Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

ഓൺലൈൻ റിലീസിംഗിലേക്ക് കടക്കാൻ മലയാള സിനിമയിലും; ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ റീലീസ് ചെയ്യും; കീർത്തി സുരേഷ് ജ്യോതിക ചിത്രങ്ങളും ഡിജിറ്റൽ റിലീസിങ്ങിന്; എതിർപ്പുമായി തീയറ്റർ ഉടമകൾ; സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിലുള്ള നീക്കം ചതിയെന്ന് ലിബർട്ടി ബഷീർ; ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും പടങ്ങൾ ഇനി തീയേറ്റർ കാണില്ലെന്നും വെല്ലുവിളി

ഓൺലൈൻ റിലീസിംഗിലേക്ക് കടക്കാൻ മലയാള സിനിമയിലും; ജയസൂര്യ ചിത്രം സൂഫിയും സുജാതയും ആമസോൺ പ്രൈമിൽ റീലീസ് ചെയ്യും; കീർത്തി സുരേഷ് ജ്യോതിക ചിത്രങ്ങളും ഡിജിറ്റൽ റിലീസിങ്ങിന്; എതിർപ്പുമായി തീയറ്റർ ഉടമകൾ; സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിലുള്ള നീക്കം ചതിയെന്ന് ലിബർട്ടി ബഷീർ; ജയസൂര്യയുടെയും വിജയ് ബാബുവിന്റെയും പടങ്ങൾ ഇനി തീയേറ്റർ കാണില്ലെന്നും വെല്ലുവിളി

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ദ്വീർഘകാലത്തെ ചർച്ചകൾക്ക് ശേഷം മലയാളം സിനിമയും ഓൺലൈൻ റിലീസിംഗിലേക്ക്. തീയറ്റർ ഉടമകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അധികം മുന്നോട്ടു പോകാതിരുന്ന ഓൺലൈൻ റിലീസിങ് കോവിഡ് കാലത്താണ് കേരളത്തിൽ സാധ്യമാകുന്നത്. നടൻ ജയസൂര്യ അഭിനയിച്ച സിനിമ തിയേറ്ററിൽ റിലീസ് ചെയ്യുന്നതിന് മുൻപ് ഓൺലൈൻ പ്ലാറ്റ്ഫോമിൽ എത്തുന്നു. ജയസൂര്യ നായകനാകുന്ന സൂഫിയും സുജാതയുമാണ് ആമസോൺ പ്രൈമിലൂടെ റിലീസിനെത്തുക.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് തിയേറ്ററുകൾ തുറക്കുന്നത് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റെ ഓൺലൈൻ റിലീസ് തീരുമാനിച്ചത്. മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റൽ റിലീസ് നടക്കുന്നത്. നവാഗതനായ നുരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മിച്ചിരിക്കുന്നത്. അദിതി റാവു ഹൈദരിയാണ് നായിക. നടൻ ജയസൂര്യ തന്നെയാണ് ചിത്രം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന കാര്യം പ്രഖ്യാപിച്ചത്.

വിദ്യാബാലൻ മുഖ്യവേഷത്തിലെത്തുന്ന ശകുന്തള ദേവി എന്ന ചിത്രവും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നുണ്ട്. അനു മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സന്യ മൽഹോത്ര, അമിത് സാദ്, ജിഷു സെൻഗുപ്ത എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നടൻ സൂര്യയുടെ 2 ഡി എന്റർടൈന്മെന്റ് നിർമ്മിച്ച് ജ്യോതിക നായികയായ പൊന്മകൾ വന്താൽ എന്ന ചിത്രവും ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നുണ്ട്. മെയ് 29 നാണ് ചിത്രത്തിന്റെ റിലീസ്.

അതസമയം തീരുമാനത്തെ എതിർത്തുകൊണ്ട് തീയറ്റർ ഉടമകളും രംഗത്തുവന്നു. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ഓൺലൈനിൽ റിലീസിനെതിരെ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീറാണ് രംഗത്തെത്തിയത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് വിജയ് ബാബുവാണ്. സിനിമാ വ്യവസായം വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിലുള്ള നീക്കം ചതിയാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.

പുതുമുഖ നിർമ്മാതാവാണ് ഇത്തരത്തിലൊരു കാര്യം ചെയ്തതെങ്കിൽ മനസിലാക്കാനാകുമെന്ന് പറഞ്ഞ അദ്ദേഹം വലിയ ഹിറ്റുകൾ നേടിയ നിർമ്മാതാവും നടനും നടത്തിയ നീക്കം അംഗീകരിക്കാനാകില്ലെന്ന് തുറന്നടിച്ചു. ചിത്രം ആമസോൺ പോലുള്ള ഓൺലൈൻ റിലീസ് പ്ലാറ്റ്‌ഫോമുകളിലേക്ക് കൊടുക്കുകയാണെങ്കിൽ വിജയ് ബാബുവിന്റെ മാത്രമല്ല അതിനെ പ്രമോട്ട് ചെയ്യുന്ന ജയസൂര്യയുടെയും ഒരു ചിത്രവും കേരളത്തിലെ തീയേറ്ററിൽ പ്രദർശിപ്പിക്കില്ലെന്ന് ലിബർട്ടി ബഷീർ പറഞ്ഞു.

'സിനിമ തീയേറ്റിൽ കളിച്ചാലേ അയാൾ സിനിമാ നടനാവൂ. ഇത്തരം പ്ലാറ്റ്‌ഫോമുകളിലൂടെ വരുമ്പോൾ അയാൾ സീരിയൽ നടനായി മാറും. അയാളുടെ ഭാവി കൂടി ചിന്തിക്കേണ്ടെ. അതുകൊണ്ട് അത്തരം നീക്കം നടത്തുന്നത് എത്ര വലിയ നടനായാലും അയാളുടെ ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ കളിപ്പിക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഞങ്ങൾ കൈക്കൊള്ളുന്നത്', ഒരു പ്രമുഖ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു ലിബർട്ടി ബഷീർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP