Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗഹൃദത്തിലേക്ക് ഷട്ടർ ഉയർത്തി ജോയ് മാത്യുവും ഡോ ബിജുവും; ബിജുവിനെ ജാതിപ്പേര് വിളിച്ച കേസ് ഒത്തു തീർപ്പാക്കി ജോയ് മാത്യു: നിസാരമായ വൈകാരിക പ്രകടനം കേസായെന്ന് ജോയ് മാത്യു; തോളിൽ കൈയിട്ട് ചിരിച്ചു മറിഞ്ഞ് ബിജുവും ജോയിയും കോടതി വളപ്പിൽ

സൗഹൃദത്തിലേക്ക് ഷട്ടർ ഉയർത്തി ജോയ് മാത്യുവും ഡോ ബിജുവും; ബിജുവിനെ ജാതിപ്പേര് വിളിച്ച കേസ് ഒത്തു തീർപ്പാക്കി ജോയ് മാത്യു: നിസാരമായ വൈകാരിക പ്രകടനം കേസായെന്ന് ജോയ് മാത്യു; തോളിൽ കൈയിട്ട് ചിരിച്ചു മറിഞ്ഞ് ബിജുവും ജോയിയും കോടതി വളപ്പിൽ

ശ്രീലാൽ വാസുദേവൻ

അടൂർ: പിണക്കത്തിന്റെ ഷട്ടർ അടച്ചും സൗഹൃദത്തിന്റേത് തുറന്നുമാണ് നടനും സംവിധായകനുമായ ജോയ് മാത്യുവും സംവിധായകൻ ഡോ എസ് ബിജുവും ഇന്ന് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് മടങ്ങിയത്. അഞ്ചു വർഷം മുൻപ് അവാർഡ് നിർണയത്തിൽ തന്റെ സിനിമയായ ഷട്ടർ പരിഗണിച്ചില്ലെന്ന് ആരോപിച്ച് ജോയ് മാത്യു ബിജുവിനെ പരസ്യമായി വിമർശിച്ചിരുന്നു. പിന്നീട് ഫോണിലൂടെ ജോയ്മാത്യു തന്നെ ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബിജു പത്തനംതിട്ട എസ്‌പിക്ക് പരാതി നൽകിയിരുന്നു.

പരാതി പിന്നീട് കോടതിയിൽ കേസായി. അതിന്റെ വിചാരണയ്ക്ക് വന്നതായിരുന്നു രണ്ടു പേരും. കേസുമായി മുന്നോട്ടു പോകുന്നോ അതോ പറഞ്ഞു തീർക്കുന്നോ എന്ന് കോടതി ആരാഞ്ഞു. പറഞ്ഞു തീർക്കാൻ ഇരുകൂട്ടരും സമ്മതിച്ചതോടെ അതിന് അരങ്ങൊരുങ്ങി. ജോയ് മാത്യുവിന്റെ അഭിഭാഷകൻ ബിനോ ജോർജ്, അഡി പബ്ലിക് പ്രോസിക്യൂട്ടർ ബിഭു എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടു പേരും പ്രശ്നങ്ങൾ പറഞ്ഞു തീർക്കുകയായിരുന്നു. ഇന്നാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസിന്റെ വിചാരണ തുടങ്ങാൻ നിശ്ചയിച്ചിരുന്നത്.

2013 ലെ ദേശീയ അവാർഡ് കമ്മറ്റി ജൂറി അംഗമായ ഡോ ബിജു, താൻ സംവിധാനം ചെയ്ത ഷട്ടറിന് വേണ്ട പരിഗണന നൽകിയില്ലെന്ന പേരിൽ ജോയ്മാത്യു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇരുവരും തോളിൽ കൈയിട്ട് സന്തോഷം പങ്കിട്ട് ചിരിച്ചു മറിഞ്ഞാണ് കോടതി വളപ്പിൽ നിന്നും മടങ്ങിയത്. ഒരു വൈകാരിക പ്രകടനം കേസായി മാറുകയായിരുന്നുവെന്ന് ജോയ് മാത്യു പറഞ്ഞു. പിന്നീടും ഇരുവരും പല വേദികളിലും വാക്കുകൾ കൊണ്ട് ഏറ്റു മുട്ടിയിരുന്നു. ഇന്ന് ഇരുവരുടെയും സൗഹൃദ സംഗമത്തിന് അഭിഭാഷകരും നാട്ടുകാരും സാക്ഷികളായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP