Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗർഭിണിയായ യുവതിക്ക് മതത്തിന്റെ പേരിൽ ചികിത്സ നിഷേധിച്ചു; രക്തസ്രാവത്തെ തുടർന്ന് കുഞ്ഞിന് ദാരുണാന്ത്യം; ക്രൂരസംഭവം ജംഷഡ്പൂരിലെ എംജിഎം മെഡിക്കൽ കോളേജ് ആശുപത്രിയിൽ; ചികിത്സാ നിഷേധം കൊറോണ പരത്തുന്നതെന്ന് ആരോപിച്ചെന്ന് മറ്റൊരു കൂട്ടർ

മറുനാടൻ ഡെസ്‌ക്‌

ജംഷഡ്പൂർ: ഝാർഖണ്ഡിൽ ഗർഭിണിയായ യുവതിക്ക് മതത്തിന്റെ പേരിൽ അധിക്ഷേപവും പീഡനവും ചികിത്സ നിഷേധിക്കലും. രക്തസ്രാവത്തെ തുടർന്ന് ഒടുവിൽ കുഞ്ഞിന് ദാരുണാന്ത്യം. ജംഷഡ്പൂരിലെ എംജിഎം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ക്രൂരമായ സംഭവം. റിസ്വാന ഖാത്തൂൻ എന്ന യുവതിക്കാണ് മതത്തിന്റെ പേരിൽ വംശീയാതിക്രമണം നേരിടേണ്ടിവന്നത്.

കൊറോണ പരത്തുന്നവൾ എന്നാരോപിച്ചാണ് ആശുപത്രി അധികൃതർ റിസ്വാന ഖാത്തൂനെ ആശുപത്രിയിൽ വച്ച് വലിയ തോതിൽ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചികിത്സ നിഷേധിക്കുകയും ചെയ്തത്. ഗർഭിണിയായ റിസ്വാന ഖാത്തൂന് രക്തസ്രാവത്തെ തുടർന്ന് തുടർന്ന് രക്തം ഒഴുകുകയായിരുന്നു. നിലത്തു വീണ രക്തം തുടയ്ക്കാത്തതിനാൽ മതത്തിന്റെ പേരിൽ തന്നെ ആശുപത്രി അധികൃതർ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെരുപ്പ് കൊണ്ട് പലതവണ അടിക്കുകയും ചെയ്തതായി റിസ്വാന പറഞ്ഞു.

30കാരിയായ റിസ്വാനയ്ക്ക് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് രക്തസ്രാവം ആരംഭിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 'അവിടെയെത്തിയപ്പോൾ രക്തം ഒഴുകി നിലത്തുവീണു. ഈ സമയം ആശുപത്രി ജീവനക്കാർ മതത്തിന്റെ പേരിൽ തന്നെ അപമാനിക്കുകയും എത്രയും വേഗം രക്തം തുടച്ചുമാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തു'.

'എന്നാൽ പൂർണ ഗർഭാവസ്ഥയിൽ രക്തം വാർന്ന് വിറച്ചുകൊണ്ടിരുന്ന തനിക്ക് അതിന് സാധിക്കുമായിരുന്നില്ല. ഇക്കാര്യം ആശുപത്രി ജീവനക്കാരോട് പറഞ്ഞപ്പോൾ ചെരിപ്പു കൊണ്ട് പലതവണ അടിക്കുകയാണ് ചെയ്തത്. ഇതോടെ താൻ മാനസികമായും ശാരീരകമായും തകർന്നു. ഒടുവിൽ അവിടെ വച്ചുതന്നെ തന്റെ കുഞ്ഞ് മരണപ്പെടുന്ന ദാരുണമായ അവസ്ഥയ്ക്കും താൻ സാക്ഷിയായി'- മുഖ്യമന്ത്രി ഹേമന്ത് സോറന് അയച്ച കത്തിൽ റിസ്വാന വിവരിക്കുന്നു.

സംഭവം പൊലീസിന്റെ ശ്രദ്ധയിപ്പെടുകയും ജംഷഡ്പൂർ എസ്സ്എസ്‌പി അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഝാർഖണ്ഡ് ചീഫ് സെക്രട്ടറിയും പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മതത്തിന്റെ പേരിൽ മുസ്ലിംകൾക്കു നേരെ ആക്രമണം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ പരത്തുന്നവർ എന്നാരോപിച്ചാണ് യുപി, ഗുജറാത്ത്, മധ്യപ്രദേശ്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ മുസ്ലിംകൾ തീവ്ര ഹിന്ദുത്വവാദികളിൽ നിന്ന് വംശീയാതിക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP