Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

ലോക്ഡൗണിന് ശേഷം ആദ്യമെത്തുന്ന മലയാള ചിത്രമായി 'വെള്ളം'; തിയേറ്ററിൽ റിലീസ് ചെയ്യുക ജനുവരി 22ന്; മദ്യപാനിയുടെ ജീവിതം പ്രമേയമാക്കിയ ജയസൂര്യ ചിത്രത്തെ ആവേശത്തോടെ വരവേൽക്കാനൊരുങ്ങി പ്രേക്ഷകർ

ലോക്ഡൗണിന് ശേഷം ആദ്യമെത്തുന്ന മലയാള ചിത്രമായി 'വെള്ളം'; തിയേറ്ററിൽ റിലീസ് ചെയ്യുക ജനുവരി 22ന്;  മദ്യപാനിയുടെ ജീവിതം പ്രമേയമാക്കിയ ജയസൂര്യ ചിത്രത്തെ ആവേശത്തോടെ വരവേൽക്കാനൊരുങ്ങി പ്രേക്ഷകർ

ന്യൂസ് ഡെസ്‌ക്‌

കൊച്ചി: കോവിഡ് വ്യാപനം തീർത്ത പ്രതിസന്ധികളിൽ നിശ്ചലമായ ചലിച്ചിത്രമേഖലയും അതിജീവനത്തിന്റെ പാതയിലാണ്. കർശന നിയന്ത്രണങ്ങൾ പാലിച്ച് ഷൂട്ടിങ്ങടക്കമുള്ള വർക്കുകൾ പൂർത്തിയാക്കിയ ഒട്ടേറെ ചിത്രങ്ങൾ പ്രദർശനത്തിന് തയ്യാറായിക്കഴിഞ്ഞു. മാനദണ്ഡങ്ങൾ പാലിച്ച് തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ ചലച്ചിത്ര പ്രേമികളും ആവേശത്തിലാണ്.

ലോക്ക്ഡൗണിന് ശേഷം തീയേറ്റർ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ജയസൂര്യ നായകവേഷത്തിലെത്തുന്ന 'വെള്ളം' മാറുമെന്ന റിപ്പോർട്ടാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. ജനുവരി 22നാണ് ചിത്രത്തിന്റെ റിലീസ്.

ക്യാപ്റ്റൻ സിനിമയ്ക്ക് ശേഷം ജയസൂര്യ നായകനായി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വെള്ളം'. നേരത്തെ സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരുന്നു. 'മറ്റെവിടെയും തിരഞ്ഞുപോകേണ്ട... നമുക്കിടയിൽ കാണും ഇതുപോലൊരു മനുഷ്യൻ..' എന്ന ക്യാപ്ഷനോടെ ജയസൂര്യ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്.

സ്ഥിരം മദ്യപാനിയായ ഒരാളുടെ യഥാർത്ഥ ജീവിതമാണ് സിനിമയാക്കിയിരിക്കുന്നതെന്നണ് റിപ്പോർട്ട്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ നിധീഷ് നടേരിയുടെ വരികൾക്ക് ബിജിപാലാണ് സംഗീതം നൽകിയത്.

സംയുക്താ മേനോൻ, സിദ്ദിഖ്, ഇന്ദ്രൻസ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്‌നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശൻ, നിർമൽ പാലാഴി, സന്തോഷ് കീഴാറ്റൂർ, ഉണ്ണി ചെറുവത്തൂർ, ബാബു അന്നൂർ, മിഥുൻ, സീനിൽ സൈനുദ്ധീൻ, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂർ, ജിൻസ് ഭാസ്‌കർ, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.

ഇതിന് പുറമേ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. സെൻട്രൽ പിക്‌ചേഴ്‌സ് ആണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

തീയേറ്റർ റിലീസിനെത്തുന്ന ആദ്യ ചിത്രം വിജയ് നായകനായെത്തുന്ന മാസ്റ്ററാണ്. കഴിഞ്ഞ ഏപ്രിൽ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റർ കോവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. ബോക്സ് ഓഫീസിൽ വലിയ വിജയമായി തീർന്ന കൈദിക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റർ. വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിജയ്യുടെ 64ാമത് ചിത്രമാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP