Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മകൻ പൂവാലൻ ചമഞ്ഞ് കോളേജ് കുമാരികളെ പ്രണയത്തിൽ വീഴ്‌ത്തും; അച്ഛൻ വിറ്റ് കാശുമാക്കും; തളിപ്പറമ്പിലെ ലോഡ്ജിൽ തുടങ്ങിയ കച്ചവടം ഓൺലൈനിലെത്തിയപ്പോൾ അച്ചായനായി; ജോഷിയും മകൻ ജോയ്‌സിയും വാണിഭത്തിലെ പങ്കാളികൾ

മകൻ പൂവാലൻ ചമഞ്ഞ് കോളേജ് കുമാരികളെ പ്രണയത്തിൽ വീഴ്‌ത്തും; അച്ഛൻ വിറ്റ് കാശുമാക്കും; തളിപ്പറമ്പിലെ ലോഡ്ജിൽ തുടങ്ങിയ കച്ചവടം ഓൺലൈനിലെത്തിയപ്പോൾ അച്ചായനായി; ജോഷിയും മകൻ ജോയ്‌സിയും വാണിഭത്തിലെ പങ്കാളികൾ

രഞ്ജിത് ബാബു

കണ്ണൂർ : ഓൺലൈൻ പെൺവാണിഭക്കേസിലെ പ്രധാന പ്രതി അച്ചായൻ എന്ന ജോഷിയും മകൻ ജോയ്‌സി ജോസഫും പെൺവാണിഭത്തിനു തുടക്കമിട്ടത് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ. കണ്ണൂർ ജില്ലയിലെ മലയോരമേഖലയായ പയ്യാവൂർ കുന്നത്തൂർ പാടി സ്വദേശിയായിരുന്നു ഇപ്പോൾ പിടിയിലായ ജോഷി. സംസ്ഥാനത്തെ ഒട്ടേറെ സ്ഥലങ്ങളിൽ പെൺവാണിഭവുമായി ജോഷി പിടിയിലായിട്ടുണ്ടെങ്കിലും വാണിഭത്തിന്റെ അടിത്തറ പാകിയത് തളിപ്പറമ്പിലാണ്.

മലയോര മേഖലയിൽ നിന്നും എത്തിച്ചേരാവുന്ന പ്രധാന നഗരമായിരുന്നു തളിപ്പറമ്പ്. കുടിയേറ്റ മേഖലയിലെ ദരിദ്ര കുടുംബത്തിലെ പെൺകുട്ടികളെ വലവീശിയാണ് ജോഷി പെൺവാണിഭം കൊഴുപ്പിച്ചത്. തളിപ്പറമ്പ് ലോഡ്ജുകളിലായിരുന്നു അന്ന് ജോഷിയുടെ വിപണനം അരങ്ങേറിയത്. ലോഡ്ജുകൾ ഭദ്രമല്ലെന്ന് കണ്ടപ്പോൾ വാടകയ്ക്ക് ക്വാട്ടേഴ്‌സ് എടുത്ത് വിപുലമായിത്തന്നെ വാണിഭം നടത്തി. രണ്ടു വർഷക്കാലം അരങ്ങിലും അണിയറയിലും മകനോടൊപ്പം ചേർന്ന് പെൺവാണിഭം നടത്തി സാമ്പത്തിക ഭദ്രത നേടിയപ്പോഴാണ് ജോഷി സ്വന്തമായി വാടകക്കെടുത്ത കേന്ദ്രങ്ങളിലേക്ക് മാംസക്കച്ചവടത്തിന് ഒരുക്കം കൂട്ടിയത്.

2004ൽ ഒളിഞ്ഞ് ആരംഭിച്ച പെൺവാണിഭം 2006 ഓടെയാണ് വിപുലീകരിച്ചത്. 2006 ഫെബ്രുവരി 19നു രാത്രി കരിമ്പം ഗവൺമെന്‌റ് ആശുപത്രിക്ക് സമീപത്തെ വാടക ക്വാർട്ടേഴ്‌സ് റെയിഡ് നടത്തിയപ്പോൾ പൊലീസിനെ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഹൈദരബാദിലെ മസ്‌റാത്ത് എന്ന 20 കാരിയും അവരുടെ ഭർത്താവ് ഷാനവാസ്, കോഴിക്കോട് സ്വദേശി മനോജ്, പയ്യാവൂരിലെ ആന്റണി എന്നിവരേയും പിടികൂടി. എംബ്രോയിഡറി വർക്കിന് എന്ന പേരിലായിരുന്നു വാടകവീട് തരപ്പെടുത്തിയത്.

തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ എത്തിച്ചേരുന്ന പെൺകുട്ടികളെ വശീകരിച്ച പയ്യന്നൂർക്കാരൻ പാലാത്തടത്തിൽ ആന്റണിയുടെ ഓട്ടോറിക്ഷയിലെത്തിക്കും. ഇതിന് നിയോഗിക്കപ്പെടുന്ന മകൻ ജോയിസും. സുന്ദരനായ ജോയിസ് രാവിലെ മുതൽ കുടിയേറ്റ മേഖലയിൽ നിന്നും വരുന്ന ബസ്സ് കാത്ത് തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിൽ നിലയുറപ്പിക്കും. പൂവാലൻ ചമഞ്ഞ് പെൺകുട്ടികളുമായി അടുത്ത് പെറുമാറും. ഈ അടുപ്പം തുടരുന്നതോടെ പെൺകുട്ടികളെ തന്റെ വീട്ടിലെന്ന ധാരണയിൽ ഓട്ടോയിലേക്ക് ക്ഷണിക്കും. തന്റെ താവളത്തിലേക്ക് പെൺകുട്ടികളെ ആകർഷിക്കുന്നതിലൂടെ അവർ വാണിഭത്തിനടിമപ്പെടും. കണ്ണൂരിൽ തുടക്കമിട്ട സാധാ പെൺ വാണിഭം ഇന്ന് ഓൺലൈനിലേക്ക് വളർന്നപ്പോഴാണ് ജോഷിയും മകനും അകത്തായത്.

അച്ചായൻ എന്ന് വിളിക്കുന്ന ജോഷി പറവൂർ കേസ് ഉള്ളപാടെ നിരവധി പെൺവാണിഭ കേസുകളിൽ പ്രതിയാണിന്ന്. ചേർത്തല എഴുപുന്ന സ്വദേശിയായ ഇയാൾക്കെതിരേ എറണാകുളം റൂറൽ, കൊച്ചി സിറ്റി പൊലീസ് പരിധികളിലായി ഇരുപതിലേറെ കേസുകളുമുണ്ട്. എറണാകുളത്തു പാലാരിവട്ടം, ആലുവ, പറവൂർ, ഫോർട്ട്‌കൊച്ചി സ്‌റ്റേഷനുകളിൽ ഇയാൾക്കെതിരേ ഒന്നിലേറെ കേസുകളുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ സ്‌റ്റേഷനുകളിലും ജോഷികെതിരെ കേസുണ്ട്. ജോഷിയോടൊപ്പം ഇയാളുടെ മകൻ ജോയ്‌സും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിൽ ആയിടുണ്ട് .

ബംഗളുരു, മൂംബൈ, ഗോവ എന്നിവിടങ്ങളിൽനിന്നും ജോഷി പെൺകുട്ടികളെ കേരളത്തിലെത്തിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇതുവഴി ലഭിക്കുന്ന പണം ആഡംബരജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു.. സമൂഹത്തിലെ ഉന്നതർ താമസിക്കുന്ന കോളനികളിലും ഫ്‌ലാറ്റുകളിലും ഭാര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ മുതിർന്ന ഒരൂ സ്ത്രീയോടൊപ്പം താമസിച്ചായിരുന്നു ജോഷിയുടെ ഇടപാടുകൾ ആർകും സംശയം തോനത്തെ കാര്യങ്ങൾ കൈകാര്യം ചെയ്തു വന്നിരുന്ന ജോഷി പിന്നിട് പറവൂർ കേസിൽ അറസ്റ്റില്ലായി. 90 ദിവസം ജയിലിൽ കഴിഞ്ഞിരുന്നു. തൊട്ടുപിന്നാലെ എറണാകുളം നോർത്ത് പൊലിസ് സ്റ്റേഷനിലെ പീഡനക്കേസിൽ പ്രതിയായി.

പറവൂർ കേസിൽ പെട്ടതോടെ പെൺവാണിഭത്തിൽനിന്നു ജോഷി വിട്ടുനിൽക്കുകയായിരുന്നു പിന്നിട് ഓൺലൈൻ പെൺവാണിഭ കേസിൽ ആദ്യം പൊലീസ് പിടിയിലായ അബ്ദുൾഖാദറുമായുള്ള അടുപ്പമാണ് ഓൺലൈൻ ഇടപാടുകളിലേക്കു ജോഷി മാറുന്നതിന് വഴിയൊരുക്കിയതെന്നാണ് പൊലീസ് പറയുന്നത്.. ആലുവയിൽ കാർ തടഞ്ഞ പൊലീസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതും ജോഷിയായിരുന്നു. അറസ്റ്റിലായ ആഷിക്കിന്റെ ഭാര്യ മുബീന, കൂട്ടുകാരി വന്ദന എന്നിവരാണ് ജോഷിയുടെ ഒപ്പം കാറിലുണ്ടായിരുന്നത് ഇതിന്റെ അടിസ്ഥാനത്തിൽ ജോഷിയുടെ എഴുപുന്നയിലെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും ജോഷി എവിടെയാണെന്നു കണ്ടെത്താനായില്ല. ചില സൂചനകളുടെ അടിസ്ഥാനത്തിൽപൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ജോഷി കീഴടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP