Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോബി ആൻഡ്രൂസിന്റെ കൊലപാതക കേസ് അട്ടിമറിച്ചത് കെ കരുണാകരനും കെ മുരളീധരനും ചേർന്ന്; പ്രതികൾക്കെതിരെ എഫ്‌ഐആർ ഇട്ടത് ദുർബലമായ വകുപ്പുകൾ ചേർത്ത്; അന്വേഷണ ഘട്ടത്തിൽ തന്നെ കേസ് അട്ടിമറിക്കുന്ന അവസ്ഥയുണ്ടായി; സംസ്ഥാന ആഭ്യന്തര വകുപ്പ് നേരിട്ട് അട്ടിമറിച്ച കേസിൽ നീതി ലഭിക്കില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അപ്പീലിന് ശ്രമിക്കാതിരുന്നത്; ജോബിയുടെ സഹോദരൻ മറുനാടനോട്

ജോബി ആൻഡ്രൂസിന്റെ കൊലപാതക കേസ് അട്ടിമറിച്ചത് കെ കരുണാകരനും കെ മുരളീധരനും ചേർന്ന്; പ്രതികൾക്കെതിരെ എഫ്‌ഐആർ ഇട്ടത് ദുർബലമായ വകുപ്പുകൾ ചേർത്ത്; അന്വേഷണ ഘട്ടത്തിൽ തന്നെ കേസ് അട്ടിമറിക്കുന്ന അവസ്ഥയുണ്ടായി; സംസ്ഥാന ആഭ്യന്തര വകുപ്പ് നേരിട്ട് അട്ടിമറിച്ച കേസിൽ നീതി ലഭിക്കില്ലെന്ന ബോധ്യമുള്ളതുകൊണ്ടാണ് അപ്പീലിന് ശ്രമിക്കാതിരുന്നത്; ജോബിയുടെ സഹോദരൻ മറുനാടനോട്

ജാസിം മൊയ്തീൻ

കോഴിക്കോട്: 1992 ജൂലെ 15ന് താമരശ്ശേരി സ്‌കൂളിൽവെച്ച് എംഎസ്എഫ്-കെഎസ്‌യു പ്രവർത്തകർ കല്ലെറിഞ്ഞ് ജോബി ആൻഡ്രൂസസ് എന്ന 18കാരനായ വിദ്യാർത്ഥിയെ കല്ലെറിഞ്ഞ് കൊന്ന കേസ് അട്ടിമറിച്ചത് അന്നത്തെ സംസ്ഥാന ആഭ്യന്തര വകുപ്പ് നേരിട്ട് ഇടപെട്ടുകൊണ്ടാണെന്ന് ജോബി ആൻഡ്രൂസിന്റെ സഹോദരനും സുപ്രിംകോടതി അഭിഭാഷകനുമായ ജെയ്‌മോൻ ആൻഡ്രൂസ് മറുനാടൻ മലയാളിയോട് പറഞ്ഞു. അക്കാലത്ത് കോഴിക്കോട് എംപിയായിരുന്ന കെ മുരളീധരനും അദ്ദേഹത്തിന്റെ പിതാവും അന്നത്തെ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന കെ കരുണാകരനും നേരിട്ട് ഇടപെട്ടുകൊണ്ടാണ് കേസിനെ അട്ടിമറിച്ചത്. ദുർബലമായ വകുപ്പുകൾ ചേർത്താണ് അന്ന് പൊലീസ് എഫ്‌ഐആർ എഴുതിയത്. സാക്ഷികളുടെ പട്ടികയിൽ പൊലീസ് ഇടപെട്ട് മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും അനുകൂലികളായവരെ കുത്തിനിറക്കുകയും ചെയ്തു. ഇതോടെയാണ് കേസ് ദുർബലപ്പെടുകയും മുഴുവൻ പ്രതികളെയും കോടതി വെറുതെ വിടുകയും ചെയ്തതെന്നും ജെയ്‌മോൻ ആൻഡ്രൂസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കെ മുരളീധരനാണ് കേസ് അട്ടിമറിക്കുന്നതിൽ കാര്യമായി ഇടപെട്ടത്.അദ്ദേഹമായിരുന്നു അന്ന് കോഴിക്കോട് എംപി. അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലവും അന്ന് കോഴിക്കോടായിരുന്നു. അദ്ദേഹത്തിന്റെ പിതാവും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്നു കെ കരുണാകരനായിരുന്നു മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമെല്ലാം. ഈ കേസിന്റെ പ്രാരംഭ ഘട്ടം മുതലെ അദ്ദേഹം ഈ കേസിൽ നിയമവിരുദ്ധമായ ഇടപെടലുകൾ നടത്തുകയും, പൊലീസിനെ സ്വാധീനിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ഫലമായി വളരെ ദുർബലമായ തരത്തിലാണ് ഈ കേസ് തുടക്കം മുതലെ കെട്ടിപ്പൊക്കിയത്. ഒരു കൊലപാതക കേസിൽ 302 വകുപ്പ് ചേർക്കാൻ പോലും പൊലീസ് അന്ന് തയ്യാറായിരുന്നില്ല.

പിന്നീട് എസ്എഫ്‌ഐയും സിപിഐഎമ്മുമെല്ലാം രാഷ്ട്രീയപരമായി താമരശ്ശേരിയിൽ നിരന്തരം സമരം നടത്തിയതിന്റെ ഫലമായിട്ടാണ് കേസിൽ 302 വകുപ്പ് ചേർത്തത് പോലും. ഈ തരത്തിൽ തുടക്കം മുതലെ എല്ലാനിലയിലും ഈ കേസിനെ അട്ടിമറിക്കാൻ അന്നത്തെ യുഡിഎഫ് സർക്കാർ ശ്രമിച്ചു. ഇന്നത്തെ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ അന്ന് മുസ്ലിംലീഗിന്റെ കോഴിക്കോട് ജില്ലയുടെ നേതൃനിരയിലുണ്ട്. അദ്ദേഹവും പ്രതികളെ രക്ഷിക്കാനായി ഇടപടലുകൾ നടത്തി. സാക്ഷികളുടെ പട്ടികയിൽ പൊലീസ് കുറെയധികം മുസ്ലിംലീഗ് കോൺഗ്രസ് അനുഭാവികളെ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ പൊലീസിൽ പരമാവധി സ്വാധീനം ചെലുത്തി പ്രാരംഭ ഘട്ടത്തിൽ തന്നെ ഈ കേസിനെ അട്ടിമറിക്കുന്ന നിലപാടാണ് അന്നത്തെ യുഡിഎഫ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്.- ജോബിയുടെ സഹോദരൻ ചൂണ്ടിക്കാട്ടി.

മുഴുവൻ പേരെയും വെറുതെ വിട്ടു

രണ്ട് വിഭാഗമായാണ് കേസിന്റെ വിചാരണ നടന്നത്. കേസിൽ പ്രതികപ്പട്ടികയിലുണ്ടായിരുന്നത് പത്തോളം എംഎസ്എഫ് കെഎസ്‌യു പ്രവർത്തകരാണ്. ഇതിൽ മഹാഭൂരിഭാഗം ആളുകളും 18 വയസ്സിന് താഴെയുള്ളവരായിരുന്നു. അതു കൊണ്ട് തന്നെ ഇവരുടെ കേസ് ജുവൈനൽ കോടതിയിലും 18 വയസ്സ് പൂർത്തിയായവരുടെ കേസ് കോഴിക്കോട് സെഷൻസ് കോടതിയിലുമാണ് നടന്നത്. അന്വേഷണ ദിശയിൽ തന്നെ അട്ടിമറിക്കപ്പെട്ടതിനാൽ കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കോടതി തെളിവായെടുത്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഹൃദയ സ്തംഭനമാണ് മരണകാരണമെന്നായിരുന്നു എഴുതിയിരുന്നത്. എന്നാൽ മരണ സമയത്ത് ശരീരത്തിലുണ്ടായിരുന്നത് 16ലധികം മുറിവുകളാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വാക്കുകൾ എവിടെയും പരാമർശിക്കുകയുമുണ്ടായില്ല. സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചില്ലെങ്കിൽ പാർട്ടി വിധിക്കുമെന്ന് എല്ലായിപ്പോഴും എതിർപാർട്ടിക്കാരും മാധ്യമങ്ങളും പ്രചരിപ്പിക്കാറുണ്ട്. എന്നാൽ അത് തെറ്റായ പ്രചരണമാണ് എന്നതിന്റെ തെളിവ് കൂടിയാണ് ജോബിയെ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ കോടതി വെറുതെ വിട്ട പ്രതികൾ ഇപ്പോഴും ഇവിടെയൊക്കെ ജീവിച്ചിരിപ്പുണ്ട് എന്നത്.

അപ്പീൽ പോയിട്ട് കാര്യമുണ്ടായിരുന്നില്ല

അന്വേഷണ ദിശയിൽ തന്നെ അട്ടിമറിക്കപ്പെട്ട കേസിൽ അപ്പീൽ പോയിട്ടും കാര്യമില്ലായിരുന്നു.
തുടക്കം മുതലെ ഈ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അന്നത്തെ സർക്കാറിന്റെയും പൊലീസിന്റെയും ഭാഗത്ത് നിന്നുണ്ടായിരുന്നു. അതവർ ഭംഗിയായി നിർവഹിക്കുകയും ചെയ്തു. എല്ലാ അർത്ഥത്തിലും കേസ് അട്ടിമറിക്കപ്പെട്ടു. പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.

അന്വേഷണ ദിശയിലേ അട്ടിമറിക്കപ്പെട്ടൊരു കേസിൽ അപ്പീൽ പോയതുകൊണ്ടും കാര്യമില്ലായിരുന്നു. അതിനുള്ള സാമ്പത്തിക സാഹചര്യവും കുടുംബത്തിനില്ലായിരുന്നു. ഞാൻ വിദ്യാഭ്യാസം പൂർത്തിയാക്കിയ സമയമാണത്. പാർട്ടിയുമായി ആലോചിച്ചപ്പോഴും കേസിൽ അപ്പീൽ പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് എത്തിയത്.

എല്ലാ വിധത്തിലും അന്ന് ഈ കേസ് അട്ടിമറിക്കാൻ മുന്നിൽ നിന്നയാളാണ് ഇപ്പോഴത്തെ അഴീക്കോട് എംഎൽഎ കെഎം ഷാജി. അദ്ദേഹമാണ് ഇപ്പോൾ എന്റെ കയ്യിൽ ആരുടെയും രക്തക്കറ പുരണ്ടിട്ടില്ലെന്ന് വളരെ നിഷ്‌കളങ്കമെന്നോണം വാർത്തസമ്മേളനം നടത്തിയത്. രാഷ്ട്രീയ കൊലപാതകങ്ങൾ എല്ലായിപ്പോഴും എതിർക്കപ്പെടേണ്ടതാണ്. എന്നാൽ ഒരു വിഭാഗം കൊല്ലപ്പെടുമ്പോൾ മാത്രം അത് കൈയബദ്ധമായും മറ്റും നിസ്സാരവത്കരിക്കുന്നതിന് മാധ്യമങ്ങൽ പോലും കൂട്ടുനിൽക്കുന്നുണ്ട് എന്നത് ദൗർഭാഗ്യകരമാണെന്നും ജോബി ആൻഡ്രൂസിന്റെ സഹോദരൻ ജെയ്‌മോൻ ആൻഡ്രൂസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP