Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

അറ്റ്‌ലസ് ഓഹരി വിപണയിലേക്ക് കാലെടുത്ത് വച്ചപ്പോൾ രാമചന്ദ്രൻ അഴിക്കുള്ളിലായി; ഷെയർ മാർക്കറ്റിലെ സാധ്യതകളിലൂടെ വളരാൻ മാനന്തവാടിക്കാരൻ പദ്ധതി തയ്യാറാക്കിയപ്പോൾ ചതിക്കുഴികൾ ആത്മഹത്യയ്ക്ക് വഴിയൊരുക്കി; ശതകോടീശ്വരന്റെ ദുബായിലെ 14-ാം നിലയിൽ നിന്നുള്ള ചാടി മരണത്തിൽ നൽകിയ പരാതിൽ അന്വേഷണം അട്ടിമറിക്കാനും ഗൾഫ് കളികൾ; അറയ്ക്കൽ ജോയിയുടെ വിധി ഇനിയൊരു പ്രവാസിക്ക് ഉണ്ടാകാതിരിക്കാൻ കേന്ദ്ര ഇടപെടലിനും നീക്കം; കപ്പൽ ജോയിക്ക് നീതിയുറപ്പാക്കൻ രണ്ടും കൽപ്പിച്ച് കുടുംബം

അറ്റ്‌ലസ് ഓഹരി വിപണയിലേക്ക് കാലെടുത്ത് വച്ചപ്പോൾ രാമചന്ദ്രൻ അഴിക്കുള്ളിലായി; ഷെയർ മാർക്കറ്റിലെ സാധ്യതകളിലൂടെ വളരാൻ മാനന്തവാടിക്കാരൻ പദ്ധതി തയ്യാറാക്കിയപ്പോൾ ചതിക്കുഴികൾ ആത്മഹത്യയ്ക്ക് വഴിയൊരുക്കി; ശതകോടീശ്വരന്റെ ദുബായിലെ 14-ാം നിലയിൽ നിന്നുള്ള ചാടി മരണത്തിൽ നൽകിയ പരാതിൽ അന്വേഷണം അട്ടിമറിക്കാനും ഗൾഫ് കളികൾ; അറയ്ക്കൽ ജോയിയുടെ വിധി ഇനിയൊരു പ്രവാസിക്ക് ഉണ്ടാകാതിരിക്കാൻ കേന്ദ്ര ഇടപെടലിനും നീക്കം; കപ്പൽ ജോയിക്ക് നീതിയുറപ്പാക്കൻ രണ്ടും കൽപ്പിച്ച് കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: പ്രവാസി വ്യവസായി ജോയ് അറയ്ക്കലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹതകളിലെ അന്വേഷണം അട്ടിമറിക്കാൻ ശ്രമമെന്ന് സൂചന. അറയ്ക്കലിന്റെ മരണത്തിലെ ദുരൂഹത ആദ്യം ചർച്ചയാക്കിയത് മറുനാടൻ മലയാളിയാണ്. ഇപ്പോഴിതാ പരാതിയുമായി കുടുംബവും. ഇതു സംബന്ധിച്ച് കമ്പനിയിലെ പ്രോജക്ട് ഡയറക്ടറുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിയുടെ മകൻ ബർദുബായ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഈ പരാതിയിൽ അന്വേഷണം അട്ടിമറിക്കാനാണ് നീക്കം. ഇതിനിടെ ജോയിയുടെ മരണത്തിലെ ദുരൂഹതകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും കുടുംബം അറിയിക്കും. സാമ്പത്തിക ഇടപാടുകളും ജോയിയെ മാനസികമായി തളർത്തിയെന്നാണ് കുടുംബം വിലയിരുത്തുന്നത്.

ദുബായിൽ മനുഷ്യസ്‌നേഹം വിതറിയ പ്രവാസി മലയാളിയായിരുന്നു ജോയി അറയ്ക്കൽ. സമാന രീതിയിൽ ഗൾഫിൽ സ്വന്തം സാമ്രാജ്യം കെട്ടിപ്പൊക്കിയ വ്യക്തിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രനും. സത്യസന്ധതയോടെ ബിസിനസ് നടത്തിയിട്ടും മാസങ്ങൾ അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിൽ കിടന്നു. ചെക്ക് കേസിൽ വലിയ മാനസിക പീഡനമാണ് അറ്റ്‌ലസ് അനുഭവിച്ചത്. ഇതേ അനുഭവം തന്നെയാണ് ജോയിക്കും ദുബായിലുണ്ടായത്. ജയിൽ ജീവിതത്തിന് നിൽക്കാതെ ജോയി സ്വയം ജീവൻ വെടിഞ്ഞു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വേണമെന്നാണ് ആവശ്യം. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ ധരിപ്പിക്കുക. ജോയിയുടെ മരണത്തിൽ അന്വേഷണത്തിന് ദുബായ് സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം അവർ മുമ്പോട്ട് വയ്ക്കും.

മകന്റെ മുമ്പിൽ വച്ചായിരുന്നു 14 നില കെട്ടിടത്തിൽ നിന്ന് ജോയി ചാടി മരിച്ചത്. ഇതിലെ ദുരൂഹതകൾ മുഴുവൻ മകന് അറിയാം. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുമ്പോട്ട് പോകുന്നത്. ഹമ്രിയ ഫ്രീസോണിൽ ജോയ് എംഡിയായിരുന്ന ഇന്നോവ ഗ്രൂപ്പ് സ്ഥാപിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലിലാണ് പ്രവാസിയുടെ മനോവിഷമത്തിന് കാരണമെന്നാണഅ സൂചന. കനേഡിയൻ പൗരത്വമുള്ള ലബനൻ സ്വദേശി റാബി കരാനിബിന്റെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കമ്പനിയും വരുംദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ വിശദീകരണവും കേൾക്കും. റാബി കരാനിബിന്റെ മോശം പെരുമാറ്റത്തിന് പിന്നിൽ ബിസിനസ് ശത്രുക്കളുടെ അട്ടിമറിയുണ്ടെന്നാ് കുടുംബത്തിന്റെ കണക്ക് കൂട്ടൽ.

അറ്റ്‌ലസ് രാമചന്ദ്രൻ ഓഹരി വിപണിയിൽ ഇറങ്ങാൻ ശ്രമിച്ച് വിജയം കണ്ടയുടനാണ് അദ്ദേഹം ജയിലിൽ പോയത്. ജോയിയും ബിസിനസ്സിനെ ഓഹരി വിപണിയിൽ സജീവമാക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിനുള്ള നീക്കങ്ങൾക്കിടെയാണ് അദ്ദേഹവും ആത്മഹത്യ ചെയ്തത്. അതായത് ബിസിനസ്സിൽ കുതിച്ചുയരാൻ ആഗ്രഹിച്ചപ്പോഴാണ് ചതിക്കുഴിയിലേക്ക് ജോയി വീണത്. ഇതിന് പിന്നിൽ മറ്റാരുടേയോ പങ്കുണ്ടെന്നാണ് കുടുംബം കരുതുന്നത്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് വേണ്ടി മുമ്പിട്ടിറങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായമാണ് ഇക്കാര്യത്തിൽ പ്രധാനമായും പ്രതീക്ഷിക്കുന്നത്.

ഏറെ പ്രത്യേകതകളുള്ള റിഫൈനറിയാണ് ഹമ്രിയ ഫ്രീസോണിൽ കമ്പനി സ്ഥാപിക്കുന്നത്. ജോയിയുടെ സ്വപ്നപദ്ധതിയുമായിരുന്നു ഇത്. യുഎഇയിൽത്തന്നെ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ പദ്ധതി ആയിരുന്നു ഇത്. ബ്ലൂ റെവലൂഷൻ എന്നറിയപ്പെടുന്ന രീതിയിൽ പെട്രോളിയത്തിന്റെ ഉപഉൽപ്പന്നമായി അവസാനം ജലം തന്നെ ഉത്പാദിപ്പിക്കുന്ന രീതിയാണിത്. ഊർജ സ്രോതസ്സ് പ്രകൃതിയിലേക്കു തന്നെ മടക്കി നൽകുന്ന ആധുനിക സാങ്കേതിക വിദ്യ. ഇതിലെ ജലം കൊണ്ട് മീൻ വളർത്തൽ വരെ നടത്തുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. അങ്ങനെ പ്രകൃതിക്ക് വേണ്ടിയുള്ള പദ്ധതിയായിരുന്നു ഇത്.

220 ദശലക്ഷം ദിർഹം ചെലവിൽ നിർമ്മിക്കുന്ന പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറെ ജോയി തന്നെയാണ് നിയമിച്ചത്. നൂറു കോടി ദിർഹം വിറ്റുവരവുള്ള ഇന്നോവ ഗ്രൂപ്പിനെ സംബന്ധിച്ച് ഈ പദ്ധതി ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഇത് പൂർത്തിയായാൽ ജോയി തന്നെ മറ്റൊരു തലത്തിലേക്കു വളരും എന്ന് കരുതിയിരുന്നു. വമ്പൻ കമ്പനികളിൽ ചിലതും ഇതുപോലെ പദ്ധതികൾ ചെയ്യുന്നുണ്ടെങ്കിലും അതിന്റെ മൂന്നിലൊന്ന് സ്ഥലത്തും ചുരുങ്ങിയ ചെലവിലും ഈ പദ്ധതി പൂർത്തിയാക്കുന്നു എന്നതായിരുന്നു മറ്റൊരു പ്രത്യേകത.

ഈ പദ്ധതിക്കാണ് ജോയിക്ക് 2018 ഏറ്റവും നല്ല സംരംഭകനുള്ള യുഎഇ അവാർഡും കിട്ടിയത്. അതു കൊണ്ടു തന്നെ ഏറെ വൈകാരികത ഈ പദ്ധതിയുമായി ജോയിക്കുണ്ടായിരുന്നു. അതിന്റെ പൂർത്തീകരണം നീണ്ടുപോകുന്നതിൽ ഏറെ പ്രയാസമുണ്ടായിരുന്നു. ആറു കൊല്ലം മുമ്പാണ് ഈ പദ്ധതി തുടങഅങിയത്. ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും യന്ത്ര സാമഗ്രികളെല്ലാം എത്തിയിരുന്നെങ്കിലും ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം മാർച്ചിൽ നടന്നില്ല. ഇതിനൊപ്പം ജോയിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ പ്രോജക്ട് ഡയറക്ടർ സംസാരിച്ചത് അഭിമാനിയായ ജോയിയെ തളർത്തി.

സാമ്പത്തികം ഒരു പ്രശ്നമല്ലായിരുന്നെന്നും കമ്പനി ഡയറക്ടർമാർ ജോയിക്ക് പൂർണപിന്തുണ നൽകിയിരുന്നെന്നും അറിയുന്നു. പദ്ധതിക്ക് കൂടുതൽ പണം അനുവദിക്കാനുള്ള തീരുമാനത്തിലുമായിരുന്നു കമ്പനി ഡയറക്ടർ ബോർഡ്. പക്ഷേ തന്റെ സ്വപ്നപദ്ധതി വൈകുന്നതിന് തന്നെ കുറ്റപ്പെടുത്തി പ്രോജക്ട് ഡയറക്ടർ സംസാരിച്ചത് ജോയിയിക്ക് സഹിക്കാനായില്ല. ഉദ്യോഗസ്ഥരോടോ ജീവനക്കാരോടോ ഒരിക്കൽപ്പോലും കയർത്തു സംസാരിക്കാത്ത ആളായിരുന്നു ജോയി. ഇതാണ് മരണത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. ജോയിയുടെ മരണാനന്തര ചടങ്ങുകൾ വയനാട്ടിൽ നടന്നിരുന്നു. ഇപ്പോഴും കുടുംബം ആഘാതത്തിൽ തന്നെയാണ്.

ഇതിനിടെയിലും ജോയിയുടെ പ്രസ്ഥാനങ്ങൾ മറ്റാരുടേയും കൈയിലേക്ക് എത്താതിരിക്കാനുള്ള കരുതൽ കുടുംബം എടുക്കുന്നുണ്ട്. നിയമ വഴികളിലൂടെ ജോയിയെ ചതിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമായി തുടരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP