Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറ് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ശേഷം റാങ്ക് ലിസ്റ്റ് നിലവിൽ വന്നെങ്കിലും സർക്കാർ പാരവച്ചു; നിയമനം കാത്തിരിക്കുന്നത് 2500 ലേറെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഉദ്യോഗാർഥികൾ; പഞ്ചായത്തിലും കോർപറേഷനിലുമായി 1200 ഒഴിവുകൾ ഉണ്ടെങ്കിലും സർക്കാർ കാട്ടുന്നത് സൂത്രപ്പണി; വളഞ്ഞ വഴിയിൽ നിയമനങ്ങൾ മുറ പോലെ നടക്കുമ്പോൾ പിഎസ് സി റാങ്ക് ലിസ്റ്റ് വെറും ചടങ്ങ് മാത്രം

ആറ് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിന് ശേഷം റാങ്ക് ലിസ്റ്റ് നിലവിൽ വന്നെങ്കിലും സർക്കാർ പാരവച്ചു; നിയമനം കാത്തിരിക്കുന്നത് 2500 ലേറെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ഉദ്യോഗാർഥികൾ; പഞ്ചായത്തിലും കോർപറേഷനിലുമായി 1200 ഒഴിവുകൾ ഉണ്ടെങ്കിലും സർക്കാർ കാട്ടുന്നത് സൂത്രപ്പണി; വളഞ്ഞ വഴിയിൽ നിയമനങ്ങൾ മുറ പോലെ നടക്കുമ്പോൾ പിഎസ് സി റാങ്ക് ലിസ്റ്റ് വെറും ചടങ്ങ് മാത്രം

എം മനോജ് കുമാർ

തിരുവനന്തപുരം: ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനങ്ങൾ നടത്താത്തത് ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയാകുന്നു. 2000 ലേറെ ഉദ്യോഗാർത്ഥികൾ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിനാണ് ഈ ദുർഗതി. ഫെബ്രുവരിമാസമാണ് ഈ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ഈ റാങ്ക് ലിസ്റ്റ് യാഥാർഥ്യമാകാൻ ആറു വർഷത്തോളം നീണ്ട നിയമപോരാട്ടം ഉദ്യോഗാർത്ഥികൾ നടത്തിയത്. സുപ്രീംകോടതി വരെ പോയി കേസ് നടത്തിയതിനെ തുടർന്നാണ് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. എന്നിട്ടും റാങ്ക് ലിസ്റ്റിനു ദുർഗതിയാണ്. പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ എന്തുകൊണ്ട് നടക്കാതിരിക്കുന്നു അല്ലെങ്കിൽ അനിശ്ചിതമായി നീണ്ടു പോകുന്നു എന്നതിന് ഒന്നാന്തരം ഉദാഹരണമാവുകയാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നിയമനങ്ങൾ.

2500 ലേറെ പേരാണ് ഈ റാങ്ക് ലിസ്റ്റിൽ നിയമനം കാത്ത് കിടക്കുന്നത്. പഞ്ചായത്തിലും കോർപറേഷനിലുമായി 1200 ഓളം ഒഴിവുകളിലും നിലവിലുണ്ട്. കൊറോണ കാലമായതിനാലും പ്രളയത്തിന്റെ സൂചനകൾ ലഭിക്കുന്നതിനലും ഹെൽത്ത് ഇൻസ്‌പെക്ടർ പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ അത്യാവശ്യമാണ്. എന്നാൽ സർക്കാരാകട്ടെ ചൂണ്ടിക്കാട്ടുന്നതുകൊറോണ കാരണം വന്ന സാമ്പത്തിക പ്രതിസന്ധിയാണ്. അതിനാൽ സ്ഥിരം തസ്തികയിൽ ആളെ എടുക്കാതിരിക്കാൻ നോക്കും. സ്ഥിരം തസ്തികയല്ലെങ്കിൽ താത്കാലിക തസ്തികയിൽ ആളെ എടുക്കാൻ ശ്രമിച്ചാൽ നിയമപരമായി അത് അനുവദനീയമല്ല. കാരണം പഞ്ചായത്തിലും കോർപറേഷനിലും ഹെൽത്ത് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നുണ്ട്. ഈ റാങ്ക് ലിസ്റ്റ് കാരണം താത്കാലിക നിയമനങ്ങൾ നടക്കുന്നത് പുറത്തറിഞ്ഞാൽ സർക്കാർ ബുദ്ധിമുട്ടും. അതിനാൽ വളഞ്ഞ വഴി തേടുകയാണ് സർക്കാർ ചെയ്യുന്നത്.

ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്‌പെകടർമാരെ കരാർ അടിസ്ഥാനത്തിൽ വിളിക്കും. ആരോഗ്യവകുപ്പിൽ റാങ്ക് ലിസ്റ്റ് നിലവിലില്ല. അപ്പോൾ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനു ബുദ്ധിമുട്ടില്ല. ഇങ്ങനെ നടത്തുന്ന നിയമനങ്ങൾ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് വിട്ടു കൊടുക്കും. ഫലത്തിൽ പഞ്ചായത്തിലും കോർപറേഷനിലും ഹെൽത്ത് ഇൻസ്‌പെക്ടർമാർ ചെയ്യുന്ന ജോലി തന്നെയാണ് ആരോഗ്യവകുപ്പിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിതരായവർ ചെയ്യുന്നത്. കൊറോണ കാലത്ത് ആളുകളെ ക്വാറന്റൈൻ ചെയ്യുമ്പോൾ അതിനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയം ഭരണവകുപ്പിനാണ്. പഞ്ചായത്തിലും കോർപറേഷനിലും ഹെൽത്ത് ഇൻസ്‌പെക്ടർമാർ കുറവായതിനാൽ ആരോഗ്യവകുപ്പിൽ താത്കാലികമായി എടുക്കുന്നവരാണ് ഈ ജോലി ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റിലുള്ളവരെ സർക്കാർ കബളിപ്പിക്കുകയാണ് എന്ന് ഉദ്യോഗാർത്ഥികൾ ആരോപിക്കാൻ ഇടവരുന്നത്.

ജോലികൾ മുടക്കമില്ലാതെ നടക്കുന്നതിനാൽ ഈ ഒഴിവുകളിലേക്ക് നിയമനം നടത്തേണ്ട ആവശ്യവും വരുന്നില്ല. യഥാർത്ഥത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നിയമനത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ വഞ്ചിക്കപ്പെടുകയാണ്. തസ്തികകളിൽ ഒഴിവുണ്ടായിട്ടും നിയമനം റിപ്പോർട്ട് ചെയ്യപ്പെടുകയോ ഒഴിവുകൾ നികത്തുകയോ ചെയ്യുന്നില്ല. ഇത് കാരണം റാങ്ക് ലിസ്റ്റും നോക്കി കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഉദ്യോഗാർത്ഥികൾ. പിഎസ് സി നിയമനങ്ങളിലെ പ്രായപരിധി കഴിയാൻ തുടങ്ങുന്നവരും പട്ടികയിലുണ്ട്. ഇവരിൽ പലർക്കും ഇനിയൊരു ടെസ്റ്റ് എഴുതാൻ കഴിയാത്ത അവസ്ഥ വരുന്നുണ്ട്. ഈ യാഥാർഥ്യവും ഉദ്യോഗാർത്ഥികളിൽ പലരെയും തുറിച്ച് നോക്കുന്നുണ്ട്.

ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലേക്ക് ഒരേ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ വിളിച്ച് എടുത്തിരുന്നത്. സാനിട്ടറി ഇൻസ്പെക്ടർ ഡിപ്ലോമയാണ് യോഗ്യതയായി കണക്കാക്കിയത്. എന്നാൽ കഴിഞ്ഞ ഇടത് ഭരണകാലത്ത് പി.കെ.ശ്രീമതി ടീച്ചർ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് ഈ രീതിയിൽ മാറ്റം വന്നു. ഡിപ്ലോമ ഇൻ ഹെൽത്ത് ഇൻസ്‌പെക്ടർ യോഗ്യതയുള്ള വരെ മാത്രം ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർമാരായി നിയമിച്ചാൽ മതിയെന്ന് അന്ന് തീരുമാനം വന്നു. ഇതോടെ സാനിറ്ററി ഇൻസ്‌പെക്‌റ്റെഴ്‌സ് ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർ ആരോഗ്യവകുപ്പിലെ ഹെൽത്ത് ഇൻസ്പക്ടർ പോസ്റ്റിൽ നിന്നും ഒഴിവായി. ഇവർക്ക് നിയമനം പഞ്ചായത്തുകളിലും കോർപറേഷനിലും മാത്രമായി ഒതുങ്ങുകയും ചെയ്തു. ഇടത് സർക്കാരിന്റെ കാലത്ത് അന്നെടുത്ത തീരുമാനമാണ് നിലവിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്ക് പാരയാകുന്നത്. സ്ഥിരം നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിച്ച് മുന്നോട്ടു പോകാനും ഈ തീരുമാനം സർക്കാരിനെ സഹായിക്കുകയാണ്. ആരോഗ്യവകുപ്പിൽ ഹെൽത്ത് ഇൻസ്‌പെക്ടർ റാങ്ക് ലിസ്റ്റ് നിലവിലില്ല എന്ന കാരണം. അതുകൊണ്ട് തന്നെ താത്കാലികക്കാരെ തിരുകിക്കയറ്റി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ കബളിപ്പിക്കാനും കഴിയുന്നു.

പഞ്ചായത്തുകളിലും കോർപറെഷനിലും തസ്തിക വിപുലീകരണം നടത്തി തങ്ങളെ നിയമിക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്. ജനസംഖ്യാ ആനുപാതികമായി തസ്തിക വിപുലീകരണം നടത്തി പോസ്റ്റ് ക്രിയേഷൻ നടത്തണമെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. 30-35 വർഷങ്ങളായി നിലനിൽക്കുന്ന സ്റ്റാഫ് പാറ്റേൺ ഇതുവരെ പുതുക്കിയിട്ടില്ല. ഇത് പുതുക്കണമെന്നും ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.നിയമനം നടക്കാത്തതിനെ തുടർന്ന് ഇത് സംബന്ധമായ വിശദമായ പരാതി തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് റാങ്ക് ലിസ്റ്റിലുള്ളവർ നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ ക്ലാർക്കുമാർ, കുടുംബശ്രീ കോ-ഓർഡിനെറ്റർമാർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ എന്നിവരാണ് ഹെൽത്ത് ഇൻസ്‌പെകടർമാരുടെ ജോലികൾ ചെയ്യുന്നത്. പഞ്ചായത്ത് തലത്തിൽ സാനിറ്റേഷൻ ജോലികൾ ചെയ്യാനും നിലവിൽ ജീവനക്കാരില്ല. റാങ്ക് ലിസ്റ്റ് നിലവിൽ ഉള്ളപ്പോൾ ഒഴിവുകൾ നിലവിൽ ഉള്ളപ്പോൾ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തി സർക്കാർ നീതി നടപ്പിലാക്കണമെന്നാണ് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP