Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

ഇനി ഒരിക്കലും മദ്യപിക്കരുതെന്നും ഉപ്പുപാടില്ലെന്നും പറഞ്ഞിട്ടും അനുസരിച്ചില്ല; ഗുരുതര ലിവർ സിറോറിസ് മൂലം കഷ്ടപ്പെട്ടിരുന്ന കലാകാരൻ ഡോക്ടറുടെ വാക്ക് കേൾക്കാതിരുന്നത് കലാശിച്ചത് ദുരന്തത്തിൽ; നിർദ്ദേശം ലംഘിച്ച് മദ്യപിച്ചതോടെ ചങ്ങരംകുളത്തെ വീടിന്റെ പൂമുഖത്ത് മരണം രക്തം ഛർദ്ദിച്ച്; നാടൻ പാട്ടുകളുടെ തമ്പുരാൻ ജിതേഷ് കക്കിടിപുറത്തിന് കണ്ണീരോടെ വിട നൽകി നാട്

ഇനി ഒരിക്കലും മദ്യപിക്കരുതെന്നും ഉപ്പുപാടില്ലെന്നും പറഞ്ഞിട്ടും അനുസരിച്ചില്ല; ഗുരുതര ലിവർ സിറോറിസ് മൂലം കഷ്ടപ്പെട്ടിരുന്ന കലാകാരൻ ഡോക്ടറുടെ വാക്ക് കേൾക്കാതിരുന്നത് കലാശിച്ചത് ദുരന്തത്തിൽ; നിർദ്ദേശം ലംഘിച്ച് മദ്യപിച്ചതോടെ ചങ്ങരംകുളത്തെ വീടിന്റെ പൂമുഖത്ത് മരണം രക്തം ഛർദ്ദിച്ച്; നാടൻ പാട്ടുകളുടെ തമ്പുരാൻ ജിതേഷ് കക്കിടിപുറത്തിന് കണ്ണീരോടെ വിട നൽകി നാട്

ജംഷാദ് മലപ്പുറം

മലപ്പുറം: നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിന്റെ(48) മരണ കാരണം ഡോക്ടറുടെ നിർദ്ദേശം ലംഘിച്ച് മദ്യപിച്ചതിനാലെന്ന് പൊലീസ്. കരൾ സിറോസിസ് ബാധിച്ച് ചികിത്സയിലായിരുന്ന ജിതേഷിനോട് ഇനി ഒരിക്കലും മദ്യപിക്കരുതെന്നും, ഉപ്പുപോലും കഴിക്കരുതെന്നും പരിശോധന നടത്തുന്ന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ പ്രവീൺ നിർദ്ദേശിച്ചിരുന്നുവെന്നും പൊലീസിന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. എന്നാൽ ജിതേഷ് ഡോക്ടറുടെ നിർദ്ദേശം മറികടന്ന് വീണ്ടും മദ്യപിച്ചതോടെയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. രക്തം ഛർദിച്ച നിലയിലാണ് ഇന്നലെ ജിതേഷിനെ ചങ്ങരംകുളത്തെ വീടിന്റെ പൂമുഖത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.

അതേ സമയം ജനലക്ഷങ്ങൾ നെഞ്ചിലേറ്റിയ നാടൻ പാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തിന് ജന്മനാട് ഇന്ന് കണ്ണീരോടെ വിട നൽകി.പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ കക്കിടിപ്പുറം യുപി സ്‌കൂളിന് സമീപത്തെ വീട്ടിലെത്തിച്ച മൃതദേഹം മൂന്ന് മണിയോടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കി വീട്ടുമുറ്റത്ത് സംസ്‌കരിച്ചു.കക്കിടിപ്പുറത്തിന്റെ പേര് ലോകത്തിന് പരിചയപ്പെടുത്തിയ നാടൻ പാട്ടുകളുടെ തമ്പുരാന് നാട് കണ്ണീരോടെയാണ് യാത്രാമൊഴി നൽകിയത്.

Stories you may Like

കോവിഡ് നിയന്ത്രങ്ങൾ നിലനിൽക്കുന്നതിനാൽ അടുത്ത ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും മാത്രമാണ് ജിതേഷിന്റെ സംസ്‌കാരചടങ്ങുകൾക്കെത്തിയിരുന്നത്.അയൽവാസിയും ലോട്ടറി വിൽപ്പനക്കാരനുമായ കൃഷ്ണൻ വീട്ടിൽ എത്തിയപ്പോഴാണ് പൂമുഖത്ത് വായയിൽനിന്ന് ചോരയൊലിച്ച നിലയിൽ ജിതേഷ് കിടക്കുന്നത് കണ്ടത്. ഉടൻ നാട്ടുകാരെയും ബന്ധുക്കളെയും വിവരം അറിയിച്ചു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കക്കിടിപ്പുറം ജിതേഷ് ഒരാഴ്ച മുൻപ് ഗുരുവായൂരിൽ പാട്ടെഴുതാൻ പോയിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയതായി ബന്ധുക്കൾ പറഞ്ഞു.

പെയിന്റിങ് തൊഴിലാളി കൂടിയായ ജിതേഷ് സഹോദരി അമ്മിണിക്കൊപ്പമാണ് കക്കിടിപ്പുറത്തെ വീട്ടിൽ താമസിക്കുന്നത്. അമ്മിണി ഭർത്തൃവീട്ടിലേക്ക് പോയിരുന്നതിനാൽ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. കരൾസംബന്ധമായ അസുഖത്തെത്തുടർന്ന് ആറു മാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ പ്രവീണിന്റെ ചികിത്സയിലായിരുന്നു. തുടർന്ന് ചടങ്ങരംകുളം എസ്‌ഐ ഹരിഹര സുനവും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജിതേഷ് മദ്യപിച്ചപ്പോൾ രക്തം ഛർദിച്ചതോടൊപ്പം തന്നെ ശരീരത്തിലെ ഞെരമ്പുകളെല്ലാം പൊട്ടുകയുംചെയ്യുമെന്ന് നേരത്തെ ഡോക്ടർ നിർദ്ദേശിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

കരളിനെ ബാധിക്കുന്ന രോഗമാണ് സിറോസിസ്. അമിതമദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവർ എന്നിവ മൂലമാണ് പ്രധാനമായും കരൾ സിറോസിസ് സംഭവിക്കുന്നത്.കരളിലെ നല്ല കോശങ്ങളുടെ സ്ഥാനത്ത് ഫൈബ്രോസിസ്, വീങ്ങിയ കോശങ്ങൾ, സ്റ്റാർ ടിഷ്യൂകൾ തുടങ്ങിയ രൂപത്തിലുള്ള കേടായ കോശങ്ങൾ രൂപപ്പെട്ട് കരൾ ദ്രവിക്കുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ലിവർ സിറോസിസ്. സിറോസിസ് ബാധിച്ച് ഏറെനാൾ കഴിഞ്ഞാവും ചിലപ്പോൾ ലക്ഷണങ്ങൾ പ്രകടമാകുക.

അമിതക്ഷീണം, കറുത്ത പാടുകൾ, ചർമ്മത്തിന്റെ നിറം മങ്ങൽ, വയറുവേദന, തൂക്കം കുറയുക, ഛർദ്ദി, ശരീരത്തിൽ ചൊറിച്ചൽ, വയറിൽ വെള്ളം കെട്ടിക്കിടക്കുക, കാലുകളിലും ശരീരമാസകലവുമുള്ള നീര്, തലകറക്കം, ത്വക്കിൽ രക്തക്കലകൾ പ്രത്യക്ഷപ്പെടുക, രക്തസ്രാവം, പനി, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. അമിതമദ്യപാനം നിർത്തലാണ് ലിവർ സിറോസിസ് ഒഴിവാക്കാൻ പ്രധാനമായും ചെയ്യേണ്ടത്. കൂടാതെ രക്തത്തിലേക്ക് മയക്കുമരുന്ന് കുത്തിവെക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇതിലൂടെ ഹെപ്പറ്റൈറ്റിസ് ബി,സി മുതലായ വരുന്നത് തടയുന്നു.

കരൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തവരിൽ ബാക്ടീരിയയും വൈറസും പെട്ടെന്ന് ബാധിക്കും. കരളിന്റെ പ്രവർത്തനം പതുക്കെയാകുമ്പോൾ രക്തശുദ്ധീകരണ പ്രക്രിയ തടസ്സപ്പെടുകയും ഇതെത്തുടർന്ന് രക്തസമ്മർദ്ദം വർധിക്കുകയും ചെയ്യും. സിറോസിസ് ബാധിച്ചവരിൽ ലിവർ കാൻസർ വരാനുള്ള സാധ്യത 70 ശതമാനമാണെന്നും വിദഗ്ദ്ധർ കണ്ടെത്തിയിട്ടുണ്ട്. സി.ടി സ്‌കാൻ, ടോമോഗ്രാഫി, അൾട്രാ സൗണ്ട് സ്‌കാൻ, ലാപ്രോസ്‌കോപ്പി, ലിവർ ബയോപ്സി എന്നിവയാണ് രോഗം തിരിച്ചറിയാനുള്ള പ്രധാന ടെസ്റ്റുകളെന്നും ഡോക്ടർമാർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP