Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202426Sunday

മാസപ്പടി വിവാദം കത്തിച്ച മാത്യു കുഴൽനാടന് പണി കൊടുക്കുന്നതിനിടെ സ്വന്തം ചട്ടലംഘനത്തിൽ ക്യാപ്‌സൂളിറക്കി ചാരമിട്ട് മൂടാൻ നോക്കി; ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ഹൈക്കോടതി; ഉടുമ്പൻചോല, ബൈസൻവാലി ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണം തടയണം; മാത്യുവിനെ ഓടിച്ചിട്ട് പിടിക്കാൻ നോക്കി പണി വാങ്ങിയത് ഇങ്ങനെ

മാസപ്പടി വിവാദം കത്തിച്ച മാത്യു കുഴൽനാടന് പണി കൊടുക്കുന്നതിനിടെ സ്വന്തം ചട്ടലംഘനത്തിൽ ക്യാപ്‌സൂളിറക്കി ചാരമിട്ട് മൂടാൻ നോക്കി; ഇടുക്കിയിലെ സിപിഎം ഓഫീസുകളുടെ നിർമ്മാണം നിർത്തി വയ്ക്കണമെന്ന് ഹൈക്കോടതി; ഉടുമ്പൻചോല, ബൈസൻവാലി ശാന്തൻപാറ ഓഫീസുകളുടെ നിർമ്മാണം തടയണം; മാത്യുവിനെ ഓടിച്ചിട്ട് പിടിക്കാൻ നോക്കി പണി വാങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: അധികാരവും ആൾബലവും ഉണ്ടെങ്കിൽ, ഭൂപതിവ് ചട്ടങ്ങൾ ലംഘിക്കാം. പാർട്ടി ഓഫീസും, റിസോർട്ടും പണിയാം. നോട്ടീസ് കിട്ടിയാലും ഗൗനിക്കാതെ, പണി തുടരാം. ഇടുക്കി ശാന്തൻപാറയിൽ നിയമവിരുദ്ധമായി പാർട്ടി ഓഫീസ് പണിയുന്നതിനെ കുറിച്ച് വാർത്തകൾ വന്നിട്ടും സിപിഎം ഗൗനിച്ചില്ല. വീണ വിജയന്റെ മാസപ്പടി വിവാദം പുറത്തുകൊണ്ടുവന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാലിലെ റിസോർട്ട് അനധികൃതമാണെന്ന് ആരോപിച്ച് അതിന് പിന്നാലെയായിരുന്നു സിപിഎമ്മും സർക്കാരും.

എന്നാൽ, മാത്യുവിന്റെ കാര്യത്തിൽ പറഞ്ഞ കാര്യം തങ്ങൾക്ക് ബാധകമല്ലെന്നും പറയാതെ പറഞ്ഞു. ശാന്തൻപാറയിൽ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണമാണത്തിന്റെ കാര്യത്തിൽ ഉരുണ്ടു കളിച്ചു. ഭൂപതിവ് ലംഘിച്ചെന്ന് പരാതി ഉയർന്നിട്ടും സിപിഎം വിഷയത്തിൽ ന്യായീകരണ ക്യാപ്സ്യൂളുമായി രംഗത്തെത്തി. രണ്ടുതവണ വില്ലേജ് ഓഫീസർ സ്റ്റോപ് മെമോ നൽകിയിട്ടും കെട്ടിട നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. മൂന്നാർ - കുമളി സംസ്ഥാന പാതയോരത്താണ് കെട്ടിട നിർമ്മാണം. എന്തായാലും െൈഹക്കോടതി വിഷയത്തിൽ ഇടപെട്ടിരിക്കുകയാണ്. ഇടുക്കി ജില്ലയിൽ സിപിഎം ഓഫിസുകളുടെ നിർമ്മാണം നിർത്തിവയ്ക്കാനാണ് കോടതി നിർദ്ദേശം.

ഉടുമ്പൻചോല, ബൈസൻവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ പാർട്ടി ഓഫീസുകളുടെ നിർമ്മാണം നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് കോടതി നിർദ്ദേശം നൽകിയത്. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണു നിർദ്ദേശം. നിർമ്മാണം തടയാൻ ജില്ലാ കലക്ടർക്ക് പൊലീസ് സഹായം തേടാം. ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിർദ്ദേശം നൽകി.

ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിർമ്മിക്കുന്നതു ചട്ടങ്ങൾ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമ്മാണ ചട്ടം എന്നിവ ലംഘിച്ചു നിർമ്മിക്കുന്ന കെട്ടിടത്തിനു വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമോ നൽകിയതാണ്. എന്നിട്ടും സിപിഎം നിർമ്മാണം തുടരുന്നു. നിയമ ലംഘനം നടത്തിയവർക്ക് എതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

വിവരാവകാശ നിയമപ്രകാരം ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിക്കു ലഭിച്ച രേഖയിൽ, ഭൂപതിവ് ചട്ടം ലംഘിച്ച് റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) ഇല്ലാതെയാണ് 4 നിലയുള്ള കെട്ടിടം നിർമ്മിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ പേരിലുള്ള 8 സെന്റ് വസ്തുവിലാണ് ശാന്തൻപാറയിലെ കെട്ടിടം നിർമ്മിക്കുന്നത്. ഇത് ഉൾപ്പെടെയുള്ള ഓഫിസുകളുടെ നിർമ്മാണം നിർത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

ദേവികുളം താലൂക്കിലെ ഏഴ് വില്ലേജുകളിൽ എവിടേയും വീട് നിർമ്മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എൻഒസി. വേണം. എന്നാൽ സിപിഎം. ശാന്തൻപാറ ഏരിയ കമ്മിറ്റി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എൻഒസി ഇല്ല. കെട്ടിടത്തിന്റെ ആദ്യനില വാണിജ്യ ആവശ്യത്തിന് വേണ്ടിയുള്ളതാണ്. ഭൂപതിവ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിത്.

വില്ലേജ് ഓഫീസർ രണ്ടുതവണ കെട്ടിടത്തിന് സ്റ്റോപ് മെമോ നൽകി. ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ പേരിലാണ് സ്റ്റോപ് മെമോ നൽകിയത്. എന്നാൽ മാത്യുകുഴൽനാടനുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂപതിവ് ചട്ട ലംഘന വിവാദവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് സിപിഎം. ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.

പാർപ്പിട ആവശ്യത്തിനായി അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റിയതിന്റെ രേഖകൾ ചൂണ്ടിക്കാട്ടിയാണ് സിപിഎം മാത്യുവിനെതിരെ രംഗതതുവന്നത്. രണ്ട് കെട്ടിടങ്ങളാണ് റിസോർട്ടാക്കി മാറ്റിയത്. ചിന്നക്കനാൽ പഞ്ചായത്ത് മാത്യു കുഴൽനാടന് റിസോർട്ട് ലൈസൻസ് നൽകിയതിനും തെളിവുകളുണ്ട്.

ചിന്നക്കനാൽ സൂര്യനെല്ലിയിൽ കുഴൽനാടനും മറ്റ് രണ്ട് പേരും ഉടമസ്ഥരായുള്ള മൂന്ന് ഭൂമികളാണുള്ളത്. 4000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി ഉള്ള രണ്ട് കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. ഇതിൽ ആദ്യത്തെ കെട്ടിടം റിസോർട്ട് ആവശ്യത്തിനായി നിർമ്മിച്ചതെന്നാണ് പഞ്ചായത്ത് രേഖയിലുള്ളത്. 2012 മുതൽ ഇവിടെ റിസോർട്ട് പ്രവർത്തിക്കുന്നുണ്ട്.

മറ്റ് രണ്ട് ഇരുനില കെട്ടിടങ്ങളും പാർപ്പിട ആവശ്യങ്ങൾക്കായി നിർമ്മിച്ചതെന്നാണ് രേഖകൾ. റവന്യൂ വകുപ്പ് എൻഒസി നൽകിയതും പാർപ്പിട അവശ്യ നിർമ്മാണത്തിനാണ്. വീടിനായി നിർമ്മിച്ച കെട്ടിടം റിസോർട്ടിന്റെ ഭാഗമാക്കിയതോടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം. 2014 മുതൽ ചിന്നകനാൽ ഉൾപ്പടെയുള്ള എട്ട് വില്ലേജുകളിൽ വീട് വെയ്ക്കുന്നതിന് മാത്രമാണ് നിർമ്മാണ അനുമതി നൽകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP