Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിവാഹിത യുവതിയുടെ മുല പ്രസിദ്ധീകരിച്ചുകൊണ്ട് ഗൃഹലക്ഷ്മിയുടെ കവർ പേജ്; മുലയൂട്ടൽ വിപ്ലവത്തിന് തുടക്കമിട്ട മാതൃഭൂമിക്കും മോഡൽ ജിലു ജോസഫിനുമെതിരെ കൊല്ലം മജിസ്ട്രേട്ട് കോടതിയിൽ കേസ്; മാതൃഭൂമിയും ഉടമകളായ പിവി ചന്ദ്രനും പിവി ഗംഗാധരനും ഒന്നും രണ്ടും പ്രതികൾ

അവിവാഹിത യുവതിയുടെ മുല പ്രസിദ്ധീകരിച്ചുകൊണ്ട് ഗൃഹലക്ഷ്മിയുടെ കവർ പേജ്; മുലയൂട്ടൽ വിപ്ലവത്തിന് തുടക്കമിട്ട മാതൃഭൂമിക്കും മോഡൽ ജിലു ജോസഫിനുമെതിരെ കൊല്ലം മജിസ്ട്രേട്ട് കോടതിയിൽ കേസ്; മാതൃഭൂമിയും ഉടമകളായ പിവി ചന്ദ്രനും പിവി ഗംഗാധരനും ഒന്നും രണ്ടും പ്രതികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്മമാർ യാത്രാവേളയിലും മറ്റു വേളകളിലും മുലയൂട്ടൂമ്പോൾ തുണിയിട്ട് മറക്കേണ്ട അവസ്ഥയാണ്. അങ്ങനെ മറയ്ക്കേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് നേരത്തെ സോഷ്യൽ മീഡിയയിൽ മുലയൂട്ടൽ കാമ്പയിൻ തുടങ്ങിയത്. നിരവധി അമ്മമാർ കുഞ്ഞുമൊത്ത് മുലയൂട്ടുന്ന ചിത്രം ഈ കാമ്പയിന്റെ ഭാഗമായി പോസ്റ്റു ചെയ്തിരുന്നു. ഇപ്പോൾ ഈ കാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു മാതൃഭൂമി.

മലയാളത്തിൽ ആദ്യമായാണ് ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ കവറായി മുലയൂട്ടുന്ന ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്നതെന്ന പ്രത്യേകതയുമുണ്ട്. ജിലു ജോസഫായിരുന്നു മോഡൽ. മോഡലിനെ വച്ച് മുലയൂട്ടൽ ഫോട്ടോ എടുത്തത് സോഷ്യൽ മീഡിയ വലിയ തോതിൽ ചർച്ചയാക്കി. അഭിപ്രായങ്ങൾ കൂടുതലും മാതൃഭൂമിക്ക് എതിരായിരുന്നു. വിപണന തന്ത്രമാണ് ഇതെന്ന വാദവും ശക്തമായി ഉയർന്നു. ഇതിന് പിന്നാലെ ഈ ഫോട്ടോയിൽ കേസും വരുന്നു. കൊല്ലം മജിസ്‌ട്രേട്ട് കോടതിയിൽ അഡ്വക്കേറ്റ് വിനോദ് മാത്യു വിൽസണാണ് പരാതി നൽകിയിരിക്കുന്നത്. പി .വി ഗംഗാധരനും പി.വി ചന്ദ്രനും എം പി ഗോപിനാഥും ജിലു ജോസഫുമാണ് പ്രതികൾ. ആദ്യ രണ്ട് പ്രതികൾ ഉടമകളാണ്. ഗോപിനാഥ് ഗൃഹലക്ഷ്മിയുടെ ചുമതലക്കാരനായ പത്രപ്രവർത്തകനും.

കേസ് കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്, മൊഴി എടുക്കുന്നതിലടക്കമുള്ള നടപടികളിലേക്ക് കേസ് ഈ മാസം പതിനാറിലേക്ക് മാറ്റുകയും ചെയ്തു. ഇൻഡീസന്റ് റെപ്രസെന്റേഷൻ ഓഫ് വിമൻ ആക്ടിലെ സെക്ഷൻ 3, 4 വകുപ്പുകളാണ് ആരോപിച്ചിരിക്കുന്ന കുറ്റം. തെളിഞ്ഞാൽ രണ്ട് കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാം. കൊല്ലം സിജെഎം കോടതിയിൽ കേസ് നമ്പർ സിഎംപി 972/2018ആയാണ് ഈ കേസ് പരിഗണിക്കുന്നത്. മാതൃഭൂമിയുടെ കാമ്പൈനെതിരെ സോഷ്യൽ മീഡിയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കേസും എത്തുന്നത്. അതിനിടെ എഴുത്തുകാരി ഇന്ദു മേനോൻ അടക്കമുള്ളവർ കാമ്പയിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.

ലോക വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഇത്തരമൊരു കാമ്പയിന് മാതൃഭൂമി തുടക്കമിട്ടത്. ഈ ലോകത്തിലേക്ക് പിറന്നുവീഴുന്ന ഓരോ കുഞ്ഞിനും വേണ്ടിയെന്ന് പറഞ്ഞാണ് മാതൃഭൂമി ഗൃഹലക്ഷ്മി പുതിയൊരു ക്യാമ്പയിൻ തുടങ്ങിയത്. കേരളത്തോട് അമ്മമാർ പറയുകയാണ്. തുറിച്ചുനോക്കരുത് ഞങ്ങൾക്ക് മുലയൂട്ടണം. മാർച്ച് 8നാണ് ലോക വനിതാ ദിനം. ഈ ദിനത്തെ വ്യത്യസ്തമായി ആഘോഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഗൃഹലക്ഷ്മി വേറിട്ട വഴിയിലൂടെ സഞ്ചരിച്ചത്.

'മറയില്ലാതെ മുലയൂട്ടാം' എന്നതാണ് ഗൃഹലക്ഷ്മി ക്യാമ്പയിന് പേര് നൽകിയിരിക്കുന്നത്. നടി ജിലു ജോസഫിന്റെ മുഖചിത്രത്തോടെയാണ് പതിപ്പ് പുറത്തിറങ്ങിയത്. കേരളത്തിന് വേണ്ടത് മുലയൂട്ടൽ മുറികളല്ലെന്നും മാറേണ്ടത് മലയാളിയുടെ മനോഭാവമാണെന്നും അമ്മമാർ പറയുന്നു. പുരുഷന്മാരുടെ തുറിച്ചു നോട്ടമാണ് മാറേണ്ടതെന്നും മാന്യമായി പെരുമാറാൻ പുരുഷന്മാർ ശീലിക്കണമെന്നുമാണ് ക്യാമ്പയിനിലൂടെ പറയാൻ ഇദ്ദേശിച്ചത്. എന്തിനെയും എതിർക്കുന്നവർ ഈ കാമ്പയിനെതിരെയും രംഗത്തെത്തും എന്നതു കൊണ്ട് തന്നെ താൻ മോഡലായതിനെ കുറിച്ച് ജിലു ധൈര്യത്തോടെ തന്നെ അഭിപ്രായം പറഞ്ഞിട്ടുണ്ട്.

ജിലു പറയുന്നത് ഇങ്ങനെ: ഈ ഒരു കാമ്പയിനോ ചത്രമോ മൂലം എനിക്ക് വരാൻ സാധ്യതയുള്ള എല്ലാ പേരുദോഷങ്ങളെയും സന്തോഷത്തോടെ ഏറ്റുവാങ്ങി ഞാൻ ആഘോഷിക്കും. സ്വന്തം കുഞ്ഞിനെ സകല സ്വാതന്ത്ര്യത്തോടെയും അഭിമാനത്തോടെയും മുലയൂട്ടാൻ കൊതിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടി.. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ആ നിമിഷത്തെ എന്നും ഒരു ചിത്രത്തിൽ കാത്തു സൂക്ഷിക്കാൻ ചങ്കുറപ്പുള്ള അമ്മമാർക്ക് വേണ്ടി. മലയാളത്തിൽ ആദ്യമായാണ് ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ കവറായി മുലയൂട്ടുന്ന ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP