Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ

സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായിലെ സീരിയൽ കില്ലർ ജോളി നിഗൂഡതകളുടെ കലവറ. പ്രണയിച്ച് വിവാഹം കഴിച്ചവനെയുൾപ്പെടെ കൊലപ്പെടുത്താൻ യാതൊരു മടിയും കാണിക്കാതിരുന്ന ജോളിയുടെ ക്രിമിനൽ മനോഭാവം വെളിവായി തുടങ്ങിയത് സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ട് തന്നെ. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് സ്വന്തം അച്ഛന്റെ പണം അടിച്ചുമാറ്റിയാണ് ജോളി തന്റെ ക്രിമിനൽ സ്വഭാവം പുറത്തെടുത്തത്.

സ്‌കൂളിൽ പഠിക്കുന്ന സമയത്ത് മോഷണം ആരംഭിച്ച ജോളി കോളജിൽ പഠിക്കുന്ന സമയത്തും കള്ളം പറയുന്നത് പതിവാക്കി. പാലായിലെ ഒരു പാരലൽ കോളജിലാണ് ജോളി ഡിഗ്രി ചെയ്തത്. പാലായിലെ പ്രൈവറ്റ് സ്ഥാപനത്തിൽ പഠിക്കുന്ന സമയത്ത് ജോളി മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത് അൽഫോൻസാ കോളജിൽ ബികോം പഠിക്കുന്നു എന്നായിരുന്നു.

ജോളി കൊലപാതക ഭ്രമവും ആത്മഹത്യാ മാനിയയും മോഷണ സ്വഭാവവും സെക്ഷ്വൽ അബറേഷൻസും ഉള്ളയാളാണെന്ന് കേസിലെ വിശദാംശങ്ങൾ സൂചിപ്പിക്കുന്നതായി വിദഗ്ദ്ധരും പറയുന്നു. അന്നമ്മയുടെ മരണത്തിന് മുമ്പ് എട്ടു പവന്റെ വളകൾ കാണാതായതും സിലയുടെ ആഭരണങ്ങൾ കാണാതെ പോയതും നിരവധി കളവുകൾ പറയുന്നതും ജോളിയുടെ സ്വഭാവത്തിലെ നിഗൂഡതകൾ വെളിവാക്കുന്നതാണ്.

ആദ്യ ഭർത്താവ് റോയിയെ പ്രണയിച്ചായിരുന്നു ജോളി വിവാഹം ചെയ്തത്. രണ്ടാം വിവാഹത്തിൽ ജോളി തന്നെ കുടുക്കുകയായിരുന്നെന്ന് ഷാജുവും ആരോപിക്കുന്നു. 22 വർഷം മുമ്പ് കൊലപാതക പരമ്പരയിലെ നാലാമത്തെ ഇര മാത്യുവിന്റെ വീട്ടിൽ വച്ചായിരുന്നു ജോളിയും റോയിയും ആദ്യമായി കണ്ടു മുട്ടിയത്.

നിശബ്ദമായി ഓരോ കൊലപാതകങ്ങൾ നടത്തുമ്പോഴും ജോളി സമൂഹത്തിന് മുന്നിൽ പൊതുസമ്മതയായിരുന്നു. ഭർത്താവ് മരിച്ച ശേഷം കാര്യപ്രാപ്തിയോടെ കുടുംബം നോക്കിയിരുന്ന വീട്ടമ്മയായും, പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന വിശ്വാസിയായും ജോളി പെരുമാറി. ആത്മീയ സംഘടനകളിൽ അംഗം, പ്രീമാര്യേജ് കോഴ്സ് കോർഡിനേറ്റർ, സർവോപരി എൻഐഎ യിലെ അദ്ധ്യാപിക എന്നിങ്ങനെ ഒരാൾക്കും യാതൊരു സംശയത്തിനും ഇട നൽകാതെയാണ് ജോളി പെരുമാറിയത്.

പാരലൽ കോളജിൽ പഠിക്കവെ അൽഫോൻസാ കോളജിലെ വിദ്യാർത്ഥിനിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ച യുവതിക്ക് താൻ എൻഐടി അദ്ധ്യാപികയാണെന്ന് സമൂഹത്തോട് പറയാൻ യാതൊരു പ്രയാസവുമുണ്ടായില്ല. എല്ലാ ദിവസവും രാവിലെ കാറിൽ എൻഐടി ഭാഗത്തേക്ക് ഇവർ ഓടിച്ചു പോകുന്നത് നാട്ടുകാരിൽ പലരും കാണാറുണ്ട്. എൻഐടിയിലെ അദ്ധ്യാപികയാണെന്ന് തെളിയിക്കുന്ന ഐഡന്റിറ്റി കാർഡും ഇവരുടെ പക്കലുണ്ടായിരുന്നു.

എന്നാൽ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിൽ തനിക്ക് ബി കോം വിദ്യാഭ്യാസം മാത്രമാണുള്ളതെന്നാണ് ജോളി പറഞ്ഞത്. മുക്കത്തിന് സമീപത്തെ ബ്യൂട്ടി പാർലറിലേക്ക് ദിവസവും പോയിരുന്ന ഇവർ ക്ളാസ്സ് കഴിയുന്ന സമയം കണക്കാക്കി വീട്ടിൽ തിരിച്ചെത്തുമായിരുന്നു. ചോദ്യം ചെയ്യലിൽ ഐഡി കാർഡ് വ്യാജമായി നിർമ്മിച്ചതാണെന്നും ഇവർ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

സ്വത്ത് തട്ടലും ഷാജിയുമൊത്തുള്ള ജീവിതവും ഉൾപ്പെടെ ഓരോ ലക്ഷ്യങ്ങൾ വച്ചാണ് ജോളി ഓരോ കൊലപാതകവും നടത്തിയത്. കൊലപാതകങ്ങൾ നടത്തുമ്പോഴും ഒന്നും അറിയാത്തവളെ പോലെ നിസ്സംശയം പെരുമാറാനും ജോളിക്ക് കഴിഞ്ഞിരുന്നു.

രണ്ട് തരത്തിലുള്ള ചർച്ചകളാണ് ജോളിയെക്കുറിച്ച് മനഃശാസ്ത്ര വിദഗ്ദ്ധർക്കിടയിൽ തന്നെ നടക്കുന്നത്. വലിയൊരു വിഭാഗം വിദഗ്ധരും ഇവർക്ക് ആന്റി സോഷ്യൽ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളതായാണ് വിലയിരുത്തുന്നത്. അതേസമയം ഇവരൊരു സൈക്കോപാത്ത് ആണെന്ന വിലയിരുത്തലും നടക്കുന്നുണ്ട്. റിമാൻഡിലായി ജയിലിൽ എത്തിയത് മുതൽ ജോളി കാര്യമായി ആരോടും സംസാരിച്ചിട്ടില്ല. വാർഡന്മാരോട് സ്വന്തം ആവശ്യങ്ങൾ പോലും ചോദിക്കാൻ ഇവർ മടി കാണിക്കുന്ന സാഹചര്യമുണ്ടായി. സാധാരണഗതിയിൽ തന്റെ കുറ്റം പിടിക്കപ്പെട്ടുവെന്ന അവസ്ഥയെ അഭിമുഖീകരിക്കുന്ന ഒരാളിൽ കാണുന്ന പ്രശ്നങ്ങളായി വേണമെങ്കിൽ ഇതിനെ കണക്കാക്കാമായിരുന്നു.

എന്നാൽ അങ്ങനെയുള്ള സാധാരണത്വങ്ങൾക്കൊക്കെ അപ്പുറത്താണ് ജോളിയെന്ന വ്യക്തിയുടെ നിൽപെന്ന് പൊലീസുകാർ മനസിലാക്കിയിരിക്കണം. അതിനാൽത്തന്നെ ജയിലിനകത്ത് കർശനമായ നിരീക്ഷണത്തിലായിരുന്നു ഇവർ. ഇന്ന് ഉച്ചയോടടുത്ത് ജയിലിനകത്ത് വച്ച് തന്നെ ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ജോളിയെ ജയിലിൽ നിന്ന് മനഃശാസ്ത്ര വിദഗ്ധന്റെ അടുക്കെലെത്തിച്ചു. ഇവരെ പരിശോധിച്ച ശേഷം വൈകാതെ ജയിലിലേക്ക് തന്നെ തിരിച്ചെത്തിക്കുകയും ചെയ്തു.

നിലവിൽ ലഭ്യമായ വിവരങ്ങൾ, പലരുടേയും മൊഴികൾ, സാഹചര്യത്തെളിവുകൾ, വീഡിയോകൾ എന്നിങ്ങനെയുള്ള വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ജോളിയെന്ന സ്ത്രീയിലെ മനോരോഗിയെ വിലയിരുത്താൻ നിലവിൽ മനഃശാസ്ത്ര വിദഗ്ദ്ധർ ശ്രമിക്കുന്നത്. ഇത് ഒരാളുടെ വ്യക്തിത്വത്തെ തിരിച്ചറിയാനുള്ള തികച്ചും പരിമിതമായ മാർഗങ്ങളാണ്. ഇത്തരം കേസുകളിലെ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനൊപ്പം തന്നെ അവരെ കൃത്യമായ മനഃശാസ്ത്ര വിശകലനത്തിന് വിധേയരാക്കണമെന്ന് കഴിഞ്ഞ ദിവസം പ്രമുഖ മനഃശാസ്ത്ര വിദഗ്ധൻ സി ജെ ജോൺ അഭിപ്രായപ്പെട്ടിരുന്നു. വരാനിരിക്കുന്ന കാലത്ത് കുറ്റാന്വേഷണ ശാസ്ത്രത്തിന് ഇങ്ങനെയുള്ള പഠനങ്ങൾ മുതൽക്കൂട്ടാകുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.

ജോളിയുടെ വിഷയത്തിലാണെങ്കിൽ അവരെ വിശദമായി വിശകലനം ചെയ്ത ശേഷം മാത്രമേ ഉറപ്പിച്ചൊരു നിഗമനത്തിലേക്കെത്താൻ ആർക്കും സാധിക്കൂ. ഏത് തരത്തിലുള്ളതാണെങ്കിലും അതിശക്തയായ ഒരു ക്രിമിനൽ മനോരോഗി ജോളിയിലുണ്ട് എന്ന വസ്തുത എല്ലാവരും മനസ്സിലാക്കി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP