Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയ്‌ഘോഷിനെ യുഎഇ കോൺസുൽ ജനറലിന്റെ ഗൺമാനായി നിയമിച്ചത് മുൻ ഡിജിപി ടി.പി.സെൻകുമാറോ? ലോക്‌നാഥ് ബെഹ്‌റ പ്രോട്ടോക്കോൾ ലംഘിച്ച് നിയമനം നടത്തിയെന്ന വാർത്ത തള്ളി കൈരളി ന്യൂസ്; പൊലീസ് മേധാവിക്ക് വേണ്ടി ഒപ്പിട്ടിരിക്കുന്നത് സെൻകുമാറെന്നും ചാനൽ; സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയും സർക്കാർ ഉത്തരവും വരുമ്പോൾ താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് സെൻകുമാർ; സത്യം മറച്ചുവച്ചുള്ള പ്രചാരണമെന്നും നുണക്കഥയെന്നും മുൻ ഡിജിപി

ജയ്‌ഘോഷിനെ യുഎഇ കോൺസുൽ ജനറലിന്റെ ഗൺമാനായി നിയമിച്ചത് മുൻ ഡിജിപി ടി.പി.സെൻകുമാറോ? ലോക്‌നാഥ് ബെഹ്‌റ പ്രോട്ടോക്കോൾ ലംഘിച്ച് നിയമനം നടത്തിയെന്ന വാർത്ത തള്ളി കൈരളി ന്യൂസ്; പൊലീസ് മേധാവിക്ക് വേണ്ടി ഒപ്പിട്ടിരിക്കുന്നത് സെൻകുമാറെന്നും ചാനൽ; സെക്യൂരിറ്റി  റിവ്യൂ  കമ്മിറ്റിയും സർക്കാർ  ഉത്തരവും വരുമ്പോൾ താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് സെൻകുമാർ; സത്യം മറച്ചുവച്ചുള്ള പ്രചാരണമെന്നും നുണക്കഥയെന്നും മുൻ ഡിജിപി

മറുനാടൻ മലയാളി ബ്യൂറോ


തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടായിരുന്ന ജയ്‌ഘോഷിനെ യു എ ഇ കോൺസുൽ ജനറലിന്റെ ഗൺമാനായി നിയമിച്ചത് മുൻ ഡി.ജി.പി സെൻകുമാറെന്ന് ആരോപിച്ച് കൈരളി ന്യൂസ് അടക്കമുള്ള ചില ചാനലുകൾ. യു എ ഇ കോൺസുൽ ജനറലിന് ഭീഷണി ഉണ്ടെന്ന 20.6.2017 ലെ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം എന്നാൽ ചാനൽ വാർത്ത.

'ജയ് ഘോഷ് ഗൺമാനായി യു എ ഇ കോൺസുൽ ജനറലിന്റെ നിയമിക്കപെടുന്നത് 2017 ജൂൺ 27 നാണ്. നിലവിലെ ഡി ജി പി ലോക് നാഥ് ബഹ്‌റ പ്രോട്ടോക്കോൾ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. എന്നാൽ ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ രേഖ. ജയ് ഘോഷ് ഗൺമാനായി നിയമിച്ച് കൊണ്ട് സംസ്ഥാന പൊലീസ് ഇറക്കിയ ഉത്തരവാണിത്. ഈ ഉത്തരവിൽ 2017 ജൂൺ 27മുതലാണ് നിയമനം എന്നത് വ്യക്തം. 22. 06.17ലാണ് ഉത്തരവിൽ സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി ഒപ്പ് ഇട്ടിരിക്കുന്നത്. എന്നാൽ കേരളാ പൊലീസിന്റെ ഒഫിഷൽ വെബ് സൈറ്റിലെ സംസ്ഥാന പൊലീസ് മേധാവിയായിരുന്ന ടി പി സെൻ കുമാറിന്റെ ചിത്രമാണിത്. ഇതിൽ നൽകിയിരിക്കുന്ന കാലാവധി നോക്കുക. 30.06.2017.അതായത് ജയ്‌ഘോഷിന്റെ നിയമനം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് സെൻകുമാർ വിരമിക്കുന്നതെന്ന് ചുരുക്കം- ചാനൽ ന്യൂസിൽ സമർഥിക്കുന്നത് ഇങ്ങനെ. എന്നാൽ, ആരോപണം നിഷേധിച്ച് സെൻകുമാർ രംഗത്തെത്തി.

സെൻകുമാറാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നതെങ്കിലും നിയമന നടപടികളുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ കാലത്താണ്. തുടർന്ന് ജയഘോഷിന്റെ നിയമന കാലാവധി മൂന്ന് തവണ നീട്ടി നൽകിയതും നിലവിലെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ്.

2016-ലെ സർക്കാർ ഉത്തരവ് ജിഒ (ആർടി) നം. 3369/2016/ഹോം 08-11-2016) പ്രകാരമാണ് യുഎഇ കോൺസൽ ജനറലിന് എക്സ് കാറ്റഗറിയിൽ പേഴ്സണൽ സെക്യൂരിറ്റി അനുവദിച്ചത്. യുഎഇ കോൺസുൽ ജനറലിന്റെ കത്ത് പ്രകാരം 2016 ഒക്ടോബർ 21ന് ചേർന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി തീരുമാന പ്രകാരമാണ് സെക്യൂരിറ്റി നൽകിയത്. യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനായി ജയഘോഷിന്റെ നിയമന കാലാവധി മൂന്ന് തവണ നീട്ടി നൽകി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ നേരിട്ടാണ് കാലാവധി പുതുക്കി ഉത്തരവിറക്കിയത്. 2017 ലാണ് ജയഘോഷ് യുഎഇ കോൺസുലേറ്റ് ജനറലിന്റെ ഗൺമാനാണ് നിയമിക്കപ്പെടുന്നത്. തുടർന്നുള്ള 2018, 2019, 2020 വർഷങ്ങളിൽ കാലാവധി പുതുക്കി നൽകി. 2020 ജനുവരി എട്ടിനാണ് അവസാനമായി കാലാവധി പുതുക്കി ഉത്തരവിറക്കിയത്. ഗൺമാനായി ജയഘോഷിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോൺസുലേറ്റ് ജനറൽ കത്ത് നൽകിയതായും ഉത്തരവിൽ വ്യക്തമാക്കുന്നു.

സെൻകുമാറിന്റെ വിശദീകരണം ഇങ്ങനെ

സിവിൽ പൊലീസ് ഓഫിസർ ജയ ഘോഷിനെ യുഎഇ കോൺസുലേറ്റ് ജനറലിന്റെ പേഴ്‌സണൽ സെക്യൂരിറ്റി ഗാർഡ് ആയി നിയമിച്ചത് ടി പി സെൻകുമാർ ആണത്രേ '

01/06/2016 -ൽ ടിപി സെൻകുമാറിനെ SPC പദവിയിൽ നിന്നും മാറ്റി . അന്ന് മുതൽ 06/05/2017 -ൽ സുപ്രീം കോർട്ട് ഉത്തരവ് പ്രകാരം സെൻകുമാറിനെ വീണ്ടും SPC ആക്കുന്നത് വരെ ബെഹ്റ ആയിരുന്നു DGPയും SPCയും. 2016 ഒക്ടോബർ 21നു ചേർന്ന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ആണ് UAE CONSUL GENERAL ന് X വിഭാഗം സുരക്ഷാ നൽകുവാൻ തീരുമാനിച്ചത്. അതനുസരിച്ചു കേരള സർക്കാർ ഉത്തരവ് ജി ഒ (ആർ ടി )നമ്പർ 3369/2016/ഹോം 08-11-2016 പ്രകാരം UAE CONSUL നു X കാറ്റഗറി സുരക്ഷ നൽകുവാൻ മറ്റു വിഭാഗങ്ങൾക്കൊപ്പം ഉത്തരവിറക്കി.

ഇതിന്റെ അടിസ്ഥാനത്തിൽ 20/06/2017നു ഡിജിപി ഇന്റലിജൻസ് ആയിരുന്ന മുഹമ്മദ് യാസിൻ ഇന്ന ആളെ നിയമിക്കണം എന്ന് കാട്ടി കത്ത് നൽകി. സർക്കാർ ഉത്തരവ് അനുസരിച്ചു അത് നടപ്പാക്കിയേ പറ്റൂ. 06/05/2017 മുതൽ 30/06/2017 വരെ വീണ്ടും ഡിജിപി ആയ സെൻകുമാർ ആ സർക്കാർ ഉത്തരവും സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉത്തരവും അനുസരിച്ചു
മാത്രമാണ് ഫയൽ ഒപ്പിട്ടത്.

സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയും സർക്കാർ ഉത്തരവും വരുമ്പോൾ സെൻകുമാർ സെർവിസിൽ ഉണ്ടായിരുന്നില്ല. ഇതു മറച്ചു വച്ചാണ് ഇപ്പോൾ പ്രചാരണം. ഇതുപോലെ വസ്തുതകൾ മനസ്സിലാക്കാതെ നുണക്കഥകൾ പടച്ചുവിടുന്നവരോട് എന്താണ് മറുപടി പറയേണ്ടത് ?

അതേസമയം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമാണ് സുരക്ഷ നൽകാൻ നിയമം. കോൺസുലേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ഗൺമാനെ നിയമിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്നാണ് ആക്ഷേപം. നയതന്ത്ര ഓഫീസിന് സുരക്ഷാ ഭീഷണിയുണ്ടെങ്കിൽ സംസ്ഥാന സർക്കാർ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് ചട്ടം. കോൺസുലേറ്റിന് പുറത്ത് സുരക്ഷ നൽകാൻ മാത്രമാണ് പൊലീസിന് അനുമതി. ഇത് മറികടന്നാണ് ജയഘോഷിന്റെ നിയമനമെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP