Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

വ്യവസായ സ്ഥാപനങ്ങളിൽ എത്തുന്നവരുടെ വിവരങ്ങൾ അടക്കം ലഭിക്കും; അന്നേ ദിവസം ഷോപ്പിലെത്തിയവരെ ക്വാറന്റൈൻ ചെയ്യാൻ വരെ ഉപകരിക്കുന്ന സാങ്കേതികത; കോവിഡ് രോഗിയുടെ സഞ്ചാരം എവിടെയൊക്കെയെന്ന് ക്യൂ ആർ കോഡ് കൃത്യമായി പറയും; കോവിഡ് 19 ജാഗ്രതയ്ക്ക് കരുത്തായി കോഡ് ക്യു.ആർ ആശയവുമായി യുവാവ്; ജിനീഷ് പെരിങ്ങാവിന്റെ ടെക്ക്‌നോളജി വൈറലായി മാറുമ്പോൾ  

  കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് സമൂഹ വ്യാപന തോത് കൂടിക്കൊണ്ടിരിക്കുകയും അതേ സമയം എവിടെനിന്ന് വൈറസ് ഇൻഫക്റ്റഡ് ആയെന്ന് അറിയാൻ പറ്റാതെയും നിൽക്കുക എന്നതാണ് ഏറ്റവും പേടിക്കേണ്ട ഘട്ടം, ആ ഘട്ടം തന്നെയാണ് അടുത്തെത്തിയിരിക്കുന്നത്. ഇൻകുബേഷൻ പിരീഡ് മുതൽ ലക്ഷങ്ങൾ കാണിക്കുന്നതുവരെയുള്ള സമ്പർക്ക പട്ടികക്ക് സമൂഹ വ്യാപനത്തിൽ വളരെ വലിയ പ്രാധാന്യമാണ്.

ഈ സമ്പർക്ക പട്ടിക ഒരുക്കാൻ പറ്റുന്നത് വ്യാപാര - വ്യവസായ സ്ഥാപനങ്ങളിൽ നിന്നാണ്. അതിനാൽ തന്നെ ഒരു ഡിജിറ്റൽ വിസിറ്റിങ് സംവിധാനമായി ക്യൂ ആർ ടെക്നോളജി പരിചയപ്പെടുത്തുകയാണ് 'കോഡ് QR' എന്ന ആശയത്തിലൂടെ . വ്യാപാര - വ്യവസായ സ്ഥാപനങ്ങളിൽ നിന്നെല്ലാമുള്ള ആളുകളുടെ വിസിറ്റിങ് വിവരങ്ങൾ ലഭിക്കുന്നത് വഴി, കോവിഡ് ബാധിച്ച ഒരാൾ സന്ദർശിച്ച ഷോപ്പിലെ അന്നേ ദിവസം മുതലുള്ള ആളുകളെ കൊറന്റൈൻ ചെയ്യാൻ പറ്റും - ഇതാണ് ജിനീഷ് പെരിങ്ങാവ് പരിചയപ്പെടുത്തുന്ന ആശയം.

ഇനി ഒരാൾ കോവിഡ് ബാധിതനായാൽ അയാൾക്ക് പതിനാലു ദിവസം മുൻപ് എവിടെയെല്ലാം പോയിരുന്നു എന്ന് ഓർമ്മിക്കാൻ പറ്റില്ല,പക്ഷേ ഈ സേവനം വഴി അയാൾ പോയ സ്ഥലങ്ങളിലെ എല്ലാ വ്യാപാരി / ഷോപ്പ് / ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ അയാളുടെ ഫോൺ നമ്പർ വച്ച് വിസിറ്റിങ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പു വരുത്താൻ പറ്റും.അതിനു അയാൾക്ക് എവിടെയെല്ലാം പോയെന്ന് ഓർമ്മ വേണം എന്നില്ല. എന്നാൽ എല്ലാം QR Reader സേവ് ചെയ്തിട്ടുണ്ടാകും.

വ്യാപാര വ്യവസായ സ്ഥാപനങ്ങളിലേയും മറ്റും വിസിറ്റർ ബുക്കിലും പേനയിലും ഇനി സ്പർശിക്കേണ്ട.നിങ്ങളുടെ കയ്യിലെ കോഡ് എടുത്ത് ഷോപ്പിൽ സ്ഥാപിച്ച സ്‌കാനറിനു മുന്നിൽ കാണിച്ചാൽ മതി, വരി നിൽക്കേണ്ട, കമ്മ്യൂണിക്കേറ്റ് ചെയ്യേണ്ട. ഓഫീസുകളിലെ രജിസ്റ്ററും ബയോ മെട്രിക് മെഷീനും പകരമായി ഇത് ഉപയോഗിക്കാം വളരെ സെയ്ഫ് ആയി തന്നെയെന്ന് ജിനീഷ് വ്യക്തമാക്കുന്നു.

കോവിഡ് ബാധിച്ച ആൾ ചെന്ന കടയിൽ അതിനു ശേഷം വന്ന എല്ലാ ആളുകളുടെയും പേരും മൊബൈൽ നമ്പറും തിയ്യതിയും സമയവും വളരെ കൃത്യമായി ലഭിക്കുന്നതുമൂലം അവരെ അന്ന് തന്നെ കൊറന്റൈൻ ചെയ്യാൻ സാധിക്കുമെന്നതാണ് മറ്റൊരു വലിയ നേട്ടം.
ഏതൊരാൾക്കും ഏതൊരു സ്മാർട്ട് ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ ഝഞ കോഡ് മിനിറ്റുകൾ കൊണ്ട് സ്വന്തമായി നിർമ്മിച്ചെടുക്കാം.

ഓരോ സ്ഥാപനവും ഒരു സ്മാർട്ടഫോണിൽ സൗജന്യമായി ലഭിക്കുന്ന ഝഞ ഇീറല ഞലമറലൃ ഇൻസ്റ്റാൾ ചെയ്യുക മാത്രമാണ് വേണ്ടത്, ഓരോ വിസിറ്റേഴ്‌സും ഇതുപോലെ ഝഞ ഇീറല ക്രിയേറ്റർ ആപ്ലിക്കേഷൻ ഉപയോഗിച്ച് സ്വന്തമായി ഒരു കോഡ് ഉണ്ടാക്കി ഡൗൺലോഡ് ചെയ്തു വയ്ക്കാം. ഇത്ര മാത്രം , ഇനി ഒരൊറ്റ കടയിൽ / സ്ഥാപനങ്ങളിൽ പോകുമ്പോൾ ഈ കോഡ് മൊബൈലിൽ കരുതുകയോ പ്രിന്റ് എടുത്ത പേപ്പർ കൊണ്ട് പോകുകയോ ചെയ്യാം. ഇനി കോഡ് കൊണ്ട് പോകാൻ മറന്നാലും സ്‌പോട്ടിൽ കോഡ് ക്രിയേറ്റ് ചെയ്യാൻ പറ്റും.

QR Code സ്‌കാനർ ഡിവൈസ് പ്രത്യേകം ലഭ്യമായതിനാൽ കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചും വ്യാപാരികൾക്ക് ഇത് ഉപയോഗിക്കാമെന്നതും ഒരൊറ്റ ഝഞ കോഡ് മതി എല്ലായിപ്പോഴും എല്ലായിടത്തും ഉപയോഗിക്കാൻ എന്നതും വളരെ സഹായകരമാകും. ആരോഗ്യവകുപ്പിനു കാര്യങ്ങൾ നിർദ്ദേശിച്ചു വിശദമായ പ്രോജക്ട് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജിനീഷ് പെരിങ്ങാവ് കോവിഡ് പ്രതിരോധത്തിനായി സമർപ്പിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റ് ആണിത്, ആദ്യ പ്രോജക്റ്റ് കേരള പൊലീസ് സൈബർഡോമിന്റെ അവാർഡിന് അർഹമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP