Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാട്ടുകാർക്ക് ബാബുവേട്ടൻ, കുട്ട്യോൾക്ക് പാപ്പൻ, മറ്റുള്ളവർക്ക് ജിതേഷ് കക്കിടിപ്പുറം; പട്ടിണിയും പരിവട്ടവുമായി വിഷമിച്ച കുടുംബത്തിന് താങ്ങും തണലുമായത് ഈ പെയിന്റിങ് തൊഴിലാളിയുടെ പാട്ടുകൾ; ഉത്സവപ്പറമ്പുകൾ ആഘോഷമാക്കിയ 'കൈതോല പായ വിരിച്ച്...പായേലൊരുപറ നെല്ലുമളന്ന് എന്ന നാടൻ പാട്ട്'ജിതേഷിന്റേതെന്ന് തിരിച്ചറിഞ്ഞത് രണ്ടുവർഷം മുമ്പ് മാത്രവും

നാട്ടുകാർക്ക് ബാബുവേട്ടൻ, കുട്ട്യോൾക്ക് പാപ്പൻ, മറ്റുള്ളവർക്ക് ജിതേഷ് കക്കിടിപ്പുറം; പട്ടിണിയും പരിവട്ടവുമായി വിഷമിച്ച കുടുംബത്തിന് താങ്ങും തണലുമായത് ഈ പെയിന്റിങ് തൊഴിലാളിയുടെ പാട്ടുകൾ; ഉത്സവപ്പറമ്പുകൾ ആഘോഷമാക്കിയ 'കൈതോല പായ വിരിച്ച്...പായേലൊരുപറ നെല്ലുമളന്ന് എന്ന നാടൻ പാട്ട്'ജിതേഷിന്റേതെന്ന് തിരിച്ചറിഞ്ഞത് രണ്ടുവർഷം മുമ്പ് മാത്രവും

ആർ പീയൂഷ്

എടപ്പാൾ: 'കൈതോല പായ വിരിച്ച്...പായേലൊരുപറ നെല്ലുമളന്ന്.....' എന്ന ഗാനം വർഷങ്ങളായി മലയാളികളുടെ ചുണ്ടിൽ മൂളിയിരുന്ന നാടൻ പാട്ടാണ്. ഒട്ടുമിക്ക നാടൻ പാട്ട് കലാസംഘങ്ങളും ഉത്സവ പറമ്പുകളിൽ ഹിറ്റാക്കി കൊണ്ടിരുന്ന ഗാനം എഴുതിയത് ജിതേഷ് കക്കിടിപ്പുറം എന്ന കവിയാണെന്ന് മലയാളികൾ അറിഞ്ഞത് രണ്ട് വർഷം മുൻപായിരുന്നു. ഒരു സ്വകാര്യ ചാനലിലെ പരിപാടിക്കിടയിൽ അതു പറയുമ്പോൾ ആ കലാകാരന് അഭിമാനമായിരുന്നു. കാരണം അത്രയേറെ ആ പാട്ടിന് സ്വീകാര്യതയുണ്ടായിരുന്നു. ഇന്ന് ജിതേഷ് അന്തരിച്ചപ്പോൾ ചർച്ചയായത് അതുല്യ കവിയുടെ നാടൻ പാട്ടുകളെ കുറിച്ചായിരുന്നു.

നാട്ടുകാർക്ക് ബാബുവേട്ടൻ, കുട്ട്യോൾക്ക് പാപ്പൻ, മറ്റുള്ളവർക്ക് ജിതേഷ് കക്കിടിപ്പുറം ഇങ്ങനെയായിരുന്നു ഈ അതുല്യ പ്രതിഭയെ അറിഞ്ഞിരുന്നത്. പെയിന്റിങ് തൊഴിലാളിയായ ജിതേഷ് 1992-ൽ സഹോദരന്റെ കുട്ടി ശ്രുതിയുടെ കാതുകുത്ത് നടക്കുമ്പോൾ സങ്കടമകറ്റാനായാണ് ഈ ഗാനമെഴുതിയതെന്ന് അന്ന് പറഞ്ഞിരുന്നു. 26 വർഷത്തിന് ശേഷമാണ് രചയിതാവിനെ കേരളം തിരിച്ചറിഞ്ഞത്. അതുവരെ ആർക്കും അറിയില്ലായിരുന്നു ഈ സൂപ്പർഹിറ്റ് പാട്ടിന്റെ സ്രഷ്ടാവിനെ. കൈതോല, പാലോം പാലോം നല്ല നടപ്പാലം, വാനിൻ ചോട്ടിലെ..(നാടകം ദിവ്യബലി ) തുടങ്ങിയ വളരെ പ്രസിദ്ധമായ പാട്ടുകളടക്കം ഏകദേശം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കഥ പറയുന്ന താളിയോലകൾ ' എന്ന നാടകം എഴുതുകയും ഗാനരചന, സഗീതം, സംവിധാനം എന്നിവ നിർവ്വഹിച്ച് തൃശൂർ ജനനി കമ്മ്യൂണിക്കേഷന് വേണ്ടി ഒട്ടനവധി വേദികളിൽ അവതരിപ്പിച്ചിരുന്നു.

കേരളോത്സവ മത്സരവേദികളിൽ നല്ല നടൻ, നല്ല എഴുത്തുകാരൻ, നല്ല കഥാപ്രസംഗികൻ, മിമിക്രിക്കാരൻ..... എന്ന നിലയിൽ ഒന്നാമൻ തന്നെയായിരുന്നു. നെടുമുടി വേണുവും, സുധീർ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച.. ആദി സംവിധാനം ചെയ്ത .... 'പന്ത് ' എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതി പാടി അഭിനയിക്കാനുള്ള ഭാഗ്യം ഉണ്ടായതും കാർന്നോർമാരുടെയും കുലദൈവങ്ങളുടേയും അനുഗ്രഹമാണെന്ന് ജിതേഷ് പറയുന്നു. പാട്ടെഴുത്തിനോടൊപ്പം കുട്ടികൾക്ക് വേണ്ടി ലളിതഗാനങ്ങൾ, ഏകാങ്ക നാടകങ്ങൾ, പാട്ട് പഠിപ്പിക്കൽ, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായ് ഒരു നാടിന്റെ സ്വന്തം പാട്ടുകാരനായ ജിതേഷ് ഏട്ടന്റെയും ഏട്ടത്തിയുടെയും കൂടെയാണ് ഇപ്പോൾ താമസിക്കുന്നത്.

പിറന്നനാൾ മുതൽ പട്ടിണി പരിവെട്ടങ്ങളിൽ അപ്പനും അമ്മയ്ക്കും ചേച്ചിക്കും ചേട്ടനും കൂട്ടും താങ്ങും തണലുമായത് പച്ചയായ ഈ നാട്ടിമ്പുറത്ത് കാരന്റെ നേരുമര്യാദകളുടെ പാട്ടും പാട്ടെഴുത്തും തന്നെയായിരുന്നു. കക്കിടിപ്പുറം എൽ.പി.സ്‌ക്കൂളിലും, കുമരനെല്ലൂർ ഹൈസ്‌ക്കൂളിലും പഠിക്കുന്ന സമയത്ത് തന്നെ തെയ്യം കെട്ട്, നാടകരചന, കഥാപ്രസംഗം, പാട്ടെഴുത്ത്, സംഗീതം, സംവിധാനം തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ച കലാകാരനായിരുന്നു. കേരളോത്സവ മത്സരവേദികളിൽ മികച്ച നടൻ, മികച്ച എഴുത്തുകാരൻ, മികച്ച കഥാപ്രസംഗികൻ, മിമിക്രിക്കാരൻ..... എന്ന നിലയിൽ ഒന്നാമൻ തന്നെയായിരുന്നു. നെടുമുടി വേണുവും, സുധീർ കരമനയും, വിനീതും, വിനോദ് കോവൂരും അഭിനയിച്ച ആദി സംവിധാനം ചെയ്ത 'പന്ത് ' എന്ന സിനിമയ്ക്കു വേണ്ടി പാട്ടെഴുതി പാടി അഭിനയിച്ചു.

പാട്ടെഴുത്തിനോടൊപ്പം കുട്ടികൾക്ക് വേണ്ടി ലളിതഗാനങ്ങൾ, ഏകാങ്ക നാടകങ്ങൾ, പാട്ട് പഠിപ്പിക്കൽ, ഉടുക്ക് കൊട്ട് പാട്ട് തുടങ്ങിയ മേഖലയിലും സജീവ സാന്നിദ്ധ്യമായ് ഒരു നാടിന്റെ സ്വന്തം പാട്ടുകാരനായ ജിതേഷിന്റെ വേർപാട് ഇനിയും ഉൾക്കൊള്ളാൻ ആർക്കും ആയിട്ടില്ല. ഏത് നേരം കണ്ടാലും ചുണ്ടിൽ പാട്ടിന്റെ പുത്തൻ വരികൾക്ക് താളച്ചൊല്ലുകൾ തീർക്കുകയായിരിക്കും ജിതേഷ് കക്കിടിപ്പുറം എന്ന പേരുള്ള മണ്ണറിവിന്റെ നാട്ടുപാട്ടുകാരൻ. ജിതേഷ് കക്കിടിപ്പുറത്തെ തൃശൂർ കരിന്തലക്കൂട്ടം നാട്ടറിവ് പഠനകേന്ദ്രം 2018 -ൽ ശ്രീ. കണ്ണമുത്തൻ 'സംസ്ഥാന ഫോക് ലോർ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ജിതേഷിനെ ചങ്ങരംകുളത്തുള്ള വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഒരു ഷൂട്ടിങ് കഴിഞ്ഞ് കഴിഞ്ഞ രാത്രിയിൽ വീട്ടിലെത്തിയതായിരുന്നു. രാവിലെ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാവാം മരണകാരണമെന്നാണ് പ്രഥമിക നിഗമനം. കുറച്ചു നാളുകളായി കരൾ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ചങ്ങരംകുളം സൺറൈസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോവിഡ് ടെസ്റ്റിന് അയക്കും. പിന്നീട് പോസ്റ്റ്‌മോർട്ടം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP