Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂട്ടുകാർക്കൊപ്പം ബീഡി വലിക്കുന്നത് നാട്ടുകാർ കണ്ടതോടെ കുട്ടികളെല്ലാം ഓടി; കൂട്ടത്തിലുണ്ടായിരുന്ന ജിഷ്ണു രാത്രിയായിട്ടും വീട്ടിലെത്തിയില്ല; രാവിലെ പത്താംക്ലാസുകാരനെ കണ്ടെത്തിയത് വാഴയിൽ തൂങ്ങി മരിച്ച നിലയിലും; സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക്; അഞ്ചൽ ഏരൂരിനെ കണ്ണീരിലാക്കി ജിഷ്ണു ബാബുവിന്റെ മരണം

കൂട്ടുകാർക്കൊപ്പം ബീഡി വലിക്കുന്നത് നാട്ടുകാർ കണ്ടതോടെ കുട്ടികളെല്ലാം ഓടി; കൂട്ടത്തിലുണ്ടായിരുന്ന ജിഷ്ണു രാത്രിയായിട്ടും വീട്ടിലെത്തിയില്ല; രാവിലെ പത്താംക്ലാസുകാരനെ കണ്ടെത്തിയത് വാഴയിൽ തൂങ്ങി മരിച്ച നിലയിലും; സാഹചര്യങ്ങൾ വിരൽ ചൂണ്ടുന്നത് ആത്മഹത്യയിലേക്ക്; അഞ്ചൽ ഏരൂരിനെ കണ്ണീരിലാക്കി ജിഷ്ണു ബാബുവിന്റെ മരണം

എം മനോജ് കുമാർ

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയുടെ തൂങ്ങി മരണം കൊല്ലത്തെ അഞ്ചലിന് അടുത്തുള്ള ഏരൂരിനെ കണ്ണീരിലാഴ്‌ത്തി. ഏരൂർ ഹയർസെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ജിഷ്ണു ബാബു (14)വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

വീട്ടിനടുത്തുള്ള വാഴത്തോട്ടത്തിലുള്ള ഒരു വാഴയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏരൂർ ബാബു ഭവനിൽ ഹില്ലിങ് പ്ലാന്റിൽ ബാബുവിന്റെയും ബിന്ദുവിന്റെയും മകനാണ് ജിഷ്ണു. ഇന്നലെ രാത്രി എട്ടുമണിയോടെ ജിഷ്ണുവിനെ കാണാതായിരുന്നു. രാത്രി തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഇന്നു രാവിലെ ഏഴു മണിയോടെ വാഴവെട്ടാൻ വന്നവരാണ് ജിഷ്ണു വാഴത്തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

മരണത്തെക്കുറിച്ച് പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: കൂട്ടുകാർക്കൊപ്പം ജിഷ്ണു ബീഡി വലിക്കുന്നതായി വീട്ടിനടുത്തുള്ളവർ കണ്ടിരുന്നു. ബീഡി വലി കണ്ടു പിടിച്ചതോടെ കൂട്ടത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ജിഷ്ണുവും ഓടിപ്പോയി. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. മറ്റുള്ളവർ വീട്ടിൽ എത്തിയെങ്കിലും ജിഷ്ണു എത്തിയിരുന്നില്ല. ഇതിനെ തുടർന്നാണ് വീട്ടുകാരും സമീപത്തുള്ളവരും ജിഷ്ണുവിനെ തേടിയുള്ള തിരച്ചിൽ നടത്തിയത്. പക്ഷെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. രാത്രി തന്നെ ഏരൂർ പൊലീസിൽ പരാതിയും നൽകിയിരുന്നു.

പക്ഷെ ഇന്നു രാവിലെ ജിഷ്ണു വിനെ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ബീഡി വലിച്ചത് വീട്ടുകാർ കണ്ടുപിടിച്ചതിലുള്ള മനോവിഷമം കാരണമാണ് മരണം എന്നാണ് സൂചനകൾ. ആത്മഹത്യാ സാധ്യതകൾ പൊലീസും നിഷേധിക്കുന്നില്ല. സാഹചര്യത്തെളിവുകൾ ആത്മഹത്യയിലെക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് പൊലീസ് പറഞ്ഞത്. വീടിനടുത്തുള്ള വയലിനോടു ചേർന്നാണ് വാഴത്തോട്ടമുള്ളത്. അത് ഒഴിഞ്ഞ സ്ഥലമാണ്. ജിഷ്ണു അവിടെയുള്ളത് തിരയാൻ ഇറങ്ങിയവരും കണ്ടിരുന്നില്ല. ഇന്നു രാവിലെയാണ് വിഷ്ണുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സാഹചര്യത്തെളിവുകൾ വെച്ച് ജിഷ്ണുവിന്റെ മരണം ആത്മഹത്യയ്ക്കാണ് സാധ്യത എന്ന് പൊലീസ് പറഞ്ഞു. പക്ഷെ മറ്റുള്ള സാധ്യതകളും അന്വേഷിക്കുന്നതായി ഏരൂർ പൊലീസ് പറഞ്ഞു. വാഴ തടിയും മറ്റും വെച്ച് ബലപ്പെടുത്തിയിരുന്നു. അതിനാൽ വാഴ ഒടിഞ്ഞു താണിരുന്നില്ല. ജിഷ്ണു വിന്റെ കാലുകൾ തറയിൽ തൊട്ട നിലയിലുമാണ്. അതിനാൽ കൂടുതൽ അന്വേഷണം മരണത്തിൽ നടത്തുന്നുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP