Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥിയായിരിക്കെ സ്‌കൂളിലേക്കുള്ള യാത്രയിൽ ഡ്രൈവർ ബസ് ഓടിക്കുന്നത് കണ്ടു മനസ്സിൽ കയറിയ ആഗ്രഹം; വിവാഹ ശേഷം കാർ ഓടിച്ചു തുടങ്ങി; 39-ാം വയസ്സിൽ മോഹ സാഫല്യം; ഹെവി ലൈസൻസുള്ള മലപ്പുറത്തെ ഏക വനിതയായി ജുമൈല മാറുമ്പോൾ

വിദ്യാർത്ഥിയായിരിക്കെ സ്‌കൂളിലേക്കുള്ള യാത്രയിൽ ഡ്രൈവർ ബസ് ഓടിക്കുന്നത് കണ്ടു മനസ്സിൽ കയറിയ ആഗ്രഹം; വിവാഹ ശേഷം കാർ ഓടിച്ചു തുടങ്ങി; 39-ാം വയസ്സിൽ മോഹ സാഫല്യം; ഹെവി ലൈസൻസുള്ള മലപ്പുറത്തെ ഏക വനിതയായി ജുമൈല മാറുമ്പോൾ

ജംഷാദ് മലപ്പുറം

 

ജംഷാദ് മലപ്പുറം


മലപ്പുറം: സ്‌കൂൾ വിദ്യാർത്ഥിയായതുമുതൽ മനസ്സിൽകൊണ്ടു നടന്ന ആഹ്രഗം 39-ാം വയസ്സിൽ നിറവേറ്റി മലപ്പുറത്തെ 39വയസ്സുകാരി. വിദ്യാർത്ഥിയായിരിക്കെ സ്‌കൂളിലേക്കുള്ള യാത്രയിൽ ഡ്രൈവർ ബസ് ഓടിക്കുന്നത് കണ്ടു മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹമാണ് ബസ് ഓടിക്കുകയെന്നത്. വിവാഹശേഷം ആദ്യഘട്ടമെന്ന നിലയിൽ കാർ ഓടിച്ചു തുടങ്ങി.

39-ാം വയസ്സിൽ ഹെവി ലൈസൻസ് ലഭിച്ച സന്തോഷത്തിലാണ് കോട്ടക്കൽ സ്വദേശി ജുമൈല. വിദ്യാർത്ഥിയായിരിക്കെ സ്‌കൂളിലേക്കുള്ള യാത്രയിൽ ഡ്രൈവർ ബസ് ഓടിക്കുന്നത് ജുമൈല പതിവായി ശ്രദ്ധിക്കുമായിരുന്നു. അന്നുമുതൽ മനസ്സിൽ തോന്നിയ ആഗ്രഹമാണ് ഡ്രൈവിങ് പഠിക്കണം എന്നത്. പിന്നീട് തോന്നിയ മോഹമായിരുന്നു ഹെവി വെഹിക്കിൾ ഓടിക്കണമെന്നത്. തുടർന്ന് അതും പഠിച്ചു കഴിഞ്ഞ ദിവസം അതിന്റെ ലൈസൻസ് ലഭിച്ച സന്തോഷത്തിലാണ് ഈ മുപ്പത്തിയൊമ്പതുക്കാരി.

ഇതോടെ മോട്ടർ വാഹന വകുപ്പിൽ നിന്ന് ഹെവി ലൈസൻസ് സ്വന്തമാക്കിയപ്പോൾ ഹെവി ലൈസൻസുള്ള ജില്ലയിലെ ആദ്യ വനിത എന്ന ബഹുമതിയാണ് ജുമൈലയെ തേടിയെത്തിയത്. കോട്ടയ്ക്കൽ വിദ്യാർത്ഥിയായിരിക്കെ സ്‌കൂളിലേക്കുള്ള യാത്രയിൽ, ഡ്രൈവർ ബസ് ഓടിക്കുന്നത് ജുമൈല പതിവായി ശ്രദ്ധിക്കുമായിരുന്നു. സ്റ്റിയറിങ് പിടിത്തം, ഗിയർ മാറ്റൽ, ക്ലച്ചും ബ്രേക്കും ആക്സിലറേറ്ററും ചവിട്ടൽ എന്നിവയൊക്കെ കണ്ടു മനസ്സിലാക്കി. അന്ന് മനസ്സിൽ കൂടിയ ഡ്രൈവിങ് നോടുള്ള മുഹബ്ബത്ത് ആണ് ഇന്ന് ജുമൈലയെ ഇവിടെ വരെ എത്തിച്ചിരിക്കുന്നത്.

മാറാക്കര മരുതൻചിറയിലെ ഓണത്തുകാട്ടിൽ ഹാരിസിന്റെ ഭാര്യയാണ് മുപ്പത്തൊൻപതുകാരിയായ ജുമൈല. 2009ൽ ഫോർ വീലർ ലൈസൻസ് നേടിയാണ് ജുമൈല വീട്ടിലെ കാർ ഓടിച്ചുതുടങ്ങിയത്. മാറാക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് വൊളന്റിയറായി ജോലി തുടങ്ങിയതോടെ വാഹനത്തിൽ ഡ്രൈവർ ഇല്ലാത്ത സമയങ്ങളിൽ അതിന്റെ ഡ്രൈവറായി.

ഡലീഷ്യ എന്ന യുവതി ടാങ്കർ ലോറി ഓടിക്കുന്നതു സമൂഹമാധ്യമം വഴി അറിഞ്ഞതു മുതൽ തുടങ്ങിയതാണ് ഹെവി ലൈസൻസ് സ്വന്തമാക്കണമെന്ന ആഗ്രഹം. ഡ്രൈവറായ ഭർത്താവും മക്കളും പിന്തുണച്ചതോടെ ചങ്കുവെട്ടിയിലെ ഡ്രൈവിങ് സ്‌കൂളിലെ ബസിൽ ഒരു ദിവസം പരിശീലനം നടത്തി. തുടർന്ന് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ഹെവി ലൈസൻസും സ്വന്തമാക്കി നാട്ടിൽ താരമായി മാറിയിരിക്കുക്കയാണ് ഈ യുവതി.

ലോറിയടക്കം ഒരു വിധം എല്ലാ ഹെവി വാഹനങ്ങളും ജുമൈല ഓടിക്കും. നിലവിൽ ഇപ്പോൾ തന്നെ പോലെ തന്നെ ഡ്രൈവിങ് ലൈസൻസ് ലഭിച്ച വനിതകൾക്ക് പൂർണതോതിൽ വാഹനം ഓടിക്കാൻ പരിശീലിപ്പിക്കുകയാണിപ്പോൾ ജുമൈല. ഇനി ടാങ്കർ ലോറി ഓടിക്കുന്നതിനു ലൈസൻസ് നേടാനുള്ള ശ്രമത്തിലാണ്. ഫാത്തിമ റിൻഷ, ഫാത്തിമ ഗസൽ, അയിഷ എന്നിവരാണ് ജുമൈലയുടെ മക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP