Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയെ പറ്റി നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് തച്ചങ്കരി; കേസിൽ അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് തെളിഞ്ഞതായും ലോക്ക് ഡൗൺ കഴിയുമ്പോൾ കേസ് ക്ലോസ് ചെയ്യുമെന്നും ക്രൈംബ്രാഞ്ച് മേധാവി; കൂടത്തായി കേസ് തെളിയിച്ച കെ ജി സൈമൺ വീണ്ടും അത്ഭുതം കാട്ടുമോ? സസ്‌പെൻസ് അഴിയാൻ കാത്തിരിക്കാൻ നിർദേശിച്ചു തച്ചങ്കരി

മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയെ പറ്റി നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് തച്ചങ്കരി; കേസിൽ അന്തർസംസ്ഥാന ബന്ധമുണ്ടെന്ന് തെളിഞ്ഞതായും ലോക്ക് ഡൗൺ കഴിയുമ്പോൾ കേസ് ക്ലോസ് ചെയ്യുമെന്നും ക്രൈംബ്രാഞ്ച് മേധാവി; കൂടത്തായി കേസ് തെളിയിച്ച കെ ജി സൈമൺ വീണ്ടും അത്ഭുതം കാട്ടുമോ? സസ്‌പെൻസ് അഴിയാൻ കാത്തിരിക്കാൻ നിർദേശിച്ചു തച്ചങ്കരി

ആർ പീയൂഷ്

കൊച്ചി: ദുരൂഹ സാഹചര്യത്തിൽ പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്നയെ പറ്റി നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു എന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ തച്ചങ്കരി. കേസിൽ അന്തർസംസ്ഥാന ബന്ധമുള്ളതായി തെളിഞ്ഞു എന്നും ലോക്ക് ഡൗൺ കഴിയുമ്പോൾ കേസ് ക്ലോസ് ചെയ്യുമെന്നുമാണ് തച്ചങ്കരി വ്യക്തമാക്കിയത്. കൊല്ലം ക്രൈംബ്രാഞ്ച് എസ്‌പിയും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുമായ കെ.ജി സൈമണിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക്ക് ഡൗണായതിനാൽ പല നിർണ്ണായക കേസുകളുടെ അന്വേഷണങ്ങളും വഴിമുട്ടി നിൽക്കുകയാണ്. ലോക്ക് ഡൗണിന് ശേഷം നിരവധി കേസുകളുടെ അന്വേഷണം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. 2018 മാർച്ച് 20നാണ് എരുമേലി മുക്കൂട്ട് തറയിൽ നിന്ന് ജസ്ന മരിയ ജയിംസിനെ കാണാതായത്. എരുമേലി മുക്കൂട്ട്തറയിലെ വീട്ടിൽ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെൺകുട്ടിപിന്നെ തിരിച്ചെത്തിയില്ല. ലോക്കൽപൊലീസും പ്രത്യേക അന്വേഷണ സംഘവും കേസ് അന്വേഷിച്ചെങ്കിലും ഒരുതുമ്പും ഉണ്ടാക്കാനായില്ല.

തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. 2018 ഒക്ടോബറിലാണ് ജെസ്ന മരിയ ജയിംസിന്റെ തിരോധാന കേസ് ഫയലുകൾ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. പത്തനംതിട്ട പൊലീസ് ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ചിനായിരുന്നു കേസ് അന്വേഷണ ഫയലുകൾ കൈമാറിയത്. ജെസ്നയുടെ മൊബൈൽ, പുസ്തകങ്ങൾ, ഫോൺ ഡയറി തുടങ്ങി കൈവശമുണ്ടായിരുന്ന എല്ലാ രേഖകളും ക്രൈം ബ്രാഞ്ചിനു കൈമാറിയിട്ടുണ്ട്. കേസ് അന്വേഷണത്തിൽ പൊലീസ് ചോദ്യം ചെയ്തവരിൽ നിന്നു ലഭിച്ച വിവരങ്ങൾ ഉൾപ്പെട്ട പൊലീസ് ഫയലുകളും ഇതിൽപ്പെടും. വെച്ചൂച്ചിറ പൊലീസ് അഞ്ചു മാസം അന്വേഷിച്ചിട്ടും സൂചനയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന് ഫയൽ കൈമാറിയത്. എന്നാൽ അന്വേഷണം എങ്ങുമെത്താതിരുന്നതോടെയാണ് കൊല്ലം ക്രൈംബ്രാഞ്ചിന് കേസ് വിട്ടത്.

കൂടത്തായി കൊലക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കെ.ജി സൈമൺ. വർഷങ്ങളുടെ പഴക്കവും ഇടവേളകളുമുണ്ടായ കൂടത്തായി കൂട്ടക്കൊലപാതകക്കേസ് കണ്ടുപിടിച്ചത് തന്നെ കേരള പൊലീസിന് വലിയ ക്രെഡിറ്റായിരുന്നു. സാധാരണ ഗതിയിൽ അടുത്ത ബന്ധുക്കളുടെയോ കുടുംബാംഗങ്ങളുടെയോ മൊഴികളോ പരാതികളോ ഇല്ലാത്ത സാഹചര്യത്തിൽ ഇത്തരം കേസുകൾ തെളിയിക്കപ്പെടുക ദുഷ്‌കരമാണ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴികൾ വിശ്വസിക്കാനേ ഇത്തരം കേസുകളിൽ പൊലീസിന് കഴിയൂ. തൂങ്ങിമരണം പോലുള്ള കേസുകളാണെങ്കിൽ ചെറിയ സൂചനകൾ ലഭിച്ചെന്നിരിക്കും.

കൂടത്തായിയിൽ പലതിലും പോസ്റ്റുമോർട്ടം പരിശോധനകൾ നടന്നിട്ടില്ല. റോയിയുടെ മരണത്തിൽ പോസ്റ്റുമോർട്ടം നടന്നെങ്കിലും മൃതദേഹം കാണപ്പെട്ടത് അടച്ചിട്ട ബാത്ത് റൂമിലായതിനാൽ അതിലും കാര്യമായ സംശയം ആർക്കുമുണ്ടായില്ല. ഇത്തരം സാങ്കേതിക പ്രശ്നങ്ങൾക്കിടയിലും പൊലീസിന് കൊലപാതകം കണ്ടുപിടിക്കാനായത് അന്വേഷണത്തിന് നേതൃത്വം നൽകിയ വടകര റൂറൽ എസ്‌പി കെ.ജി സൈമണിന്റെ അന്വേഷണ വൈദഗ്ദ്ധ്യം മൂലമാണ്.

ജെസ്നയുടെ തിരോധാന കേസ് ഏറ്റെടുത്തതോടെ തന്നെ നിരവധി നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭ്യമായിട്ടുണ്ട്. അതിനാൽ തന്നെ ജെസ്നയുടെ കൂടുതൽ വിവരങ്ങൾ വെളിച്ചത്തു വരും. ലോക്ക്ഡൗൺ അവസാനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വിശദവിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുമെന്നും എ.ഡി.ജി.പി ഉറപ്പ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP