Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കും

തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്‌ക്കരിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്ന കാര്യത്തിൽ തീരുമാനമായി. മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം ചർച്ചകളെ തുടർന്ന് അവസാനിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സഫിയയ്ക്ക് മൃതദേഹം വിട്ടുനൽകാൻ ജയകുമാറിന്റെ ബന്ധുക്കൾ തയാറായി. തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിലായിരുന്നു ഭാര്യ. അതുകൊണ്ട് തന്നെ മൃതദേഹം സംസ്‌ക്കരിക്കുന്നത് സംബന്ധിച്ച ധാരാണാ പത്രം പൊലീസ് മധ്യസ്ഥതയിൽ തയ്യാറായി.

ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടു. തുടർന്ന് മൃതദേഹം എറണാകുളത്തെത്തിച്ച് പൊതുശ്മശാനത്തിൽ സംസ്‌കരിക്കുമെന്നാണ് വിവരം. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സഫിയയ്ക്ക് മൃതദേഹം വിട്ടുനൽകാൻ ജയകുമാറിന്റെ ബന്ധുക്കൾ തയാറായതോടെയാണ് അനിശ്ചിതത്വം ഒഴിയുന്നത്.

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ എട്ടു മണിക്കൂറിലധികമായി സംസ്‌കരിക്കാതെ കാത്തിരിക്കുകയായിരുന്നു. മൃതദേഹം സംസ്‌കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തുകിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെ മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂരിലേക്ക് തിരിച്ചു.

വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിച്ചതെന്നാണ് വിവരം. ഭാര്യയുമായി അകൽച്ചയിലായിരുന്ന ജയകുമാർ കഴിഞ്ഞ നാലു വർഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയ്ക്കൊപ്പമാണ് ജീവിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്.

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തി. മൃതദേഹത്തിനൊപ്പം എത്തിയവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാർ മരിച്ചതെന്ന് വ്യക്തമല്ലെന്നുമുള്ള നിലപാടാണ് ബന്ധുക്കൾ സ്വീകരിച്ചത്. അഞ്ചു വർഷത്തോളമായി ജയകുമാറുമായി യാതൊരു അടുപ്പവുമില്ലെന്നും മൃതദേഹത്തിനൊപ്പം വന്നവർ തന്നെ സംസ്‌കാര ചടങ്ങുകൾ നടത്തുന്നതാണു നല്ലതെന്നും ബന്ധുക്കൾ നിലപാടെടുത്തു.

ഈ മാസം 19ന് ദുബായിൽവച്ചാണ് ഏറ്റുമാനൂർ സ്വദേശി ജയകുമാർ ജീവനൊടുക്കിയത്. വീടുമായി യാതൊരു ബന്ധവും വർഷങ്ങളായി സൂക്ഷിക്കാത്തയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മരണ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ പൊലീസിന്റെ എൻഒസി ലഭിക്കാതെ സുഹൃത്തുക്കൾക്ക് മൃതദേഹം സംസ്‌കരിക്കാനും നിർവാഹമില്ലായിരുന്നു. തുടർന്നാണ് പൊലീസ് കുടുംബവുമായി സംസാരിച്ച് മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചത്.

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തിയാണ് സംസ്‌ക്കാര കാര്യത്തിൽ തീരുമാനമായത്. ദുബായിലെ നടപടികൾ പൂർത്തിയാക്കി ഇന്നു പുലർച്ചെ 2.45ഓടെയാണ് ജയകുമാറിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം ആലുവയിൽ സംസ്‌കാരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഇതിന് പൊലീസിന്റെ എൻഒസി വേണമെന്ന് പിന്നീടാണ് മനസ്സിലായത്. വിദേശത്തുവച്ച് മരിച്ചയാളുടെ മൃതദേഹം കുടുംബം ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ആലുവയിൽ സംസ്‌കരിക്കുന്നതിലെ നിയമപ്രശ്‌നങ്ങൾ നിമിത്തമാണ് പൊലീസിന്റെ എൻഒസി വേണമെന്ന് അധികൃതർ നിഷ്‌കർഷിച്ചത്.

ഇതിനായി ആലുവ പൊലീസിനെ സമീപിച്ചെങ്കിലും നടപടികൾ വൈകി. ഇതോടെ അഞ്ച് മണിക്കൂറോളം പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. ആലുവയുമായി ബന്ധമൊന്നുമില്ലാത്ത ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാൻ എൻഒസി നൽകുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആലുവ പൊലീസ് എൻഒസി നൽകുന്നതിൽ തടസം ഉന്നയിച്ചു. ഇതേത്തുടർന്നാണ് മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്കു പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP