Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരുമില്ലാത്ത പാവങ്ങളാണ് ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്നത്; യുജിസി അംഗീകാരമില്ലാത്ത ഒരു സർവകലാശാലയിൽ ഈ കുട്ടികളെ വിട്ട് അവരുടെ ഭാവി നശിപ്പിക്കണമോ നന്മമരം ശൈലജ ടീച്ചറേ? ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ ജെയിൻ സർവകലാശാലയുമായി സർക്കാർ സാധാരണാപത്രം ഒപ്പിടില്ല; തീരുമാനം തിരുത്തിയത് ജെയിൻ സർവ്വകലാശാലാ കാമ്പസിന് അംഗീകാരമില്ലെന്ന് മാധ്യമപ്രവർത്തകൻ ജാവേദ് പർവേശ് ചൂണ്ടിക്കാണിച്ചതോടെ

ആരുമില്ലാത്ത പാവങ്ങളാണ് ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്നത്; യുജിസി അംഗീകാരമില്ലാത്ത ഒരു സർവകലാശാലയിൽ ഈ കുട്ടികളെ വിട്ട് അവരുടെ ഭാവി നശിപ്പിക്കണമോ നന്മമരം ശൈലജ ടീച്ചറേ? ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ ജെയിൻ സർവകലാശാലയുമായി സർക്കാർ സാധാരണാപത്രം ഒപ്പിടില്ല; തീരുമാനം തിരുത്തിയത് ജെയിൻ സർവ്വകലാശാലാ കാമ്പസിന് അംഗീകാരമില്ലെന്ന് മാധ്യമപ്രവർത്തകൻ ജാവേദ് പർവേശ് ചൂണ്ടിക്കാണിച്ചതോടെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ യുജിസി അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സർവകലാശാലകൾ ഏതൊക്കെയാണ്? ഇക്കാര്യം അറിഞ്ഞിരിക്കേണ്ട ഉത്തരവാദപ്പെട്ടവർക്ക് തന്നെ ഇക്കാര്യം അറിയില്ലെന്ന അവസ്ഥ ഉണ്ടായാലോ? കേരളത്തിലെ ആരോഗ്യമന്ത്രി കൈക്കൊണ്ട ഒരു തീരുമാനം നിജസ്ഥിതി പരിശോധിക്കാതെ ആയപ്പോൾ സോഷ്യൽ മീഡിയയിൽ പരിഹാസ ശരം. ഇതോടെ തെറ്റു തിരുത്തുകയും ചെയ്തു കെ കെ ഷൈലജയുടെ ഓഫീസ്.

കൊച്ചിയിൽ തുടങ്ങിയ ജെയിൻ സർവകലാശാലയുടെ കാമ്പസിന് യുജിസി അംഗീകാരം ഇല്ലെന്ന വിവരം വെളിപ്പെടുത്തിയത് മലയാള മനോരമയിലെ മാധ്യമപ്രവർത്തകൻ ജാവേദ് പർവേശ് ആണ്. വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലെ ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികൾക്ക് കൊച്ചിൻ ജയിൻ സർവ്വകലാശാലയിൽ പഠിക്കാൻ അവസര ഒരുക്കുമെന്നും ഇതിനായി ധാരണാപത്രം നാലെ ഒപ്പിടും എന്നുമാണ് ആരാഗ്യമന്ത്രിയുടോ ഓഫീസ് അറിയിച്ചത്. പ്ലസ്ടു മികച്ച വിധത്തിൽ പാസായ നാല് കുട്ടികൾക്ക് പഠനത്തിന്റെ ചെലവ് റോട്ടറിക്ലബ്ബും വഹിക്കുമെന്നും അറിയിക്കുകയുണ്ടായി.

ബിഎ, ബിബിഎ ഏവിയേഷൻ, ജേണലിസം എന്ന കോഴ്‌സുകളിൽ പഠിക്കാൻ അവസരം ഒരുക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഈ വാർത്ത ദേശാഭിമാനി പ്രസിദ്ധീകരിച്ചതോടെയാണ് ജാവേദ് പർവേശ് ഫേസുബുക്ക് പോസ്റ്റിട്ടത്. ''ആരുമില്ലാത്ത പാവങ്ങളാണ് ചിൽഡ്രൻസ് ഹോമിൽ താമസിക്കുന്നത്. യുജിസി അംഗീകാരമില്ലാത്ത ഒരു സർവകലാശാലയിൽ ഈ കുട്ടികളെ വിട്ട് അവരുടെ ഭാവി നശിപ്പിക്കണമോ നന്മ മരം ശൈലജ ടീച്ചറേ ? പബ്ലിസിറ്റി തട്ടിപ്പുകളിൽ ഇവരെ ബലിയാടാക്കുന്നത് കഷ്ടമാണ്.- ജാവേദ് കുറിച്ചു.

ജാവേദിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റോടെയാണ് വിഷയം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. കൊച്ചി കാമ്പസിന് യുജിസി അംഗീകാരമില്ലാത്തത് ഇതോടെ കമന്റുകളായെത്തി. പ്രചരണങ്ങളിൽ വഞ്ചിതരാകരുത് എന്ന അഭിപ്രായമായിരുന്നു ഭൂരിപക്ഷം പേരും പങ്കുവെച്ചത്. എന്തായാലും ജെയിൻ യൂണിവേഴ്‌സിറ്റിയെ കുറിച്ചുള്ള ജാവേദിന്റെ പോസ്റ്റിന് പ്രതികരണമുണ്ടായി. മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ടു. ഇക്കാര്യം അറിയിച്ചു കൊണ്ട് ജാവേദ് ഇട്ട പോസ്റ്റ് ഇങ്ങനെ:

ഫേസ്‌ബുക്ക് പോസ്റ്റ് കണ്ട് ഏതായാലും ജയിൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പിടേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസും ആരോഗ്യമന്ത്രിയുടെ ഓഫിസും എന്നെ വിളിച്ചു അറിയിച്ചു. രണ്ടു പേർക്കും നന്ദി. ഇതൊന്നും മന്ത്രി അറിഞ്ഞിട്ടല്ല നടക്കുന്നത് എന്നത് വ്യക്തമാണ്. ഉദ്യോസ്ഥരാണ് ജാഗ്രത പുലർത്തേണ്ടത്.

അടുത്തിടെ മാധ്യമങ്ങൾ വലിയ തോതിൽ പരസ്യം നൽകി കൊണ്ടാണ് ജെയിൻ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി കാമ്പസ് പ്രവർത്തനം തുടങ്ങിയത. എന്നാൽ യുജിസി അംഗീകാരം കൊച്ചി കേന്ദ്രത്തിന് ഉണ്ടോ എന്ന കാര്യം മാത്രം ആരും വെളിപ്പെടുത്തിയില്ല. ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ നേടാനാവശ്യമായ സർട്ടിഫിക്കറ്റ് കോഴ്‌സുകളാണ് നടത്തുന്നത് എന്നാണ് യൂണിവേഴ്‌സിറ്റി അവകാശപ്പെട്ടിരുന്നത്.

ഓൺലൈൻ കോഴ്സുകൾക്ക് വൻതോതിൽ പണം പറ്റുന്ന സ്ഥാപനങ്ങളിൽനിന്ന് വ്യത്യസ്തമാണ് ജയിൻ സംവിധാനമെന്ന് അധികൃതർ അവകാശപ്പെടുകയും ചെയ്തു. ബെംഗളൂരു ആസ്ഥാനമായ ജയിൻ യൂണിവേഴ്സിറ്റി, കൊച്ചി കേന്ദ്രമായ കാമ്പസിൽ നിന്നാണ് കേരളത്തിലെ വിദ്യാർത്ഥികൾക്കായി വിവിധ ടെക്‌നിക്കൽ, നോൺ ടെക്‌നിക്കൽ, ഐടി, സയൻസ് പ്രോഗ്രാമുകൾ നടത്തുന്നത്. ഇന്നൊവേഷൻ ആൻഡ് റിസർച്ച് സൊസൈറ്റിയാണ് കോഴ്സുകളുടെ പ്രചാരകർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP