Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

വസ്ത്രങ്ങൾക്കുള്ളിൽ കൈ കടത്തിയത് ചുമരിനോട് ചേർത്ത് നിർത്തി; ഇംഗിതത്തിന് വഴങ്ങാൻ കൂട്ടാക്കാതിരുന്നപ്പോൾ ഭീഷണി പെടുത്തിയത് നീ എനിക്ക് ഒന്നുമല്ലെന്നും; ബലാത്സം​ഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിളിച്ചുകൂവിയത് എന്നെ നിനക്ക് ഇഷ്ടമാണെന്ന് അറിയാമെന്നും; സെനറ്ററായിരുന്നപ്പോൾ ജോ ബൈഡൻ കാട്ടിയ ലീലാവിലാസങ്ങൾ ക്യാമറക്ക് മുന്നിൽ എണ്ണിപ്പറഞ്ഞ് താര റെഡെ

വസ്ത്രങ്ങൾക്കുള്ളിൽ കൈ കടത്തിയത് ചുമരിനോട് ചേർത്ത് നിർത്തി;  ഇംഗിതത്തിന് വഴങ്ങാൻ കൂട്ടാക്കാതിരുന്നപ്പോൾ ഭീഷണി പെടുത്തിയത് നീ എനിക്ക് ഒന്നുമല്ലെന്നും; ബലാത്സം​ഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിളിച്ചുകൂവിയത് എന്നെ നിനക്ക് ഇഷ്ടമാണെന്ന് അറിയാമെന്നും; സെനറ്ററായിരുന്നപ്പോൾ ജോ ബൈഡൻ കാട്ടിയ ലീലാവിലാസങ്ങൾ ക്യാമറക്ക് മുന്നിൽ എണ്ണിപ്പറഞ്ഞ് താര റെഡെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയാകാനുള്ള മത്സരത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന് ബൈഡന്റെ ലൈം​ഗികാതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയ താര റെഡെ. ജോ ബൈഡൻ തന്നെ ലൈം​ഗികമായി ആക്രമിച്ചതിന്റെ വിശദ വിവരങ്ങളും അവർ പുറത്ത് വിട്ടു. ഒരു അഭിമുഖത്തിലാണ് എങ്ങനെയാണ ബൈഡൻ തന്നെ ലൈംഗികമായി ആക്രമിച്ചതെന്ന് വിശദമാക്കിയത്. എൻ.ബി.സി ടോക്ക് ഷോ അവതാരകനയ മെ​ഗയ്ൻ കെല്ലിയോടാണ് യുവതി ക്യാമറയ്ക്ക് മുന്നിൽ സംസാരിച്ചത്.

തന്നെ ഭിത്തിയോട് ചേർത്ത് നിർത്തി വസ്ത്രങ്ങൾക്കുള്ളിൽ കൈ കടത്തിയെന്ന് പറഞ്ഞ അവർ താൻ അദ്ദേഹത്തിന്റെ ഇംഗിതത്തിന് വഴങ്ങാൻ കൂട്ടാക്കാതിരുന്നപ്പോൾ ഭീഷണി പെടുത്തിയതായും ആരോപിച്ചു. നീ എനിക്ക് ഒന്നുമല്ലെന്നും എന്നെ നിനക്ക് ഇഷ്ടമാണെന്ന് അറിയാമെന്നുമൊക്കെ അദ്ദേഹം വിളിച്ചുപറഞ്ഞുവെന്നും റെഡെ പറഞ്ഞു. 1993 ൽ ബൈഡൻ അമേരിക്കൻ സെനറ്റ് അംഗമായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരിയായിരുന്നു ഇപ്പോൾ ആരോപണമുന്നയിക്കുന്ന താര റെഡെ. 1992 ഡിസംബർ മുതൽ 1993 ഓഗസ്റ്റ് വരെ ബൈഡന്റെ യുഎസ് സെനറ്റ് ഓഫിസിൽ സ്റ്റാഫ് അസിസ്റ്റന്റായി താര ജോലി ചെയ്തിരുന്നു. 1993 ൽ ഒരു ദിവസം ബൈഡൻ തന്നെ ചുമരിനോടു ചേർത്തുനിർത്തി പാവാടയ്ക്കുള്ളിലൂടെ കൈകടത്തി ഉപദ്രവിച്ചെന്നാണ് താര ആരോപിക്കുന്നത്.

ബൈഡൻ തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറി നിൽക്കുകയാണ് വേണ്ടതെന്ന് അവർ പറഞ്ഞു. 'എന്നാൽ അങ്ങനെ ചെയ്യുമെന്ന കരുതുന്നില്ല.' ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് നുണ പരിശോധനയ്ക്ക് വിധേയയാവാൻ തയ്യാറാണെന്ന് അവർ പറഞ്ഞു. എന്നാൽ അതിന് ബൈഡനും തയ്യാറകണമെന്നും റെഡെ പറഞ്ഞു. ആരോപണം ഉന്നയിച്ചതിനെ തുടർന്ന ബൈഡന്റെ അനുയായികൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും അവർ ആരോപിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുകയാണെന്നും അവർ പറഞ്ഞു. ആരോപണങ്ങൾ ബൈഡന്റ ക്യാമ്പ് നിഷേധിച്ചു. ആരോപണങ്ങൾക്ക് ആധാരമായി മുന്നോട്ടുവെച്ചിട്ടുള്ള വാദങ്ങൾ തെറ്റാണെന്ന് ബൈഡന്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ കേറ്റ് ബെഡിങ്ഫീൽഡ് പറഞ്ഞു.

ആരോപിക്കപ്പെട്ട സംഭവത്തിന് ശേഷം റെഡെയ്ക്ക് ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും അതിന് കാരണം ഓഫീസിലെ ചില സംഭവങ്ങളായിരുന്നുവെന്നും റെഡെയുടെ അന്നത്തെ ഭർത്താവ് കോടതിയിൽ നൽകിയ വിവാഹമോചന ഹർജിയിൽ പറയുന്നുണ്ടെന്നും കാലിഫോർണിയയിൽനിന്നുള്ള ഒരു പത്രം റിപ്പോർട്ട് ചെയ്തു. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണത്തെ സാധൂകരിക്കാൻ പറ്റുന്ന ഏക രേഖയെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, തനിക്കെതിരായ ലൈംഗികാതിക്രമ പരാതി നിഷേധിച്ച് ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ നേരത്തേ തന്നെ രം​ഗത്തെത്തിയിരുന്നു. ഞാൻ വ്യക്തമായി പറയുന്നു, അങ്ങനെ ഒരു കാര്യം ഒരിക്കലും സംഭവിച്ചിട്ടില്ല,'' മുൻ വൈസ് പ്രസിഡന്റും സെനറ്ററുമായ ബൈഡൻ എംഎസ്എൻബിസിയുടെ ''മോർണിങ് ജോ'' എന്ന അഭിമുഖത്തിൽ വ്യക്തമാക്കി. റീഡ് അവകാശപ്പെട്ടതുപോലെ പരാതി നൽകിയതായി എന്തെങ്കിലും രേഖയുണ്ടോ എന്ന് പരിശോധിക്കാൻ ദേശീയ ആർക്കൈവ്സിനോട് ആവശ്യപ്പെടുമെന്ന് ബൈഡൻ പറഞ്ഞു. തനിക്കെതിരായ ആരോപണത്തിൽ ദുരൂഹതയുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

അടുത്ത നവംബറിലാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ബെർനി സാന്റേഴ്‌സിനെ മറികടന്നാണ് ബൈഡൻ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. അടുത്ത മാസം ഡെമോക്രാറ്റ് പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപ്പിക്കും. കൊറണ കൈകാര്യം ചെയ്യുന്നതിൽ ട്രംപ് വീഴ്ച വരുത്തിയെന്ന് പൊതുവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ഡെമോക്രാറ്റുകൾ പ്രതീക്ഷിക്കുന്നത്.

27 വർഷം മുമ്പ് 1990 കളിൽ സെനറ്റിലെ ജോലിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ഒരു പോഡ്കാസ്റ്റിലാണ് റീഡ് ബൈഡൻ തന്നെ ഉപദ്രവിച്ചതായി ആരോപണം ഉയർത്തിയത്. സംഭവത്തിൽ വാഷിംങ്ടൺ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പൊലീസിനോട് ഇവർ ബൈഡന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. തനിക്കെതിരെ ബൈഡൻ നടത്തിയ ലൈംഗികാതിക്രമങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ അവർ ബൈഡൻ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽനിന്ന് വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു.

യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി, യുഎസ് സെനറ്റർ, മുൻ പ്രസിഡന്റ് എതിരാളി എലിസബത്ത് വാറൻ എന്നിവരുൾപ്പെടെ ചില പ്രമുഖ ഡമോക്രാറ്റിക് വനിതകൾ മുൻ വൈസ് പ്രസിഡന്റായിരുന്ന ബൈഡനെ ന്യായീകരിച്ചു രംഗത്തെത്തി. താൻ ഡെമോക്രാറ്റും വെർമോണ്ട് സെനറ്ററും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ബെർണി സാന്റേഴ്സിനെ പിന്തുണയ്ക്കുന്ന ആളാണെന്നുമാണ് താര സ്വയം വിശേഷിപ്പിക്കുന്നത്.

ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റീൻ പീഡിപ്പിച്ചതായി പരാതിപ്പെട്ടവർക്കായി ഹാജരായ ന്യൂയോർക്കിലെ നിയമ സ്ഥാപനം വിഗ്‌ഡോർ എൽ‌എൽ‌പിയെയാണ് താര സമീപിച്ചത്. സ്ഥാപന പങ്കാളി ഡഗ്ലസ് വിഗ്‌ഡോർ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ട്രംപിനെ പിന്തുണച്ചയാളാണ്. എന്നാ‍ൽ താരയുടെ നിയമ നടപടികളുമായി സ്ഥാപനത്തിന് ‘രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല’ എന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP