Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാവിലെ ചോദ്യം ചെയ്യുമ്പോൾ വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ് ജോളി; വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഷാൾ വലിച്ചു മാറ്റി കൈയേറ്റം ചെയ്യാൻ തുനിഞ്ഞ് യുവാവ്; കൊയിലാണ്ടി സ്വദേശി ഷാജുവിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുത്ത് പൊലീസ്; ജോളിയെ ചോദ്യം ചെയ്യുന്നത് വീണ്ടും തുടരും; സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെ കുറിച്ച് സംശയം തോന്നിത്തുടങ്ങിയത് പിണറായിയിലെ സൗമ്യ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ വാർത്തകൾ വായിച്ചപ്പോഴെന്ന് റോജി

രാവിലെ ചോദ്യം ചെയ്യുമ്പോൾ വയറുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ് ജോളി; വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഷാൾ വലിച്ചു മാറ്റി കൈയേറ്റം ചെയ്യാൻ തുനിഞ്ഞ് യുവാവ്; കൊയിലാണ്ടി സ്വദേശി ഷാജുവിനെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിൽ എടുത്ത് പൊലീസ്; ജോളിയെ ചോദ്യം ചെയ്യുന്നത് വീണ്ടും തുടരും; സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെ കുറിച്ച് സംശയം തോന്നിത്തുടങ്ങിയത് പിണറായിയിലെ സൗമ്യ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ വാർത്തകൾ വായിച്ചപ്പോഴെന്ന് റോജി

മറുനാടൻ മലയാളി ബ്യൂറോ

കൊയിലാണ്ടി: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ കയ്യൈറ്റം ചെയ്യാൻ ശ്രമം. ഇന്ന് രാവിലെ കൊയിലാണ്ടി ആശുപത്രിയിൽ ജോളിയെ വൈദ്യ പരിശോധനക്കായി എത്തിയപ്പോഴാണ് കൈയേറ്റം ചെയ്യാൻ ശ്രമം നടന്നത്. യുവാവിനെ കീഴടക്കി പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയെ ഇന്ന് കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോൾ ആണ് അജ്ഞാതനായ യുവാവ് സ്പർശിക്കാൻ ശ്രമിച്ചത്.

രാവിലെ വനിതാ സെല്ലിൽ നിന്നും പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ജോളിയെ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയും നടത്തി. രാവിലെ ചോദ്യം ചെയ്യലിനിടെയാണ് വയറുവേദന അനുഭവപ്പെടുന്നുവെന്ന് ജോളി അറിയിച്ചത്. ഇതേ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഡോക്ടറെ കണ്ട് പുറത്തിറങ്ങുന്നതിനിടെ ജോളി മുഖം മറച്ചിരുന്ന ഷാൾ മാറ്റാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

ആശുപത്രിയിൽ തിങ്ങിക്കൂടിയ ജനക്കൂട്ടം മൊബൈൽ ഫോണിൽ ജോളിയെ കൊണ്ടുപോകുന്ന ദൃശ്യം ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ ജോളി മുഖം മറച്ചിരുന്ന ഷാൾ പിടിച്ചുവലിച്ചത്. ഇത് നേരിയ കയ്യേറ്റത്തിന് ഇടയാക്കി. ഷാൾ മാറ്റിയ കൊയിലാണ്ടി സ്വദേശി ഷാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ജോളിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നാണ് പുറത്തുവരുന്ന വിവരം.

അതിനിടെ സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെ കുറിച്ച് സംശയം തോന്നിത്തുടങ്ങിയത് പിണറായിയിലെ സൗമ്യ നടത്തിയ കൂട്ടക്കൊലപാതകത്തിന്റെ വാർത്തകൾ വായിച്ചപ്പോഴാണെന്ന് കൂടത്തായി കൊലകേസിൽ പരാതിക്കാരനായ റോജോ തോമസ് പ്രതികരിച്ചു. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം രഞ്ജിയുമായി ചർച്ച ചെയ്തതിന് ശേഷം പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും റോജോ പറഞ്ഞു.ദൈവത്തിന്റെ കൃപയാലാണ് താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടത്.

ജോളി ഇപ്പോഴും പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ കൊലപാതകങ്ങൾ നടക്കുമായിരുന്നു. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൻ അന്വേഷണ സംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും റോജോ പറഞ്ഞു. അതേസമയം, റോജോയുടെയും സഹോദരി രഞ്ജിയുടെയും മൊഴിയെടുപ്പ് പൂർത്തിയായി.അതേസമയം, മുഖ്യ പ്രതിയായ ജോളിയുടെ ഉറ്റ സുഹൃത്ത് റാണിക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. റാണിക്ക് ജോളിയുമായി അടുത്ത ബന്ധമാണെന്നും പൊലീസ് പറയുന്നു. എൻ.ഐടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന ഇവരെചോദ്യം ചെയ്താൽ ജോളിയുടെ എൻ.ഐടി ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകൾ കിട്ടുമെന്ന് പൊലീസ് വ്യക്തമാക്കി.

പൊലീസ് പിടിച്ചെടുത്ത ജോളിയുടെ മൊബൈൽ ഫോണിൽ നിന്നാണ് റാണിയെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. റാണിയെക്കുറിച്ചുള്ള ഒരു വിവരവും നൽകാൻ ജോളി തയാറായിട്ടില്ല. തയ്യൽക്കട ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വർഷം മാർച്ചിൽ എൻ.ഐ.ടിയിൽ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എൻ.ഐ.ടി തിരിച്ചറിയൽ കാർഡ് ധരിച്ച ജോളിക്കൊപ്പം യുവതി നിൽക്കുന്ന ചിത്രങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP