Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാധ്യമ പ്രവർത്തകന്റെ കുപ്പായത്തിൽ പോപ്പുലർ ഫ്രണ്ടിന് പണിയെടുക്കേണ്ട; സിദ്ദിഖ് കാപ്പന്റെ അറസ്റ്റിനെ തുടർന്ന് കെയുഡബ്ല്യുജെയിൽ ഭിന്നത; ഡൽഹിയിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിൽ പ്രതിഷേധിച്ചതോടെ സംഘടനക്കെതിരെ പരസ്യ വിമർശനവുമായി മാധ്യമപ്രവർത്തകർ രം​ഗത്ത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹത്രാസ് പെൺകുട്ടിയുടെ വീട്ടിലേക്ക് പോയ അഴിമുഖം ഡോട്ട് കോമിന്റെ റിപ്പോർട്ടർ സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ കേരളത്തിലെ പത്രപ്രവർത്തക യൂണിയനിൽ അഭിപ്രായ ഭിന്നത. കെയുഡബ്ല്യുജെയുടെ ഡൽഹി ഘടകം സെക്രട്ടറി കൂടിയായ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ രം​ഗത്തെത്തിയതോടെയാണ് ഒരു വിഭാ​ഗം മാധ്യമ പ്രവർത്തകർ സംഘടനക്കെതിരെ പരസ്യമായി രം​ഗത്തെത്തിയത്.

ഓൺ ലൈൻ മാധ്യമ പ്രവർത്തകർക്ക് ഭ്രഷ്ട് കൽപ്പിക്കുന്ന കെയുഡബ്ല്യൂജെയിൽ സിദ്ദിഖ് കാപ്പന് അം​ഗത്വം കിട്ടിയതും രണ്ടാം വർഷം ഡൽഹിയിലെ നേതാവായതും എങ്ങനെയെന്ന ചോദ്യവും മാധ്യമപ്രവർത്തകർ ഉയർത്തുന്നു. കേരളത്തിൽ സ്വർണക്കടത്തു കേസിൽ സമരം നടക്കുന്നതിനിടെ പടം എടുക്കാൻ പോയ ഒരു പ്രസ് ഫോട്ടോഗ്രാഫറുടെ പൊലീസ് കഴുത്തിന് കുത്തിപ്പിടിച്ചപ്പോൾ മിണ്ടാട്ടമില്ലാതെ മാളത്തിലായിരുന്ന പത്രപ്രവർത്തകയൂണിയൻ വീണ്ടും ആവേശഭരിതരായിരിക്കുന്നു എന്നും മാധ്യമ പ്രവർത്തകർ യൂണിയന്റെ നിലപാടിനെപരിഹസിക്കുന്നു.

സിദ്ദിഖ് കാപ്പൻ പത്രപ്രവർത്തകനായാണ് യുപിയിൽ പോയതെന്നാണ് യൂണിയൻ പറയുന്നത്. എന്നാൽ, പോപ്പുലർ ഫ്രണ്ടുകാർക്കൊപ്പം പോയത് എങ്ങനെ മാധ്യമപ്രവർത്തനമാകുമെന്നാണ് ഭൂരിപക്ഷം പത്രപ്രവർത്തകരും ചോദിക്കുന്നത്. രാഷ്ട്രീയ വിവാദങ്ങൾ ഏറ്റുപിടിച്ച് യൂണിയൻ പത്രപ്രവർത്തകർക്കിടയിൽ വിഭാഗിയത ഉണ്ടാക്കുകയാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. യൂണിയന്റെ ഈ നിലപാടിനെതിരെ പ്രതിഷേധവുമായി പത്രപ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്. ഹത്രാസ് സംഭവത്തിന്റെ പേരിൽ യുപിയിൽ വ്യാപക കലാപം സൃഷ്ടിക്കാൻ തീവ്ര മത രാഷ്ട്രീയ സംഘടനകളായ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നിവ ശ്രമിക്കുന്നതായി സർക്കാരിന് റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പ്രവർത്തകർ അറസ്റ്റിലായത് ഈ റിപ്പോർട്ട് ശരിവെക്കുന്നതാണ്. അതിനാൽ അന്വേഷണം നടക്കട്ടെയന്നും സിദ്ദിഖ് കാപ്പൻ അതുവരെ ചുമതലകളിൽ നിന്നും മാറിനിൽക്കണമെന്നും പത്രപ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്.

സിദ്ദിഖിന്റെ മോചനം ആവശ്യപ്പെട്ട് കേരളാ പത്രപ്രവർത്തകയൂണിയൻ സുപ്രീംകോടതിയിൽ ഹേബിയസ് കോ‌ർപ്പസ് ഹർജി നൽകിയിരുന്നു. ഈ ഘട്ടത്തിലാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നത്. 'അഴിമുഖം' വെബ്സൈറ്റിന്റെ പ്രതിനിധിയായ സിദ്ദിഖ് കാപ്പൻ കെയുഡബ്ല്യുജെയുടെ ഡൽഹി ഘടകം സെക്രട്ടറി കൂടിയാണ്. യുഎപിഎ 17ാം വകുപ്പ് പ്രകാരമാണ് സിദ്ദിഖിനെതിരായ നടപടിയെന്ന് ദേശീയ മാധ്യമമായ 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്യുന്നു. തീവ്രവാദപ്രവർത്തനങ്ങൾക്ക് ധനസമാഹരണവുമായി ബന്ധപ്പെട്ട വകുപ്പാണിത്. അതേസമയം സിദ്ദിഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്ന് മാധ്യമസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധസംഘടന, സിപിജെ (കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്സ്)യും ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന് പുറമെ യുപി പൊലീസ് അറസ്റ്റ് ചെയ്ത മറ്റ് മൂന്നുപേർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെന്ന് ആരോപിച്ചായിരുന്നു സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

എസ്ഡിപിഐ മുഖപത്രമായിരുന്ന തേജസ്, തത്സമയം എന്നിവയുടെ റിപ്പോർട്ടറും നിലവിൽ ഓൺലൈൻ മാധ്യമമായ അഴിമുഖം ഡോട്ട് കോമിന്റെ റിപ്പോർട്ടറുമായ സിദ്ദിഖ് കാപ്പന്റെ പക്കൽ നിന്നും മത വിദ്വേഷം വളർത്തുന്ന വിധത്തിലുള്ള ലഘുലേഖകൾ യുപി പൊലീസ് പിടിച്ചെടുത്തിരുന്നു. മുസ്ലിം തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പമാണ് സിദ്ദിഖ് കാപ്പൻ ഡൽഹിയിൽ നിന്നും യുപിയിലേക്ക് പുറപ്പെട്ടത്. സിദ്ദിഖ് കാപ്പൻ ഡൽഹിയിലെ പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറി കൂടിയാണ്.

ഇത് വാർത്ത റിപ്പോർട്ടിങ്ങിനല്ലായിരുന്നുവെന്ന് യുപി പൊലീസിന് ഇന്റലിജൻസ് ബ്യൂറോ വിവരം കൈമാറിയിരുന്നു. തുടർന്ന് ഈ സംഘത്തെ മഥുരയിൽ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ കൈയിൽ നിന്നും ലഘുലേഖകൾ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയത്. എന്നാൽ, ഇക്കാര്യമെല്ലാം ഒളിച്ചുവെച്ചുള്ള പ്രചാരണമാണ് കേരള പത്രപ്രവർത്തക യൂണിയൻ നടത്തുന്നത്. സിദ്ദിഖിന് വേണ്ടി പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിനു പുറമെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും യുപി സർക്കാരിനെതിരെ പ്രതിഷേധം നടത്തണമെന്ന് സർക്കുലർ ഇറക്കിയിരുന്നു.

കെ.യു .ഡ. ബ്ലു ജെക്കൊപ്പമല്ല. ഇന്ന് യൂനിയന്റെ പേരിൽ നടത്തുന്ന പ്രതിഷേധത്തിനൊപ്പമില്ല. മാധ്യമ പ്രവർത്തകർക്ക് ഹാഥ് രസിൽ...

Posted by Bala Krishnan on Thursday, October 8, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP