Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202328Thursday

ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്‌നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്‌നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ

ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്‌നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്‌നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമയിലെ ചതിക്കുഴികൾക്ക് പുതിയ മാനം നൽകി ജൂഡ് ആന്തണി ജോസഫ്. പത്ത് ലക്ഷം രൂപ വാങ്ങിയ ശേഷം അവസാന നിമിഷം പെപ്പെ എന്ന ആന്റണി വർഗീസ് സിനിമയിൽ നിന്ന് പിന്മാറിയെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. ഒരു യോഗ്യതയും ഇല്ലാത്ത ആളാണ് പെപ്പെയെന്നും ജൂഡ് പറഞ്ഞു. ഇത്തരം നന്ദിയില്ലാത്തവർ സിനിമയിൽ വരുന്നുണ്ട്. പെപ്പെ ഉഡായിപ്പിന്റെ ഉസ്താദ് ആണെന്നും ജൂഡ് ആന്തണി ജോസഫ് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2018 ലെ പ്രളയം ഇതിവൃത്തമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ന് റെക്കോർഡ് കലക്ഷൻ നേടിയിരുന്നു. നാല് ദിവസം കൊണ്ട് ചിത്രം വാരിയത് 23 കോടിയാണ്. സിനിമയുടെ ആഗോള കലക്ഷനാണിത്. ഇതോടെ ഒടിടി, സാറ്റ്ലൈറ്റ്, തിയറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിൽ നിന്നും സിനിമ സാമ്പത്തികമായും ലാഭമായി കഴിഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി കേരളത്തിൽ നിന്നും മാത്രം ലഭിച്ചത് ഒൻപതുകോടി. യുഎഇ കലക്ഷൻ 9.3 കോടി. അങ്ങനെ തന്റെ സ്വപ്‌ന സിനിമ വമ്പൻ ഹിറ്റായതിന് ശേഷമാണ് ജൂഡ് സിനിമയിലെ ചതിയെ കുറിച്ച് പറയുന്നത്.

വന്ന വഴി മറക്കുക നന്ദി ഇല്ലാതിരിക്കുക എന്നൊക്കെയാണ് പറയേണ്ടത്. ഇപ്പോൾ ഷെയ്ൻ നിഗം, ഭാസി എന്നിവരുടെയൊക്കെ പേരിൽ വരുന്ന കുറ്റം കഞ്ചാവടിച്ചു എന്നതാണ്. ഇതും ഒന്നുമല്ലാതെ സാധാരണ മനുഷ്യനായിട്ട് പെപ്പെ എന്നൊരാളുണ്ട്. ആന്റണി വർഗീസ്. അയാള് ഭയങ്കര സംഭവമായി, വളരെ നല്ലവൻ എന്ന് വിചാരിച്ച് എല്ലാവരും ഇരിക്കുകയാണ്. ഞാൻ ഒരിക്കൽ പ്രൊഡ്യൂസ് ചെയ്യാനിരുന്ന ഒരു സിനിമ ഉണ്ട്. എന്റെ കയ്യിൽ കാശ് ഉണ്ടായിരുന്നിട്ടല്ല. എന്റെ ഒരു സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന പ്രൊഡ്യൂസറുടെ അടുത്ത് നിന്ന് 10 ലക്ഷം രൂപ വാങ്ങിച്ചിട്ട്, അവന്റെ പെങ്ങളുടെ കല്യാണം നടത്തിയെന്നും ജൂഡ് ആരോപിച്ചു.

എന്നിട്ട് 18 ദിവസം മുമ്പ് സിനിമയിൽ നിന്ന് പിന്മാറി. ഞാൻ മിണ്ടാതിരുന്നത് എന്താണ് എന്ന് വച്ചാൽ എന്റെ അസോസിയേറ്റ്‌സാണ് ആ പ്രൊജക്റ്റ് ചെയ്തത്. അവന് ഒരു ചീത്തപ്പേര് വരണ്ടാ എന്ന് വിചാരിച്ചാണ് മിണ്ടാതിരിക്കുകയായിരുന്നു. അപ്പോൾ കഞ്ചാവും ലഹരിയൊന്നുമല്ല വിഷയം, മനുഷ്യത്വമാണ് വേണ്ടത് എന്നും ജൂഡ് വ്യക്തമാക്കുന്നു. ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്. അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല. വൃത്തികേട് കാണിച്ചിട്ട് അവൻ 'ആരവം' എന്ന സിനിമ ചെയ്തു. അത് ചിത്രീകരിച്ചിട്ട് വേണ്ടെന്ന് വെച്ചു. ശാപമാണ്-ജൂഡ് പറയുന്നു.

എന്റെ പ്രൊഡ്യൂസർ മുടക്കിയ കാശ് അവൻ തിരിച്ചുതന്നു, എത്രയോ കാലം കഴിഞ്ഞിട്ട്. അവനൊന്നും ഒരു യോഗ്യതയും ഇല്ലാത്ത ആളാണ്. പെപ്പെ എന്ന് പറഞ്ഞ ആൾ പെല്ലിശ്ശേരി ഇല്ലെങ്കിൽ അവനൊന്നും ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരം നന്ദിയില്ലാത്തവർ സിനിമയിൽ വരുന്നുണ്ട്. ഷെയ്ൻ നിഗത്തിന്റെയും ഭാസിയുടെയും പേരുകളാണ് ഇപ്പോൾ എല്ലാവരും പറയുന്നത്.

യഥാർഥ നായകൻ ഒളിച്ചു നിൽക്കുകയാണ്. അവൻ ഉഡായിപ്പിന്റെ ഉസ്താദ് ആണ്. തിരക്കഥ ഇഷ്ടപ്പെട്ടില്ല എന്നാണ് അവൻ സിനിമയിൽ നിന്ന് പിന്മാറിയതിന് കാരണമായി ചൂണ്ടിക്കാട്ടിയതെന്നും ജൂഡ് ആരോപിക്കുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP