Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡ്രൈവിങ് അറിയാത്ത ജോയ് കൈതാരം കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തത് ഗൂഢാലോചന; സാമൂഹ്യ പ്രവർത്തകനെ നിശബ്ധനാക്കാനുള്ള കള്ളക്കേസിന് പിന്നിൽ ബോബിയുടെ പണക്കിലുക്കമോ? പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്നപ്പോൾ അതിവേഗ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ബെഹ്‌റ

ഡ്രൈവിങ് അറിയാത്ത ജോയ് കൈതാരം കാറിടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തത് ഗൂഢാലോചന; സാമൂഹ്യ പ്രവർത്തകനെ നിശബ്ധനാക്കാനുള്ള കള്ളക്കേസിന് പിന്നിൽ ബോബിയുടെ പണക്കിലുക്കമോ? പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്നപ്പോൾ അതിവേഗ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡിജിപി ബെഹ്‌റ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: യുഡിഎഫ് സർക്കാർ ഭരിച്ചിരുന്ന വേളയിൽ പൊലീസ് വകുപ്പിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെയാണ് പിണറായി സർക്കാർ അധികാരമേറ്റപ്പോൾ പൊലീസ് തലപ്പത്ത് വലിയ അഴിച്ചുപണി തന്നെ നടത്തിയത്. ലോകനാഥ് ബെഹ്‌റ എന്ന പ്രഗത്ഭ ഉദ്യോഗസ്ഥനെ ഡിജിപിയാക്കി സേനയെ നവീകരിക്കുന്നതിന്റെ പാതയിലാണിപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന കാര്യം അദ്ദേഹം ആവർത്തിച്ച് പറയുന്നുമുണ്ട്. പൊലീസ് വകുപ്പിൽ കൈക്കൂലിക്കാർക്കും സ്ഥാനമില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഡിജിപി ബെഹ്‌റയും വകുപ്പിലെ ഉദ്യോസ്ഥർക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന വ്യക്തിത്വമാണ്. മാദ്ധ്യമങ്ങളെ പണത്തിന്റെ ബലത്തിൽ വിലയ്ക്കു വാങ്ങുന്ന ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകൾക്കെതിരെ നിയമപോരാട്ടം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ ജോയ് കൈതാരത്തെ കള്ളക്കേസിൽ കുടുക്കിയെന്ന് ആക്ഷേപത്തിൽ ഉടനടി അന്വേഷണത്തിനും നടപടിക്കും നിർദേശിക്കുകയാ്ണ് ഡിജിപി ലോകനാഥ് ബെഹ്‌റ ചെയ്തത്.

ഡ്രൈവിങ് അറിയുക പോലുമില്ലാത്ത ജോയ് കൈതാരം ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി. ബേബിയെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ കേസെടുത്തതിന് എതിരെയാണ് കൈതാരം ഡിജിപിയെ സമീപിച്ചത്. തനിക്കെതിരെ കള്ളക്കേസ് ചമച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ഇതിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് കൈതാരം പരാതിയിൽ വ്യക്തമാക്കുന്നത്. ഇന്നലെയാണ് ജോയ് കൈതാരം ഡിജിപി ലോകനാഥ് ബെഹ്‌റയെ കണ്ട് പരാതി നൽകിയത്. മീഡിയാ വൺ ചാനലിൽ നിന്നും ചർച്ച കഴിഞ്ഞ് ഇറങ്ങിയ വേളയിൽ ബോബിയുടെ ഗുണ്ടകൾ തന്നെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് കാണിച്ച് കൈതാരമാണ് ആദ്യം പരാതി നൽകിയത്. ഇതിന ശേഷമാണ് തൃശൂർ അസിസ്റ്റന്റ് കമ്മീഷണർക്കാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി. ബേബി പരാതി നൽകിയത്. കൗണ്ടർ കേസായി നൽകിയ പരാതി പ്രഥമികമായി തള്ളിക്കളയേണ്ടുന്നതിന് പകരം പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും തുടർന്ന് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തു. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് കാണിച്ചാണ് കൈതാരം ഡിജിപിക്ക് പരാതി നൽകിയത്.

ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനത്തിലെ ഡയറക്ടറുടെ പരാതിയിൽ തനിക്കെതിരെ പൊലീസ് കേസ് എടുത്തത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നാണ് കൈതാരം പരാതിപ്പെടുന്നത്. തൃശൂർ അസിസ്റ്റന്റ് കമ്മീഷണർക്കാണ് ബോബി ചെമ്മണ്ണൂർ ഗ്രൂപ്പ് ഡയറക്ടർ ജിസോ സി. ബേബി പരാതി നൽകിയത്. ഇത് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് കുറിപ്പോടെ അസിസ്റ്റന്റ് കമ്മീഷണർ ടൗൺ പൊലീസിന് കൈമാറിയത്. എന്നാൽ പ്രാഥമികമായ പരിശോധന പോലുമില്ലാതെ കേസ് രജിസ്റ്റർ ചെയ്ത് പത്രക്കുറിപ്പ് ഇറക്കി. ഈ നീക്കത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ജിസ്സോ സി ബേബി, അസിസ്റ്റന്റ് കമ്മീഷർ മുഹമ്മദ് ആരിഫ്, സബ് ഇൻസ്‌പെക്ടർ പി ബി പ്രശാന്തൻ എന്നിവരാണെന്നാണ് കൈതാരം പരാതിയിൽ പറയുന്നത്. പരാതി ഫയലിൽ സ്വീകരിച്ച ഡിജിപി ലോകനാഥ് ബെഹ്‌റ, അടിയന്തര പ്രാധാന്യത്തോടെ കേസ് കണക്കാക്കണെന്നു ഉടൻ സത്യാവസ്ഥയെക്കുറിച്ച് അന്വേഷിക്കണമെന്നും നിർദേശിച്ചു. അസിസ്റ്റന്റ് കമ്മീഷർ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരായ പരാതിയായതിനാൽ ഗൗരവത്തോടെയാണ് ഡിജിപി വിഷയത്തെ കാണുന്നത്.

അടുത്തിടെ ട്രാഫിക് പൊലീസുകാരൻ ബൈക്ക് യാത്രക്കാരനെ വയർലസുകൊണ്ട് അടിച്ച സംഭവത്തിൽ ഡിജിപി പരസ്യമായി മാപ്പു പറഞ്ഞിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ പരാതികളിന്മേൽ എത്രയും വേഗം അന്വേഷണം നടത്തണമെന്ന പക്ഷക്കാരനാണ് ബെഹ്‌റ. അതുകൊണ്ട് കൂടിയാണ് ബെഹ്‌റ അതിവേഗ അന്വേഷണത്തിന് ശുപാർശ ചെയ്തതും. നിരവധി കാര്യങ്ങളിൽ ആരോപണ വിധേയനായ ബോബി ചെമ്മണ്ണൂരിനെതിരായ അന്വേഷണത്തിനും ബെഹ്‌റ മുൻകൈയെടുത്തേക്കും. ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജൻ സിറ്റിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ നിജസ്ഥിതി വ്യക്തമാക്കിയ പല വിവരങ്ങളും പൊതുപ്രവർത്തകനായ ജോയി കൈതാരം പുറത്തുവിട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് കൈതാരത്തിന്റെ ജീവൻ പോലും അപായപ്പെടുത്തുന്ന വിധത്തിലുള്ള ശ്രമങ്ങളുണ്ടായത്.

അടുത്തിടെ ബോബി ചെമ്മണ്ണൂർ മാദ്ധ്യമങ്ങൾക്ക് കോടികൾ നൽകി അഭിമുഖങ്ങളും സംപ്രേഷണം ചെയ്തിരുന്നു. ഓക്‌സിജൻ സിറ്റിയുടെ പണപ്പിരിവിനായുള്ള പുതുതന്ത്രങ്ങളായിരുന്നു ഇത്. പത്രങ്ങളിൽ സൺഡേ സപ്ലിമെന്റിൽ ഫീച്ചറുകളും ചാനൽ അഭിമുഖങ്ങളും എത്തുന്നത് ഇതിന്റെ ഭാഗമായാണ്. തൃശ്ശൂർ ഹൈറോഡിലുള്ള മാർത്താമറിയം പള്ളിക്ക് എതിർവശം വച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടും ചെയർമാനേയും മറ്റും വാഹനമിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ജോയ് കൈതാരത്തിനെതിരെയുള്ള ആരോപണം. ജോയ് കൈതാരത്തിനെതിരെ ടൗൺ പൊലീസ് കേസെടുത്തത് സമ്മർദ്ദത്തിലൂടെ സ്വർണ്ണമുതലാളിയെ രക്ഷപ്പെടുത്താൻ തന്നെയാണ്.

ജൂലൈ 16മുതൽ 25വരെ ബോബി ചെമ്മണ്ണൂരിനെ ഭീഷണിപ്പെടുത്താൻ ജോയ് കൈതാരം ശ്രമിച്ചുവെന്നാണ് പരാതി. ഇതിനൊപ്പം 17ന് വണ്ടിയിടിച്ച് ജിസോയെ കൊല്ലാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. ഇതു രണ്ടും തെളിയിക്കാൻ പോന്ന തെളിവുകളൊന്നും പരാതിക്കൊപ്പം നൽകിയതുമില്ല. എന്നാൽ ജൂലൈ 11ന് ബോബി ചെമ്മണ്ണൂരിനെ ജിസോ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച പരാതിയിൽ വെള്ളിക്കുളങ്ങയ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പൊലീസിന്റെ ക്രൈം റിക്കോർഡിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്. ഇതിനൊപ്പം ജോയ് കൈതാരത്തിനെതിരായ കൊലപാതകശ്രമം ചില മാദ്ധ്യമങ്ങളെങ്കിലും ചർച്ചയാക്കി. ഈ സാഹചര്യത്തിൽ വെള്ളിക്കുളങ്ങരയിലെ കേസിൽ പരാതിയുമായി വന്ന ജിസോയെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. പകരം പരാതി വാങ്ങുകയും മുമ്പത്തെ പരാതിക്ക് പകരമായി കൗണ്ടർ കേസ് രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കുകയുമാണ് ടൗൺ പൊലീസ് ചെയ്തത്.

ഇതിനൊപ്പമാണ് ചില പത്രങ്ങളിലെ സപ്ലിമെന്റുകളിൽ ബോബി ചെമ്മണ്ണൂരിന്റെ ഫീച്ചറുകളും അഭിമുഖങ്ങളും വരുന്നത്. പേര് പറയാതെ മറുനാടനേയും ജോയ് കൈതാരമെന്ന പൊതു പ്രവർത്തകനേയും അപമാനിക്കാനാണ് ശ്രമം. ഓക്‌സിജൻ സിറ്റിയുടെ മേന്മകളും വിവരിക്കുന്നു. പലർക്കെതിരേയും പൊതു താൽപ്പര്യ ഹർജി നൽകി പലരേയും ഭീഷണിപ്പെടുത്തി ജീവിക്കുന്നവരാണ് തനിക്കെതിരായ പരാതിക്ക് പിന്നിലെന്നാണ് പറയുന്നത്.

ബോബി ചെമ്മണ്ണൂരിനെതിരെ ജോയ് കൈതാരത്തിന്റെ പരാതിയിൽ സെബി അന്തിമ നിഗമനങ്ങളിലേക്ക് എത്തിയിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ നിർണ്ണായക തെളിവും ലഭിച്ചിട്ടുണ്ട്. ഇതിനിടെ ജോയ് കൈതാരത്തിനെതിരെ വാഹനം ഇടിച്ചുകൊല്ലാനും ശ്രമം നടന്നു. ഇതും പൊലീസിൽ പരാതിയെത്തി. വി എസ് അച്യൂതാനന്ദൻ നൽകിയ പരാതിയിൽ ക്രൈംബ്രാഞ്ചും അന്വേഷണത്തിലാണ്. ഇതെല്ലാം തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ പദ്ധതിയാണ് ജോയ് കൈതാരത്തിനെതിരായ കേസ് എന്നാണ് ആക്ഷേപം. ഇത്തരമൊരു കേസിന് പൊലീസ് ഉദ്യോഗസ്ഥർ കൂട്ടു നിന്നു എന്നയിടത്താണ് ലോകനാഥ് ബെഹ്‌റയും ഇടപെടുന്നത്. കാറോടിക്കാൻ അറിയാത്ത ജോയ് കൈതാരം എങ്ങനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു എന്ന സാമാന്യ കാര്യം പോലും പൊലീസ് തിരഞ്ഞില്ലെന്നതാണ് ആക്ഷേപം. ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് വന്നാൽ കർശന നടപടിയെന്നാണ് ഡിജിപിയുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP