Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിൽ ഓട്ടോ ഓടിക്കുമ്പോഴും മനസ്സിൽ കൊണ്ടു നടന്നത് കപ്പലുകളോടുള്ള സ്‌നേഹം; അക്കൗണ്ടന്റാകാൻ മോഹിച്ച് ദുബായിൽ എത്തി കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യത്തെ ആകെ പ്രതിസന്ധിയിലാക്കി ആകസ്മിക വിടവാങ്ങൽ; മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ നടക്കുന്നത് അതിവേഗ നീക്കങ്ങൾ; ബിസിനസ്സിലും ജീവിതത്തിലും മണ്ണിന്റെ മണം ഒഴുക്കിയ പ്രവാസിയെ അവസാനമായി കാണാനുള്ള കാത്തിരിപ്പിൽ മാനന്തവാടിയും; ജോയി അറയ്ക്കലിന്റെ സംസ്‌കാരത്തിൽ തീരുമാനം നീളുന്നു

വയനാട്ടിൽ ഓട്ടോ ഓടിക്കുമ്പോഴും മനസ്സിൽ കൊണ്ടു നടന്നത് കപ്പലുകളോടുള്ള സ്‌നേഹം; അക്കൗണ്ടന്റാകാൻ മോഹിച്ച് ദുബായിൽ എത്തി കെട്ടിപ്പൊക്കിയ വ്യവസായ സാമ്രാജ്യത്തെ ആകെ പ്രതിസന്ധിയിലാക്കി ആകസ്മിക വിടവാങ്ങൽ; മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻ നടക്കുന്നത് അതിവേഗ നീക്കങ്ങൾ; ബിസിനസ്സിലും ജീവിതത്തിലും മണ്ണിന്റെ മണം ഒഴുക്കിയ പ്രവാസിയെ അവസാനമായി കാണാനുള്ള കാത്തിരിപ്പിൽ മാനന്തവാടിയും; ജോയി അറയ്ക്കലിന്റെ സംസ്‌കാരത്തിൽ തീരുമാനം നീളുന്നു

മറുനാടൻ മലയാളി ബ്യൂറോ

വയനാട്: മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള മാനദണ്ഡങ്ങളിൽ കേന്ദ്ര സർക്കാർ വ്യക്തത വരുത്തിയതോടെ അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് കുടുതൽ വേഗത കൈവന്നതായി റിപ്പോർട്ട്. രാഹുൽ ഗാന്ധി എംപിയും ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. ശശി തരൂർ എംപിയോടും ജോയി അറയ്ക്കലിന്റെ അച്ഛൻ ഉലഹന്നാൻ സഹായം തേടിയിട്ടുണ്ട്. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. പലവിധ ദുരൂഹതകളും കഥകളും പടരുന്ന സാഹചര്യത്തിൽ കൂടിയാണ് കുടുംബം സഹായം തേടി എല്ലാ വാതിലുകളും മുട്ടുന്നത്. അതിസമ്പന്നതയിലേക്ക് നടക്കുമ്പോഴും നാട്ടുകാർക്കൊപ്പമായിരുന്നു അറയ്ക്കൽ ജോയി. അതുകൊണ്ട് തന്നെ മാനന്തവാടി അടക്കം ജോയിയുടെ മരണത്തിൽ വീർപ്പുമുട്ടുകയാണ്.

കൊറോണക്കാലമായതു കൊണ്ട് ജോയിയുടെ മരണാനന്തര ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകും. ഇത് നാട്ടുകാരെ കൂടുതൽ വേദനിപ്പിക്കുന്നുണ്ട്. ഒരു സമയത്ത് മാനന്തവാടിയിൽ ഓട്ടോ ഡ്രൈവറായിരുന്നു ജോയി. അക്കൗണ്ടന്റാകാനുള്ള ആഗ്രഹവുമായാണ് വിമാനം കയറിയത്. പിന്നെ അദ്ദേഹം കെട്ടിപ്പെടുത്തത് സ്വപ്‌ന സമാനമായ ജീവതമായിരുന്നു. അപ്പോഴും നാടിനേയും വീടിനേയും മറന്നില്ല. പ്രളയകാലത്തുകൊട്ടാര സദൃശ്യമായ വീട്ടിൽ നാട്ടുകാർക്ക് ക്യാമ്പൊരുക്കി പോലും ജനഹൃദങ്ങളിലേക്ക് നടന്നു കയറിയ വ്യക്തിയായിരുന്നു അദ്ദേഹം. ഏറെ കാലത്തിന് മുമ്പ് വയനാട്ടിൽ കുടിയേറിയ കർഷകന്റെ മകനാണ് ജോയി. അവിടെ നിന്നാണ് ഗൾഫിൽ വിജയ ചരിത്രം ജോയി രചിച്ചത്.

ജോയിയുടെ മരണം ആത്മഹത്യയാണെന്ന് പോലും കഥകളുണ്ട്. ഇതെല്ലാം കുടുംബം നിഷേധിക്കുന്നു. ഇതിനിടെയാണ് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾ. കേന്ദ്ര മാനദണ്ഡം മാറ്റിയതോടെ എത്രയും വേഗം നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. യുഎഇയിലെ ഇന്ത്യൻ എംബസിയും താൽപ്പര്യം എടുക്കുന്നുണ്ട്. പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ പുതിയ ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കിയിരുന്നു. വിദേശകാര്യ, ആരോഗ്യ മന്ത്രാലയങ്ങളുടെ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

മൃതദേഹങ്ങൾ കൊണ്ടുപോകാൻ ഒരോന്നിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വിമാനക്കമ്പനികൾ വാങ്ങിയിരിക്കണമെന്നായിരുന്നു കഴിഞ്ഞദിവസം ഇറങ്ങിയ ഉത്തരവ്. ഇതുമൂലം ന്യൂഡൽഹിയിലേക്ക് അയച്ച മൂന്നു മൃതദേഹങ്ങൾ അബുദാബിയിലേക്ക് തിരിച്ചയച്ചിരുന്നു. കൂടാതെ ദുബായിൽ നിന്ന് കൊച്ചിയിലേക്ക് മൃതദേഹം കൊണ്ടുപോകാനാവില്ലെന്നും അറിയിച്ചിരുന്നു. ഡൽഹിയിൽ നിന്ന് അബുദാബിയിലേക്കു മടക്കി അയച്ച മൂന്നു മൃതദേഹങ്ങളും അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ്. ഇന്നലെ രാത്രിയിലാണ് മൂന്നു ഡൽഹി സ്വദേശികളുടെ മൃതദേഹങ്ങൾ തിരിച്ചയച്ചത്. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് ഇറക്കിയത്. ജോയി അറയ്ക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനും ഇത് സഹായകമായി മാറും. എന്നാൽ ചരക്ക് വിമാനത്തിൽ ജോയിയുടെ കുടുംബത്തിന് നാട്ടിൽ എത്തുന്നതിന് പ്രശ്‌നങ്ങളും ഉണ്ട്. ഏതായാലും മാനന്തവാടിക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നാട്ടുകാർ ഇപ്പോഴും.

യനാട്ടിലെ കുടിയേറ്റ കർഷക കുടുംബത്തിൽ പിറന്ന ജോയി ചെറുപ്പത്തിൽ തന്നെ ഗൾഫിലേക്ക് ജോലി തേടി പോകുകയായിരുന്നു.പിതാവ് ഉലഹന്നാൻ..സ്വപ്രയത്ന്നം കൊണ്ടു ചുരുങ്ങിയ കാലം കൊണ്ടു വലിയ ബിസിനസ് കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.മാനന്തവാടി വഞ്ഞോട് സ്വദേശിയാണ്. അരുൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിരവധി കമ്പനികളിൽ ഡയറക്ടറും മാനേജിങ് പാർട്ണറും ആണ്. ഭാര്യ: സെലിൻ. മക്കൾ: അരുൺ, ആഷ്‌ലി. ജോയ് ഒരു വർഷം മുമ്പ് താമസമാരംഭിച്ച മാനന്തവാടിയിലെ അറക്കൽ പാലസ് കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിലൊന്നാണ്. യുഎഇ കേന്ദ്രീകരിച്ച് ക്രൂഡ് ഓയിൽ വ്യാപാരം നടത്തുന്ന ജോയ് അടുത്തിടെയാണ് നാട്ടിൽവന്നു പോയത്. രണ്ടു മക്കളും ഇംഗ്ലണ്ടിൽ വിദ്യാർത്ഥികളാണ്. കഴിഞ്ഞവർഷം അടക്കം അറയ്ക്കൽ കുടുംബത്തിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്കായി സമൂഹ വിവാഹം അടക്കം നടത്തിയിരുന്നു.

കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.ഗൾഫിൽ പെട്രോ കെമിക്കൽ രംഗത്തായിരുന്നു ജോലി കൈവെച്ചത്. ഈ ബിസിനസ് വളർന്നതോടെ സ്വന്തമായി കപ്പൽ വാങ്ങിയ വ്യക്തിയായി മാറി. ഇതോടെ നാട്ടിൽ ഇദദേഹം അറിയപ്പെട്ടത് കപ്പൽ ജോയി എന്നായിരുന്നു. കുടുംബ സമേതം ദുബയിയിലായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻ നിരയിലുണ്ടായിരുന്ന വ്യക്തിത്വമാണ്. മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് സൗജന്യമായി ഡയാലിസിസ് യന്ത്രങ്ങൾ നൽകിയതുൾപ്പെടെ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നു.

കടലില്ലാത്ത വയനാട്ടിൽ ജനിച്ച് ലോക പെട്രോളിയം വ്യവസായ സാമ്രാജ്യത്തിലെ പ്രധാനിയായി മാറിയ കപ്പൽ ജോയി. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസ് ഇന്ന് വേദനയിലാണ്. പ്രവാസ ലോകത്ത് വലിയ ബിസിനസുകാരനായപ്പോഴും ജോയിയുടെ ആഗ്രഹം സ്വന്തം നാടിനോടായിരുന്നു. ജനിച്ചു വളർന്ന നാട്ടിൽ സ്വന്തമായി വീടു പണിയാൽ തീരുമാനിച്ചപ്പോൾ അത് കേരളത്തിലെ തന്നെ ഏറ്റവും വലിയ ബംഗ്ലാവുകളിൽ ഒന്നായി മാറിയത്. അടുത്തിടെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ തോതിൽ പ്രചരിച്ചത് അറയ്ക്കൽ ജോയിയുടെ വീടായിരുന്നു. കൊട്ടാര സദൃശ്യമായി ഈ വീട് 45,000 ചതുരശ്ര അടിയിൽ നിർമ്മിച്ചതായിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടെന്ന വിശേഷണമായിരുന്നു സോഷ്യൽ മീഡിയ അറയ്ക്കൽ പാലസ് എന്നു പേരിട്ട മാനന്തവാടിയിലെ ഈ വീടിന് നൽകിയത്.കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെ.ബി ഗ്രൂപ്പ് ഓഫ് ആർട്ടിടെക് എന്ന സ്ഥാപനമായിരുന്നു ജോയിയുടെ മനസ്സിന് ഇണങ്ങുന്ന വിധത്തിൽ ഈ കൊട്ടാരത്തിന് രൂപകൽപ്പന ചെയ്തത്. തന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഈ തല ഉയർത്തി നിൽക്കുന്ന വീടെന്ന് ജോലി പറയുമായിരുന്നു.

മാനന്തവാടിയിൽ 45000 ചതുരശ്രയടിയിൽ കൊളോണിയൽ ശൈലിയിലാണ് ഈ വലിയ വീടിന്റെ രൂപകൽപന. പുറമേ നിന്നുള്ള കാഴ്ചകളിൽ നിന്നു തന്നെ ഈ വീടിന്റെ രൂപഭംഗി വ്യക്തമാണ്. റോഡുനിരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാൻഡ്സ്‌കേപ്പും ഒരുക്കിയത്.പ്രധാനവാതിൽ തുറന്നകത്തേക്ക് കയറുമ്പോൾ തന്നെ പേര് അനശ്വരമാക്കുന്ന കാഴ്ചയാണ് അറയ്ക്കൽ പാലസ് സമ്മാനിക്കുക. മൂന്നിരട്ടി ഉയരമുള്ള മേൽക്കൂരയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. 26 മീറ്റർ നീളമുണ്ട് പ്രധാന ഹാളിന്. ഇതിനെ താങ്ങിനിർത്തുന്നത് ഇറക്കുമതി ചെയ്ത മാർബിൾ പൊതിഞ്ഞ നീളൻതൂണുകളും. മുന്തിയ ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് നിലത്ത് വിരിയുന്നത്. താഴത്തെ നിലയിൽ മൂന്നും മുകളിലത്തെ നിലയിൽ അഞ്ചും കിടപ്പുമുറികളാണ് ഈ വീട്ടിൽ ഉണ്ടായിരുന്നു. കഴിഞ്ഞ പ്രളയകാലത്ത് ദുരിത ബാധിതർക്കായി അറയ്ക്കൽ പാലസിന്റെ വാതിലുകൾ മലർക്കെ തുറന്നിട്ടിരുന്നു. സദാസമയവും ബിസിനസിന്റെ തിരക്കിലാകുമ്പോഴും പാവങ്ങളുടെ കണ്ണീരൊപ്പാൻ അറയ്ക്കൽ ജോയ് സമയം കണ്ടെത്തിയിരുന്നു. വ്യവസായമേഖലയ്ക്ക് മാത്രമല്ല നാട്ടിലെ പാവങ്ങൾക്കും വലിയ നഷ്ടമാണ് ജോയിയുടെ വേർപാടിലൂടെ സംഭവിച്ചിരിക്കുന്നത്.

പുഞ്ചിരിയോടെ പടിപ്പുര കടന്നുപോയ ഗൃഹനാഥനെ കണ്ണീരോടെ കാത്തിരിക്കുകയാണ് മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ അറയ്ക്കൽ പാലസ്. ദുബായിൽ അന്തരിച്ച പ്രമുഖ വ്യവസായി അറയ്ക്കൽ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും. ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോൾ തുടങ്ങിയ സന്ദർശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ പൊലീസ് സന്ദർശനം കർശനമായി നിയന്ത്രിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP