ടായികൾ കുട്ടികൾക്ക് ആവശ്യമുള്ള പോഷകങ്ങൾ നൽകുന്നുണ്ട്. ഇതിന് പുറമേ ചമ്പാവരി അരികൊണ്ടുള്ള കൊഴുക്കട്ട , ഗോതമ്പുണ്ട, സുഖിയൻ, എള്ളുണ്ട, ഇലയട, ആവിയിൽ പുഴുങ്ങിയ പലഹാരങ്ങൾ , ഡ്രൈ ഫ്രൂട്ട്സ് തുടങ്ങിയവയും കുട്ടികൾക്ക് കൊടുത്ത് വിടാം. ബ്രോയിലർ കോഴികൾക്ക് പകരം നാടൻ കോഴിയിറച്ചിയാണ് നല്ലത്. ചെറിയ മീനുകൾ കുട്ടികളുടെ ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ഉചിതമാണ്. എല്ലാത്തരം ഭക്ഷണത്തിനും ഒപ്പം നല്ലപോലെ പച്ചക്കറികളും, ഇലക്കറികളും ചേർക്കാൻ മറക്കരുത്. ഇത്തരം ഭക്ഷണ രീതികളിലൂടെ ഒരുപരിതി വരെ കുട്ടികളെ ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് അകറ്റി നിർത്താൻ സഹായിക്കും. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ് വന്നിരിക്കുന്നത്.

ജങ്ക് ഫുഡുകൾ നിരോധിക്കണമെന്ന ഉത്തരവിൽ ജങ്ക് ഫുഡുകൾ ലഭിക്കുന്ന കടകൾ സ്‌കൂളിന്റെ 50 മീറ്റർ ചുറ്റളവിൽ പാടില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ നഗരത്തിലെ ഒട്ടുമിക്ക സ്‌കൂളുകളുടെ മുന്നിലും ജങ്ക് ഫുഡ് ലഭിക്കുന്ന നിരവധി കടകൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ കടകളിൽ നിന്നെല്ലാം ഇത്തരം ഭക്ഷണം ഒഴിവാക്കണം. അതേസമയം കുട്ടികൾ തന്നെയാണ് കടക്കാരുടെ പ്രധാന ഉപഭോക്താക്കൾ . എന്നാൽ ജങ്ക് ഫുഡുകൾ കടകളിൽ നിന്ന് മാത്രം ഒഴിവാക്കിയിട്ട് കാര്യമില്ല പകരം ജങ്ക് ഫുഡ് സംസ്‌ക്കാരത്തിന് എതിരെയുള്ള ബോധവത്കരണം വീടുകളിൽ നിന്ന് വേണം തുടങ്ങാൻ. എങ്കിൽ മാത്രമേ ഇത്തരം സംസ്‌ക്കാരങ്ങൾക്ക് മാറ്റമുണ്ടാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP