Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം നേതാക്കളുടെ രഹസ്യങ്ങൾ അറിയാവുന്ന ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മർദിച്ചു കൊന്നുവെന്ന് മാതാപിതാക്കൾ; 'കൈയബദ്ധം പറ്റി പരാതി നൽകരുതെന്ന് പൊലീസ് ഇൻസ്പെക്ടർ അഭ്യർത്ഥിച്ചു; ഒടുക്കം സിപിഎം നേതാക്കൾ തള്ളിപ്പറഞ്ഞു': ഗുരുതര ആരോപണങ്ങളുമായി അടൂരിൽ മരിച്ച ജോയലിന്റെ മാതാപിതാക്കൾ

സിപിഎം നേതാക്കളുടെ രഹസ്യങ്ങൾ അറിയാവുന്ന ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മർദിച്ചു കൊന്നുവെന്ന് മാതാപിതാക്കൾ; 'കൈയബദ്ധം പറ്റി പരാതി നൽകരുതെന്ന് പൊലീസ് ഇൻസ്പെക്ടർ അഭ്യർത്ഥിച്ചു; ഒടുക്കം സിപിഎം നേതാക്കൾ തള്ളിപ്പറഞ്ഞു': ഗുരുതര ആരോപണങ്ങളുമായി അടൂരിൽ മരിച്ച ജോയലിന്റെ മാതാപിതാക്കൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: സിപിഎം നേതാക്കളുടെ ഒത്താശയോടെ ഡിവൈഎഫ്ഐ നേതാവിനെ പൊലീസ് മർദിച്ചു കൊന്നുവെന്ന ആരോപണവുമായി മാതാപിതാക്കൾ. പരാതി നൽകാതിരിക്കാൻ പൊലീസ് ഇൻസ്പെക്ടർ കാലുപിടിച്ചുവെന്നും വെളിപ്പെടുത്തൽ. അടൂരിൽ കഴിഞ്ഞ മാസം 22 ന് കുഴഞ്ഞു വീണു മരിച്ച ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയംഗവും സിപിഎം സെൻട്രൽ ബ്രാഞ്ചംഗവുമായ ജോയലിനെ (29) യാണ് പൊലീസ് മർദിച്ചു കൊന്നുവെന്ന് പിതാവ് ജോയിക്കുട്ടി, മാതാവ് മറിയാമ്മ, സഹോദരൻ ജിജോ, പിതൃസഹോദരി കെ.കെ. കുഞ്ഞമ്മ, പിതൃസഹോദരൻ രാജൻ എന്നിവർ പത്രസമ്മേളനത്തിൽ ആരോപിച്ചത്. അടൂരിലെ സിപിഎം നേതാക്കളുടെ രഹസ്യ ഇടപാടുകൾ ജോയലിന് അറിയാമായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.

സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന്റെ പിതാവിനെ കൊലപ്പെടുത്തിയതടക്കം നിരവധി കേസുകളിൽ ജോയൽ പ്രതിയായിരുന്നു. ആദ്യം പാർട്ടിയിൽ നിന്ന് പുറത്താക്കിയ ഇയാളെ സിപിഎം ജില്ലാ കമ്മറ്റിയംഗം അടക്കം ചേർന്നാണ് തിരികെ എടുക്കാൻ തീരുമാനിച്ചിരുന്നത്. സംഭവം വിവാദമായതോടെ തീരുമാനം പിൻവലിച്ചു. സിപിഎം നേതാക്കളുടെ രഹസ്യ ഇടപാടുകൾ അറിയാമായിരുന്ന ജോയലിനെ അവരുടെ നിർദ്ദേശത്തെ തുടർന്ന് കള്ളക്കേസിൽകുടുക്കി പൊലീസ് ക്രൂരമായി മർദ്ദിച്ചു. ജനുവരി ഒന്നിനു വൈകിട്ട് അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ ജോയലിന്റെയും മറ്റൊരാളിന്റെയും വാഹനങ്ങൾ തമ്മിൽ ഉരസിയിരുന്നു. ഇത് പൊലീസ് ഒത്തുതീർപ്പിലെത്തിച്ച് ഇരുവരെയും പോകാൻ അനുവദിച്ചതാണ്.

എന്നാൽ, ഈ സമയം ആരുടേയോ ഫോൺ വഴിയുള്ള നിർദ്ദേശത്തെ തുടർന്ന് ജോയൽ സ്റ്റേഷനിൽ നിൽക്കാൻ ഇൻസ്പെക്ടർ ആവശ്യപ്പെട്ടു.സ്റ്റേഷനിലേക്കു കയറി വന്ന ഇൻസ്പെക്ടർ യു ബിജു വിവരം തിരക്കുക പോലും ചെയ്യാതെ പിതാവിന്റെയും പിതൃസഹോദരിയുടെയും സഹോദരന്റെ മുമ്പിലിട്ട് ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് അവർ ആരോപിച്ചു. തടയാൻ ശ്രമിച്ച പിതാവിനെയും പിതൃ സഹോദരിയെയും പൊലീസ് മർദിച്ചു. സെല്ലിൽ അടച്ച ജോയലിനെ പിന്നീട് ജാമ്യത്തിലിറക്കുകയായിരുന്നു.

സ്റ്റേഷനിലെ സിസിടിവി കാമറയിൽ ഇതെല്ലാം വ്യക്തമാണ്. പിന്നീട് രാത്രി പുറത്തു വന്ന ശേഷം പല ആശുപത്രികളിലായി ചികിൽസ നടത്തി. സംഭവത്തേ തുടർന്ന് അടൂർ ജനറൽ ആശുപത്രിയിൽ അഡ്‌മിറ്റാകാനുള്ള ശ്രമം പൊലീസ് ഇടപെട്ട് തടഞ്ഞു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയായിരുന്നു ജോയൽ. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അടൂരിലെ നേതാക്കളുടെ പ്രളയതട്ടിപ്പ് ഉൾപ്പെടെ പല അഴിമതികളും ജോയലിന് അറിയാമായിരുന്നു. ഇതെല്ലാം പുറത്ത് വിടുമെന്ന ഭയം നേതാക്കൾക്കുണ്ടായിരുന്നു. ഇതു ഭയന്ന നേതാക്കൾ ജോയലിനെ പലേപ്പാഴും ഭീഷണിപ്പെടുത്തുമായിരുന്നു. ഇക്കാര്യങ്ങൾ ജോയൽ സുഹ്യത്തേുക്കളോടും പറഞ്ഞിട്ടുള്ളതാണ്. നേതാക്കളുടെ പല കാര്യങ്ങൾക്കും ജോയലിനെ ഉപയോഗിച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞു. ജനുവരി ഒന്നിന് രാവിലെ മന്ത്രി എസി മൊയ്തീന്റെ പേഴ്സണൽ സ്്റ്റാഫിൽപെട്ട ഒരാൾ വീട്ടിൽ എത്തി ജോയലിനെ ക്രൂരമായി മർദ്ദിച്ചിരുന്നു.

ഇതിനു ശേഷമാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്. ചികിത്സകൾ തുടരുന്നതിനിടെ മെയ്‌ 22 ന് ജോയൽ മരിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതേവരെയും നൽകിയിട്ടില്ല. സിപിഎം നേതാക്കളാരും തങ്ങളെ ഇപ്പോൾ സഹായിക്കാനില്ലെന്നും മാതാപിതാക്കളും ബന്ധുക്കളും പറഞ്ഞു. ഇതിനിടെ ജോയലിനെ മർദിച്ച ഇൻസ്പെക്ടർ യു. ബിജു തനിക്ക് അബദ്ധം പറ്റിയതാണെന്നും പരാതി നൽകരുതെന്നും പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം കാട്ടി മുഖ്യമന്ത്രി, ഡിജിപി, പൊലീസ് കംപ്ലയന്റ് അഥോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ജോയൽ തികഞ്ഞ മദ്യപാനിയായിരുന്നുവെന്നാണ് പൊലീസിന്റെ ഭാഷ്യം. അടൂർ ഹൈസ്‌കൂൾ ജങ്ഷനിൽ ബഹളം വച്ചതിനല്ല, ബാറിൽ മദ്യപിച്ച് അടിയുണ്ടാക്കിയതിനാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത് എന്നാണ് പറയപ്പെടുന്നത്. അക്രമാസക്തനായതിനാൽ സെല്ലിൽ അടച്ചു. പിന്നീട് പറഞ്ഞു വിടുകയും ചെയ്തു. ഇയാൾ ഹൃദ്രോഗത്തിന്ചികിൽസയിലായിരുന്നുവെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP