Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനന്യയും ജിജുവും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത് തിരഞ്ഞെടുപ്പ് കാലം മുതൽ; ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു എന്ന് സുഹൃത്തുക്കൾ; അനന്യയുടെ മരണം ജിജുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി

അനന്യയും ജിജുവും ഒന്നിച്ച് താമസിക്കാൻ തുടങ്ങിയത് തിരഞ്ഞെടുപ്പ് കാലം മുതൽ; ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു എന്ന് സുഹൃത്തുക്കൾ; അനന്യയുടെ മരണം ജിജുവിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യക്ക് പിന്നാലെ പങ്കാളി ജിജു ഗിരിജാ രാജും ജീവനൊടുക്കിയതോടെ ട്രാൻജെൻഡർ സമൂഹത്തിന്റെ പ്രശ്‌നങ്ങളിൽ സജീവ ഇടപെടലിന് മുറവിളി ഉയരുന്നു. അനന്യയുടെ മരണത്തിനു പിന്നാലെ ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെന്നും സുഹൃത്തുക്കൾ പറഞ്ഞു. തിരുവനന്തപുരം ജഗതി സ്വദേശിയായ ജിജു ഗിരിജാ രാജ്, ഹെയർ സ്‌റ്റൈലിസ്റ്റാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പുകാലം മുതലാണ് അനന്യയും ജിജുവും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.

വൈറ്റിലയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് ജിജുവിനെ കണ്ടെത്തിയത്. അനന്യ ആത്മഹത്യ ചെയ്തതിന് ദിവസങ്ങൾക്ക് പിന്നാലെയാണ് ജിജുവിന്റെ മരണവും. അനന്യ മരിക്കുമ്പോൾ ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ ജിജുവും ഉണ്ടായിരുന്നു. ജിജു ഭക്ഷണം വാങ്ങാൻ പുറത്ത് പോയ സമയത്തായിരുന്നു അനന്യയുടെ ആത്മഹത്യ.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്‌ളാറ്റിൽ അനന്യ കുമാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച പിഴവിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. കഴിഞ്ഞ വർഷം ജൂലൈയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ലിംഗമാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയയായ അനന്യ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് നേരിട്ടിരുന്നത്. ഏറെ നേരം എഴുന്നേറ്റ് നിന്ന് ജോലി ചെയ്യുന്നതിന് പോലും അനന്യയ്ക്ക് സാധിച്ചിരുന്നില്ല.

മരണ വാർത്ത വലിയ നോവാകുന്നു: വി.ഡി.സതീശൻ

ട്രാൻസ്ജെൻഡർ അനന്യ കുമാരി അലക്‌സിന്റെയും പങ്കാളി ജിജുവിന്റെയും മരണ വാർത്ത വലിയ നോവാവുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. അവർക്ക് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അവർ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത കൂടെയുണ്ട്. പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാൽ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തിൽ പെട്ടവർ പറയുന്നത്. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണ്. ഇത് ഒരു പാഠമായി ഉൾക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നും സതീശൻ ഫേസ്‌ബുക്കിൽ കുറിച്ചു.

വി.ഡി. സതീശന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പോസ്റ്റ്ട്രാൻസ്വുമൻ അനന്യ കുമാരി അലക്‌സിന്റെ ആത്മഹത്യയും അവരുടെ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായിരുന്ന അവസ്ഥയെ കുറിച്ച് ഉള്ള വാർത്തകളും ഉണ്ടാക്കിയ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ അനന്യയുടെ പങ്കാളി ജിജുവിന്റെ മരണ വാർത്തയും വലിയ നോവാവുകയാണ്. ഏറെ മാനസിക പീഡനവും ചൂഷണവും അനുഭവിക്കുന്ന ഒരു സമൂഹമാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ. അവർക്ക് വേണ്ടിയുള്ള പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ അവർ ചൂഷണം ചെയ്യപ്പെടില്ല എന്ന് ഉറപ്പാക്കേണ്ട ബാധ്യത കൂടെയുണ്ട്. സമൂഹത്തിനു മുന്നിൽ തങ്ങളുടെ ഐഡന്റിറ്റി സ്ഥാപിച്ചെടുക്കുന്നതിനാണ് അവരുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും പോരാട്ടം. ആ പോരാട്ടം ഒരു പരിഷ്‌കൃത സമൂഹം ഏറ്റെടുക്കേണ്ടതാണ്. പല ശസ്ത്രക്രിയകളും പരാജയപ്പെടുന്നുണ്ടെന്നും എന്നാൽ പലരും അപമാനം ഭയന്ന് പുറത്തു പറയാറില്ലയെന്നുമാണ് ആ സമൂഹത്തിൽ പെട്ടവർ പറയുന്നത്. അവരുടെ മരണം ആ സമൂഹത്തെ സംബന്ധിച്ചിടത്തോളം രക്തസാക്ഷിത്വമാണ്. ഇത് ഒരു പാഠമായി ഉൾക്കൊണ്ട് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ ഇടപെടണം.

വിദഗ്ധ സമിതി രൂപീകരിച്ച് സാമൂഹിക നീതി വകുപ്പ്

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് നൽകുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കുന്നതിന് മന്ത്രി ആർ.ബിന്ദു വിളിച്ചുചേർത്ത ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് യോഗം തീരുമാനിച്ചു.

നിലവിൽ സ്വകാര്യ മേഖലയിലെ ആശുപത്രികൾ മുഖേനയാണ് സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയകൾ നടന്നു വരുന്നത്. ഇതിൽ ചികിത്സാ രീതികൾ, ചികിത്സ ചെലവ്, തുടർചികിത്സ, ഗുണനിലവാരം എന്നിവ സംബന്ധിച്ച് ഒരു ഏകീകൃത മാനദണ്ഡം നിലവിലുള്ളതായി കാണുന്നില്ല. ഇത് ചില വ്യക്തികളിൽ പലതരത്തിലുള്ള ആരോഗ്യ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിൽ സർക്കാർ മേഖലയിൽ ഇത്തരം ശസ്ത്രക്രിയകളിൽ പ്രാവീണ്യമുള്ള ഡോക്ടർമാർക്ക് വിദഗ്ധ പരിശീലനം നൽകി ശസ്ത്രക്രിയകൾ നടത്തുന്നത് സംബന്ധിച്ചും, ലിംഗമാറ്റ ശസ്ത്രക്രിയകൾ, അനുബന്ധമായ ആരോഗ്യസേവനങ്ങൾ തുടങ്ങിയവ ട്രാൻജൻഡർ സമൂഹത്തിന് ഏറ്റവും അനുകൂലമായ രീതിയിൽ ലഭ്യമാക്കുന്നതിന് സാഹചര്യങ്ങൾ സൃഷ്ടിച്ച് എടുക്കുന്നതിനും സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ചും വിദഗ്ധ സമിതി പരിശോധിക്കുന്നതാണ്.

ശാരീരികമായും മാനസികമായും സാമൂഹികമായും കൂടുതൽ കരുതൽ വേണ്ട വിഭാഗം എന്ന നിലയിൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ചും, സർക്കാരിന്റെ ഭവന പദ്ധതിയിൽ മുൻഗണന വിഭാഗമായി ട്രാൻസ്‌ജെൻഡർ വ്യക്തികളെ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ചും പരിശോധിക്കുന്നതിന് സാമൂഹ്യനീതി ഡയറക്ടറെ ചുമതലപ്പെടുത്തി.

പാഠ്യപദ്ധതികളിലും അദ്ധ്യാപക വിദ്യാർത്ഥികളുടെ കരിക്കുലത്തിലും SOGIESC Sexual orientation and gender identity ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിനോടും ഉന്നത വിദ്യാഭ്യാസ വകുപ്പിനോടും ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP