Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

56 ദിവസം മെയ്യനങ്ങി അഭിനയിച്ച ടോവിനോ; പത്ത് ദിവസത്തിൽ താഴെ സെറ്റിലെത്തിയ മറ്റൊരു പ്രമുഖൻ; പോസ്റ്ററിൽ പ്രാധാന്യം ടോവിനോയ്ക്ക് കിട്ടിയപ്പോൾ സൂപ്പർ നടൻ കലിപ്പിലായി; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയറിൽ സംവിധായകനോട് നീരസം കാട്ടി; ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു.... നന്ദി കുരുവെ! ജൂഡ് ആന്റണിയുടെ ആ പോസ്റ്റിന് പിന്നിലെ കഥ

56 ദിവസം മെയ്യനങ്ങി അഭിനയിച്ച ടോവിനോ; പത്ത് ദിവസത്തിൽ താഴെ സെറ്റിലെത്തിയ മറ്റൊരു പ്രമുഖൻ; പോസ്റ്ററിൽ പ്രാധാന്യം ടോവിനോയ്ക്ക് കിട്ടിയപ്പോൾ സൂപ്പർ നടൻ കലിപ്പിലായി; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഷെയറിൽ സംവിധായകനോട് നീരസം കാട്ടി; ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു.... നന്ദി കുരുവെ! ജൂഡ് ആന്റണിയുടെ ആ പോസ്റ്റിന് പിന്നിലെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ-മലയാള സിനിമാ ലോകം ചർച്ചയാക്കുന്നത് ജൂഡ് ആന്റണിയെന്ന സംവിധായകന്റെ ഈ പോസ്റ്റാണ്. വലിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നു. ഒരു പ്രമുഖ നടനെയാണ് ജൂഡ് ആന്റണി ട്രോളിയെന്നതാണ് വസ്തുത. എന്നാൽ അത് ടോവിനോ തോമസ് അല്ല. ടോവിനോയുമായി അനാവശ്യ ഈഗോയുണ്ടാക്കിയ ഒരു നടനെയാണ് ജൂഡ് പരിഹസിക്കുന്നത്. മലയാളത്തിലെ മുൻനിര നടനാണ് ഈ കളിയാക്കലിന് വിധേയനായതെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഈ നടന്റെ പേര് ആ അർത്ഥത്തിൽ ചർച്ചയാക്കാൻ ജൂഡ് തയ്യാറുമല്ല.

പലതരം കമന്റുകളും ഈ പോസ്റ്റിന് താഴെ വരുന്നുണ്ട്. അതിൽ ഒന്നിന് മറുപടിയായി കുറെ ക്ഷമിച്ചു ബ്രോ . ഇത് പക്ഷെ വിടാൻ പറ്റില്ല എന്ന് ജൂഡ് ആന്റണി തന്നെ കുറിക്കുന്നുണ്ട്. പ്രമുഖ നടന് എതിരെയാണ് ഈ കമന്റ് എന്നാണ് മറുനാടന് ലഭിച്ച സൂചന. ജൂഡ് പേരു പറയാത്തതു കൊണ്ട് തന്നെ അത് പുറത്തു വിടുന്നില്ല. എന്നാൽ പുതിയ ചിത്രമായ 2018ആണ് വിവാദത്തിന് കാരണം. ഈ സിനിമയിൽ ടോവിനോ തോമസ് 56 ദിവസത്തോളം അഭിനയിച്ചു. മറ്റ് പല പ്രമുഖരും ഉണ്ടായിരുന്നു. ഇതിൽ ഒരു നടൻ പത്ത് ദിവസത്തിൽ താഴെ മാത്രമേ അഭിനയിക്കേണ്ടതുണ്ടായിരുന്നുള്ളൂ. ഈ നടനാണ് തനിക്ക് ടോവിനോയ്ക്ക് താഴെ പ്രാധാന്യമേ കിട്ടിയുള്ളൂവെന്ന വാദവുമായി ഉടക്കിനെത്തിയത്.

സിനിമയുടെ പോസ്റ്റ് ഈ നടൻ ആദ്യം ഷെയർ ചെയ്യാൻ തയ്യാറായില്ല. ഇതിന് പിന്നാലെ പരാതിയും പരിഭവവും സംവിധായകനെ തേടിയെത്തി. അല്ലാം അതിരും വിട്ടപ്പോൾ ജൂഡ് പോസ്റ്റിട്ടു. ഈ പ്രമുഖ നടൻ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തു എന്നതും രസകരമായ വസ്തുതയാണ്.ഡിസംബർ മൂന്നിനാണ് ജൂഡ് നടനെ വിമർശിച്ച് പോസ്റ്റിട്ടത്. കളി കാര്യമാവുമെന്ന് മനസ്സിലാക്കിയാണ് പോസ്റ്റർ ആ നടനും ഷെയർ ചെയ്തത്.

2014ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഡ് സിനിമ സംവിധാനത്തിലേക്ക് എത്തുന്നത്. 45-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ ജനപ്രിയ അപ്പീലും സൗന്ദര്യാത്മക മൂല്യവുമുള്ള മികച്ച ചിത്രമായി ഇത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് മുത്തശ്ശി ഗാഥ, സാറസ് തുടങ്ങിയ ചിത്രങ്ങളും ജൂഡിന്റെ സംവിധാനത്തിൽ പുറത്തിറങ്ങി. ഇപ്പോഴിതാ ജൂഡ് ഫോസ്ബുക്കിൽ കുറിച്ചൊരു കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റുന്നത്. 'ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ', എന്നാണ് ജൂഡ് ആന്റണി ഫേസ്‌ബുക്കിൽ കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം?ഗത്തെത്തിയത്. നടന്റെ പേര് പറയാതെ ഇത്തരമൊരു പോസ്റ്റിട്ടതിനെതിരെ ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്.

'ഈ പറഞ്ഞ 'ഒരാൾ' ക്കു പേരില്ലേ? അതോ ആ പേര് പറയാനുള്ള ധൈര്യം താങ്കൾക്കില്ലേ?, മനസിന്റെ ഒരു കോണിൽ സൂക്ഷിച്ചു വച്ചോ , സമയം വരും. കൊടുക്കാം, സിനിമക്കാർ പേര് പോലും പറയാൻ ധൈര്യം ഇല്ലാതെ ഇങ്ങനെ ബ്ലാക്മെയ്ൽ രാഷ്ട്രീയം കളിക്കുമ്പോൾ കമെന്റും ലൈകും ഇടുന്ന ഞാൻ അടക്കമുള്ള എല്ലാരേം പതല് വെട്ടി അടിക്കണം, അങ്ങനെ മലയാള സിനിമയിൽ പേരില്ലാത്ത ഒരു പ്രമുഖനും കൂടി ജനിച്ചിരിക്കുന്നു, ഇത്തരം ഒരു കാര്യം ഒരു പ്ലാറ്റ്‌ഫോമിൽ പറയുമ്പോൾ അത് ആരാണെന്ന് തുറന്നുപറയാനുള്ള ഒരു ആർജ്ജവം കാണിക്കണം അതാണ് അന്തസ്സ് . അല്ലെങ്കിൽ അത്തരം പണികൾക്ക് നിൽക്കരുത്', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം, '2018 എവരിവൺ ഈസ് എ ഹീറോ' എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടേതായി റിലീസിനൊരുങ്ങുന്നത്. കേരളം 2018ൽ നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ഇന്ദ്രൻസ്, ലാൽ, അപർണ ബാലമുരളി, ഗൗതമി നായർ, ശിവദ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്. കലൈയരസൻ, നരേൻ, ലാൽ, ഇന്ദ്രൻസ്, അജു വർഗീസ്, തൻവി റാം, ശിവദ, ഗൗതമി നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വെള്ളപ്പൊക്കം നടന്ന വർഷമാണ് സിനിമയുടെ പേരായി അണിയറ പ്രവർത്തകർ നൽകിയിരിക്കുന്നത്. '2018 EVERYONE IS A HERO' (എല്ലാവരും ഒരു ഹീറോയാണ്) എന്ന പേരാണ് സിനിമയ്ക്ക് നൽകിയിരിക്കുന്നത്.

2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമാണ് ഈ സിനിമയുടെ പശ്ചാത്തലമായി വരുന്നത്. പ്രളയത്തിന്റെ ഇരകളായ മലയാളികളുടെ നടുക്കുന്ന ഓർമ്മകൾ കൂടിയാകും വൈകാരികമായ കഥാപാശ്ചാത്തലത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കുക എന്നാണ് അറിയുന്നത്. വേണു കുന്നപ്പള്ളി, ആന്റോ ജോസഫ്, സി കെ പത്മകുമാർ എന്നിവർ ചേർന്നാണ് '2018 Every One is A Hero' നിർമ്മിച്ചിരിക്കുന്നത്. സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരൻ അഖിൽ പി ധർമ്മജനും ഈ ചിത്രത്തിന്റെ എഴുത്തു പങ്കാളിയാകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP